പത്മജയെ ബിജെപിയിലേക്ക് എത്തിച്ചത് കേരളത്തില്‍ ഇപ്പോഴും പദവിയിലിരിക്കുന്ന റിട്ടയേഡ് ആയ ഐപിഎസ് ഉദ്യോഗസ്ഥൻ : വി ഡി സതീശൻ

പിണറായിക്ക് വേണ്ടിയാണ് അത് ചെയ്തത്.ലോക്‌നാഥ് ബെഹ്‌റയെയാണോ ഉദ്ദേശിച്ചത് എന്ന ചോദ്യത്തിന് അത് നിങ്ങള്‍ അന്വേഷിച്ചുകണ്ടെത്താനായിരുന്നു മാധ്യമ പ്രവര്‍ത്തകരോടുള്ള സതീശന്റെ മറുപടി. പത്മജ ബിജെപിയില്‍ ചേര്‍ന്നതില്‍ ഏറ്റവും ആഹ്‌ളാദം സിപിഐഎമ്മിനാണ് ‘ പത്മജയുടെ കൂടെ അവരുടെ ഫേസ്ബുക്ക് പേജിന്റെ അഡ്മിന്‍ പോലും പോയിട്ടില്ലെന്നും വി ഡി സതീശന്‍ കുറ്റപ്പെടുത്തി. ബംഗാളിലെയും ത്രിപുരയിലെയും 60% സിപിഐഎം നേതാക്കളും ബിജെപിയില്‍ Read More …

പദ്മജ കാണിച്ചത് പാരമ്ബര്യ സ്വഭാവം’; പരിഹസിച്ച്‌ വെള്ളാപ്പള്ളി നടേശന്‍

പദ്മജാ വേണുഗോപാലിന്റെ ബിജെപി പ്രവേശനത്തെ പരിഹസിച്ച്‌ എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കെ മുരളീധരന്‍ ബന്ധം ഉപേക്ഷിക്കുമെന്ന് പറഞ്ഞത് കടന്ന കയ്യായിപ്പോയി. പദ്മജ കാണിച്ചത് പാരമ്ബര്യ സ്വഭാവമാണെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. പദ്മജ എത്തുന്നത് കൊണ്ട് ബിജെപിക്ക് എന്തെങ്കിലും ഗുണം കിട്ടുമോ എന്ന ചോദ്യത്തിന്, ആ മെമ്ബര്‍ഷിപ്പിന്റെ കാശുകിട്ടും എന്നായിരുന്നു വെള്ളാപ്പള്ളിയുടെ മറുപടി. Read More …

ഷീല സണ്ണി കേസില്‍ സര്‍ക്കാറിന് മറുപടിയില്ല, ഹൈക്കോടതിക്ക് അതൃപ്തി; രണ്ടാഴ്ചയ്ക്കകം വിശദീകരണം നല്‍കണം

കൊച്ചി: ചാലക്കുടിയിലെ ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണിക്കെതിരായ വ്യാജ ലഹരിക്കേസില്‍ സര്‍ക്കാര്‍ മറുപടി നല്‍കാത്തതില്‍ ഹൈക്കോടതിക്ക് അതൃപ്തി. രണ്ടാഴ്ചയ്ക്കകം വിശദീകരണം നല്‍കണമെന്ന് സര്‍ക്കാരിനും എക്‌സൈസ് കമ്മിഷണര്‍ക്കും ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. 72 ദിവസമല്ല, 72 സെക്കന്റ് പോലും ജയിലില്‍ കിടക്കുന്നത് നല്ലതല്ലെന്നാണ് ഹൈക്കോടതിയുടെ വിമര്‍ശനം. 10 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഷീല സണ്ണി Read More …

നെടുമ്ബാശേരി വിമാനത്താവളം: വേനല്‍ക്കാല സര്‍വീസ് സമയവിവര പട്ടിക പ്രഖ്യാപിച്ചു

നെടുമ്ബാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍നിന്നുള്ള വേനല്‍ക്കാല വിമാന സർവീസ് (മാർച്ച്‌ 31 മുതല്‍ ഒക്‌ടോബർ 26 വരെ) സമയവിവര പട്ടിക പ്രഖ്യാപിച്ചു. നിലവിലുള്ള ശീതകാല പട്ടികയില്‍ ആകെ 1330 സർവീസുകളാണുള്ളത്. പുതിയ വേനല്‍ക്കാല പട്ടികയില്‍ 1628 പ്രതിവാര സർവീസുകള്‍ ഉണ്ടാകും. രാജ്യാന്തര സെക്ടറില്‍ 26ഉം ആഭ്യന്തര സെക്ടറില്‍ എട്ടും എയർലൈനുകളാണ് സിയാലില്‍ സർവീസ് നടത്തുന്നത്. രാജ്യാന്തര Read More …

വയനാട്ടില്‍ രാഹുല്‍; കണ്ണൂരില്‍ കെ സുധാകരന്‍; കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക നാളെയുണ്ടായേക്കും

വയനാട്ടില്‍ രാഹുല്‍ ഗാന്ധിയും കണ്ണൂരില്‍ കെ സുധാകരനും മത്സരിക്കും. ലോക്സഭ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക നാളെ പ്രഖ്യാപിച്ചേക്കും. ഇന്നുചേര്‍ന്ന കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം അവസാനിച്ചു. കേരളത്തിലെ സ്ഥാനാര്‍ഥി ചര്‍ച്ചകളും പൂര്‍ത്തിയായി. കര്‍ണാടക, തെലങ്കാന, കേരളം, ലക്ഷദ്വീപ് എന്നിവിടങ്ങളിലെ സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചയാണ് ഇന്ന് നടന്നത്. ഡല്‍ഹി എഐസിസി ആസ്ഥാനത്ത് നടന്ന യോഗത്തില്‍ Read More …

യുദ്ധത്തിനു തയാറായിരിക്കണം: രാജ്നാഥ് സിംഗ്

ന്യൂഡല്‍ഹി: സമാധാനകാലത്ത് അടക്കം എല്ലാ സമയത്തും ഇന്ത്യ യുദ്ധത്തിനു തയാറായിരിക്കണമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. ആരെങ്കിലും കരയില്‍നിന്നോ വായുവില്‍നിന്നോ കടലില്‍നിന്നോ ഇന്ത്യയെ ആക്രമിച്ചാല്‍ നമ്മുടെ സൈന്യം ശക്തമായി പ്രതികരിക്കുമെന്നും മന്ത്രി പറഞ്ഞു. പ്രമുഖ ടെലിവിഷൻ ചാനലായ എൻഡിടിവി സംഘടിപ്പിച്ച പ്രതിരോധ ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു പ്രതിരോധ മന്ത്രി. ഒരു രാജ്യത്തെയും ഇന്ത്യ ആക്രമിച്ചിട്ടില്ല. ആരുടെയും ഒരിഞ്ചു ഭൂമിപോലും Read More …

പോക്സോ കേസ് ഇരയുടെ മാതാപിതാക്കള്‍ ആത്മഹത്യക്ക് ശ്രമിച്ചു; അച്ഛൻ തൂങ്ങിമരിച്ചു, അമ്മ ഗുരുതര പരിക്കുകളോടെ ചികിത്സയില്‍

കൊല്ലം: പതിനേഴുകാരിയെ പഞ്ചായത്ത് മെമ്ബർ തട്ടിക്കൊണ്ടുപോയ കേസില്‍ ഇരയുടെ അച്ഛനും അമ്മയും ജീവനൊടുക്കാൻ ശ്രമിച്ചു. അച്ഛൻ മരിച്ചു. അമ്മ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. പുലർച്ചെ മൂന്നു മണിയോടെയാണ് സംഭവം. കൊറ്റങ്കര പഞ്ചായത്ത് അംഗം ടി.എസ്. മണിവർണ്ണനാണ് പ്രതി. പ്ലസ് വണ്‍ വിദ്യാർഥിനി ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലാണ്. ആത്മഹത്യാ ശ്രമത്തിനിടെ കയർ പൊട്ടി താഴെ വീണ അമ്മ Read More …

പത്മജയെ വിമര്‍ശിക്കുന്നത് മുൻപ് ബിജെപിയുമായി ചര്‍ച്ച നടത്തിയവര്‍’: ബിന്ദു കൃഷ്ണക്കെതിരെ കെ. സുരേന്ദ്രന്റെ ഒളിയമ്ബ്

പത്മജ വേണുഗോപാല്‍ ബിജെപിയില്‍ ചേരുന്നതിനെ വിമർശിക്കുന്ന പലരും, മുൻപ് ബിജെപിയില്‍ ചേരാൻ ചർച്ച നടത്തിയിട്ടുള്ളവരാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. മുതിർന്ന കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണക്കെതിരെയായിരുന്നു സുരേന്ദ്രന്റെ ഒളിയമ്ബ്. പത്മജയുടെ ഭർത്താവിനെതിരെ ഇ ഡി അന്വേഷണം നടക്കുന്നതില്‍ ഭയന്നാണ് അവർ ബിജെപിയിലേക്ക് പോകുന്നതെന്ന് ബിന്ദു കൃഷ്ണ ആരോപിച്ചിരുന്നു. ഇതേക്കുറിച്ച്‌ ചോദിച്ചപ്പോഴാണ്, ഈ വിമർശനം Read More …