എയര്‍ ഹോസ്റ്റസിനെ ഫ്‌ലാറ്റില്‍ കഴുത്തറുത്ത് കൊലപ്പെടുത്തി; വീട്ടുജോലിക്കാരൻ അറസ്റ്റില്‍

ട്രെയിനിയായ എയര്‍ ഹോസ്റ്റസിനെ ഫ്‌ലാറ്റില്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. ഛത്തീസ്ഗഡ് സ്വദേശിയായ രൂപേല്‍ ഓഗ്രേയാണ് (25) മരിച്ചത്. മുംബൈ ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിന് രണ്ട് കിലോമീറ്റര്‍ അകലെയാണ് സംഭവം. അന്ധേരിയിലെ ഫ്‌ലാറ്റില്‍ സഹോദരിക്കും കാമുകനുമൊപ്പമായിരുന്നു യുവതിയുടെ താമസം. ഇവര്‍ ദിവസങ്ങള്‍ക്ക് മുന്‍പ് നാട്ടിലേക്ക് പോയിരുന്നു. സംഭവത്തില്‍ കേസ് എടുത്തതായും കൊലയാളിയെ കണ്ടെത്താന്‍ Read More …

പത്തനംതിട്ടയിലും ഇടുക്കിയിലും ഇന്ന്‌ അതിശക്ത മഴ

ബംഗാള്‍ ഉള്‍ക്കടലിലെ ചക്രവാതച്ചുഴി ചൊവ്വയോടെ ന്യൂനമര്‍ദമായി ശക്തിപ്രാപിക്കാൻ സാധ്യത. സംസ്ഥാനത്ത് അതിശക്ത മഴയുണ്ടാകും. ചൊവ്വ പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് (അതിശക്ത മഴ). ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ 204.4 മി.മീ. വരെ മഴ പ്രതീക്ഷിക്കാം. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ മഞ്ഞ അലര്‍ട്ടാണ് (ശക്തമായ മഴ). മറ്റു ജില്ലകളില്‍ നേരിയ മഴ തുടരും. മലയോര Read More …

ആധാർ സൗജന്യമായി പുതുക്കാൻ ഇനി ദിവസങ്ങൾ മാത്രം; ചെയ്യേണ്ടത് ഇത്രമാത്രം

കോഴിക്കോട് : ആധാർ വിവരങ്ങൾ ഇനി സൗജന്യമായി അപ്‌ഡേറ്റ് ചെയ്യാൻ ഏതാനും ദിവസങ്ങൾ മാത്രം ബാക്കി. ആധാർ വിവരങ്ങൾ കൂട്ടിച്ചേർക്കാനും തിരുത്താനും സൗജന്യമായി സാധിക്കുന്ന അവസാന ദിവസം ഈ മാസം 14 ആണ്. നേരത്തെ ജൂൺ 14വരെയായിരുന്നു ആധാർ വിവരങ്ങൾ തിരുത്താൻ സമയം അനുവദിച്ചത്. അത് പിന്നീട് മൂന്ന് മാസം കൂടി ദീർഘിപ്പിക്കുയായിരുന്നു. സർക്കാർ ആനുകൂല്യങ്ങൾക്കും Read More …

പ്രതിപക്ഷ നേതാവ് വിഡി സതീശന് വക്കീല്‍ നോട്ടീസയച്ച് ഡിവൈഎഫ്‌ഐ

 പ്രതിപക്ഷ നേതാവ് വിഡി സതീശന് വക്കീല്‍ നോട്ടീസ്. ഡിവൈഎഫ്‌ഐ മലപ്പുറം ജില്ലാ കമ്മിറ്റിയാണ് വക്കീല്‍ നോട്ടീസ് അയച്ചത്. തുവ്വൂര്‍ കൊലപാതകക്കേസ് പ്രതി വിഷ്ണു മുന്‍ ഡിവൈഎഫ്‌ഐക്കാരന്‍ ആയിരുന്നു എന്ന പരാമര്‍ശം പിന്‍വലിച്ച് വിഡി സതീശന്‍ മാപ്പ് പറയണം എന്നാണ് ആവശ്യം. ഒരാഴ്ചക്കകം പരസ്യമായി വാര്‍ത്ത സമ്മേളനം വിളിച്ചു മാപ്പ് പറഞ്ഞില്ലെങ്കില്‍ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്ന് Read More …

സനാതന ധര്‍മം: ഉദയനിധിയെ തള്ളി മമത ബാനര്‍ജി; ‘എല്ലാ മതങ്ങളേയും ബഹുമാനിക്കണം’

കൊല്‍ക്കത്ത: സനാതന ധര്‍മത്തിനെതിരേ ഡി.എം.കെ നേതാവും തമിഴ്നാട് മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്‍ നടത്തിയ പരാമര്‍ശത്തെ തള്ളി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ഉദയനിധി ജൂനിയര്‍ ആണെന്നും അദ്ദേഹം എന്തടിസ്ഥാനത്തിലാണ് അത്തരമൊരു പരാമര്‍ശം നടത്തിയതെന്ന് തനിക്ക് വ്യക്തതയില്ലെന്നും മമത പറഞ്ഞു.എല്ലാ മതങ്ങളേയും ഒരുപോലെ ബഹുമാനിക്കണം. ഒരു വിഭാഗത്തേയും വേദനിപ്പിക്കുന്ന പരാമര്‍ശങ്ങള്‍ പാടില്ല. തമിഴ്നാട്ടിലേയും ദക്ഷിണേന്ത്യയിലേയും ജനങ്ങളെ ഞാന്‍ Read More …

ഒപ്പം പോകാന്‍ താത്പര്യമില്ലെന്ന് പെണ്‍സുഹൃത്ത്; ഹൈക്കോടതിയില്‍ കൈ ഞരമ്ബ് മുറിച്ച്‌ യുവാവിന്റെ ആത്മഹത്യാശ്രമം

കൊച്ചി: ഹൈക്കോടതിയില്‍ യുവാവിന്റെ ആത്മഹത്യാശ്രമം. തൃശൂര്‍ സ്വദേശിയായ വിഷ്ണുവാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. യുവാവ് ഉള്‍പ്പെട്ട ഹേബിയസ് കോര്‍പ്പസ് ഹര്‍ജി കോടതി പരിഗണിക്കുന്നതിനിടെയാണ് സംഭവം നടന്നത്. ഹേബിയസ് കോര്‍പ്പറസ് ഹര്‍ജികള്‍ പരിഗണിക്കുന്ന ഡിവിഷന്‍ ബെഞ്ചിലാണ് സംഭവം ഉണ്ടായത്. വിഷ്ണുവും നിയമ വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയും ഒരുമിച്ചാണ് താമസിച്ചിരുന്നത്. യുവതിയെ വിട്ടുകിട്ടണമെന്ന് പറഞ്ഞ് മാതാപിതാക്കള്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. Read More …

കാനഡയില്‍ വിവാഹച്ചടങ്ങിനിടെ വെടിവയ്പ്: രണ്ടുപേര്‍ കൊല്ലപ്പെട്ടു

ഒട്ടാവ: കാനഡയിലെ ഒട്ടാവയില്‍ വിവാഹച്ചടങ്ങിനിടെയുണ്ടായ വെടിവയ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. ആറ് പേര്‍ക്ക് പരിക്കേറ്റു. റിസപ്ഷൻ ഹാളിന് പുറത്ത് പാര്‍ക്കിംഗ് ഗ്രൗണ്ടിലാണ് വെടിവയ്പുണ്ടായത്. ഒരേസമയം അവിടെ രണ്ട് വ്യത്യസ്ത വിവാഹ സത്കാരങ്ങള്‍ ഹാളില്‍ നടക്കുന്നുണ്ടായിരുന്നു. 15 തവണയോളം അക്രമി വെടിവച്ചു. ടൊറന്‍റോ സ്വദേശികളായ രണ്ട് യുവാക്കളാണ് കൊല്ലപ്പെട്ടത്. ഇവരുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. Read More …

ബിജെപി നേതാക്കളുടെ വിദ്വേഷ പ്രസംഗം: ഇനി വാദം മാറ്റില്ല; ഡല്‍ഹി പൊലീസിന്‌ താക്കീത്

ന്യൂഡല്‍ഹി: വിദ്വേഷപ്രസംഗം നടത്തിയ കേന്ദ്രമന്ത്രി അനുരാഗ് താക്കൂറിനും ബിജെപി എംപി പര്‍വേഷ് വര്‍മയ്ക്കുമെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് നല്‍കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് ഇനി മാറ്റിവയ്ക്കില്ലെന്ന് ഡല്‍ഹി പൊലീസിന് സുപ്രീംകോടതിയുടെ മുന്നറിയിപ്പ്. തിങ്കളാഴ്ച ഹര്‍ജി പരിഗണിച്ചപ്പോള്‍ മൂന്നാമതും മാറ്റിവയ്ക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടതാണ് ജസ്റ്റിസുമാരായ അഭയ് Read More …