ആരേയും തമ്മില്‍ അടിപ്പിക്കില്ല

തിരുവനന്തപുരം: ഉദ്യാേഗസ്ഥരെ തമ്മില്‍ അടിപ്പിക്കുന്ന നടപടികള്‍ സ്വീകരിക്കില്ലെന്ന് ചീഫ് സെക്രട്ടറി നളിനി നെറ്റോ പറഞ്ഞു. എല്ലാവരേയും ഒരു കുടുംബം പോലെ കൊണ്ടുപോവാനായിരിക്കും ശ്രമിക്കുകയെന്നും അവര്‍ പറഞ്ഞു. എസ്.എം.വിജയാനന്ദ് വിരമിച്ചതിനെ തുടര്‍ന്ന് ചീഫ് സെക്രട്ടറി സ്ഥാനം ഏറ്റെടുത്ത ശേഷം മാദ്ധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു നളിനി നെറ്റോ. അഡിഷണല്‍ ചീഫ് സെക്രട്ടറിയില്‍ നിന്ന് ചീഫ് സെക്രട്ടറി ആവുന്‌പോള്‍ പ്രവര്‍ത്തനശൈലി Read More …

മദ്യശാലകള്‍: വീണ്ടും നിയമോപദേശം തേടി

തിരുവനന്തപുരം: പാതയോരത്തെ മദ്യവില്‍പ്പനശാലകള്‍ക്കെതിരെയുള്ള സുപ്രീം കോടതി വിധിയില്‍ സംസ്ഥാന സര്‍ക്കാര്‍ വീണ്ടും നിയമോപദേശം തേടി. അഡ്വക്കേറ്റ് ജനറലിനോടാണ് നിയമോപദേശം തേടിയത്. മദ്യശാലകള്‍ മാറ്റുന്നതിന് മൂന്നു മാസം സമയം നീട്ടിക്കിട്ടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ദേശീയ സംസ്ഥാന പാതകളുടെ അഞ്ഞൂറ് മീറ്റര്‍ ദൂരപരിധിക്കുള്ളില്‍ പ്രവര്‍ത്തിച്ചിരുന്ന സംസ്ഥാനത്തെ എല്ലാ മദ്യവില്പന ശാലകളുടെയും പ്രവര്‍ത്തനം സുപ്രീംകോടതി വിധികളുടെ അടിസ്ഥാനത്തില്‍ ശനിയാഴ്ച നിര്‍ത്തിയിരുന്നു.

പഞ്ചായത്തുകളില്‍ വിജിലന്‍സ് വേണ്ടെ

തിരുവനന്തപുരം: പഞ്ചായത്തുകളില്‍ വിജിലന്‍സ് പരിശോധന ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മന്ത്രി കെ.ടി.ജലീല്‍ മുഖ്യമന്ത്രിക്ക് കത്തുനല്‍കി. രഹസ്യമായാണ് പരാതി നല്‍കിയത്. ഏറ്റവും കൂടുതല്‍ സാമ്ബത്തിക ഇടപാടുകള്‍ നടക്കുന്ന മാര്‍ച്ച് മാസത്തില്‍ പഞ്ചായത്തുകളില്‍ വിജിലന്‍സ് പരിശോധന ഒഴിവാക്കണമെന്നാണ് അദ്ദേഹത്തിന്റെ കത്തില്‍ ആവശ്യപ്പെടുന്നത്. ഈ പരാതിയും വിജിലന്‍സ് ഡയറക്ടറുടെ പുറത്താകലിന് വഴിയൊരുക്കി എന്നാണ് സൂചന. അഴിമതിയുടെ കാര്യത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് മുന്നില്‍ Read More …

കെഎസ്ആര്‍ടിസിയെ ലാഭത്തിലാക്കും

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയെ ലാഭത്തിലാക്കുകയാണ് തനിക്ക് മുന്നിലുള്ള ലക്ഷ്യമെന്ന് നിയുക്ത ഗതാഗതമന്ത്രി തോമസ് ചാണ്ടി. ശശീന്ദ്രന് ക്ലീന്‍ചിറ്റ് ലഭിച്ച് തിരിച്ചുവന്നാല്‍, താന്‍ സന്തോഷത്തോടെ സ്ഥാനമൊഴിഞ്ഞുകൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിയായി നിശ്ചയിക്കപ്പെട്ട ശേഷമുള്ള ആദ്യ പ്രതികരണത്തിലായിരുന്നു തോമസ് ചാണ്ടി ഇക്കാര്യങ്ങള്‍ പറഞ്ഞത്. കെഎസ്ആര്‍ടിസിയെ ലാഭത്തിലാക്കാനുള്ള പദ്ധതികള്‍ സമഗ്രമായി ആസൂത്രണം ചെയ്ത് നടപ്പിലാക്കും. ഗതാഗത വകുപ്പ് ഭാരിച്ച ഉത്തരവാദിത്തമാണെന്നും തോമസ് Read More …

രൂക്ഷമായ വിമര്‍ശനവുമായി ജോയ് മാത്യു

തിരുവനന്തപുരം: ലൈംഗിക ചുവയുള്ള ഫോണ്‍സംഭാഷണത്തിന്റെ പേരില്‍ രാജിവെച്ച മുന്‍മന്ത്രി എ.കെ ശശീന്ദ്രനെതിരെ മന്ത്രിയാകാന്‍ കച്ചകെട്ടിയിറങ്ങിയ തോമസ് ചാണ്ടിക്കും എന്‍സിപിക്കുമെതിരെ രൂക്ഷമായ വിമര്‍ശനവുമായി നടനും സംവിധായകനുമായ ജോയ് മാത്യു. എന്‍സിപി നേതാക്കളായ ശശീന്ദ്രനെയും തോമസ് ചാണ്ടിയേയും വെള്ളിമൂങ്ങയെന്നാണ് ജോയ് മാത്യു വിശേഷിപ്പിക്കുന്നത്. ചാനലിലൂടെ പറയാന്‍ പറ്റാത്തത് ഫോണിലൂടെ പറഞ്ഞെന്ന് ഏതോ ഒരു ചാനലുകാരന്‍ പറഞ്ഞപ്പഴേ രാജിവെക്കാനും അല്‍പബുദ്ധികളായ Read More …

സത്യപ്രതിജ്ഞ ശനിയാഴ്ച

തിരുവനന്തപുരം: എ.കെ ശശീന്ദ്രന് പകരം തോമസ് ചാണ്ടി എന്‍.സി.പിയുടെ മന്ത്രിയാകും. ഫോണ്‍വിളി വിവാദത്തില്‍ കുടുങ്ങി എ.കെ ശശീന്ദ്രന്‍ രാജിവെച്ച സാഹചര്യത്തിലാണ് കുട്ടനാട് എം.എല്‍.എ ആയിരുന്ന തോമസ് ചാണ്ടിക്ക് നറുക്ക് വീണത്. മന്ത്രി സ്ഥാനത്തേക്ക് തിരികെ വരുന്നതില്‍ നിന്നും എ.കെ ശശീന്ദ്രന്‍ പിന്മാറിയതിനെ തുടര്‍ന്നാണ് ചാണ്ടിയെ പരിഗണിച്ചത്. എന്‍.സി.പി നേതൃത്വവും എല്‍.ഡി.എഫ് നേതാക്കളും തമ്മില്‍ വെള്ളിയാഴ്ച രാവിലെ Read More …

വൈദ്യുതി നിരക്ക് കൂട്ടുന്നു

തിരുവനന്തപുരം: വൈദ്യുതി നിരക്ക് കൂട്ടാന്‍ ആലോചന. വീട്ടാവശ്യത്തിനുള്ള വൈദ്യുതിയിലാണ് സര്‍ക്കാര്‍ വര്‍ധനവ് കൊണ്ടുവരുന്നത്. പുതിയ നിരക്ക് വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ ഉടന്‍ പ്രഖ്യാപിക്കും. യൂനിറ്റിന് 30 പൈസ കൂട്ടാനാണ് ആലോചന. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍ക്ക് ഇളവ് നല്‍കിയേക്കും. നൂറ് യൂനിറ്റ് വരെ പ്രതിമാസം ഉപയോഗിക്കുന്നവര്‍ക്ക് 80 രൂപവരെ ബില്ലില്‍ വര്‍ധനയ്ക്ക് സാധ്യതയുണ്ട്. നിലവില്‍ യൂനിറ്റിന് 2.90 രൂപയാണ്. Read More …

വിഎസിനു മറുപടിയുമായി എംഎം മണി

തിരുവനന്തപുരം: മൂന്നാര്‍ വിഷയത്തില്‍ വിഎസ് അച്യുതാനന്ദനെതിരെ വൈദ്യുതി മന്ത്രി എംഎം മണി. ഭൂമാഫിയയുടെ ആളാരാണെന്ന് എല്ലാവര്‍ക്കും അറിയാമെന്ന് എംഎം മണി പറഞ്ഞു. ടാറ്റക്കെതിരെ സമരം നടത്തിയ വിഎസ് അച്യുതാനന്ദന്‍ ഇപ്പോള്‍ മിണ്ടാതിരിക്കുന്നു. വിഎസ് പറയുന്നതിനെല്ലാം മറുപടി പറയാതിരിക്കുന്നതാണ് അന്തസ്. ഉമ്മന്‍ചാണ്ടിക്കുള്ള മര്യാദ പോലും വി എസിനില്ലെന്നും മണി പറഞ്ഞു.പാര്‍ട്ടി വിലക്കുള്ളതിനാല്‍ കൂടുതല്‍ പറയുന്നില്ലെന്നും എംഎം മണി Read More …