ആര്‍എസ്എസ് തീരുമാനിച്ചാല്‍ മുഖ്യമന്ത്രി പുറത്തിറങ്ങില്ല

തിരുവനന്തപുരം: ആര്‍എസ്എസ് തീരുമാനമെടുത്താല്‍ മുഖ്യമന്ത്രിക്ക് കേരളത്തിലും പുറത്തിറങ്ങിനടക്കാനാകില്ലെന്ന് ബിജെപി നേതാവ് ശോഭാസുരേന്ദ്രന്‍. ജനാധിപത്യ രീതിയില്‍ സിപിഎമ്മിന് ശവമഞ്ചമൊരുക്കുമെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം മംഗലാപുരത്ത് നടന്ന പരിപാടിയില്‍ മുഖ്യമന്ത്രി പങ്കെടുക്കുന്നത് തടയുമെന്ന് ആര്‍എസ്എസ് പറഞ്ഞിരുന്നു. എന്നാല്‍ അവസാന നിമിഷം അവര്‍ ആ നിലപാടില്‍ നിന്ന് പിന്മാറുകയും, പരിപാടിയില്‍ പങ്കെടുത്ത പിണറായിയുടെ രൂക്ഷ വിമര്‍ശനങ്ങളും പരിഹാസവും Read More …

അരിയും പഞ്ചസാരയും ന്യായവിലയ്ക്ക് ലഭ്യമാക്കും

തിരുവനന്തപുരം: പൊതുവിപണിയില്‍ വില വര്‍ധിക്കുന്നതിനാല്‍ വിവിധയിനം അരിയും പഞ്ചസാരയും ന്യായവിലയ്ക്ക് ലഭ്യമാക്കാനും ആവശ്യമുള്ളയിടങ്ങളില്‍ പ്രത്യേകമായി അരിക്കടകള്‍ തുടങ്ങാനും നടപടി സ്വീകരിച്ചതായി സെപ്ലെകോ എം.ഡി: എ.പി.എം. മുഹമ്മദ് ഹനീഷ് അറിയിച്ചു. പൂര്‍ണമായും ഉപഭോക്തൃ സംസ്ഥാനമായ കേരളം അരി ഉള്‍പ്പെടെയുള്ള നിത്യോപയോഗ സാധനങ്ങള്‍ക്കായി ഇതരസംസ്ഥാനങ്ങളെയാണ് ആശ്രയിക്കുന്നത്. ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളിലെ നെല്ല് ഉല്‍പ്പാദനത്തെ വരള്‍ച്ച ബാധിച്ചതിനാല്‍ ജയഅരിയുടെ വില Read More …

പി.സി.ജോര്‍ജ് കാന്റീന്‍ ജീവനക്കാരനെ മര്‍ദിച്ചു

തിരുവനന്തപുരം: പി.സി.ജോര്‍ജ് എം.എല്‍.എ കാന്റീന്‍ ജീവനക്കാരനെ മര്‍ദിച്ചതായി പരാതി. നിയമസഭയിലെ കാന്റീന്‍ ജീവനക്കാരനാണ് മര്‍ദനമേറ്റത്. ഊണ് നല്‍കാന്‍ വൈകിയെന്ന് ആരോപിച്ചായിരുന്നു മര്‍ദനം. ജീവനക്കാരന്റെ മുഖത്തും ചുണ്ടിലും മുറിവേറ്റു.

ഉത്തരം മുട്ടുമ്പോള്‍ കൊഞ്ഞനം കുത്തുന്ന രീതിയാണ് മുഖ്യമന്ത്രിയുടേത്: എം.ടി രമേശ്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ച് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ് രംഗത്ത്. സംസ്ഥാനത്തെ സ്ത്രീ സുരക്ഷയെപ്പറ്റിയും ക്രമസമാധാന നിലയുടെ തകര്‍ച്ചയെപ്പറ്റിയും പറയാന്‍ മറുപടി ഇല്ലാത്തതിനാലാണ് മുഖ്യമന്ത്രി ആര്‍എസ്എനിനെ വിമര്‍ശിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഉത്തരം മുട്ടുമ്പോള്‍ കൊഞ്ഞനം കുത്തുന്ന രീതിയാണ് മുഖ്യമന്ത്രിയുടേത് എന്നും അദ്ദേഹം കുറ്റപ്പെടുത്തി. പിണറായിയുടെ ഭരണത്തില്‍ കേരളം ക്രിമിനലുകളുടെ താവളമായി Read More …

മുഖ്യമന്ത്രി സ്വന്തം പേര് മാറ്റണം; കുമ്മനം

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമര്‍ശനവുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ രംഗത്ത്. ഭാരതത്തെ ഹിന്ദുസ്ഥാന്‍ എന്ന് വിളിക്കുന്നത് വര്‍ഗീയമാണെന്ന മുഖ്യമന്ത്രിയുടെ മംഗലാപുരം പ്രസംഗത്തിലെ കണ്ടെത്തല്‍ ചരിത്രബോധമില്ലായ്മയില്‍ നിന്ന് ഉണ്ടായതാണെന്ന് കുമ്മനം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കുമ്മനം പിണറായിക്ക് നേരെ തിരിഞ്ഞത്. ഭാരതത്തിന്റെ ചരിത്രം അറിയില്ലെങ്കിലും സ്വാതന്ത്ര്യ സമര ചരിത്രമെങ്കിലും പഠിക്കാന്‍ പിണറായി ശ്രമിക്കണം. Read More …

സര്‍ക്കാര്‍ ഇരയ്‌ക്കൊപ്പമല്ലെന്ന് പ്രതിപക്ഷം

തിരുവനന്തപുരം: കൊച്ചിയില്‍ നടി അക്രമിക്കപ്പെട്ട കേസില്‍ സര്‍ക്കാര്‍ ഇരയ്‌ക്കൊപ്പമല്ലെന്ന് നിയമസഭയില്‍ പ്രതിപക്ഷ ആക്ഷേപം. ഇതുമായി ബന്ധപ്പെട്ട് മുഖ്യന്ത്രി സത്യം മറച്ച് വെച്ച് സംസാരിക്കുകയാണ്. മുഖ്യമന്ത്രിയുടെ വാക്കുകള്‍ വിശ്വസിക്കാന്‍ കഴിയില്ലെന്നും പ്രതിപക്ഷ എം.എല്‍.എമാര്‍ സഭയില്‍ ആരോപിച്ചു.   കേസ് അട്ടിമറിക്കാന്‍ മുഖ്യമന്ത്രി കൂട്ടുനില്‍ക്കുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷ എം എല്‍ എമാര്‍ സഭയില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. കേസില്‍ സത്യസന്ധമായ Read More …

നടിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വി.എസ്

തിരുവനന്തപുരം: കൊച്ചിയില്‍ ആക്രമണത്തിനിരയായ യുവനടിക്ക് പിന്തുണ അറിയിച്ച് വി.എസ് അച്യുതാനന്ദന്‍. നടി നടത്തുന്ന എല്ലാ വിധ നിയമപോരാട്ടത്തിനും പിന്തുണ പ്രഖ്യാപിക്കുന്നുവെന്നും വിഎസ് അറിയിച്ചു. സംഭവം പുറത്തു പറയാന്‍ നടി കാണിച്ച ധൈര്യം പ്രശംസനീയമാണെന്നും വിഎസ് പറഞ്ഞു. നടിയെയും കുടുംബത്തെയും ഫോണില്‍ വിളിച്ചാണ് വിഎസ് പിന്തുണ പ്രഖ്യാപിച്ചത്.

മാര്‍ക്ക് നല്‍കിയതില്‍ തെറ്റില്ലെന്ന്: ലക്ഷ്മി നായര്‍

തിരുവനന്തപുരം: ലോ അക്കാഡമിയില്‍ മകന്റെ ഭാവിവധു അനുരാധയ്ക്ക് കൂടുതല്‍ മാര്‍ക്ക് നല്‍കിയെന്ന ആരോപണത്തില്‍ വിശദീകരണവുമായി മുന്‍ പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍. ഹാജര്‍, ഇന്റേണല്‍ മാര്‍ക്ക് എന്നിവ അനുരാധയ്ക്ക് നല്‍കിയെന്നാണ് ആരോപണം. എന്നാല്‍, മകന്റെ പ്രതിശ്രുത വധുവായ അനുരാധ പി നായര്‍ക്ക് നിയമ വിരുദ്ധമായി ഹാജരോ മാര്‍ക്കോ നല്‍കിയിട്ടില്ലെന്ന് ലക്ഷ്മി നായര്‍ പറയുന്നു. എല്ലാവരുടെയും ഹാജരും പ്രവര്‍ത്തനവും Read More …