ലോക ചാമ്പ്യന്‍ഷിപ്പ്: 400 മീറ്ററില്‍ നിര്‍മല സെമിയില്‍

ലണ്ടന്‍: ലോക ചാമ്പ്യന്‍ഷിപ്പില്‍ വനിതകളുടെ 400 മീറ്ററില്‍ ഇന്ത്യയുടെ നിര്‍മല ഷെറോണ്‍ സെമിയില്‍. 52.01 സെക്കന്‍ഡില്‍ നാലാമതായി ഫിനിഷ് ചെയ്താണ് നിര്‍മല സെമിയില്‍ പ്രവേശിച്ചത്. ഇന്നു നടക്കുന്ന സെമിയില്‍ നിര്‍മലയുടെ കരിയറിലെ ഏറ്റവും മികച്ച സമയമായ 51.20 സെക്കന്‍ഡിനേക്കാള്‍ മികച്ച പ്രകടനം നടത്തിയാല്‍ മാത്രമേ താരത്തിന് ഫൈനലില്‍ കടക്കാനാകൂ.

ഗ്രീന്‍കാര്‍ഡ് സംവിധാനത്തില്‍ മാറ്റം വരുത്തി അമേരിക്ക

വാഷിങ്ടണ്‍: ഗ്രീന്‍കാര്‍ഡ് വിസ അനുവദിക്കുന്നതില്‍ പുതിയ സംവിധാനവുമായി അമേരിക്കന്‍ ഭരണകൂടം. ഇംഗ്ലീഷ് സംസാരിക്കുന്ന വിദഗ്ധ തൊഴിലാളികളെ പ്രോല്‍സാഹിപ്പിക്കുന്നതാണ് പുതിയ സംവിധാനം.നിയമപരമായി അമേരിക്കയിലേക്ക് കുടിയേറുന്നവരുടെ എണ്ണത്തില്‍ കുറവ് വരുത്തുമെന്ന ഡോണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് നടപടി. കുടുംബത്തോടെയുളള കുടിയേറ്റത്തിന് നിയന്ത്രണമേര്‍പ്പെടുത്താനും പദ്ധതിയുണ്ടെന്ന് ട്രംപിന്റെ സീനിയര്‍ ഉപദേശഷ്ടാവ് ജാക്‌സണ്‍ മില്ലര്‍ പറഞ്ഞു. വ്യക്തികളോടൊപ്പം പങ്കാളിയും കുട്ടികളും വരുന്നതിനാണ് ഇത്തരത്തില്‍ Read More …

വിവാഹം കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം നവവധു ‘തനിനിറം’ പുറത്തെടുത്തു

ടെന്നസി• വിവാഹം കഴിഞ്ഞു മണിക്കൂറുകള്‍ക്കകമായിരുന്നു സംഭവം. മദ്യലഹരിയിലായിരുന്ന നവവധു ഭര്‍ത്താവുമായി വഴക്കിടുകയും തുടര്‍ന്ന് തോക്കെടുത്ത് അദ്ദേഹത്തിന്റെ തലയ്ക്ക് നേരെ ചൂണ്ടി കാഞ്ചി വലിയ്ക്കുകയുമായിരുന്നു. എന്തോ ഭാഗ്യം. വെടിപൊട്ടിയില്ല. കഴിഞ്ഞ ദിവസം അമേരിക്കയിലെ ടെന്നസിയിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. സംഭവത്തില്‍ കെയ്റ്റ് എലിസബേത്ത് പ്രിചാര്‍ഡിനെ (25) വിവാഹ വേഷത്തില്‍ തന്നെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. മര്‍ഫ്രീസ്‌ബോറോയിലെ ഹോട്ടലിന് Read More …

പാകിസ്ഥാനുമായുള്ള നിയമയുദ്ധത്തില്‍ വിജയം കൈവരിച്ച് ഇന്ത്യ

വാഷിംഗ്ടണ്‍: പാകിസ്ഥാനുമായുള്ള നിയമയുദ്ധത്തില്‍ വിജയം കൈവരിച്ച് ഇന്ത്യ.  1960ലെ സിന്ധുനദീജല കരാര്‍ പ്രകാരം സ്ഥാപിക്കുന്ന വൈദ്യുത പദ്ധതികളുമായി ഇന്ത്യയ്ക്ക് മുന്നോട്ട് പോവാമെന്ന് ലോകബാങ്ക് വ്യക്തമാക്കി. വൈദ്യുത പദ്ധതികള്‍ നിര്‍മിക്കുന്നതിന് ഇന്ത്യയെ അനുവദിച്ചത് സിന്ധുനദീജല കരാറിലെ ബന്ധപ്പെട്ട വ്യവസ്ഥകള്‍ക്ക് വിധേയമായിരിക്കും. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിന്റെ ഭാഗമായി അടുത്തയാഴ്ച സാങ്കേതിക പ്രശ്‌നങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യുമെന്നും ലോകബാങ്ക് Read More …

ഉത്തരകൊറിയന്‍ സംഘം ഇന്ത്യയില്‍ ആക്രമണം നടത്താന്‍ ഒരുങ്ങുന്നു

ഇന്ത്യയെ ആക്രമിച്ച് തന്ത്രപ്രധാനമായ വിവരങ്ങള്‍ ചോര്‍ത്താന്‍ ഉത്തരകൊറിയന്‍ സൈബര്‍ സംഘം ലക്ഷ്യമിടുന്നതായി സൂചന. വിവിധ രാജ്യങ്ങളിലെ മിസൈല്‍ ടെക്‌നോളജി അടക്കമുള്ള വിവരങ്ങള്‍ ചോര്‍ത്തിയാണ് ഉത്തരകൊറിയ ബാലിസ്റ്റിക് മിസൈല്‍ സാങ്കേതിക വിദ്യ അടക്കം സ്വന്തമാക്കിയിട്ടുള്ളത്. ആണവായുധം വഹിക്കാന്‍ ശേഷിയുള്ള ബാലിസ്റ്റിക് മിസൈല്‍ നിര്‍മ്മാണമാണ് ഉത്തരകൊറിയയുടെ അടുത്ത പദ്ധതി.ഇതിനായി ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങളിലെ ലാബുകളിലെ റിപ്പോര്‍ട്ടുകള്‍ ഓണ്‍ലൈനിലൂടെ ചോര്‍ത്താന്‍ Read More …

അഫ്ഗാനിലെ ഇറാഖ് നയതന്ത്ര കാര്യാലയത്തിനു സമീപം കാര്‍ ബോംബ് ആക്രമണം

കാബൂള്‍: അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളിലെ ഇറാക്ക് നയതന്ത്ര കാര്യാലയത്തിനു സമീപം കാര്‍ ബോംബ് ആക്രമണം. നഗരത്തില്‍ ഇറാഖി എംബസിക്കു നേരെയുണ്ടാവുന്ന ആദ്യത്തെ ആക്രമണമാണിത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐ എസ് ഏറ്റെടുത്തു. സ്‌ഫോടനത്തില്‍ നയതന്ത്ര കാര്യാലയത്തിനു സമീപമുള്ള രണ്ടു കെട്ടിടങ്ങള്‍ തകര്‍ന്നിട്ടുണ്ട്. ചാവേറുകള്‍ എംബസിക്കു സമീപമുള്ള കെട്ടിടത്തില്‍ ഒളിച്ചിരിക്കുകയാണ്. സ്ഥലത്ത് ചാവേറുകളും സൈന്യവും തമ്മില്‍ രൂക്ഷമായ വെടിവയ്പാണ് Read More …

ചൈനയില്‍ ഇരുനില കെട്ടിടത്തിനു തീപിടിച്ച് 22 പേര്‍ മരിച്ചു

ബെയ്ജിംഗ്: ചൈനയിലെ ജിയാന്‍ഗ്‌സു പ്രവിശ്യയില്‍ ഇരുനില കെട്ടിടത്തിനു തീപിടിച്ച് 22 പേര്‍ മരിച്ചു. മൂന്നു പേര്‍ക്കു ഗുരുതരമായി പരിക്കേറ്റു. ഞായറാഴ്ച പുലര്‍ച്ചെ 4.32നായിരുന്നു സംഭവം. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. തീ നിയന്ത്രണ വിധേയമാണെന്നു അധികൃതര്‍ അറിയിച്ചു.

ഡല്‍ഹി, മുംബയ് എന്നിവിടങ്ങളില്‍ നിന്ന് ഇസ്രയേലിലേക്ക് വിമാന സര്‍വീസ്

ടെല്‍ അവീവ്: ഡല്‍ഹി, മുംബയ് എന്നിവിടങ്ങളില്‍ നിന്ന് ഇസ്രയേലിലേക്ക് വിമാന സര്‍വീസ് ആരംഭിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. ഇസ്രയേല്‍ സന്ദര്‍ശിക്കുന്ന മോദി, ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യവെയാണ് വിമാന സര്‍വീസ് പ്രഖ്യാപിച്ചത്. ഇതോടൊപ്പം ഓവസീസ് സിറ്റിസന്‍സ് ഒഫ് ഇന്ത്യ (ഒ.സി.ഐ), പേഴ്‌സണ്‍ഒഫ് ഇന്ത്യന്‍ ഒറിജിന്‍ (പി.ഐ.ഒ) കാര്‍ഡുകള്‍ ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ലഘൂകരിക്കുമെന്നും മോദി പറഞ്ഞു. Read More …