പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ കെ.പി.സി.സിയെ നയിക്കാം

തിരുവന്തപുരം: പാര്‍ട്ടി നിശ്ചയിച്ചാല്‍ കെ.പി.സി.സിയെ നയിക്കാനൊരുക്കമെന്ന് കെ.സുധാകരന്‍. നിലവിലെ രാഷ്ട്രീയ വെല്ലുവിളികളെ ഏറ്റെടുക്കാന്‍ പ്രാപ്തിയുളള ആളാവണം പുതിയ പ്രസിഡന്റ്. പ്രവര്‍ത്തകരില്‍ ആവേശം വളര്‍ത്താന്‍ കഴിയുന്ന ആളിനെ വേണം അധ്യക്ഷ പദവി ഏല്‍പ്പിക്കേണ്ടതെന്നും  അദ്ദേഹം പറഞ്ഞു.  പുതിയ കെ പി സി സി പ്രസിഡന്റിനെ രണ്ടു ദിവസത്തിനകം തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, കെ.പി.സിസി പ്രസിഡന്റ് സ്ഥാനത്തേക്കില്ലെന്ന് Read More …

സംഘപരിവാറിനോട് സമരസപ്പെടുന്നു മുഖ്യമന്ത്രി

തിരുവന്തപുരം: ആര്‍.എസ്.എസിനെയും ശിവസേനയെയും പറയുമ്‌ബോള്‍ പ്രതിപക്ഷത്തിന് അസഹിഷ്ണുതയാണെന്ന് മുഖ്യമന്ത്രി. പ്രതിപക്ഷം സംഘപരിവാറിനോട് സമരസപ്പെടുകയാണെന്നും മുഖ്യമന്ത്രി നിയമസഭയില്‍ ആരോപിച്ചു. എന്നാല്‍ സംഘപരിവാറിനെതിരായ പോരാട്ടത്തില്‍ പ്രതിപക്ഷത്തിന് മുഖ്യമന്ത്രിയുടെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മറുപടി നല്‍കി. ശിവസേനയെ പ്രതിപക്ഷം വാടകയ്‌ക്കെടുത്തുവെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശം തുടര്‍ച്ചയായ രണ്ടാം ദിവസവും സഭ പ്രക്ഷുബ്ധമാക്കിയതിന് പിന്നാലെയാണ് മുഖ്യമന്ത്രി വീണ്ടും ആരോപണവുമായി Read More …

യുഡിഎഫ് സര്‍ക്കാരിന് സിഎജി വിമര്‍ശനം

തിരുവനന്തപുരം: ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന് സിഎജി റിപ്പോര്‍ട്ടില്‍ വിമര്‍ശനം.മെത്രാന്‍ കായല്‍, കടമക്കുടി, ഹരിപ്പാട് മെഡിക്കല്‍ കോളേജ് തുടങ്ങിയവയില്‍ ഭൂമി സംബന്ധിച്ച ഉത്തരവുകളില്‍ ചട്ടലംഘനം നടത്തിയെന്നാണ് വിമര്‍ശനം. ഉത്തരവുകള്‍ നടപ്പാക്കിയത് ഭൂസംരക്ഷ നിയമങ്ങള്‍ ലംഘിച്ചുകൊണ്ടാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ബിയര്‍, വൈന്‍ പാര്‍ലറുകള്‍ അനുവദിച്ചതില്‍ സുതാര്യതയില്ലെന്നും സിഎജി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. ഏഴ് ബാറുകള്‍ക്കും 77 ബിയര്‍ വൈന്‍ പാര്‍ലറുകള്‍ക്കും Read More …

കുടുംബം പോലെ പ്രവര്‍ത്തിക്കും

തിരുവനന്തപുരം: സംസ്ഥാന ഭരണത്തിന്റെ വേഗം കൂട്ടാനായി മുഖ്യമന്ത്രി പിണറായി വിജയന്റെ െ്രെപവറ്റ് സെക്രട്ടറിയായി സിപിഎം സംസ്ഥാന സമിതി അംഗം എം.വി. ജയരാജന്‍ ചുമതലയേറ്റു. മുഖ്യമന്ത്രിയുടെ ഓഫീസിനെ കൂടുതല്‍ ജനകീയമാക്കുമെന്നും എല്ലാവരും ചേര്‍ന്ന് ഒരു കുടുംബംപോലെ പ്രവര്‍ത്തിക്കുമെന്നും സ്ഥാനമേറ്റെടുത്തശേഷം എം.വി. ജയരാജന്‍ പ്രതികരിച്ചു. ലോട്ടറി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്തുനിന്നാണ് മുഖ്യമന്ത്രിയുടെ െ്രെപവറ്റ് സെക്രട്ടറിയായി ജയരാജനെത്തുന്നത്. പുതിയ Read More …

സിപിഎം അക്രമം കേരളം മുഴുവന്‍ വ്യാപിപ്പിക്കുന്നു

തിരുവനന്തപുരം: സിപിഎം അക്രമം കണ്ണൂരില്‍ നിന്നും കേരളം മുഴുവന്‍ വ്യാപിപ്പിക്കുകയാണെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി കെ കൃഷ്ണദാസ്. എം വി ജയരാജനെ മുഖ്യമന്ത്രിയുടെ െ്രെപവറ്റ് സെക്രട്ടറിയാക്കിയത് കേരളത്തില്‍ സെല്‍ഭരണം കൊണ്ടുവരാനാണെന്ന് കൃഷ്ണദാസ് പരിഹസിച്ചു. സംസ്ഥാന ബജറ്റ് ചോര്‍ന്നതിനെപറ്റി സിബിഐ അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സര്‍ക്കാര്‍ സ്‌കൂളുകള്‍ വികസിപ്പിക്കാന്‍ 500 കോടി

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളുകളുടെ വികസനത്തിന് 500 കോടി രൂപ വകയിരുത്തിയെന്ന് ധനമന്ത്രി തോമസ് ഐസക് ബജറ്റ് അവതരണത്തില്‍ അറിയിച്ചു. ഓരോ സ്‌കൂളിനും മൂന്ന് കോടി രൂപ വീതമാകും നല്‍കുക. സര്‍ക്കാര്‍ സ്‌കൂളുകളില്‍ പുതിയതായി 2,500 അധ്യാപക തസ്തികകള്‍ സൃഷ്ടിക്കുമെന്നും മന്ത്രി അറിയിച്ചു.

രോഗികള്‍ക്ക് സൗജന്യമരുന്ന്, 1350 ഡോക്ടര്‍മാരെ നിയമിക്കും

തിരുവനന്തപുരം: ആരോഗ്യരംഗത്ത് ജനകീയപദ്ധതികള്‍ പ്രഖ്യാപിച്ച് ധനമന്ത്രി തോമസ് ഐസക്. രോഗികളുടെ ചികിത്സാ സഹായത്തിന് ആയിരം കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്. ആരോഗ്യ മേഖലയിലെ പ്രധാന ബജറ്റ് പ്രഖ്യാപനങ്ങള്‍: മാറാരോഗികള്‍ക്ക് പാലിയേറ്റീവ് കെയറിലൂടെ ചികിത്സ ലഭ്യമാക്കും. ഏറ്റവും മികച്ച പാലിയേറ്റീവ് കെയര്‍ യൂണിറ്റിന് പുരസ്‌കാരം.ജില്ലാതാലൂക്ക് ആശുപത്രികളുടെ വികസനത്തിന് കിഫ്ബിയില്‍ നിന്ന് രണ്ടായിരം കോടി വകയിരുത്തി. കോഴിക്കോട് ബീച്ച് Read More …

കേന്ദ്ര സര്‍ക്കാരിന് ബജറ്റില്‍ രൂക്ഷ വിമര്‍ശനം

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് നിരോധനം അടക്കമുള്ള നയങ്ങള്‍ക്കെതിരെ ബജറ്റ് അവതരണത്തില്‍ ധനമന്ത്രി തോമസ് ഐസക്കിന്റെ രൂക്ഷ വിമര്‍ശനം. സാമ്പത്തിക പരിഷ്‌കരണത്തെ രൂക്ഷമായി വിമര്‍ശിച്ചാണ് തോമസ് ഐസക്ക് ബജറ്റ് അവതരണം തുടങ്ങിയത്. സാമ്പത്തിക ഞെരുക്കത്തിന്റെ കാലത്ത് കേന്ദ്രസര്‍ക്കാര്‍ യാഥാസ്ഥിതിക നിലപാട് തുടരുന്നത് നിരാശജനകമാണെന്നും നോട്ട് നിരോധനത്തെക്കുറിച്ച് കേന്ദ്രം നല്‍കുന്ന വിശദീകരണങ്ങള്‍ തൃപ്തികരമോ സാമാന്യ ബുദ്ധിക്കു നിരക്കുന്നതോ Read More …