പൊട്ടിച്ചിരി നിയന്തിക്കാനാകാത്ത പന്ത്രണ്ടുകാരന് കൊച്ചിയില്‍ റോബോട്ടിന്റെ സഹായത്തോടെ ശസ്ത്രക്രിയ

പൊട്ടിച്ചിരി നിയന്തിക്കാനാകാത്ത പന്ത്രണ്ടുകാരന്‍. അവന് കൂട്ടുകാര്‍ കുറവായിരുന്നു. അവന്റെ അനിയന്ത്രിതമായ ചിരിയായിരുന്നു അതിന് കാരണം. അവന്റെ പെരുമാറ്റത്തില്‍ എന്തെക്കോയോ പ്രശ്‌നങ്ങളുണ്ടെന്നാണ് അദ്ധ്യാപകരും സുഹൃത്തുക്കളും മാതാപിതാക്കളും കരുതിയിരുന്നത്. കാരണം യാതൊരു കാരണവുമില്ലാതെയാണ് പലപ്പോഴും അവന്‍ പൊട്ടിച്ചിരിച്ചിരുന്നത്. ചിലപ്പോള്‍ ഉറക്കത്തിലും പൊട്ടിച്ചിരിക്കാറുണ്ടായിരുന്നു. ഇത് മാനസിക പ്രശ്‌നമാണെന്ന് കരുതി മാതാപിതാക്കള്‍ ആര്യനെ ആദ്യം മനോരോഗവിദഗ്‌ധനെയാണ് കാണിച്ചത്. എന്നിട്ടും ആര്യന്റെ ചിരി Read More …

ദുരിതാശ്വാസ നിധിയിലെ തട്ടിപ്പ്: സമഗ്ര പരിശോധനയ്ക്ക് നിര്‍ദേശം, പുറത്തുവന്നത് വന്‍ തട്ടിപ്പിന്റെ ഒരംശം മാത്രം

തിരുവനന്തപുരം: ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ഇടനിലക്കാര്‍ വഴി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ പേരില്‍ വന്‍തട്ടിപ്പ് നടത്തുന്നു എന്ന് വ്യക്തമായതോടെ വ്യാപക പരിശോധന നടത്താന്‍ നിര്‍ദ്ദേശം. സഹായം ആവശ്യപ്പെട്ട് സമര്‍പ്പിച്ച അപേക്ഷകളും രേഖകളും സമഗ്രമായ പരിശോധന നടത്താനാണ് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. ഇന്നലെ വിജിലന്‍സ് നടത്തിയ മിന്നല്‍ റെയ്ഡില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. ഇതേത്തുടര്‍ന്നാണ് വ്യാപക പരിശോധന നടത്താന്‍ നിര്‍ദ്ദേശിച്ചത്.വരും Read More …

ഹക്കീം ഫൈസി ആദൃശേരിക്ക് പിന്തുണ; സമസ്തയ്ക്ക് വിമര്‍ശനവുമായി വാഫി അലുംനി അസോസിയേഷന്‍

സമസ്തയ്ക്ക് വിമര്‍ശനവുമായി വാഫി അലുംനി അസോസിയേഷന്‍. സിഐസി ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവച്ച ഹക്കീം ഫൈസി ആദൃശേരി ഉള്‍പ്പെടെയുള്ളവര്‍ക്ക് പിന്തുണ അറിയിച്ചുകൊണ്ടാണ് സമസ്തയ്ക്ക് നേരെയുള്ള വിമര്‍ശനം. സുന്നി യുവജന സംഘടനകള്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ വാസ്തവ വിരുദ്ധമാണ്. സാദിഖലി ശിഹാബ് തങ്ങള്‍ സമ്മര്‍ദത്തിലായതോടെ ഹക്കീം ഫൈസിയോട് രാജി ആവശ്യപ്പെടുകയായിരുന്നു. സത്യാവസ്ഥ പുറത്തുകൊണ്ടുവരുമെന്നും സമസ്തയെ വെല്ലുവിളിച്ചുകൊണ്ട് വാഫി അലുംനി Read More …

പൊലീസ് സംഘത്തില്‍ നിന്ന് രക്ഷപ്പെടാന്‍ കത്തി വീശി കുറ്റവാളി ; വെടിയുതിര്‍ത്ത് കീഴ്‌പ്പെടുത്തി വനിത പൊലീസ് ഉദ്യോഗസ്ഥ

പൊലീസ് സംഘത്തില്‍ നിന്ന് രക്ഷപ്പെടാന്‍ റോഡരികിലെ കടയില്‍ നിന്നും കത്തി എടുത്ത് വീശിയ കുറ്റവാളിയെ മുട്ടിന് താഴെ വെടിയുതിര്‍ത്ത് കീഴ്‌പ്പെടുത്തി വനിത ഉദ്യോഗസ്ഥ ചെന്നൈ : രക്ഷപ്പെട്ട് ഓടുന്ന അക്രമികളെ പിടികൂടാന്‍ മുട്ടിന് താഴെയായി വെടിയുതിര്‍ക്കുന്ന രംഗം സിനിമകളില്‍ മാത്രം പരിചയമുള്ളവരാകും നാം. എന്നാല്‍ കഴിഞ്ഞദിവസം ചെന്നൈ നഗരത്തിലെ അയനാവരത്തിന് സമീപം കസ്‌റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടാന്‍ ശ്രമിച്ച Read More …

കേരളം ഉള്‍പ്പെടെ 13 സംസ്ഥാനങ്ങളിലായി 41,500 കോടിയുടെ ഒമ്ബതു പ്രധാന അടിസ്ഥാനസൗകര്യ പദ്ധതികള്‍

ന്യൂദല്‍ഹി: കേന്ദ്രസംസ്ഥാന ഗവണ്മെന്റുകള്‍ ഉള്‍പ്പെടുന്ന സജീവ ഭരണ നിര്‍വഹണം, സമയബന്ധിത നടപ്പാക്കല്‍ എന്നിവയ്ക്കായുള്ള ഐസിടി അധിഷ്ഠിത ബഹുതല വേദിയായ പ്രഗതി യുടെ യോഗത്തില്‍ ഒമ്ബതു പ്രധാന അടിസ്ഥാനസൗകര്യ പദ്ധതികള്‍ പ്രധാനമന്ത്രി അവലോകനം ചെയ്തു. ഒമ്ബതു പദ്ധതികളില്‍ മൂന്നെണ്ണം റോഡ് ഗതാഗത ദേശീയപാതാ മന്ത്രാലയത്തില്‍ നിന്നും രണ്ടു പദ്ധതികള്‍ റെയില്‍വേ മന്ത്രാലയത്തില്‍ നിന്നുമാണ്. വൈദ്യുതി മന്ത്രാലയം, കല്‍ക്കരി മന്ത്രാലയം, Read More …

രക്തംവാര്‍ന്ന് പത്ത് മിനുട്ടോളം റോഡില്‍ കിടന്നു; ബൈക്ക് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ വടകര സ്വദേശി മരിച്ചു

വളാഞ്ചേരി: മലപ്പുറം വളാഞ്ചേരി വട്ടപ്പാറയില്‍ ബൈക്കപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. കോഴിക്കോട് വടകര സ്വദേശി പുത്താലത്ത് വാഴയില്‍ നസീമുദ്ദീന്‍ (35) ആണ് മരണപ്പെട്ടത്. വട്ടപ്പാറ സിഐ ഓഫീസിനു സമീപം രക്തം വാര്‍ന്ന നിലയിലാണ് നിസാമുദ്ദീനെ കണ്ടെത്തുന്നത്. ബുധനാഴ്ച്ച രാത്രി 10.30 ഓടെയായിരുന്നു സംഭവം. അപകടത്തില്‍ നിസാമുദ്ദീന് വയറിന് സാരമായ പരിക്കേറ്റിരുന്നു. റോഡില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ നാട്ടുകാരാണ് നിസാമുദ്ദീനെ Read More …

ക്ഷേത്രം ട്രസ്റ്റി നിയമനം : ഹൈക്കോടതി വിധി പ്രധാനമന്ത്രിക്കും ബാധകം : എം വി ഗോവിന്ദന്‍

ക്ഷേത്രം ട്രസ്റ്റികളായി രാഷ്ട്രീയപാര്‍ടി പ്രവര്‍ത്തകരെ നിയോഗിക്കരുതെന്ന ഹൈക്കോടതി വിധി സ്വാഗതാര്‍ഹമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ . സിപിഐ എം നിലപാടും ഇതുതന്നെയാണ്. ഈ വിധി പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബാധകമാണ്. ബാബ്റി മസ്ജിദ് പൊളിച്ചിടത്ത് രാമക്ഷേത്രം പണിയുന്നതിനുള്ള കമ്മിറ്റിയുടെ ട്രസ്റ്റിയാണ് മോദി. ക്ഷേത്രം വിശ്വാസികളുടേതുമാത്രമാണ്. അവിടെ ആര്‍എസ്‌എസ്, ബിജെപി, കോണ്‍ഗ്രസ്, സിപിഐ Read More …

ഭര്‍ത്താവിന്‍റെ കഴുത്തറുത്ത ഭാര്യ ജീവനൊടുക്കി

മൂലമറ്റം: ഭര്‍ത്താവിന്‍റെ കഴുത്തു മുറിച്ച ശേഷം ഭാര്യ ജീവനൊടുക്കി. കുളമാവ് കരിപ്പിലങ്ങാട് കൊളപ്പുറത്ത് മിനിമോളാണ് (54) മരിച്ചത്. കിടപ്പുരോഗിയായ ഭര്‍ത്താവ് സുകുമാരനെ (69)കഴുത്തിനു മുറിവേറ്റ നിലയില്‍ വീടിനുള്ളില്‍ കണ്ടെത്തുകയായിരുന്നു. ഇന്നലെ രാവിലെയാണ് നാടിനെ ഞെട്ടിച്ച സംഭവം. മക്കളില്ലാത്ത ഇവര്‍ കരിപ്പിലങ്ങാടുള്ള വീട്ടിലാണ് താമസിച്ചിരുന്നത്. റിട്ട. റെയില്‍വേ ഉദ്യോഗസ്ഥനായ സുകുമാരന്‍ ഏറെ നാളുകളായി കിടപ്പിലായിരുന്നു. സുകുമാരനെ പരിചരിക്കുന്നതിനും Read More …