‘മുദ്രാവാക്യം മാത്രം നോക്കി വകുപ്പ് ചുമത്താനാവില്ല’; സി.എ.എ വിരുദ്ധ സമരക്കാര്‍ക്കെതിരായ നടപടി ന്യായീകരിച്ച്‌ മന്ത്രി പി. രാജീവ്

തിരുവനന്തപുരം: കോഴിക്കോട്ട് സി.എ.എ വിരുദ്ധ സമരം നടത്തിയ ഫ്രറ്റേണിറ്റി പ്രവർത്തകർക്കെതിരെ ഗുരുതര വകുപ്പുകള്‍ ചുമത്തിയതിനെ ന്യായീകരിച്ച്‌ മന്ത്രി പി. രാജീവ്. മുദ്രാവാക്യം മാത്രം നോക്കി വകുപ്പ് ചുമത്താനാവില്ലെന്ന് മന്ത്രി പറഞ്ഞു. കോഴിക്കോട്ടെ കേസുകളെക്കുറിച്ച്‌ പരിശോധിച്ച ശേഷമേ പറയാനാകൂ. സമരത്തില്‍ സംഘർഷമുണ്ടാക്കാൻ ചില സംഘടനകള്‍ ശ്രമിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. സി.എ.എ വിരുദ്ധ സമരത്തിന്റെ ഭാഗമായി തിങ്കളാഴ്ച കോഴിക്കോട് Read More …

മൂന്നാറിലെ ഹോട്ടലില്‍ യുവതി തൂങ്ങി മരിച്ചനിലയില്‍; ജീവനൊടുക്കിയത് പത്തനംതിട്ട സ്വദേശിനി

 മൂന്നാറിലെ ഹോട്ടലില്‍ യുവതി തൂങ്ങി മരിച്ചനിലയില്‍. പത്തനംതിട്ട കോന്നി സ്വദേശി ജോതി (30) യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭർത്താവിനും കുട്ടിക്കുമൊപ്പം കഴിഞ്ഞ തിങ്കളാഴ്ചയാണ് മൂന്നാർ സന്ദർശനത്തിനെത്തിയത്. മുറിയിലെ ഫാനില്‍ തൂങ്ങി മരിച്ച നിലയിലാണ് ജ്യോതിയെ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. കൂടുതല്‍ വിവരങ്ങള്‍ക്കായി പോലീസ് അന്വേഷണം തുടങ്ങി. കഴിഞ്ഞ തിങ്കളാഴ്ചയാണ് മൂന്നംഗ കുടുംബം മൂന്നാർ Read More …

ഗള്‍ഫില്‍ നിന്ന് 10000 രൂപയ്ക്ക് കേരളത്തിലെത്താം, പദ്ധതി നടപ്പാക്കാൻ ആദ്യ നടപടിയുമായി സര്‍ക്കാര്‍

ദുബായ് : കേരളത്തിലെ പ്രധാന തുറമുഖങ്ങളില്‍ നിന്ന് ഗള്‍ഫിലേക്ക് യാത്രാ കപ്പല്‍ സർവീസ് നടത്തുന്നതിനുള്ള പ്രാഥമിക നടപടികള്‍ക്ക് തുടക്കം കുറിച്ച്‌ സംസ്ഥാന സർക്കാർ. വിഴിഞ്ഞം, ബേപ്പൂർ, കൊല്ലം, അഴീക്കല്‍ തുറമുഖങ്ങളില്‍ നിന്ന് ഗള്‍ഫിലേക്ക് യാത്രാകപ്പല്‍ സർവീസ് നടത്താൻ താത്പര്യമുള്ളവരില്‍ നിന്ന് സംസ്ഥാന സർക്കാരിന് കീഴിലുള്ള മാരിടൈം ബോർഡ് കഴിഞ്ഞ ദിവസം അപേക്ഷ ക്ഷണിച്ചു. ഏപ്രില്‍ 22ന് Read More …

പ്രായപൂര്‍ത്തിയാകാത്ത മകളെ വിവാഹം കഴിപ്പിക്കുന്നതിനെ എതിര്‍ത്തു ; യുവതിയുടെ കാല്‍ ഭര്‍ത്താവ് തല്ലിയൊടിച്ചു

ബെംഗളൂരു: ബെലഗാവിയില്‍ മകളുടെ ശൈശവവിവാഹം തടഞ്ഞ ഭാര്യയുടെ കാലുകള്‍ ഭര്‍ത്താവ് തല്ലിയൊടിച്ചു. ബൈല്‍ഹൊങ്കല്‍ ഹരുഗൊപ്പ സ്വദേശി ബീരപ്പയാണ് ഭാര്യ മായക്കയുടെ കാല്‍ തല്ലിയൊടിച്ചത്. അയല്‍വാസികള്‍ മായക്കയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. 13 വയസ്സുള്ള മകളെയാണ് ബീരപ്പ അകന്നബന്ധത്തിലുള്ളയാള്‍ക്ക് വിവാഹം കഴിപ്പിച്ചുകൊടുക്കാനൊരുങ്ങിയത്. എന്നാല്‍, മകള്‍ക്ക് വിവാഹപ്രായമായില്ലെന്നും പഠിക്കാന്‍ വിടണമെന്നും പറഞ്ഞ് മായക്ക വിവാഹത്തെ എതിര്‍ത്തു. Read More …

പൗരത്വഭേദഗതി നിയമത്തിനെതിരെ ഹര്‍ജിയുമായി രമേശ് ചെന്നിത്തല സുപ്രീം കോടതിയില്‍.

പൗരത്വ ഭേദഗതിക്കെതിരെ സമര്‍പ്പിച്ച ഹര്‍ജിക്കൊപ്പമാണ് പുതിയ ഹര്‍ജിയും നല്‍കുന്നത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപക പ്രതിഷേധം തുടരുകയാണ്. കേരളത്തില്‍ പ്രതിഷേധത്തില്‍ പങ്കെടുത്ത കൂടുതല്‍ പേര്‍ക്കെതിരെ കേസെടുത്തു. രാജ്ഭവനിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ കെപിസിസി വൈസ് പ്രസിഡന്റ് വി ടി ബല്‍റാം അടക്കം 62 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. പ്രധാനമന്ത്രിയുടെ കോലം കത്തിച്ചതിനാണ് കേസ്.

നാട്ടിലേക്ക് വിമാനം കയറുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്ബ് രക്തം ഛര്‍ദ്ദിച്ച്‌ പ്രവാസി മലയാളി മരിച്ചു

റിയാദ്: നാട്ടിലേക്ക് വിമാനം കയറുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്ബ് ഹൃദയാഘാതം മൂലം പ്രവാസി മലയാളി മരിച്ചു. തിരുവന്തപുരം വര്‍ക്കല അയിരുര്‍ കിഴക്കേപ്പുറം സ്വദേശി ഷിബിന്‍ മന്‍സിലില്‍ നഹാസ് മുഹമ്മദ് കാസിമാണ് മരിച്ചത്. അരാംകോയിലെ ഒരു സ്വദേശി ഉന്നതോദ്യോഗസ്ഥന്റെ വീട്ടില്‍ ഡ്രൈവറായിരുന്ന നഹാസ് ഫെബ്രുവരി 10നാണ് മരിച്ചത്. പ്രവാസം അവസാനിപ്പിച്ച്‌ അന്ന് രാത്രി 12നുള്ള വിമാനത്തില്‍ നാട്ടിലേക്ക് മടങ്ങാനിരിക്കെയായിരുന്നു അന്ത്യം. Read More …

ആറ് അഭിഭാഷകരെ കേരള ഹൈക്കോടതി ജഡ്ജിമാരായി നിയമിച്ച് സുപ്രീം കോടതി

ആറ് അഭിഭാഷകരെ കേരള ഹൈക്കോടതി ജഡ്ജിമാരായി നിയമിച്ച് സുപ്രീം കോടതി കൊളീജിയം. അഡ്വ. അബ്ദുള്‍ ഹക്കിം എം.എ, ശ്യാം കുമാര്‍ വി.എം, ഹരിശങ്കര്‍ വി.മേനോന്‍, മനു എസ്.നായര്‍, ഈശ്വരന്‍ സുബ്രമണി, മനോജ് മാധവന്‍ എന്നിവരെയാണ് നിയമിച്ചത്. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് രണ്ടംഗം മുതിര്‍ന്ന അഭിഭാഷക കോളീജിയവുമായി ചേര്‍ന്നാണ് ഇവരുടെ പേരുകള്‍ തിരഞ്ഞെടുത്തത്. ഇവരുടെ ശുപാര്‍ശ Read More …

എറണാകുളം ജില്ലയിൽ ആദ്യമായി ലൈം രോ​ഗം റിപ്പോർട്ട് ചെയ്തു

കൊച്ചി: എറണാകുളം ജില്ലയിൽ ആദ്യമായി ലൈം രോ​ഗം റിപ്പോർട്ട് ചെയ്തു. ലിസി ആശുപത്രിയിൽ ചികിത്സയിലായിരുന്ന കൂവപ്പടി സ്വദേശിയായ 56കാരനാണ് രോ​ഗം സ്ഥിരീകരിച്ചത്. പനിയും വലത് കാൽമുട്ടിൽ നീർവീക്കവുമായി രോ​ഗിയെ കഴിഞ്ഞ ഡിസംബറിലാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അപസ്മാര ലക്ഷണം പ്രകടിപ്പിച്ചതോടെ നട്ടെല്ലിൽ നിന്നുള്ള സ്രവം പരിശോധിച്ചപ്പോൾ മെനഞ്ചൈറ്റിസ് സ്ഥിരീകരിച്ചു. തുടർന്നു നടത്തിയ പരിശോധനയിലാണ് ലൈം രോ​ഗമാണെന്നു ഉറപ്പിച്ചത്. Read More …