ഇറാന്‍ പാര്‍ലമെന്റിനുള്ളില്‍ വെടിവെയ്പ്

തെഹ്‌റാന്‍:  ഇറാന്‍ പാര്‍ലമെന്റിനുള്ളില്‍ വെടിവെയ്പ്. പാര്‍ലമെന്റ് മന്ദിരത്തിനുള്ളില്‍ നുഴഞ്ഞുകയറിയവര്‍ വെടിയുതിര്‍ക്കുകയായിരുന്നു. മൂന്ന് സുരക്ഷാ ഗാര്‍ഡുകള്‍ക്ക് വെടിയേറ്റു. പാര്‍ലമെന്റിനുള്ളില്‍ ആളുകളെ ബന്ദികളാക്കിയെന്നും റിപ്പോര്‍ട്ടുണ്ട്. ഫാര്‍സ്, മെഹര്‍ എന്നീ ഇറാനിയന്‍ വാര്‍ത്താ ഏജന്‍സിയും വെടിവെയ്പ് സ്ഥിരീകരിച്ചു. മൂന്ന് അക്രമികള്‍ പാര്‍ലമെന്റിനുള്ളില്‍ കടന്നതായാണ് റിപ്പോര്‍ട്ട്.

ഖത്തര്‍ പ്രതിസന്ധി പെരുന്നാളിന് മുന്‍പ് തീര്‍ന്നേക്കും

വാഷിങ്ടണ്‍: ലോകം മുഴുവന്‍ ഉറ്റുനോക്കിക്കൊണ്ടിരിക്കുന്ന ഖത്തര്‍ പ്രതിസന്ധിയില്‍ പുതിയ വഴിത്തിരിവ്. രണ്ട് ദിവസമായി തുടരുന്ന ഖത്തര്‍ പ്രതിസന്ധി സംബന്ധിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സൗദി രാജാവുമായി ടെലിഫോണില്‍ ചര്‍ച്ച നടത്തി. ഭീകരവാദത്തിനുളള ധനസഹായം തടയുന്നതായിരുന്നു ചര്‍ച്ചയിലെ പ്രധാന വിഷയമെന്ന് വൈറ്റ് ഹൗസ് അധികൃതര്‍ വ്യക്തമാക്കി. ഖത്തറിനെതിരായ നടപടി ഇരുനേതാക്കളും വിലയിരുത്തി. ഭീകരവാദം തടയുന്നതില്‍ ഗള്‍ഫ് Read More …

ഖത്തര്‍ പ്രതിസന്ധി; ഇന്ത്യയില്‍ പെട്രോള്‍, ഡീസല്‍ വില ഉയരും

ന്യൂഡല്‍ഹി:  സൗദി അടക്കമുള്ള അറബ് രാജ്യങ്ങള്‍ ഖത്തറിനെ ഒറ്റപ്പെടുത്തിയതിനെ തുടര്‍ന്ന് ക്രൂഡോയില്‍ വില കുതിച്ചുയരുന്നു. ഇന്ത്യ പ്രധാനമായും ഇറക്കുമതി ചെയ്യുന്ന ബ്രെന്റ് ക്രൂഡ് വില ഒരു ശതമാനം കൂടി. ബാരലിന് 35 സെന്റ് വര്‍ദ്ധിച്ച് 50.30 ഡോളറിലെത്തി. കഴിഞ്ഞയാഴ്ച നാല് ശതമാനം ഇടിഞ്ഞ വിലയാണിപ്പോള്‍ പുതിയ പ്രതിസന്ധിയെ തുടര്‍ന്ന് ഉയര്‍ന്നത്. ബ്രെന്റ് ക്രൂഡ് വില ഉയരുന്നത് Read More …

വിജയ് മല്യ ഇവിടെയുണ്ട്

ലണ്ടന്‍: ഇന്ത്യന്‍ ബാങ്കുകളില്‍ ഒമ്പതിനായിരം കോടി രൂപ തിരിച്ചടയ്ക്കാതെ മുങ്ങിയ മദ്യവ്യവസായി വിജയ് മല്യ ചാമ്പ്യന്‍സ് ട്രോഫിയിലെ ഇന്ത്യപാക് ക്രിക്കറ്റ് മത്സരം കാണാനായി ബര്‍മിങ്ഹാമിലെ എഡ്ഗ്ബാസ്റ്റണ്‍ സ്റ്റേഡിയത്തില്‍. സുപ്രീംകോടതിയടക്കം വാറണ്ട് പുറപ്പെടുവിച്ച പ്രതിയാണ് ഒരു കൂസലുമില്ലാതെ പതിവു കൂളിങ് ഗ്ലാസും തൂവെള്ള കോട്ടും ധരിച്ച് വി.ഐ.പി ഗാലറിയില്‍ കളിയാസ്വദിക്കാനെത്തിയത്. ക്രിക്കറ്റ് ഇതിഹാസം സുനില്‍ ഗവാസ്‌കറുമായി മല്യ Read More …

കാലാവസ്ഥ വ്യതിയാനമുണ്ടെന്ന് ട്രംപ് വിശ്വസിക്കുന്നതായി യു.എസ് അംബാസിഡര്‍

വാഷിങ്ടണ്‍: കാലാവസ്ഥ വ്യതിയാനമുണ്ടെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന് വിശ്വാസിക്കുന്നതായി യു.എസ് അംബാസിഡര്‍ നിക്കി ഹാലെ. പാരീസ് ഉടമ്ബടിയില്‍ നിന്ന് പിന്‍മാറിയതിന് അമേരിക്കക്കെതിരെ ലോകവ്യാപകമായി വിമര്‍ശനങ്ങളുയരുന്ന പശ്ചാത്തലത്തിലാണ് ഹാലെയുടെ പ്രസ്താവനയെന്നത് ശ്രദ്ധ്രേയമാണ്. കാലാവസ്ഥ വ്യതിയാനമുണ്ടെന്ന് ട്രംപിന് വിശ്വാസമുണ്ട്. മലനീകരണം നില നില്‍ക്കുന്നുണ്ടെന്നും നിക്കി ഹാലെ. അമേരിക്കന്‍ ചാനലായ സി.എന്‍.എന്നിന് നല്‍കിയ അഭിമുഖത്തിലാണ് നിക്കി ഹാലെ ഇക്കാര്യം Read More …

ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ ആക്രമിച്ചെന്ന വാദവുമായി വീണ്ടും പാക്കിസ്ഥാന്‍

ന്യൂഡല്‍ഹി: നിയന്ത്രണരേഖയിലെ ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ ആക്രമിച്ചെന്ന വാദവുമായി വീണ്ടും പാക്കിസ്ഥാന്‍. ആക്രമണത്തിന്റെ വിഡിയോ ദൃശ്യങ്ങളും പാക്കിസ്ഥാന്‍ പുറത്തുവിട്ടിട്ടുണ്ട്. പാക്ക് സൈനിക വക്താവ് മേജര്‍ ജനറല്‍ അസിഫ് ഗഫൂര്‍ ആണ് ട്വിറ്ററിലൂടെ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. സാധാരണക്കാരായ ജനങ്ങള്‍ക്കു നേരെ ഇന്ത്യന്‍ സൈന്യം നടത്തിയ വെടിവയ്പ്പിനുള്ള തിരിച്ചടി എന്ന കുറിപ്പോടെയാണു ദൃശ്യങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. നിയന്ത്രണരേഖയിലെ ഇന്ത്യന്‍ Read More …

ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ചു ചൈനീസ് ഹെലിക്കോപ്റ്റര്‍

ചമോലി: ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ചു ചൈനീസ് ഹെലിക്കോപ്റ്റര്‍ പറന്നു. ശനിയാഴ്ച രാവിലെ 9.15 ഓടെയായിരുന്നു സംഭവം. അഞ്ച് മിനിറ്റോളം നേരം വ്യോമാതിര്‍ത്തി ലംഘിച്ച് ചോപ്പര്‍ പറന്നതായി ചമോലി എസ്.പി തൃപ്തി ഭട്ട് എ.എന്‍.ഐയോട് പറഞ്ഞു. ഇന്ത്യചൈന അതിര്‍ത്തിക്കടുത്ത് ചമോലി ജില്ലയില്‍ ഇന്ത്യയുടെ വ്യോമപരിധിക്കുള്ളിലാണ് ഹെലിക്കോപ്റ്റര്‍ പറന്നത്. അബദ്ധത്തില്‍ സംഭവിച്ചതാണോ അതോ ബോധപൂര്‍വമാണോ എന്നതിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ബ്രിട്ടന് പിന്തുണയുമായി ഡൊണാള്‍ഡ് ട്രംപ്

വാഷിങ്ടണ്‍: ഭീകരാക്രമണങ്ങള്‍ തുടര്‍ കഥയാകുന്ന ബ്രിട്ടന് പിന്തുണയുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ബ്രിട്ടന് വേണ്ടി ചെയ്യാന്‍ സഹായിക്കുന്ന എല്ലാ സഹായവും യുഎസ് ചെയ്യും. ഞങ്ങള്‍ അവിടെയുണ്ടാകും നിങ്ങള്‍ക്കൊപ്പം, ദൈവം അനുഗ്രഹിക്കട്ടെയെന്ന് ട്രംപ് ട്വിറ്ററില്‍ കുറിച്ചു. ഇന്ന് പുലര്‍ച്ചെയാണ് ലണ്ടന്‍ ബ്രിഡ്ജിലും ബോറോ മാര്‍ക്കറ്റിലും ഭീകരാക്രമണങ്ങള്‍ നടന്നത്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആക്രമണത്തില്‍ ദുഖം Read More …