വാക്ക് ഇന്‍ ഇന്റര്‍വ്യു

തിരുവനന്തപുരം: വയോ അമൃതം പദ്ധതി നിര്‍വഹണത്തിനായി മെഡിക്കല്‍ ഓഫീസര്‍, അറ്റന്‍ഡര്‍ തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നതിന് യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം തിരുവനന്തപുരം പുത്തന്‍ചന്ത ആയുര്‍വേദ കോളേജിനു സമീപത്തുള്ള ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ഐ.എസ്.എം) നേരിട്ട് ഹാജരാകണം.

ദക്ഷിണേഷ്യന്‍ വിത്ത് ബാങ്ക് ശില്പശാല

തിരുവനന്തപുരം: വിത്തുല്‍പാദനവും വിതരണവും ത്വരിതപ്പെടുത്തി ഭക്ഷ്യ ഭദ്രതയും ആരോഗ്യപരിപാലനവും ഉറപ്പുവരുത്തുന്നതിനായി വിത്ത് ബാങ്കുകള്‍ രൂപപ്പെടുത്തുന്നതിനുള്ള ശില്‍പശാല ഡിസംബര്‍ 28 ന് രാവിലെ 9.30 ന് തിരുവനന്തപുരം മാസ്‌ക്കറ്റ് ഹോലില്‍ സംഘടിപ്പിക്കും. കാര്‍ഷിക സര്‍വകലാശല വൈസ് ചാന്‍സലര്‍ ഡോ. പി. രാജേന്ദ്രന്‍, സാര്‍ക്ക് കാര്‍ഷിക കേന്ദ്രം പ്രോഗ്രാം സ്‌പെഷ്യലിസ്റ്റ് തായന്‍ ഗുരുങ്ങ്, ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സില്‍ Read More …

സിദ്ധ ഡോക്ടര്‍മാരുടെ നവീകരിച്ച കരട് ലിസ്റ്റ്

തിരുവനന്തപുരം 2014 ഡിസംബര്‍ 31 വരെ ട്രാവന്‍കൂര്‍കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സിദ്ധമെഡിക്കല്‍ ബിരുദധാരികളുടെ നവീകരിച്ച കരട് ലിസ്റ്റ് www.medicalcouncil.kerala.gov.in ല്‍ പ്രസിദ്ധീകരിച്ചു. ലിസ്റ്റിനെ സംബന്ധിച്ച ആക്ഷേപങ്ങളും നിര്‍ദ്ദേശങ്ങളും 2016 ജനുവരി 15 നകം രജിസ്ട്രാര്‍ക്ക് രേഖാമൂലം നല്‍കണം. അല്ലാത്തപക്ഷം മേല്പറഞ്ഞ ലിസ്റ്റിന്റെ അടിസ്ഥാനത്തില്‍ മരിച്ചുപോയിട്ടുള്ളവരെയും പ്രാക്ടീസ് മതിയാക്കിയിട്ടുള്ളവരെയും ഒഴിവാക്കി അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിക്കും.

മെഡിക്കല്‍ കോളേജില്‍ പ്രീപെയ്ഡ് ആംബുലന്‍സ്

തിരുവലനന്തപുരം : ആംബുലന്‍സ് ഉടമകള്‍ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ അവസരം. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രീപെയ്ഡ് ആംബുലന്‍സ് കൗണ്ടര്‍ തുടങ്ങാന്‍ തീരുമാനമായതായി ജില്ലാ കളക്ടര്‍ ബിജു പ്രഭാകര്‍ അറിയിച്ചു. ഇനി കൗണ്ടറില്‍ രജിസ്റ്റര്‍ ചെയ്ത ആംബുലന്‍സുകള്‍ക്ക് മാത്രമേ ആശുപത്രി കാമ്പസിനുള്ളില്‍ പ്രവേശനം അനുവദിക്കൂ. പോകുന്ന ദൂരത്തിനനുസരിച്ച് തുക യാത്രക്കാരന്‍ കൗണ്ടറില്‍ അടച്ചശേഷമാകും ആംബുലന്‍സ് സര്‍വീസ് നടത്തുക. ഇതുവഴി Read More …

ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ പുതുക്കല്‍: വിവരങ്ങള്‍ ശരിയാണെന്ന് ഉറപ്പ് വരുത്തണം

തിരുവനന്തപുരം : ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ (എന്‍.പി.ആര്‍) പുതുക്കുന്നതിനുള്ള വിവരശേഖരണത്തിന് നിയുക്തരായ ഉദ്യോഗസ്ഥര്‍ വീടുകള്‍ സന്ദര്‍ശിക്കുമ്പോള്‍ അവരുടെ പക്കലുളള രേഖകള്‍ പരിശോധിച്ച് വിവരങ്ങള്‍ ശരിയാണെന്ന് ഉറപ്പാക്കണം. സംസ്ഥാനത്തെ എല്ലാ സ്ഥിര താമസക്കാരും ഉദ്യോഗസ്ഥരുടെ പക്കലുള്ള രേഖകള്‍ പരിശോധിച്ച് എന്‍.പി.ആറില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കുടുംബാംഗങ്ങളുടെ വിവരങ്ങള്‍, മരണപ്പെട്ട ആളുകളുടെ വിവരങ്ങള്‍, നവജാത ശിശുക്കള്‍ ഉള്‍പ്പെടെ പുതിയ അംഗങ്ങളുടെ Read More …

ഗതാഗതം നിയന്ത്രണം

തിരുവനന്തപുരം : തിരുവനന്തപുരം റോഡ്‌സ് ഡിവിഷന്റെ കീഴിലുള്ള ഉള്ളൂര്‍ ആക്കുളം എന്‍.എച്ച് ബൈപ്പാസ് വരെയുള്ള റോഡില്‍ നിഷിന് സമീപത്തായി നിലവിലുള്ള കലുങ്ക് പൊളിച്ച് പണിയുന്നതുമായി ബന്ധപ്പെട്ട് ജനുവരി 10 വരെ അഞ്ച് ടണ്ണിന് മുകളില്‍ ഭാരം കയറ്റിയ വലിയ വാഹനങ്ങളുടെ ഗതാഗതം പുലയനാര്‍ക്കോട്ട മുതല്‍ എന്‍.എച്ച് ബൈപ്പാസ് വരെയുള്ള ഭാഗത്ത് നിരോധിച്ചു.

മെഗാ പ്രൊജക്റ്റുകള്‍: ഏജന്‍സികള്‍ക്കായി ടെണ്ടര്‍ ക്ഷണിച്ചു

തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാരിനും സര്‍ക്കാര്‍ ഏജന്‍സിയായ കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡിനും ധനപരമായ ഉപദേശം നല്‍കുന്നതിനും കണ്‍സള്‍ട്ടന്‍സി സേവനം നല്‍കുന്നതിനും ഫിനാന്‍ഷ്യല്‍ അഡൈ്വസര്‍കംകണ്‍സള്‍ട്ടന്റായി പ്രവര്‍ത്തിക്കുന്നതിന് ഈ മേഖലയില്‍ മികവു തെളിയിച്ചിട്ടുള്ളതും കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ സേവനദാതാക്കളും സെബി രജിസ്‌ട്രേഷനുമുള്ള ഏജന്‍സികളില്‍ നിന്നും പ്രൊപ്പോസല്‍ നല്‍കുന്നതിന് ഇടെണ്ടര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ഇപ്രോക്യുര്‍മെന്റ് പോര്‍ട്ടലിലും Read More …

ധനകാര്യ പരിശോധനാ വിഭാഗത്തില്‍ ഡപ്യൂട്ടേഷന്‍ ഒഴിവുകള്‍

തിരുവനന്തപുരം : ധനകാര്യ വകുപ്പിലെ പരിശോധനാ വിഭാഗത്തില്‍ അന്യത്ര സേവന വ്യവസ്ഥയില്‍ നിയമനത്തിന് സാങ്കേതിക വിഭാഗം ഉദ്യോഗസ്ഥരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മൂന്ന് വര്‍ഷം പ്രവൃത്തി പരിചയമുള്ള സൂപ്രണ്ടിങ്/എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ (സിവില്‍) പദവിയിലുള്ള ഉദ്യോഗസ്ഥര്‍ക്ക് അസിസ്റ്റന്റ് ചീഫ് ടെക്‌നിക്കല്‍ എക്‌സാമിനര്‍ തസ്തികയിലേക്കും, എക്‌സിക്യുട്ടീവ്/അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് (സിവില്‍) പദവിയിലുള്ള ഉദ്യോഗസ്ഥര്‍ക്ക് ടെക്‌നിക്കല്‍ എക്‌സാമിനര്‍ (സിവില്‍) തസ്തികയിലേക്കും അപേക്ഷിക്കാം. Read More …