പ്രതിപക്ഷം അടിയന്തരപ്രമേയ നോട്ടീസ് നല്‍കി

തിരുവനന്തപുരം: സംസ്ഥാനത്തെ കാര്‍ഷിക മേഖല നേരിടുന്ന പ്രതിസന്ധി സഭ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി. സംസ്ഥാനത്തെ കാര്‍ഷിക മേഖല തകര്‍ന്നടിഞ്ഞതായി നോട്ടീസ് നല്‍കിയ സണ്ണി ജോസഫ് എംഎല്‍എ പറഞ്ഞു. 748 കോടി രൂപ റബര്‍ കര്‍ഷകര്‍ക്ക് ഇന്‍സന്റീവ് അനുവദിച്ചെന്ന് കൃഷി മന്ത്രി വി എസ് സുനില്‍ കുമാര്‍ മറുപടി നല്‍കി. റബര്‍ കര്‍ഷകര്‍ക്ക് Read More …

ചീഫ്‌സെക്രട്ടറി നടപടി തുടങ്ങി

തിരുവനന്തപുരം : ടി.പി. സെന്‍കുമാറിന്റെ പുനര്‍നിയമനം നടപ്പാക്കാന്‍ ചീഫ്‌സെക്രട്ടറി നടപടി തുടങ്ങിയെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. സുപ്രീംകോടതി വിധി അന്തിമമാണ്. വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധവുമാണെന്നും അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം ലഭിച്ചത് ഇന്നലെയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സെന്‍കുമാറിന്റെ പുനര്‍ നിയമനം വൈകുന്നതിനെതിരെ പ്രതിപക്ഷം നല്‍കിയ അടിയന്തരപ്രമേയത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. അതേസമയം, വിധി നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ Read More …

കോണ്‍ഗ്രസ് സഖ്യമല്ല, ബിജെപിക്കെതിരെ കൂട്ടായ്മയാണ് ലക്ഷ്യമെന്ന് ബിനോയ് വിശ്വം

തിരുവനന്തപുരം: ദേശീയ തലത്തില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് സിപിഐ നേതാവ് ബിനോയ് വിശ്വം. ബിജെപിക്കെതിരെ ജനാധിപത്യ കൂട്ടായ്മ ഉണ്ടാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യം സിപിഎം മനസിലാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബിനോയ് വിശ്വം കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസുമായി സിപിഐ സഖ്യമുണ്ടാക്കാന്‍ ശ്രമിക്കുന്നു എന്ന രീതിയില്‍ സിപിഎം ഉള്‍പ്പെടെ ആരോപണം ഉന്നയിക്കുന്ന സാഹചര്യത്തിലാണ് ബിനോയ് വിശ്വം വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്. ദേശീയ Read More …

ഏറ്റവും വലിയ സ്ത്രീവിരുദ്ധന്‍ പിണറായി വിജയന്‍

തിരുവനന്തപുരം: ഏറ്റവും വലിയ സ്ത്രീവിരുദ്ധന്‍ പിണറായി വിജയനെന്ന്! കെ പി സി സി അധ്യക്ഷന്‍ എം എം ഹസ്സന്‍. അത് കൊണ്ടാണ് മുഖ്യമന്ത്രി എം എം മണിയെ സംരക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സമരപന്തല്‍ പൊളിച്ചെടുത്തവര്‍ക്കെതിരെ നടപടി എടുക്കാന്‍ ഡി ജി പി യോട് ആവിശ്യപ്പെടുന്നുവെന്നും സെന്‍കുമാര്‍ വിഷയത്തില്‍ കോടതി വിധി നടപ്പിലാക്കണമെന്നും ഹസ്സന്‍ മാധ്യമങ്ങളോട് പറഞ്ഞു. Read More …

പ്രസംഗത്തില്‍ സ്ത്രീയെന്ന വാക്ക് ഉപയോഗിച്ചിട്ടില്ല

തിരുവനന്തപുരം: മൂന്നാറില്‍ താന്‍ നടത്തിയ പ്രസംഗത്തില്‍ സ്ത്രീയെന്ന വാക്ക് ഉപയോഗിച്ചിട്ടില്ലെന്ന് മന്ത്രി എം.എം.മണി വ്യക്തമാക്കി. സ്ത്രീകളോട് എന്നും ആദരവോട് കൂടിയേ പെരുമാറിയിട്ടുള്ളൂവെന്നും മണി നിയമസഭയില്‍ വിശദീകരിച്ചു. ആദ്യതവണ മണി വിശദീകരണം നല്‍കാന്‍ ശ്രമിച്ചെങ്കിലും പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് കഴിഞ്ഞിരുന്നില്ല.   പെന്പിളൈ ഒരുമൈ പ്രവര്‍ത്തകരെ താന്‍ ആക്ഷേപിച്ചിട്ടില്ല. പ്രസംഗത്തിലെ ചില ഭാഗങ്ങള്‍ എഡിറ്റ് ചെയ്താണ് ചാനലുകള്‍ Read More …

മന്ത്രി മണിക്കെതിരെ നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം

തിരുവനന്തപുരം: സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയ വൈദ്യുതി മന്ത്രി എം.എം മണി മാപ്പുപറയണമെന്നും രാജിവെക്കണമെന്നും ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം. സഭാ നടപടികള്‍ തുടങ്ങി ചോദ്യോത്തര വേളയിലേക്ക് കടന്നതോടെ പ്രതിപക്ഷ അംഗങ്ങള്‍ എഴുന്നേറ്റു നിന്ന് മുദ്രാവാക്യം വിളിച്ചു. പ്ലകാര്‍ഡും ബാനറുകളും ഉയര്‍ത്തിയായിരുന്നു പ്രതിപക്ഷ ബഹളം.   മന്ത്രിയുടെ സ്ത്രീവിരുദ്ധ പ്രസ്താവന സംബന്ധിച്ച പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയം ചോദ്യോത്തരവേള Read More …

മധ്യവേനലവധി ക്ലാസുകള്‍ പാടില്ലെന്ന് ബാലാവകാശ കമ്മിഷന്‍

തിരുവനന്തപുരം: ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി, സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ. ഉള്‍പ്പെടെ സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലും മധ്യവേനലവധിക്കാലത്ത് ക്ലാസുകള്‍ നടത്തുന്നതിന് വിലക്ക്. ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിക്കാന്‍ ബാലാവകാശ കമ്മിഷന്‍ പൊതുവിദ്യാഭ്യാസവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി. മധ്യവേനലവധിക്കാലത്ത് ക്ലാസുകള്‍ നടത്തുന്ന സ്‌കൂളുകളില്‍ ശുദ്ധജലലഭ്യത ഉറപ്പുവരുത്തണമെന്ന് കമ്മിഷന്‍ ഫെബ്രുവരി 25ന് നിര്‍ദേശിച്ചിരുന്നു. കടുത്ത ചൂടും ജലക്ഷാമവും അവഗണിച്ച് കുട്ടികള്‍ക്ക് Read More …

സുപ്രീംകോടതി വിധി നടപ്പാക്കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ട്: കോടിയേരി

തിരുവനന്തപുരം: ടി.പി. സെന്‍കുമാറിന് പോലീസ് മേധാവി സ്ഥാനം തിരികെ നല്‍കണമെന്ന സുപ്രീംകോടതി വിധി നടപ്പാക്കാനുള്ള ഉത്തരവാദിത്തം സര്‍ക്കാരിനുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വിധി സര്‍ക്കാരിനുള്ള തിരിച്ചടിയല്ല. കോടതി വിധി പരിശോധിച്ചു നടപ്പാക്കും. കോടതിയും സര്‍ക്കാരും തമ്മില്‍ ഏറ്റുമുട്ടലിനില്ല. കോടതി വിധി ദുരപദേശപരമായി സര്‍ക്കാര്‍ കാണുന്നില്ലെന്നും കോടിയേരി പറഞ്ഞു. മന്ത്രി എം.എം. മണിക്കെതിരായ പ്രതിഷേധം Read More …