കിം ജോങ്ങുമായി താന്‍ സ്‌നേഹത്തിലാണ്; വ്യക്തമാക്കി ഡൊണാള്‍ഡ് ട്രംപ്

വാഷിംങ്ടന്‍ : ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നുമായി താന്‍ സ്‌നേഹത്തിലായിപ്പോയെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഉത്തരകൊറിയയില്‍ നിന്നു ലഭിച്ച മനോഹരമായ കത്തുകളിലൂടെയാണു സ്‌നേഹം തുടങ്ങിയതെന്നും ട്രംപ് അവകാശപ്പെട്ടു. ശനിയാഴ്ച റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രാദേശിക സ്ഥാനാര്‍ഥികള്‍ക്കു വേണ്ടി വെസ്റ്റ് വിര്‍ജീനിയയില്‍ നടത്തിയ റാലിയിലാണ് ട്രംപ് ഇക്കാര്യം വെളിപ്പെടുത്തിയത്. മനുഷ്യാവകാശ ലംഘനങ്ങളുടെ പേരില്‍ യുഎന്നിന്റെയും മറ്റു Read More …

പോര്‍ച്ചുഗലില്‍ 400 വര്‍ഷം പഴക്കമുള്ള കപ്പലിന്റെ അവശിഷ്ടം കണ്ടെത്തി

ലിസ്‌ബോണ്‍: പോര്‍ച്ചുഗലില്‍ കടലില്‍ മുങ്ങിയ 400 വര്‍ഷം പഴക്കമുള്ള കപ്പലിന്റെ അവശിഷ്ടങ്ങള്‍ കണ്ടെടുത്തു. ലിസ്‌ബോണിന് സമീപമുള്ള കസ്‌കയാസില്‍ നിന്നാണ് കപ്പലിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. 40 അടി നീളത്തില്‍ കപ്പലിന്റെ അടിവശമാണ് കണ്ടെത്തിയിരിക്കുന്നത്. പോര്‍ച്ചുഗീസ് നേവിയും ലിസ്‌ബോണിലെ നോവ സര്‍വകലാശാലയും ചേര്‍ന്നു നടത്തിയ തെരച്ചിലിനൊടുവിലാണ് അവശിഷ്ടങ്ങള്‍ കണ്ടെത്താനായത്. 1575-1625 കാലത്ത് നിര്‍മിച്ചതാണ് കപ്പല്‍. ഇന്ത്യയില്‍ നിന്ന് ചരക്കുകളുമായി Read More …

ബുര്‍ക്കിനോ ഫാസോയില്‍ ഇന്ത്യക്കാരനെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി

ഉഗാദുഗൌ: പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ബുര്‍ക്കിനോ ഫാസോയില്‍ ഇന്ത്യക്കാരനുള്‍പ്പെടെ മൂന്നുപേരെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി. ഡജ്ബോ നഗരത്തിലെ ഇനാറ്റ ഖനിയിലെ തൊഴിലാളികളെയാണ് ഭീകരര്‍ തട്ടിക്കൊണ്ടുപോയതെന്ന് അധികൃതര്‍ അറിയിച്ചു. ഇന്ത്യക്കാരനുപുറമേ പ്രദേശവാസിയായ ഒരാളെയും ദക്ഷിണാഫ്രിക്കന്‍ സ്വദേശിയെയുമാണ് തട്ടിക്കൊണ്ടുപോയത്. ഇവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. ബുര്‍ക്കിനോ ഫാസോയില്‍ നിരന്തരം വിദേശ തൊഴിലാളികള്‍ക്കു നേരെ ഭീകരാക്രമണ ശ്രമമുണ്ടാകാറുണ്ട്.

വാ​ട്സ്‌ആ​പ്പ് ഇ​ന്ത്യ​യ്ക്കാ​യി പ്ര​ശ്ന​പ​രി​ഹാ​ര ഉ​ദ്യോ​ഗ​സ്ഥ​യെ നി​യ​മി​ച്ചു

മെ​സേ​ജിം​ഗ് ആ​പ്ലി​ക്കേ​ഷ​നാ​യ വാ​ട്സ്‌ആ​പ്പ് ഇ​ന്ത്യ​യ്ക്കാ​യി പ്ര​ശ്ന​പ​രി​ഹാ​ര ഉ​ദ്യോ​ഗ​സ്ഥ​യെ നി​യ​മി​ച്ചു. വ്യാ​ജ വാ​ര്‍​ത്ത​ക​ള്‍ ത​ട​യാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന സ​ര്‍​ക്കാ​രി​ന്‍റെ നി​ര​ന്ത​ര ആ​വ​ശ്യം പ​രി​ഗ​ണി​ച്ചാ​ണ് ഫേ​സ്ബു​ക്ക് നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള വാ​ട്സ്‌ആ​പ്പി​ന്‍റെ ന​ട​പ​ടി. ഇ​ന്ത്യ​യ്ക്കാ​യി ഗ്രീ​വ​ന്‍​സ് ഓ​ഫീ​സ​റെ നി​യ​മി​ച്ച​താ​യി വാ​ട്സ്‌ആ​പ്പ് വെ​ബ്സൈ​റ്റി​ല്‍ അ​റി​യി​ച്ചു. കോ​മ​ള്‍ ലാ​ഹി​രി​​യാ​ണ് ഗ്രീ​വ​ന്‍​സ് ഓ​ഫീ​സ​ര്‍. ഇ​വ​രു​മാ​യി മൊ​ബൈ​ല്‍ ആ​പ്ലി​ക്കേ​ഷ​ന്‍, ഇ-​മെ​യ്ല്‍ എ​ന്നി​വ​യി​ലൂ​ടെ സ​ന്പ​ര്‍​ക്കം പു​ല​ര്‍​ത്താ​ന്‍ ക​ഴി​യു​മെ​ന്ന് വെ​ബ്സൈ​റ്റി​ല്‍ Read More …

പാക്കിസ്ഥാനോട് മുഖം തിരിച്ച്‌ ഇന്ത്യ ന്യൂയോര്‍ക്കില്‍; കശ്മീരില്‍ വീണ്ടും ആക്രമണം

വാഷിംഗ്ടണ്‍: യുഎന്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായി വിദേശകാര്യ മന്ത്രി സുഷ്മ സ്വരാജ് ന്യൂയോര്‍ക്കിലെത്തി. 73ാമത് യുഎന്‍ പൊതുസഭാ സമ്മേളനമാണ് നടക്കാന്‍ പോകുന്നത്. വിവിധ ഉഭയകക്ഷി ചര്‍ച്ചകളിലും സുഷമ പങ്കെടുക്കും. വിദേശകാര്യ മന്ത്രാലയം വക്താവ് രവീഷ് കുമാറാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ന് ആരംഭിക്കുന്ന സമ്മേളനത്തിനിടെ പാക്ക് വിദേശകാര്യ മന്ത്രിയുമായി സുഷമ സ്വരാജ് കൂടിക്കാഴ്ച നടത്തുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും തീരുമാനം Read More …

മൂന്നു നവജാത ശിശുക്കള്‍ ഉള്‍പ്പടെ അഞ്ചുപേരെ കുത്തി പരിക്കേല്‍പ്പിച്ച യുവതി കൈത്തണ്ട മുറിച്ച്‌ ആത്മഹത്യയ്ക്ക് ശ്രമിച്ചു

ന്യൂയോര്‍ക്ക്: മൂന്ന് നവജാത ശിശുക്കള്‍ ഉള്‍പ്പടെ അഞ്ചുപേരെ കുത്തി പരിക്കേല്‍പ്പിച്ച യുവതി കൈത്തണ്ട മുറിച്ച്‌ ആത്മഹത്യയ്ക്ക് ശ്രമിച്ചു. അനധികൃത നഴ്സറിയായി പ്രവര്‍ത്തിച്ചിരുന്ന വീട്ടിലാണ് ദാരുണ സംഭവം. പ്രാദേശിക സമയം പുലര്‍ച്ചെ നാലിന് നടന്ന സംഭവത്തില്‍ പരുക്കേറ്റവരെയെല്ലാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം. കൃത്യത്തിനുശേഷം ആത്മഹത്യയ്ക്കു ശ്രമിച്ച അമ്ബത്തിരണ്ടുകാരിയായ നഴ്സറി ജീവനക്കാരിയെ പോലീസ് Read More …

വെങ്കയ്യ നായിഡുവിന് സെ​ര്‍​ബി​യ​യി​ല്‍ ഉ​ജ്വല സ്വീ​ക​ര​ണം

ബെ​ല്‍​ഗ്രേ​ഡ്: ത്രി​രാ​ഷ്ട്ര സ​ന്ദ​ര്‍​ശ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി സെ​ര്‍​ബി​യ​യി​ല്‍ എ​ത്തി​യ ഉ​പ​രാ​ഷ്ട്ര​പ​തി എം.​വെ​ങ്ക​യ്യ നാ​യി​ഡു​വി​ന് ഉ​ജ്വ​ല സ്വീ​ക​ര​ണം. ബെ​ല്‍​ഗ്രേ​ഡി​ലെ​ത്തി​യ വെ​ങ്ക​യ്യ നാ​യി​ഡു​വി​നെ സെ​ര്‍​ബി​യ പ്ര​സി​ഡ​ന്‍റ് അ​ല​ക്സാ​ണ്ട​ര്‍ വ്യു​സി​ക് സ്വീ​ക​രി​ച്ചു. പി​ന്നീ​ട് ഇ​രു​നേ​താ​ക്ക​ളും ബെ​ല്‍​ഗ്രേ​ഡി​ല്‍ യോ​ഗം ചേ​ര്‍​ന്നു. ഇ​ന്ന് വൈ​കി​ട്ട് സെ​ര്‍​ബി​യ​യി​ലെ ഇ​ന്ത്യ​ന്‍ സ​മൂ​ഹ​ത്തെ​യും ഉ​പ​രാ​ഷ്ട്ര​പ​തി അ​ഭി​സം​ബോ​ധ​ന ചെ​യ്യും. ഇന്ന് സെ​ര്‍​ബി​യ​ന്‍ ദേ​ശീ​യ അ​സം​ബ്ലിയി​ല്‍ ഉ​പ​രാ​ഷ്ട്ര​പ​തി സം​സാ​രി​ക്കും. വെ​ങ്ക​യ്യ നാ​യി​ഡു​വി​ന്‍റെ Read More …

ജപ്പാന്‍ ഓപ്പണ്‍: സിന്ധു പ്രീക്വാര്‍ട്ടറില്‍ പുറത്ത്

ടോക്കിയോ: ജപ്പാന്‍ ഓപ്പണ്‍ ബാഡ്മിന്‍റണ്‍ ചാന്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ പി.വി.സിന്ധു പ്രീക്വാര്‍ട്ടറില്‍ പുറത്തായി. ചൈനയുടെ യുവതാരം ഗാവോ ഫാങ്കിജി നേരിട്ടുള്ള ഗെയിമുകള്‍ക്ക് സിന്ധുവിനെ തകര്‍ക്കുകയായിരുന്നു. സ്കോര്‍ 18-21, 19-21. രണ്ടാം ഗെയിമില്‍ തുടര്‍ച്ചയായി അപ്രേരിത പിഴവുകള്‍ വരുത്തിയതാണ് സിന്ധുവിന് തിരിച്ചടിയായത്. പുരുഷ വിഭാഗത്തിന്‍റെ പ്രീക്വാര്‍ട്ടറില്‍ കെ.ശ്രീകാന്തും എച്ച്‌.എസ്.പ്രണോയിയും ഇന്ന് ഇന്ത്യയ്ക്ക് വേണ്ടി കളത്തിലിറങ്ങുന്നുണ്ട്.