ജിഷ്ണു കേസില്‍ നിലപാട് വ്യക്തമാക്കി സിപിഐ

തിരുവനന്തപുരം: ജിഷ്ണു കേസില്‍ നിലപാട് വ്യക്തമാക്കി സിപിഐ. ജനവികാരം ചര്‍ച്ച ചെയ്യാനുള്ള ധാര്‍മ്മികത ഇടതുപക്ഷത്തിനുണ്ടെന്ന് സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. ഇടതുപക്ഷം ജനപക്ഷമാണെന്ന പറഞ്ഞ പന്ന്യന്‍ രവീന്ദ്രന്‍. ഓരോ കക്ഷിക്കും ഇക്കാര്യത്തില്‍ അഭിപ്രായമുണ്ടെന്നും വ്യക്തമാക്കി. തെരഞ്ഞെടുപ്പ് കഴിഞ്ഞ് മുന്നണി ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. പ്രതിപക്ഷ കക്ഷികളല്ല തങ്ങളെന്ന കാര്യം ഇടതുമുന്നണിയിലെ Read More …

വൃദ്ധന്‍ തെരുവുനായ് ആക്രമണത്തില്‍ മരിച്ച നിലയില്‍

തിരുവനന്തപുരം: ആറ്റിങ്ങലില്‍ വൃദ്ധനെ തെരുവ് നായ്ക്കള്‍ കടിച്ചു കൊന്നു. കാട്ടിന്‍പുറം സ്വദേശി കുഞ്ഞികൃഷ്ണന്‍ (85) ആണ് മരിച്ചത്. മുഖവും വലതുകയ്യും നായ്ക്കള്‍ കടിച്ചെടുത്ത നിലയിലാണ്. കാട്ടിന്‍പുറത്ത് രാത്രിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. പത്തുമീറ്റര്‍ ചുറ്റളവില്‍ ചോരപ്പാടുകള്‍ കാണുന്നുണ്ട്. ഇത് നായ്ക്കളുമായി മല്ലിട്ടതിന്റെ ചോരപ്പാടുകളാണെന്നു കരുതുന്നു.

കൃഷ്ണദാസിന്റ് അറസ്റ്റ് നാടകം: മഹിജ

തിരുവനന്തപുരം: നെഹ്‌റു ഗ്രൂപ് ചെയര്‍മാന്‍ പി. കൃഷ്ണദാസിനെ ചോദ്യം ചെയ്ത വിട്ടയച്ച പൊലീസ് നടപടി നാടകമാണെന്ന് ജിഷ്ണുവിന്റെ അമ്മ മഹിജ. ജിഷ്ണുവിനെ സ്‌നേഹിക്കുന്ന എല്ലാവരും തങ്ങളുടെ സമരത്തെ പിന്തുണക്കണമെന്നും മഹിജ ആവശ്യപ്പെട്ടു. പ്രതികളെ അറസ്റ്റ് ചെയ്യുംവരെ അനിശ്ചിതകാല നിരാഹാരം തുടരുമെന്നും അവര്‍ പറഞ്ഞു. തിരുവനന്തപുരത്ത് ഇന്നുമുതല്‍ ആരംഭിക്കുന്ന നിരാഹാരത്തിനായി എത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ജിഷ്ണുവിന്റെ കുടുംബം. Read More …

മദ്യശാല പൂട്ടല്‍: കോടതി ഉത്തരവ് നടപ്പാക്കണം എം.എം ഹസന്‍

തിരുവനന്തപുരം: ദേശീയ, സംസ്ഥാന പാതയോരങ്ങളിലെ മദ്യശാലകള്‍ പൂട്ടാന്‍ ഉത്തരവിട്ട സുപ്രീംകോടതി വിധിയില്‍ പഴുതുകള്‍ ഉണ്ടാക്കുകയല്ല, കോടതി ഉത്തരവ് നടപ്പാക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യേണ്ടതെന്ന് കെ.പി.സി.സി അധ്യക്ഷന്‍ എം.എം ഹസന്‍. വരുമാന നഷ്ടത്തെ കുറിച്ച് ചിന്തിക്കാതെ മദ്യലഭ്യത കുറക്കാന്‍ നടപടിയെടുക്കണമെന്നും ഹസന്‍ മാധ്യമ പ്രവര്‍ത്തകരോട്പറഞ്ഞു. ബിവറേജസ് കോര്‍പറേഷന്‍ അടച്ചുപൂട്ടിയ കോടതി വിധി മറികടക്കാന്‍ സര്‍ക്കാര്‍ മറ്റു വഴികള്‍ Read More …

അനാവശ്യ വൈദ്യുതി ഉപയോഗം കുറയ്ക്കണം

തിരുവനന്തപുരം: സംസ്ഥാത്ത് കടുത്ത വരള്‍ച്ച രൂക്ഷമായ സാഹചര്യത്തില്‍ വൈദ്യതിയുടെ ഉപയോഗം കുറയ്ക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ജനങ്ങള്‍ വൈദ്യുതി ഉപയോഗത്തില്‍ സ്വയം നിയന്ത്രണം ഏര്‍പ്പെടുത്തി ആവശ്യകത പരമാവധി കുറച്ച് ഈ സാഹചര്യം മറികടക്കാന്‍ സഹായിക്കും എന്ന് പ്രതീക്ഷിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഈ വര്‍ഷമുണ്ടായ കടുത്ത വരള്‍ച്ച സംസ്ഥാനത്തെ Read More …

എംഎം മണി കയ്യേറ്റക്കാരുടെ നേതാവ്; പിസി ജോര്‍ജ്ജ്

തിരുവനന്തപുരം: മൂന്നാറില്‍ എല്ലാ പാര്‍ട്ടിക്കാരും സ്ഥലം കയ്യേറിയിട്ടുണ്ടെന്ന് പിസി ജോര്‍ജ്ജ് എംഎല്‍എ. എംഎം മണി അടക്കമുള്ളവര്‍ കയ്യേറ്റക്കാരുടെ നേതാവാണെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു. കൂടാതെ മുല്ലപെരിയാര്‍ വിഷയത്തില്‍ പി ജെ ജോസഫ് നടത്തിയത് നാടകമാണ്. മുല്ലപെരിയാര്‍ പൊട്ടുമെന്ന് പി.ജെ ജോസഫ് പ്രചരണം നടത്തിയത് സ്വിറ്റ്‌സര്‍ലാന്റിലെ കമ്ബനിയില്‍നിന്നും പണം വാങ്ങിയശേഷമാണ്. അന്നത്തെ ജലവിഭവ വകുപ്പ് മന്ത്രി പി.ജെ Read More …

എല്ലാത്തരം കൈയ്യേറ്റങ്ങളും ഒഴിപ്പിക്കും

തിരുവനന്തപുരം: മൂന്നാറിലെ എല്ലാത്തരം കൈയ്യേറ്റങ്ങളും ഒഴിപ്പിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. രേഖകള്‍ പരിശോധിച്ച് റവന്യു ഉദ്യോഗസ്ഥര്‍ തന്നെ നടപടിയെടുക്കും. കൈയ്യേറ്റമൊഴിപ്പിക്കാന്‍ പ്രത്യേക സംഘം വേണ്ടെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.

കാടതിവിധി അന്തിമമല്ലെന്ന് ജി സുധാകരന്‍

തിരുവനന്തപുരം: പാതയോരത്തെ മദ്യശാലകള്‍ അടച്ചുപൂട്ടണമെന്ന സുപ്രീം കോടതിവിധി അന്തിമമല്ലെന്ന് മന്ത്രി ജി.സുധാകരന്‍. കോടതിവിധിയെ സ്വാഗതം ചെയ്യേണ്ട കാര്യമില്ലെന്നും ഭരണഘടനപോലും ഭേദഗതി ചെയ്യാറുണ്ടെന്നും ജി.സുധാകരന്‍ പറഞ്ഞു. സാമ്പത്തിക പഠനമൊന്നും നടത്തിയായിരിക്കില്ല കോടതിവിധി. നഷ്ടമോ സാമൂഹ്യ പ്രത്യാഘാതമോ കോടതിക്കു പ്രശനമല്ല. സുപ്രീം കോടതി പറഞ്ഞാല്‍ മദ്യശാലകള്‍ അടച്ചുപൂട്ടണം. കോടതി വിധിയെ വിമര്‍ശിക്കുകയോ സ്വാഗതം ചെയ്യുകയോ വേണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. Read More …