മോദി തുഗ്ലക്കിന്റെ ആശാനാകാനാണ് ശ്രമിക്കുന്നതെന്ന് വി എസ് അച്ചുതാനന്ദന്‍

തിരുവനന്തപുരം: തലതിരിഞ്ഞ പരിഷ്‌കാരം നടപ്പിലാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി തൂഗ്ലക്കിന്റെ ആശാനായി മാറിയെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വി.എസ്.അച്യുതാനന്ദന്‍. തിരുവനന്തപുരം റിസര്‍വ് ബാങ്കിന് മുന്നിലെ സമരത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സഹകരണ മേഖലയെ തകര്‍ക്കാനുള്ള നീക്കത്തില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ പിന്‍മാറണം. വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ മോദിയുടെ ഈ നടപടിക്കെതിരെ വോട്ടിലൂടെ പ്രതികരിക്കും. മോദിയുടെ Read More …

പണം മാറാന്‍ ബംഗ്ലാദേശികള്‍ ക്യൂ നില്‍ക്കുന്നു

തിരുവനന്തപുരം: മലപ്പുറത്ത് കള്ളപ്പണം മാറാന്‍ ബംഗ്ലാദേശികള്‍ ക്യൂ നില്‍ക്കുന്നു എന്നായിണ് രാജഗോപാലിന്റെ ആരോപണം. രാജ്യദ്രോഹ നടപടിക്കായി കൊണ്ടുവന്ന പണമാണ് സഹകരണ ബാങ്കില്‍ നിക്ഷേപിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ മാസമാദ്യം മലപ്പുറം സ്‌ഫോടനത്തെ സര്‍ക്കാര്‍ ഗൗരവമായി കാണുന്നില്ലെന്നാരോപിച്ച് ഒ. രാജഗോപാല്‍ നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോയിരുന്നു. റിസര്‍വ് ബാങ്കിനെതിരെ നടത്തുന്ന സമരം രാജ്യദ്രോഹമാണെന്നും രാജഗോപാല്‍ പറഞ്ഞു. കേരളത്തില്‍ കോണ്‍ഗ്രസ് Read More …

സഹകരണ ബാങ്കുകളിലല്‍ പരിശോധന

തിരുവനന്തപുരം: സഹകരണ ബാങ്കുകളിലെ ഇടപാടുകരുടെ വിവരം നല്കാന്‍ ഇന്‍കം ടാക്‌സ് അധികൃതര്‍ നിര്‍ദേശിച്ചതോടെ സഹകരണ ബാങ്കുകളിലെ കള്ളപ്പണം കണ്ടെത്താനുള്ള പരിശോധനയ്ക്ക് തുടക്കമായി. സഹകരണ ബാങ്കുകളിലെ നോട്ടുകള്‍ മാറിയെടുക്കാന്‍ പൊതുമേഖലാ ബാങ്കുകളെ ആശ്രയിക്കേണ്ടി വരുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാനത്തെ സഹകരണ ബാങ്കുകളില്‍ 30,000കോടിയിലേറെ രൂപയുടെ കള്ളപ്പണമുണ്ടെന്ന് ഇന്‍കം ടാക്‌സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. സംസ്ഥാനത്ത് 15287 സഹകരണ സംഘങ്ങളുണ്ട്. Read More …

ബിവറേജസില്‍ ആളില്ല; വില്‍പ്പന ക്വാര്‍ട്ടറിന് മാത്രം

തിരുവനന്തപുരം: 1,000, 500 നോട്ടുകള്‍ അസാധുവാക്കിയതോടെ നീണ്ട ക്യൂ ദൃശ്യമായിരുന്ന കേരളത്തിലെ ബിവറേജസ് കോര്‍പ്പറേഷന്‍ ഔട്ട്‌ലെറ്റുകളില്‍ ആളില്ല. ലിറ്റര്‍, ഫുള്‍, അര ലിറ്റര്‍ തുടങ്ങിയ വലിയ അളവിലുള്ള മദ്യക്കുപ്പികള്‍ക്ക് ആവശ്യക്കാരില്ല. എന്നാല്‍ ക്വാര്‍ട്ടര്‍ കുപ്പികള്‍ വാങ്ങാന്‍ ചെറിയ തോതില്‍ ആളുകള്‍ എത്തുന്നുണ്ട്. ബിവറേജസ് കോര്‍പ്പറേഷന്‍ 1,000, 500 നോട്ടുകള്‍ സ്വീകരിക്കില്ലെന്ന് അറിയിച്ചതോടെയാണ് തത്കാലത്തേക്ക് എങ്കിലും മദ്യശാലകള്‍ Read More …

മണി ആറാട്ടുമുണ്ടനെന്ന് സി പി ഐ മുഖപത്രം

തിരുവനന്തപുരം: ഉടുമ്പന്‍ചോല എം എല്‍ എ എം എം മണിക്കെതിരെ രൂക്ഷ വിമര്‍ശവുമായി സി പിഐ മുഖപത്രമായ ജനയുഗം. രാജഭരണകാലത്തെ ആറാട്ട് മുണ്ടന്‍മാരെപ്പോലെയാണെന്ന പരിഹാസമാണ് വാര്‍ത്തയിലുള്ളത്. ഇടതുമുന്നണിക്ക് വേണോ ഈ ആറാട്ടുമുണ്ടന്‍മാരെ എന്ന തലക്കെട്ടിലാണ് ലേഖനമുള്ളത്. സി പി ഐ മന്ത്രിമാര്‍ക്കെതിരെയുള്ള പരാമര്‍ശങ്ങള്‍ക്കാണ് പാര്‍ട്ടി പത്രത്തിലൂടെ സി പി ഐ തിരിച്ചടിച്ചിട്ടുള്ളത്. രാഷ്ട്രീയ വിവരമില്ലായ്മയും അജ്ഞാനം Read More …

വടക്കാഞ്ചേരി പീഡനം: പ്രതിപക്ഷം നിയമസഭ ബഹിഷ്‌കരിച്ചു

തിരുവനന്തപുരം: വടക്കാഞ്ചേരി പീഡനക്കേസിലെ പ്രതികള്‍ക്ക് സര്‍ക്കാര്‍ രാഷ്ട്രീയ സംരക്ഷണം നല്‍കുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. പ്രതിപക്ഷ അംഗം അനില്‍ അക്കരയാണ് വിഷയത്തില്‍ അടിയന്തര പ്രമേയത്തിന് അനുമതി തേടിയത്. കേസ് വനിതാ എഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥ അന്വേഷിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. സിപിഎമ്മുമായി ബന്ധമുള്ള വനിതാ അഭിഭാഷകയും വടക്കാഞ്ചേരിയിലെ മൂന്ന് ഇടത് കൗണ്‍സിലര്‍മാരും ചേര്‍ന്ന് കേസ് Read More …

സസ്‌പെന്റ് ചെയ്തു

തിരുവനന്തപുരം: ജയരാജന് ശേഷം വീഴുന്ന രണ്ടാം വിക്കറ്റെന്ന പേരില്‍ മന്ത്രി മേഴ്‌സിക്കുട്ടിയമ്മയെ അധിക്ഷേപിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട നിയമസഭാ ജീവനക്കാരനെ സസ്‌പെന്‍ഡ് ചെയ്തു. കശുവണ്ടി വികസന കോര്‍പ്പറേഷനില്‍ അഴിമതി നടന്നെന്ന് ആരോപിച്ച് സതീശന്‍ രംഗത്തെത്തിയതിന് പിന്നാലെയാണ് സതീശന്‍ എംഎല്‍എയുടെ സ്റ്റാഫു കൂടിയായ നിയമസഭാ ജീവനക്കാരന്‍ ഫേസ്ബുക്കില്‍ മന്ത്രിയെ അധിക്ഷേപിച്ചത്. ഇതിന്റെ പേരിലാണ് ഇയാള്‍ക്കെതിനെ നടപടി സ്വീകരിച്ചത്. നിയമസഭയില്‍ Read More …

25 ലക്ഷം പേര്‍ക്ക് സൗജന്യ നിരക്കില്‍ 35 കിലോ അരി

തിരുവനന്തപുരം: സംസ്ഥാനത്തെ, റേഷന്‍ കാര്‍ഡ് ഗുണഭോക്താക്കള്‍ക്ക് 35 കിലോ അരി വീതം സൗജന്യ നിരക്കില്‍ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യത്തില്‍ മന്ത്രിസഭായോഗം തീരുമാനമെടുത്തതായി മുഖ്യമന്ത്രി അറിയിച്ചു. ഭക്ഷ്യസുരക്ഷാ നിയമത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് പ്രസിദ്ധീകരിച്ച താത്കാലിക മുന്‍ഗണനാ പട്ടികയില്‍പ്പെട്ട അന്ത്യോദയ–അന്നയോജന വിഭാഗങ്ങളില്‍ പെടുന്ന 5,95,800 കാര്‍ഡുകളിലെ 25,58,631 ഗുണഭോക്താക്കള്‍ക്കാണ് സമ്പൂര്‍ണ്ണ സൗജന്യ നിരക്കില്‍ അരി ലഭിക്കുക. Read More …