കാലിക്കറ്റ് വിസിക്ക് തുടരാം; നിയമനം അസാധുവാക്കിയ ഗവര്‍ണറുടെ നടപടി സ്റ്റേ ചെയ്ത് ഹൈക്കോടതി

കൊച്ചി: കാലിക്കറ്റ് സര്‍വകലാശാല വിസിയെ പുറത്താക്കിയ ഗവര്‍ണറുടെ നടപടി സ്റ്റേ ചെയ്ത് ഹൈക്കോടതി. കാലിക്കറ്റ് വിസി ഡോ.എം.കെ.ജയരാജന് സ്ഥാനം തുടരാമെന്ന് കോടതി അറിയിച്ചു. അതേസമയം കാലടി വിസി ഡോ.എം.വി.നാരായണനെ പുറത്താക്കിയ ഗവര്‍ണറുടെ നടപടിയില്‍ ഹൈക്കോടതി ഇടപെട്ടില്ല. ഡോ.എം.കെ.ജയരാജന്‍, ഡോ.എം.വി.നാരായണന്‍ എന്നിവര്‍ നല്‍കിയ ഹര്‍ജികള്‍ പരിഗണിച്ചാണ് ജസ്റ്റിസ് സി.പി.മുഹമ്മദ് നിയാസിന്റെ ഇടക്കാല ഉത്തരവ്. ഇരു വിസികളുടെയും നിയമനം Read More …

വിവാഹ വാഗ്ദാനം നല്‍കി തട്ടിക്കൊണ്ടുപോയ പതിനാലുകാരി ലൈംഗിക പീഡനത്തിനിരയായി ; പെണ്‍കുട്ടിയുടെ കൂട്ടുകാരിയുടെ അമ്മയും രണ്ടാം ഭര്‍ത്താവും അറസ്റ്റില്‍

വയനാട്: പനമരത്തുനിന്നു തട്ടിക്കൊണ്ടുപോയ പതിനാലുകാരി ലൈംഗിക പീഡനത്തിനിരയായെന്നു പോലീസ്.സംഭവത്തില്‍ പെണ്‍കുട്ടിയുടെ കൂട്ടുകാരിയുടെ അമ്മയും അറസ്റ്റിലായി. പെണ്‍കുട്ടിയുടെ കൂട്ടുകാരിയുടെ അമ്മ തങ്കമ്മ (28), രണ്ടാം ഭര്‍ത്താവ് വിനോദ് (29) എന്നിവരാണു പെണ്‍കുട്ടിയെ കൊണ്ടുപോയത്. പനമരം ടികെ ക്വാര്‍ട്ടേഴ്സിലെ താമസക്കാരിയാണ് തങ്കമ്മ. കഴിഞ്ഞ ശനിയാഴ്ചയാണു പെണ്‍കുട്ടിയെ കാണാതായത്. തുടര്‍ന്നു രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കി. തിങ്കളാഴ്ചയാണു പെണ്‍കുട്ടിയെ തൃശൂരിലെ Read More …

ബിസിനസ് വഞ്ചനാക്കേസ്; 464 മില്യണ്‍ ഡോളര്‍ പിഴ അടച്ചില്ലെങ്കില്‍ ട്രംപിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ നടപടി

ന്യൂയോര്‍ക്ക്: ബിസിനസ് വഞ്ചനാക്കേസില്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് തിരിച്ചടി. 464 മില്യണ്‍ ഡോളര്‍ പിഴയൊടുക്കാന്‍ ന്യൂയോര്‍ക്ക് കോടതി വിധിച്ച ഡോണള്‍ഡ് ട്രംപിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ന്യൂയോര്‍ക്ക് പ്രാരംഭ നടപടികള്‍ തുടങ്ങി. അടുത്ത നാല് ദിവസത്തിനുള്ളില്‍ ട്രംപ് പിഴയൊടുക്കണം. അല്ലെങ്കില്‍ ഗോള്‍ഫ് കോഴ്‌സ് അടക്കമുള്ള സ്വത്തുക്കള്‍ കണ്ടുകെട്ടുമെന്നാണ് മുന്നറിയിപ്പ്. എന്നാല്‍ വന്‍ പിഴയടക്കാന്‍ സാമ്പത്തിക Read More …

എതിര്‍ ശബ്ദങ്ങളെ തുറുങ്കില്‍ അടയ്ക്കാനുള്ള ത്വര, തെളിയുന്നത് ഭീരുത്വം; കെജ്രിവാളിന്റെ അറസ്റ്റില്‍ പിണറായി

തിരുവനന്തപുരം: മദ്യനയ അഴിമതി കേസില്‍ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്ത ഇഡി നടപടിയില്‍ പ്രതികരിച്ച് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ് അത്യന്തം പ്രതിഷേധാര്‍ഹമാണെന്നും തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ച ഘട്ടത്തില്‍ എതിര്‍ശബ്ദങ്ങളെ തുറുങ്കില്‍ അടയ്ക്കാനുള്ള ത്വരയുടെ ഭാഗമാണ് ഈ നടപടിയെന്നും പിണറായി വിജയന്‍ പറഞ്ഞു. ജനാധിപത്യ പ്രക്രിയയെ Read More …

കേജരിവാളിനെ അറസ്റ്റ് ചെയ്തത് തെരെഞ്ഞെടുപ്പ് അട്ടിമറിക്കാനെന്ന് ചെന്നിത്തല

കൊച്ചി: കേജ്‌രിവാളിന്റെ അറസ്‌റ്റോട് കൂടി ജനാധിപത്യ രീതിയില്‍ രാജ്യത്ത് തെരെഞ്ഞെടുപ്പ് നടക്കില്ലെന്ന് ഉറപ്പായതായി രമേശ് ചെന്നിത്തല പറഞ്ഞു. അടിയന്തിരമായി സുപ്രിം കോടതി ഇടപെടണം. രാജ്യത്ത് ഇരട്ടനീതിയാണ് നടക്കുന്നത്. ആയിരം കോടി ഇലക്ട്രല്‍ ബോണ്ട് വഴി അഴിമതി നടത്തിയ ബി ജെ പി യാണ് അഴിമതി ആരോപണം ഉയര്‍ത്തി അര്‍ധരാത്രി ഒരു മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്.രാജ്യത്തിലെ അന്വേഷണ Read More …

കേജരിവാളിനെ അറസ്റ്റ് ചെയ്ത നടപടി അങ്ങേയറ്റം അപലപനീയം: പി കെ കുഞ്ഞാലികുട്ടി

കോഴിക്കോട്: പ്രതിപക്ഷ പാര്‍ട്ടികളെ എല്ലാം അടിച്ചമര്‍ത്തി മുഖ്യമന്ത്രിമാരെയും ഇന്ത്യ മുന്നണി നേതാക്കന്മാരെയും ജയിലില്‍ അടച്ച് കൃത്രിമ ജയം ഉണ്ടാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.ഇന്ത്യയില്‍ ജനാധിപത്യം ഒരു വല്ലാത്ത സ്ഥിതിയിലേക്കാണ് പോയിക്കൊണ്ടിരിക്കുന്നത്.ഇതിനെതിരായി ശക്തമായി ഇന്ത്യന്‍ ജനത അവരുടെ സമ്മതിദാന അവകാശത്തിലൂടെ പ്രതികരിക്കുമെന്ന് തന്നെയാണ് വിശ്വാസമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു .

വളാഞ്ചേരി വട്ടപ്പാറയില്‍കാര്‍ ഓട്ടോയിലിടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്

മലപ്പുറം: വളാഞ്ചേരി ഭാഗത്ത് നിന്ന് കോട്ടക്കലിലേക്ക് പോവുകയായിരുന്ന കാറും വളാഞ്ചേരി ഭാഗത്തേക്ക് വരികയായിരുന്ന ഓട്ടോയും തമ്മിലാണ് ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ഓട്ടോ മറിയുകയായിരുന്നു. ഓട്ടോ െ്രെഡവര്‍ ആതവനാട് പൂളമംഗലം സ്വദേശി മോയോട്ടില്‍ റഫീഖ് (45) മുട്ടിക്കാട്ടില്‍ ഹബീബ (40) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടം സംഭവിച്ചതോടെ കാര്‍ െ്രെഡവറായ മഞ്ചേരി Read More …

കെജ്‌രിവാളിന്റെ അറസ്റ്റ് ജനാധിപത്യത്തോടുള്ള വെല്ലുവിളി; വി ഡി സതീശന്‍

തിരുവനന്തപുരം: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതവും ജനാധിപത്യത്തോടുള്ള വെല്ലുവിളിയുമാണ്. അധികാരത്തിന്റെ ഹുങ്കില്‍ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് എതിര്‍ ശബ്ദം ഉയര്‍ത്തുന്നവരെ അടിച്ചമര്‍ത്താന്നും ഇല്ലാതാക്കാനുമാണ് മോദിയും ബി.ജെ.പി സര്‍ക്കാരും ശ്രമിക്കുന്നത്. കെജ്‌രിവാളിന്റെ അറസ്റ്റ് ബി.ജെ.പിയെ ബാധിച്ചിരിക്കുന്ന ഭയത്തിന്റെ ആഴം വ്യക്തമാക്കുന്നു. ഇത് ഇന്ത്യാ മുന്നണിയോടുള്ള വെല്ലുവിളി മാത്രമല്ല ജനാധിപത്യത്തോടുള്ള തികഞ്ഞ അവജ്ഞ കൂടിയാണിത്. Read More …