ശോഭാ സുരേന്ദ്രനെതിരെ മാനനഷ്ട പരാതി നല്‍കി കെ സി വേണുഗോപാല്‍

ആലപ്പുഴ മണ്ഡലത്തിലെ എന്‍ ഡി എ സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രനെതിരെ മാനനഷ്ട പരാതി നല്‍കി യു ഡി എഫ് സ്ഥാനാര്‍ത്ഥി കെ സി വേണുഗോപാല്‍. ചാനല്‍ പരിപാടിക്കിടെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിനാണ് ആലപ്പുഴ സൗത്ത് പോലീസില്‍ പരാതി നല്‍കിയത്. അറേബ്യന്‍ രാഷ്ട്രങ്ങളില്‍ പോലും വന്‍ തോതില്‍ സ്വത്ത് സമ്പാദിച്ചുവെന്നും ബിനാമി ഇടപാടുകള്‍ നടത്തി കോടികള്‍ സമ്പാദിച്ചുവെന്നുമുള്ള Read More …

താപനില ഉയരുന്നതിനാല്‍ ഇന്ന് 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

പാലക്കാട്, കൊല്ലം, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ക്കോട് ജില്ലകളിലാണ് മുന്നറിയിപ്പ്.സാധാരണയെക്കാള്‍ രണ്ട് മുതല്‍ നാല് ഡ്രിഗ്രി സെല്‍ഷ്യസ് വരെ ചൂട് കൂടിയേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെയാകുമെന്നാണ് മുന്നറിയിപ്പ്.കൊല്ലം ജില്ലയില്‍ ഉയര്‍ന്ന താപനില 38 ഡിഗ്രി സെല്‍ഷ്യസ് വരെയും, കോട്ടയം, Read More …

പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

മലപ്പുറം: പാണ്ടിക്കാട് പോലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച യുവാവ് കുഴഞ്ഞു വീണു മരിച്ച സംഭവം. പോസ്റ്റ് മോര്‍ട്ടത്തിലെ വിവരങ്ങള്‍ പുറത്ത് . യുവാവിന്റെ മരണം ഹൃദയാഘാതത്തെ തുടര്‍ന്നാണെന്നാണ് പോസ്‌ററ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. ശരീരത്തില്‍ പരുക്കുകളില്ല. മര്‍ദ്ദനമേറ്റതിന്റെ പാടുകള്‍ ശരീരത്തിലില്ലെന്നും കണ്ടെത്തി. പോലീസ് മര്‍ദ്ദനത്തെ തുടര്‍ന്നാണ് യുവാവിന്റെ മരണമെന്നായിരുന്നു ബന്ധുക്കളുടെ പരാതി

വയനാട് മീനങ്ങാടിയെ വിറപ്പിച്ച കടുവ കൂട്ടിലായി 

കല്പറ്റ: വയനാട് മീനങ്ങാടി അപ്പാട്, മൈലമ്ബാടി പ്രദേശങ്ങളെ വിറപ്പിച്ച കടുവ കൂട്ടിലായി. പാമ്ബുംകൊല്ലി കാവുങ്ങല്‍ കുര്യന്റെ വീടിന്റെ സമീപത്ത് സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. ചൊവ്വാഴ്ച രാത്രി 9.15-ഓടെയാണ് കടുവ കൂട്ടിലായത്. തിങ്കളാഴ്ച വൈകീട്ടാണ് കൂടുസ്ഥാപിച്ചത്. കഴിഞ്ഞദിവസം മാത്രം മൂന്ന് വളർത്തുമൃഗങ്ങളെ ആ കടുവ കൊന്നിരുന്നു. രണ്ട് ആടിനേയും ഒരാട്ടിൻകുട്ടിയേയുമാണ് കടുവ കൊന്നത്. നാട്ടുകാരുടെ പ്രതിഷേധത്തെത്തുടർന്നായിരുന്നു Read More …

നെല്ലു സംഭരണം:മന്ത്രിയുടെ വാക്ക്പാഴ് വാക്കായി

പാലക്കാട്-മുണ്ടകന്‍ കൃഷിയില്‍ കര്‍ഷകര്‍ ഉല്‍പാദിപ്പിച്ച നെല്ല് പൂര്‍ണമായും സംഭരിക്കുമെന്ന മന്ത്രിയുടെ വാദ്്ഗാദം പാഴാകുന്നു.കഴിഞ്ഞ ദിവസം പാലക്കാട് വെച്ച് കര്‍ഷകരുമായി നടത്തിയ ചര്‍ച്ചയായിലാണ് കൃഷി മന്ത്രി ജി.ആര്‍ അനില്‍, കര്‍ഷകര്‍ ഉല്‍പാദിപ്പിച്ച നെല്ല് പൂര്‍ണമായും സര്‍ക്കാര്‍ സംഭരിക്കുമെന്ന് പറഞ്ഞത്.എന്നാല്‍ മന്ത്രിയുടെ നിര്‍ദേശം ഇതുവരെ സര്‍ക്കാര്‍ ഉത്തരവായി കൃഷി ഓഫീസുകളില്‍ ലഭിച്ചിട്ടില്ല.ഇത് മൂലം തുടര്‍ നടപടികള്‍ മുടങ്ങിയിരിക്കുകയാണ്.കര്‍ഷകര്‍ നെല്ല് Read More …

ഒമാൻ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ന് റംസാൻ വ്രതാരംഭം

ദുബായ്: ഒമാൻ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ന് റംസാൻ വ്രതാരംഭം. സൗദി അറേബ്യ, യു.എ.ഇ, കുവൈറ്റ്, ബഹ്റൈൻ, ഖത്തർ എന്നിവിടങ്ങളില്‍ മാസപ്പിറ കണ്ടു. സൗദിയിലാണ് ആദ്യം മാസപ്പിറവി സ്ഥിരീകരിച്ചത്. മാസപ്പിറവി ദൃശ്യമാകാത്തതിനാല്‍ ഇന്ന് ശഅബാൻ 30 പൂർത്തിയാക്കി നാളെ ഒമാനില്‍ വ്രതമാരംഭിക്കും.

പത്മജ വേണുഗോപാല്‍ ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ കോണ്‍ഗ്രസിനെ പരിഹസിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍.

എല്ലിൻ കഷ്ണം ഇട്ടുകൊടുത്താല്‍ കൂടെ പോകുന്ന ജീവിയെ പോലെയാണ് കോണ്‍ഗ്രസ് എന്ന് അദ്ദേഹം പരിഹസിച്ചു. കണ്ണൂരില്‍ എല്‍ഡിഎഫ്‌ തിരഞ്ഞെടുപ്പ് കണ്‍വെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്രത്തില്‍ കഴിഞ്ഞ അഞ്ചു വർഷം കേരളത്തിന്റെ ശബ്ദം വേണ്ട വിധത്തില്‍ ഉയർന്നില്ല. കോണ്‍ഗ്രസിന്റെ 11 മുഖ്യമന്ത്രിമാർ ഇപ്പോള്‍ ബിജെപിയിലാണ്. രാജ്യത്തിന് നാണക്കേട് ഉണ്ടാക്കുന്ന അവസ്ഥ കോണ്‍ഗ്രസ് ഉണ്ടാക്കി. നിന്ന നില്‍പ്പില്‍ Read More …

പത്മജയെ ബിജെപിയിലേക്ക് എത്തിച്ചത് കേരളത്തില്‍ ഇപ്പോഴും പദവിയിലിരിക്കുന്ന റിട്ടയേഡ് ആയ ഐപിഎസ് ഉദ്യോഗസ്ഥൻ : വി ഡി സതീശൻ

പിണറായിക്ക് വേണ്ടിയാണ് അത് ചെയ്തത്.ലോക്‌നാഥ് ബെഹ്‌റയെയാണോ ഉദ്ദേശിച്ചത് എന്ന ചോദ്യത്തിന് അത് നിങ്ങള്‍ അന്വേഷിച്ചുകണ്ടെത്താനായിരുന്നു മാധ്യമ പ്രവര്‍ത്തകരോടുള്ള സതീശന്റെ മറുപടി. പത്മജ ബിജെപിയില്‍ ചേര്‍ന്നതില്‍ ഏറ്റവും ആഹ്‌ളാദം സിപിഐഎമ്മിനാണ് ‘ പത്മജയുടെ കൂടെ അവരുടെ ഫേസ്ബുക്ക് പേജിന്റെ അഡ്മിന്‍ പോലും പോയിട്ടില്ലെന്നും വി ഡി സതീശന്‍ കുറ്റപ്പെടുത്തി. ബംഗാളിലെയും ത്രിപുരയിലെയും 60% സിപിഐഎം നേതാക്കളും ബിജെപിയില്‍ Read More …