എം എം മാണിക്കെതിരെ കാനം

തിരുവനന്തപുരം: അപ്രായോഗീകമായ അതിരപ്പിള്ളി പദ്ധതിയെ കുറിച്ചാണ് വൈദ്യുതി മന്ത്രി എംഎം മണി പറയുന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. 1992 മുതല്‍ പല മന്ത്രിമാരും ഇങ്ങനെ പറയുന്നുണ്ടെങ്കിലും 2016 ആയിട്ടും ഒന്നും നടന്നിട്ടില്ല. മന്ത്രി മണിയും പറഞ്ഞു കുറച്ചു കഴിയുമ്പോള്‍ നിര്‍ത്തിക്കൊള്ളുമെന്നും കാനം പറഞ്ഞു. സര്‍ക്കാര്‍ ഭൂമി തിരിച്ച് പിടിക്കാന്‍ ശ്രമിക്കുന്ന സബ് കളക്ടറെ Read More …

ശിക്ഷാ ഇളവിനുള്ള പട്ടികയില്‍ ക്രമിനലുകളും

തിരുവനന്തപുരം: ജയില്‍പുള്ളികള്‍ക്കുള്ള ശിക്ഷാ ഇളവിനായി സര്‍ക്കാര്‍ നല്‍കിയ പട്ടികയില്‍ ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ ഉള്‍പ്പെടെയുള്ള കൊടുംകുറ്റവാളികള്‍. വിവരാവകാശ നിയമപ്രകാരം ജയില്‍ വകുപ്പില്‍നിന്നു ലഭിച്ച മറുപടിയിലാണ് ഇക്കാര്യം വ്യക്തമായത്. ടിപി കേസിലെ 11 പ്രതികളായ കൊടി സുനി, കെ.സി.രാമചന്ദ്രന്‍, കുഞ്ഞനന്തന്‍, സിജിത്ത്, റഫീഖ്, അനൂപ്, മനോജ് കുമാര്‍, രജീഷ് മുഹമ്മദ് ഷാഫി, ഷിനോജ് എന്നിവരുടെ പേരാണ് Read More …

ബിജെപി മുന്നേറ്റം ഉറപ്പാക്കും

തിരുവനന്തപുരം: മലപ്പുറം ഉപതിരഞ്ഞെടുപ്പില്‍ ബിജെപി മുന്നേറ്റം ഉറപ്പാക്കുമെന്ന് കുമ്മനം രാജശേഖരന്‍. ബിഡിജെഎസ് ബിജെപിയ്‌ക്കൊപ്പമാണ്. എസ്എന്‍ഡിപി അധ്യക്ഷന്‍ വെള്ളാപ്പള്ളി നടേശന്റെ ബിജെപി വിരുദ്ധ പ്രസ്താവന മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കില്ല. വെള്ളാപ്പള്ളിയുടെ വിമര്‍ശനം ഉള്‍ക്കൊണ്ട് മുന്നോട്ട് പോകുമെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു.

ജിഷ്ണുവിന്റെ അമ്മയ്‌ക്കെതിരെ ബാര്‍ കൗണ്‍സില്‍

തിരുവനന്തപുരം:  ഹൈക്കോടതി ജഡ്ജിക്കെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ച സംഭവത്തില്‍ ജിഷ്ണു പ്രണോയിയുടെ അമ്മയ്‌ക്കെതിരെ നിയമ നടപടി സ്വീകരിക്കാന്‍ ഒരുങ്ങി ബാര്‍ കൗണ്‍സില്‍. കേസില്‍ ഒന്നാം പ്രതിയായ നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി. കൃഷ്ണദാസിനു മുന്‍കൂര്‍ ജാമ്യം അനുവദിച്ച ജഡ്ജിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് ജിഷ്ണുവിന്റെ അമ്മ കെ.പി. മഹിജ ഹൈക്കോടതി ചീഫ് ജസ്റ്റിസിനു പരാതി നല്‍കിയിരുന്നു. ജാമ്യം Read More …

പെണ്‍കുട്ടിയായതില്‍ ഉറങ്ങാന്‍ കഴിയുന്നില്ല

കുറച്ചുകാലം മുമ്പുവരെ ഒരു പെണ്‍കുട്ടിയായതില്‍ വളരെ അഭിമാനം തോന്നിയിരുന്നു, എന്നാല്‍ എനിക്കിപ്പോള്‍ വളരെ പേടിയാണ്; തിരുവനന്തപുരം കാര്‍മല്‍ സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി അനന്തര എന്ന പെണ്‍കുട്ടി കേരള മുഖ്യമന്ത്രി പിണറായി വിജയന് എഴുതി തുറന്ന കത്തിലെ വരികളാണിത്. സൈക്കില്‍ ഓടിച്ചു സ്‌കൂളില്‍ പോവുക എന്നത് എന്റെ വലിയ ആഗ്രഹങ്ങളില്‍ ഒന്നാണ്.എന്നാല്‍ ഇപ്പോള്‍ എനിക്കു പേടിയാണ്. Read More …

രാഹുല്‍ ഗാന്ധി സ്ഥാനം ഒഴിയണം

തിരുവനന്തപുരം  പാര്‍ട്ടി നേതൃത്വം ഏറ്റെടുക്കാന്‍ കഴിയില്ലെങ്കില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഒഴിയണമെന്ന് യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് സി.ആര്‍.മഹേഷ്. ഒരു മഹത്തായ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ രാജ്യം മുഴുവന്‍ പടര്‍ന്ന് പന്തലിച്ചിരുന്ന വേരുകള്‍ അറ്റ് പോവുന്നത് അങ്ങ് കണ്ണ് തുറന്ന് കാണണം. കെഎസ്യു വളര്‍ത്തി വലുതാക്കിയ എ.കെ.ആന്റണി ഡല്‍ഹിയില്‍ മൗനിബാബയായി തുടരുകയാണെന്നും മഹേഷ് ഫെയ്‌സ്ബുക്കിലെഴുതിയ കുറിപ്പില്‍ Read More …

തിരഞ്ഞെടുപ്പില്‍ എം.എല്‍.എമാര്‍ക്ക് മുഴുവന്‍ ചുമതല

തിരുവനന്തപുരം: മലപ്പുറം ഉപതിരഞ്ഞെടുപ്പില്‍ ഭരണച്ചുമതലയിലില്ലാത്ത എല്‍.ഡി.എഫിന്റെ മുഴുവന്‍ എം.എല്‍.എമാരും ഉത്തരവാദിത്വങ്ങളേറ്റെടുത്ത് രംഗത്തുണ്ടാകണമെന്ന് ഇടതുമുന്നണി യോഗം തീരുമാനിച്ചു. പാര്‍ലമെന്റ് മണ്ഡലത്തില്‍ പെട്ട ഏഴ് അസംബ്ലി നിയോജകമണ്ഡലങ്ങളിലുമായി 61 എല്‍.ഡി.എഫ് ലോക്കല്‍കമ്മിറ്റികളുണ്ടാക്കും. എം.എല്‍.എമാര്‍ ഉള്‍പ്പെടെയുള്ള പ്രധാന നേതാക്കള്‍ക്ക് ഇവയുടെ ചുമതലയുണ്ടാകും. ഏപ്രില്‍ ഒന്ന് മുതല്‍ 9 വരെ മുഴുവന്‍ നേതാക്കളും മണ്ഡലത്തില്‍ മുഴുവന്‍ സമയവും ഉണ്ടാകണം. തിരഞ്ഞെടുപ്പിനെ പ്രധാനപ്പെട്ട Read More …

ആര് മത്സരിക്കണമെന്ന് തീരുമാനിക്കുന്നത് പാര്‍ട്ടിയാണ്

തിരുവനന്തപുരം: മലപ്പുറത്തെ സ്ഥാനാര്‍ഥി നിര്‍ണ്ണയം സംബന്ധിച്ച് സംസ്ഥാനത്തെ എന്‍ഡിഎയില്‍ വിളളലുണ്ടായതുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ രംഗത്ത്. മലപ്പുറം സീറ്റ് ബിജെപിയുടേതാണെന്നും അവിടെ ആര് മത്സരിക്കണമെന്ന് പാര്‍ട്ടിയാണ് തീരുമാനിക്കുന്നതെന്നും കുമ്മനം പറഞ്ഞു. മുന്നണിയില്‍ യാതൊരു പ്രശ്‌നങ്ങളുമില്ലെന്നും എന്തെങ്കിലും അഭിപ്രായ വിത്യാസങ്ങള്‍ ഉണ്ടെങ്കില്‍ അത് പറഞ്ഞ് തീര്‍ക്കുമെന്നും ദേശീയ നേതൃത്വവുമായികാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നത് നല്ലതാണെന്നും Read More …