ചീമേനി തുറന്ന ജയിലിലെ ഗോപൂജ നിയമലംഘനമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ചീമേനി തുറന്ന ജയിലില്‍ നടന്ന ഗോപൂജ നിയമലംഘനമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ഈശ്വരന്റെ പേരിലായാലും നിയമലംഘനം പാടില്ല. നിയമലംഘനം നടത്തേണ്ടവരല്ല ഉദ്യോഗസ്ഥരെന്നും ഈശ്വരനെ ആരാധിക്കേണ്ടവര്‍ ആരാധിച്ചോളൂ എന്നും പറഞ്ഞ പിണറായി, സര്‍ക്കാരിന്റെ പ്രശ്‌നം നിയമവാഴ്ചയെ അംഗീകരിക്കുന്നുണ്ടോ എന്നതാണെന്നും വ്യക്തമാക്കി. ചീമേനി ജയിലിലെ ഫാമിലേക്കു കാസര്‍ഗോഡ് കുള്ളന്‍ പശുക്കളെ കൈമാറുന്ന ചടങ്ങിന്റെ മറവിലായിരുന്നു ഗോപൂജ നടന്നത്. Read More …
