നവാസ് ഷരീഫിന്റെയും, മറിയത്തിന്റെയും പരോള്‍ മൂന്ന് ദിവസത്തേക്ക് നീട്ടി
ഇസ്ലാമാബാദ്: അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട് പാക്കിസ്ഥാനില്‍ ജയിലില്‍ കഴിയുന്ന മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെയും, മകള്‍ മറിയത്തിന്റെയും, പരോള്‍ മൂന്ന് ദിവസത്തേക്ക് നീട്ടി. ഭാര്യ കുല്‍സും നവാസിന്റെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കാനാണ് സര്‍ക്കാര്‍ പരോള്‍ അനുവദിച്ചത്. അഡിയാള ജയിലില്‍ നിന്ന് 12 മണിക്കൂര്‍ പരോളാണ് സര്‍ക്കാര്‍ ആദ്യം അനുവദിച്ചിരുന്നത് ഷെരീഫ് കുടുംബം അഞ്ചു ദിവസത്തെ പരോളിനാണ് അനുമതി ചോദിച്ചിരുന്നത്. Read More …
