പരിസ്ഥിതി പ്രവര്‍ത്തകന്‍ സുധീഷ് കരിങ്ങാരി അന്തരിച്ചു

മാനന്തവാടി: പരിസ്ഥിതി പ്രവര്‍ത്തകനും സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് പ്രവര്‍ത്തകനും ഗ്രന്ഥശാല രംഗത്തെ സജീവ പ്രവര്‍ത്തകനുമായ സുധീഷ് കരിങ്ങാരി (45) അന്തരിച്ചു. തരുവണ കരിങ്ങാരി ആറുവൈത്തില്‍ പരേതനായ വേലായുധന്റെയും സുലോചനയുടെയും മകനാണ്. കാന്‍സര്‍ രോഗബാധിതനായി ചികില്‍സയിലായിരുന്നു. മൃതദേഹം രാവിലെ പതിനൊന്ന് മണി മുതല്‍ മാനന്തവാടി പഴശ്ശി ഗ്രന്ഥാലയം ഹാളില്‍ പൊതുദര്‍ശനത്തിന് വെക്കും. ഭാര്യ അനുശ്രീ. മകന്‍: അഥ്വിക്. സഹോദരി Read More …

മാനന്തവാടിയില്‍ വന്‍ വ്യാജ വാറ്റ് വേട്ട; 3 പേര്‍ പിടിയില്‍

കല്‍പ്പറ്റ: മാനന്തവാടി മേഖലയില്‍ വന്‍ വ്യാജ വാറ്റ് വേട്ട. കാട്ടി മൂല, വെണ്‍മണി വാളാട് ടൗണ്‍, മേലേ വരയാല്‍ എന്നിവിടങ്ങളിലായി എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ പത്ത് ലിറ്റര്‍ ചാരായവും 430 ലിറ്റര്‍ വാഷും പിടികൂടി. രണ്ട് സംഭവങ്ങളിലായി മൂന്ന് പേര്‍ അറസ്റ്റിലായി. വാളാട് എടത്തന കരയോത്തിങ്കല്‍ ബാലചന്ദ്രന്‍ (51), ആലക്കല്‍ പുത്തന്‍മിറ്റം വെള്ളന്‍ എന്ന Read More …

സിസ്റ്റര്‍ ലൂസിക്കെതിരെ എടുത്ത നടപടി നിയമാനുസൃതമെന്ന് സിറോ മലബാര്‍ സിനഡ്

സിസ്റ്റര്‍ ലൂസി ക്കെതിരെ എതിരെ ഫ്രാന്‍സിസ്കന്‍ ക്ലാരിസ്റ്റ് ജനറാള്‍ എടുത്ത നടപടി നിയമാനുസൃതമെന്ന് സീറോ മലബാര്‍ സിനഡ്. സിനഡ് പുറത്തിറക്കിയ പത്രകുറിപ്പിലാണ് സിനഡ് ഇക്കാര്യം വ്യക്തമാക്കിയത്. സേവ് അവര്‍ സിസ്റ്റേഴ്‌സ്‌ ഫോറം ഇന്ന് നടത്തുമെന്ന് പ്രഖ്യാപിച്ച പ്രതിഷേധ സമരത്തില്‍ നിന്ന് പിന്മാറിയില്ലെങ്കില്‍ നടപടി ഉണ്ടാകുമെന്നും സഭാ സിനഡ് അറിയിച്ചു. കാനോനികമായ എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തീകരിച്ചാണ് ഫ്രാന്‍സിസ്കന്‍ Read More …

രാഹുല്‍ ഗാന്ധി ഇന്നു വയനാട്ടിലെത്തും; മണ്ഡലത്തിലെ മിക്ക പ്രദേശങ്ങളും സന്ദര്‍ശിക്കും

മാനന്തവാടി: സ്വന്തം മണ്ഡലത്തിലെ ദുരിത ബാധിത മേഖലകള്‍ സന്ദര്‍ശിക്കാന്‍ വയനാട് എം പി രാഹുല്‍ഗാന്ധി വീണ്ടുമെത്തുന്നു. രാഹുല്‍ഗാന്ധിയുടെ അസാധാരണ സന്ദര്‍ശനത്തില്‍ സുരക്ഷയൊരുക്കാന്‍ കഠിന പ്രയത്‌നത്തിലാണ് ജില്ലയിലെ പൊലിസും രഹസ്യാന്വേഷണ വിഭാഗങ്ങളും. 16 പൊലിസ് സ്‌റ്റേഷനുകളുള്ള വയനാട് ജില്ലയിലെ 14 സ്‌റ്റേഷന്‍ പരിധികളിലും ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളില്‍ രാഹുല്‍ എത്തുന്നുണ്ട്. സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിന്റെ സംരക്ഷണമുള്ള Read More …

മാധ്യമ പ്രവര്‍ത്തകര്‍ കാണാനെത്തിയതിന്റെ ദൃശ്യങ്ങള്‍ ഉപയോഗിച്ച്‌ സിസ്റ്റര്‍ ലൂസി കളപ്പുരയ്‌ക്കെതിരെ രൂപതയുടെ അപവാദ പ്രചരണം

വയനാട്: മാധ്യമ പ്രവര്‍ത്തകര്‍ തന്നെ കാണാന്‍ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഉപയോഗിച്ച്‌ മാനന്തവാടി രൂപത അപവാദ പ്രചാരണം നടത്തുന്നുവെന്ന് സിസ്റ്റര്‍ ലൂസി കളപ്പുരയുടെ ആരോപണം. മാനന്തവാടി രൂപതയുടെ പിആര്‍ഒ ടീം അംഗമായ വൈദികനാണ് തനിക്കെതിരെ അപവാദപ്രചാരണം നടത്തിയതെന്നും ഇതിനെതിരെ പോലീസില്‍ പരാതി നല്‍കുമെന്നും സിസ്റ്റര്‍ അറിയിച്ചു.  ഈ അടുത്തിടെയാണ് സിസ്റ്റര്‍ ലൂസിയെ സഭയില്‍ നിന്ന് പുറത്താക്കിയത്. Read More …

വയനാട് പുത്തുമലയിലുണ്ടായത് ഉരുള്‍പൊട്ടലല്ല അതിശക്തമായ മണ്ണിടിച്ചിലാണെന്ന് മണ്ണ് സംരക്ഷണവകുപ്പിന്റെ റിപ്പോര്‍ട്ട്

വയനാട് പുത്തുമലയിലുണ്ടായത് ഉരുള്‍പൊട്ടലല്ല അതിശക്തമായ മണ്ണിടിച്ചിലാണെന്ന് മണ്ണ് സംരക്ഷണവകുപ്പിന്റെ റിപ്പോര്‍ട്ട്. വിശദമായ പഠനം നടത്തണമെന്നാണ് ജില്ലാമണ്ണ് സംരക്ഷണവകുപ്പ് കളക്ടര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. പുത്തുമലയിലുണ്ടായത് അതിശക്തമായ മണ്ണിടിച്ചിലാണെന്നാണ് മണ്ണ് സംരക്ഷണ വകുപ്പിന്റെ പഠനം പറയുന്നത്. അതിശക്തമായ മഴയും സോയില്‍പൈപ്പിംഗും ഇതിന് കാരണമായെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. 20 ശതമാനം മുതല്‍ 60 ശതമാനം ചെരിവുള്ള പ്രദേശത്താണ് മണ്ണിടിച്ചിലുണ്ടായത്. ഈ പ്രദേശത്ത് Read More …

വയനാട്​ വനാതിര്‍ത്തിയില്‍ നാലംഗ മാവോയിസ്​റ്റ്​ സംഘം; തണ്ടര്‍ബോള്‍ട്ട്​ തെരച്ചില്‍ നടത്തുന്നു

കേളകം: വയനാട് ജില്ലയിലെ തവിഞ്ഞാല്‍ പ്രദേശത്ത് നാലംഗ മാവോവാദി സംഘത്തെ കണ്ടതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് തൊട്ടടുത്ത വയനാട്​, കണ്ണൂര്‍ വനാതിര്‍ത്തി പ്രദേശങ്ങളില്‍ പോലീസ് ശക്തമായ നിരീക്ഷണം ഏര്‍പ്പെടുത്തി. തവിഞ്ഞാല്‍ നാല്‍പ്പത്തിനാല് അഭിനഗര്‍ കോളനിയിലെ വീട്ടിലാണ് തിങ്കളാഴ്ച്ച രാത്രി ഏഴരയോടെയാണ്​ നാലംഗ ആയുധധാരികളെത്തിയത്​. സംഘത്തില്‍ രണ്ട് പുരുഷന്‍മാരും, രണ്ട് സ്ത്രീകളുമാണ്​ ഉണ്ടായിരുന്നതെന്നാണ്​ നാട്ടുകാര്‍ അറിയിച്ചത്​. മാവോയിസ്​റ്റ്​ Read More …

വയനാട്ടില്‍ ദമ്ബതികളെ ആക്രമിച്ച കേസിലെ പ്രതി ഇപ്പോഴും ഒളിവില്‍; ജില്ല വിട്ടെന്ന സംശയത്തില്‍ പൊലീസ്

വയനാട്: വയനാട്ടില്‍ തമിഴ് ദമ്ബതികളെ ആക്രമിച്ച കേസില്‍ പ്രതിയായ സജീവാനന്ദനെ പിടികൂടാനാവാതെ പൊലീസ്. സജീവാനന്ദന്‍ ജില്ല വിട്ടതായാണ് പൊലീസ് സംശയിക്കുന്നത്. അയല്‍ സംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിക്കുന്നുണ്ട്. മര്‍ദനത്തിരയായവരോടു വിശദാംശങ്ങള്‍ തേടാനും പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഞായറാഴ്ച രാത്രി എട്ടോടെയാണ് തമിഴ്‌നാട് സ്വദേശിയും പാലക്കാട്ട് താമസക്കാരനുമായ നൂറായി സുനീറിനും ഭാര്യക്കും നടുറോഡില്‍ മര്‍ദനമേറ്റത്. ചൊവ്വാഴ്ച രാവിലെ മാത്രമാണ് Read More …