കോവിഡ്​: സ്​പെയിനിലെ മരണസംഖ്യ 10000 കടന്നു

മാഡ്രിഡ്​: സ്​പെയിനില്‍ കോവിഡ്​ വൈറസ്​ ബാധിച്ച്‌​ മരിച്ചവരുടെ എണ്ണം 10,003 ആയി. 24 മണിക്കൂറിനിടെ 950 മരണങ്ങളാണ്​ സംഭവിച്ചത്​. ഇവിടെ ആകെ കോവിഡ്​ സ്​ഥിരീകരിച്ചവരുടെ എണ്ണം 1,10,000 കടന്നിട്ടുണ്ട്. അതേസമയം, കോവിഡി​ന്റെ വ്യാപനവും മരണനിരക്കും നിയ​ന്ത്രണ വിധേയമായിട്ടുണ്ടെന്നാണ്​ ആരോഗ്യ വകുപ്പ്​ പറയുന്നത്​. കോവിഡ്​ സ്​ഥിരീകരിക്കുന്നവരുടെ എണ്ണത്തിലും മരണങ്ങളുടെ എണ്ണത്തിലും വര്‍ധനവ്​ നിലച്ചിട്ടുണ്ട്​. നേരിയ തോതില്‍ ഗ്രാഫ്​ Read More …

ഹജ്ജ് കരാറുകള്‍ വേഗത്തില്‍ ഒപ്പിടരുത്; വിദേശ രാജ്യങ്ങളോട് സൗദി

ഈ വര്‍ഷത്തെ ഹജ്ജുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വേഗത്തില്‍ നടത്തേണ്ടതില്ലെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രി മുഹമ്മദ് സാലിഹ് ബന്‍തന്‍. കൊറോണ ഭീഷണിയുടെ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ചിത്രം തെളിയുന്നതു വരെ ഹജ്ജ് കരാറുകള്‍ ഒപ്പുവെക്കുന്നത് നീട്ടിവെക്കണമെന്നും ക്ഷമയോടെ കാത്തിരിക്കണമെന്നും രാജ്യങ്ങളോടും സ്ഥാപനങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ടെന്നും പ്രമുഖ ന്യൂസ് പോര്‍ട്ടലിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. ക്ഷമയോടെ കാത്തിരിക്കണം. എന്നാല്‍ Read More …

ഒടുവില്‍ ട്രംപിന് ബോദ്ധ്യമായി, അമേരിക്കയിലെ കാര്യങ്ങള്‍ നിസാരമല്ല, യാത്രാ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി

വാഷിംഗ്ടണ്‍: കൊറോണയെ നിസാരമായി കണ്ട അമേരിക്ക പാഠം പഠിച്ചു. 20000ത്തിലേറെ പേര്‍ക്ക് കൊറോണ ബാധിക്കുകയും മരണ നിരക്ക് ഉയരുകയും ചെയ്തതോടെ നിയന്ത്രണങ്ങളല്ലാതെ മറ്റ് മാര്‍ഗമില്ലെന്നായി അമേരിക്ക. നിയന്ത്രണം ഏര്‍പ്പെടുത്തില്ലെന്ന് വാശി പിടിച്ചിരുന്ന ട്രംപിന്‍െറ വാശിയെല്ലാം പോയി. തടഞ്ഞില്ലെങ്കില്‍ കൊറോണ ഭീകരതാണ്ഡവമാടുമെന്ന് ഉറപ്പായി. ഒരുമാസത്തിനുള്ളില്‍ വരുതിയിലാക്കുമെന്നാണ് ട്രംപ്. ഇപ്പോള്‍ പറയുന്നത്. പറയുന്നതുപോലെയല്ല കാര്യങ്ങള്‍ എന്ന് വ്യക്തം. എന്നാല്‍ Read More …

മക്കയുടെ ചില ഭാഗങ്ങളില്‍ 24 മണിക്കൂര്‍ കര്‍ഫ്യൂ

മക്ക: കര്‍ഫ്യൂ സമയം മക്കയുടെ ചില ഭാഗങ്ങളില്‍ 24 മണിക്കൂറായി ദീര്‍ഘിപ്പിച്ചെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. തിങ്കളാഴ്ച മുതല്‍ കര്‍ഫ്യൂ കാലാവധി അവസാനിക്കുന്നത് വരെയാണ് ഇത്. അജിയാദ്, അല്‍മസാഫി, മിസ്ഫല, ഹുജൂന്‍, നകാസ, ഹോശ് ബകര്‍ എന്നിവിടങ്ങളിലാണ് തിങ്കളാഴ്ച മൂന്ന മുതല്‍ പുതിയ കര്‍ഫ്യൂ സമയം നിലവില്‍ വന്നത്. മക്ക നഗരത്തില്‍ 15 മണിക്കൂര്‍ കര്‍ഫ്യൂ Read More …

90 വയസായി, ഇനിയെന്തിന് റെസ്പിറേറ്റര്‍? ചെറുപ്പക്കാര്‍ക്ക് നല്‍കൂ; പ്രചോദനമായി മുത്തശിയുടെ വാക്കുകള്‍

ബ്രസല്‍സ്: നിരവധി പേരാണ് ലോകമെമ്ബാടും കൊറോണ മൂലം ഓരോ ദിവസവും മരിച്ചുകൊണ്ടിരിക്കുന്നത്. അതിലൊരാളാണ് ബെല്‍ജിയത്തിലെ 90 കാരിയായ സൂസന്‍ ഹൊയ്‌ലാട്‌സും. ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് സൂസന്റെ മരണം. കൃത്രിമ ശ്വസനോപകരണം നിരസിച്ചതാണ് സൂസനെ മരണത്തിലേക്ക് നയിച്ചത്. ഡോക്ടര്‍മാര്‍ കൃത്രിമ ശ്വാസം നല്‍കാന്‍ ശ്രമിച്ചെങ്കിലും സൂസന്‍ തനിക്കത് വേണ്ടെന്ന് പറഞ്ഞ് നിരസിക്കുകയായിരുന്നു. അതിന് സൂസന്‍ കാരണവും പറഞ്ഞു.. ‘എനിക്കു Read More …

കോവിഡ്-19: ന്യൂയോര്‍ക്ക് സിറ്റിയില്‍ ഏഴ് മണിക്കൂറിനുള്ളില്‍ 98 പേര്‍ മരിച്ചു

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് നഗരത്തില്‍ ഞായറാഴ്ച രാവിലെ മുതല്‍ വൈകുന്നേരം വരെ 98 പേരോളം കൊറോണ വൈറസ് ബാധയേറ്റ് മരിച്ചു. ഇതോടെ നഗരത്തിലെ മരണസംഖ്യ 776 ആയി ഉയര്‍ന്നു. രാവിലെ 9:30 മുതല്‍ വൈകുന്നേരം 4:15 വരെ നഗരത്തില്‍ 98 മരണങ്ങളും 1,166 കൊറോണ വൈറസ് കേസുകളും റിപ്പോര്‍ട്ട് ചെയ്തു. അതായത് നഗരത്തിലെ 33,474 പേര്‍ക്ക് ഇപ്പോള്‍ Read More …

കൊറോണ: 24 മണിക്കൂറിനുള്ളില്‍ മരിച്ചത് 793 പേര്‍; ഇറ്റലിയില്‍ മരണസംഖ്യ 4,825

മിലാന്‍: കൊറോണ വൈറസിന്റെ ഭീതി ഇറ്റലിയെ വിട്ടൊഴിയുന്നില്ല. ശനിയാഴ്ച മാത്രം കോവിഡ് 19 ബാധിച്ച്‌ ഇറ്റലിയില്‍ മരിച്ചത് 793 പേര്‍. ഇതോടെ ഇറ്റലിയിലെ മാത്രം മരണസംഖ്യ 4,825 ആയി. 6557 പേര്‍ക്ക് പുതുതായി രോഗബാധ സ്ഥിരീകരിച്ചു. ഇറ്റലിയില്‍ ഇതുവരെ 53,578 പേര്‍ക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്. മിലാന് സമീപമുള്ള വടക്കന്‍ ലോംബാര്‍ഡി പ്രദേശങ്ങളില്‍ മാത്രം മരിച്ചവരുടെ Read More …

മരണസംഖ്യ കുതിച്ചുയരുന്നു, ഇറ്റലിയില്‍ ഒറ്റ ദിവസം മരിച്ചത് 627 പേര്‍; ലോകത്താകെ മരണം 11000 കവിഞ്ഞു

റോം: കൊറോണ വൈറസ് മഹാമാരിയെ തുടര്‍ന്ന് ലോകത്താകമാനം മരിച്ചവരുടെ എണ്ണം 11000 കവിഞ്ഞു. യൂറോപ്പില്‍ മാത്രം 5000 ത്തിലധികം പേര്‍ മരിച്ചു. ഇറ്റലി, സ്‌പെയിന്‍, ജര്‍മനി എന്നീ രാജ്യങ്ങളില്‍ രോഗബാധിതരുടെ എണ്ണം കുത്തനെ ഉയര്‍ന്നതായാണ് റിപ്പോര്‍ട്ട്. വെള്ളിയാഴ്ച മാത്രം 627 പേര്‍ മരിച്ചെന്ന് ഇറ്റാലിയന്‍ സര്‍ക്കാര്‍ അറിയിച്ചു. ഒരു ദിവസം മരിക്കുന്നവരുടെ എണ്ണത്തില്‍ വെള്ളിയാഴ്ച റെക്കോര്‍ഡ് Read More …