നീണ്ട അവധി: 900 ജീവനക്കാരെ കെഎസ്ആര്‍ടിസി പിരിച്ചുവിടുന്നു

തിരുവനന്തപുരം: പരിധിയില്‍ കൂടുതല്‍ അവധിയെടുത്ത് ജോലിയില്‍ നിന്നും മാറി നില്‍ക്കുന്ന 900 പേരെ കെഎസ്ആര്‍ടിസി പിരിച്ചുവിടുന്നു. 89 ദിവസം തുടര്‍ച്ചയായി ജോലിക്ക് ഹാജരാകാതിരുന്നവരെയാണ് പിരിച്ചുവിടാന്‍ കോര്‍പ്പറേഷന്‍ തീരുമാനിച്ചിരിക്കുന്നത്. ഈ ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് പിരിച്ചുവിടല്‍ നോട്ടീസ് നല്‍കി. പരിധിയില്‍ കൂടുതല്‍ അവധിയെടുത്ത് ജോലിയില്‍ നിന്നും മാറിനില്‍ക്കുന്നവര്‍ ഡിസംബര്‍ ഒന്നിന് മുന്‍പ് ഹാജരാകണമെന്ന് എംഡി രാജമാണിക്യം ഉത്തരവിറക്കിയിരുന്നു. ഇതേതുടര്‍ന്ന് Read More …

സംഘപരിവാറിനെ അനുകൂലിച്ച് രംഗത്തെത്തിയ രമേശ് ചെന്നിത്തലയുടെ വാദം പൊളിയുന്നു; ശമ്പളവും പെന്‍ഷനുകളും നല്‍കാന്‍ പണം അനുവദിക്കണമെന്നാവശ്യപ്പെട്ട് തോമസ് ഐസക്ക് കേന്ദ്ര മന്ത്രി അരുണ്‍ ജെയ്റ്റലിക്ക് നേരത്തെ തന്നെ അയച്ച കത്ത് പുറത്ത്

കൊച്ചി: സംഘപരിവാറിനെ പിന്താങ്ങി കേരള ധനമന്ത്രി തോമസ് ഐസക്കിന് എതിരെ തിരിഞ്ഞ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വാദം പൊളിച്ച് സര്‍ക്കാര്‍ രേഖകള്‍. സര്‍ക്കാര്‍ ജിവനക്കാരുടെ ശമ്ബളവും മറ്റ് ക്ഷേമ പെന്‍ഷനുകളും മുടങ്ങിയത് കേരള സര്‍ക്കാര്‍ കൃത്യ സമയത്ത് ഇടപെടാത്തത് കൊണ്ടാണ് എന്ന സംഘപരിവാര്‍ വാദം ഏറ്റെടുത്ത രമേശ് ചെന്നിത്തലക്കാണ് തിരിച്ചടി കിട്ടിയിരിക്കുന്നത്. നവംബര്‍ 24ന് Read More …

പൊതുമേഖലാ സ്ഥാപനങ്ങളുടെ അക്കൗണ്ടുകള്‍ സഹകരണബാങ്കുകളിലേക്ക് മാറ്റും തോമസ് ഐസക്ക്

ന്യൂഡല്‍ഹി:   നോട്ട് പിന്‍വലിക്കളിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ സഹകരണ സ്ഥാപനങ്ങളെ സഹായിക്കുന്നതിന്റെ ഭാഗമായി  പൊതുമേഖല ബാങ്കുകളിലുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ അക്കൗണ്ടുകള്‍ സഹകരണബാങ്കുകളിലേക്ക് മാറ്റുന്നത് ആലോചനയിലാണെന്ന് ധനകാര്യമന്ത്രി തോമസ് ഐസക്ക്. അക്കൗണ്ടുകള്‍ ജില്ലാ സഹകരണ ബാങ്കുകളിലേക്കാണു മാറ്റുന്നത്. സഹകരണമേഖല ശക്തിപ്പെടുത്താനാണു ശ്രമമെന്ന് ഐസക്ക് പറഞ്ഞു.

പഴുതടച്ചുള്ള സംവിധാനം കൊണ്ടുവരും

ആലപ്പുഴ • അനധികൃത സ്വത്ത് കണ്ടുകെട്ടാന്‍ പഴുതടച്ചുള്ള സംവിധാനം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊലീസ് അടക്കം സര്‍ക്കാര്‍ ജീവനക്കാരില്‍നിന്ന് മോശം പെരുമാറ്റമുണ്ടാകരുത്. പെരുമാറ്റം മോശമായാല്‍ ജനങ്ങളുടെ പ്രതികരണവും മോശമാകുമെന്നും പിണറായി പറഞ്ഞു. ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന സമ്മേളനത്തില്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഴിമതിക്കാരായ ചെറിയ വിഭാഗം കാരണം സര്‍ക്കാര്‍ ജീവനക്കാരെ ജനങ്ങള്‍ പുച്ഛത്തോടെ Read More …

എലിസബത്ത് സൂസന്‍ കോശിക്ക് സ്വര്‍ണം

തിരുവനന്തപുരം: അഖിലേന്ത്യാ പോലീസ് ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന്റെ എലിസബത്ത് സൂസന്‍ കോശിക്ക് സ്വര്‍ണം. വനിതകളുടെ 50 റൈഫിള്‍ ത്രീ പൊസിഷനിലാണ്് കേരള പോലീസിനായി മത്സരിച്ച എലിസബത്തിന് സ്വര്‍ണ മെഡല്‍ ലഭിച്ചത്

നോട്ട് പിന്‍വലിക്കല്‍ ഹീറോ ആയിരുന്ന മോദി ഇപ്പോള്‍ സീറോയായി

തിരുവനന്തപുരം: രാജ്യത്ത് ഹീറോ ആയിരുന്ന മോദി ഇപ്പോള്‍ സീറോ ആയിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സഹകരണ പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന പ്രത്യേക നിയമസഭ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് ഫിനാന്‍ഷ്യല്‍ ഫാസിസമാണ് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയത്. ആളുകള്‍ പണത്തിനായി നെട്ടോട്ടമോടുകയാണ്. എടിഎമ്മുകള്‍ ഇത്ര ദിവസം കഴിഞ്ഞിട്ടും കാലിയായി തന്നെ തുടരുന്നു. യാതൊരു മുന്നൊരുക്കങ്ങളുമില്ലാതെ Read More …

അഭിപ്രായ സ്വാതന്ത്ര്യത്തിനു എല്ലാവര്‍ക്കും അവകാശമുണ്ട്

തിരുവനന്തപുരം • നോട്ട് പിന്‍വലിക്കല്‍ വിഷയത്തില്‍ ബ്ലോഗില്‍ എഴുതിയ അഭിപ്രായവുമായി ബന്ധപ്പെട്ട്, നടന്‍ മോഹന്‍ലാലിനെതിരെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ഷനങ്ങളാണ് പലരും ഉന്നയിക്കുന്നത്. ഇതിനെതിരെയാണ് ഡിവൈഎഫ്‌ഐ നേതാവ് അഡ്വ. പി.എ. മുഹമ്മദ് റിയാസ് ഫേസ്ബക്കിലൂടെ പോസ്റ്റിട്ടിരിക്കുന്നത്.. മോഹന്‍ലാലിനെ വ്യക്തിപരമായി ആക്ഷേപിക്കരുതെന്നും മുഹമ്മദ് റിയാസ് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അഭിപ്രായപ്പെട്ടു. അഭിപ്രായ സ്വാതന്ത്ര്യം മറ്റ് പൗരന്മാരെപ്പോലെ മോഹന്‍ലാലിന്റെയും അവകാശമാണ്. Read More …

സംയുക്ത സമരത്തിന് യുഡിഎഫ്

തിരുവന്തപുരം: സഹകരണ മേഖലയെ സംരക്ഷിക്കാനായി എല്‍.ഡി.എഫുമായി യോജിച്ചുള്ള പ്രക്ഷോഭത്തിന് തയ്യാറാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സമരത്തില്‍ സര്‍ക്കാരിനൊപ്പം നില്‍ക്കുമെന്നും ചെന്നിത്തല പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട സര്‍വകക്ഷി യോഗത്തിന് മുന്നോടിയായി നടന്ന യു.ഡി.എഫ് യോഗ തീരുമാനം വിശദീകരിച്ചുകൊണ്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ചെന്നിത്തല.