300 കോടി ഡോളര്‍ നിക്ഷേപിച്ച്‌ മുബാദല; യു.എ.ഇ-ഒമാന്‍ പാത ട്രാക്കില്‍

ദുബൈ: ഗള്‍ഫ് മേഖലയുടെ സമഗ്ര വികസനത്തിന് സഹായിക്കുന്ന യു.എ.ഇ-ഒമാന്‍ റെയില്‍പാത നിര്‍മാണത്തിന് അബൂദബിയിലെ മുബാദല ഇന്‍വെസ്റ്റ്‌മെന്‍റ് കമ്ബനിയുടെ 300 കോടി ഡോളര്‍ നിക്ഷേപം. ഇതോടെ നിര്‍മാണം അതിവേഗം ആരംഭിക്കുമെന്ന പ്രതീക്ഷക്ക് ശക്തിയേറി. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ യു.എ.ഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍ ഒമാന്‍ സന്ദര്‍ശിച്ചപ്പോഴാണ് അബൂദബിയും ഒമാന്‍ തുറമുഖനഗരമായ സുഹാറും Read More …

ബ്രിട്ടനില്‍ മലയാളി വിദ്യാര്‍ത്ഥിനി കാറിടിച്ച്‌ മരിച്ചു

ബ്രിട്ടനിലെ ലീഡ്‌സില്‍ ബസ് കാത്തു നിന്ന മലയാളി വിദ്യാര്‍ത്ഥിനി കാറിടിച്ച്‌ മരിച്ചു. തിരുവനന്തപുരം സ്വദേശി ആതിര (25) ആണ് മരിച്ചത്. ഇന്നലെ രാവിലെ 8.28ന് ആതിര ഉള്‍പ്പെടെ നിരവധിപേര്‍ കാത്തുനിന്ന ബസ്റ്റോപ്പിലേക്ക് നിയന്ത്രണം വിട്ട കാര്‍ ഇടിച്ചുകയറുകയായിരുന്നു. ആതിര സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്. അപകടത്തില്‍ മധ്യവയസ്‌കനായ മറ്റൊരാള്‍ക്കും പരുക്കുണ്ട്. തിരുവനന്തപുരം തോന്നയ്ക്കല്‍ പട്ടത്തിന്‍കര അനില്‍കുമാര്‍ Read More …

തൃണമൂല്‍ ബി.ജെ.പി വിജയം ഉറപ്പാക്കുന്നു: രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി:ബി.ജെ.പി അധികാരത്തിലെത്തുന്നത് ഉറപ്പാക്കാനാണ് മേഘാലയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് മത്സരിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി. സമാനമായ മത്സരം ഗോവയിലും അവര്‍ നടത്തുകയും ബി.ജെ.പിയെ സഹായിക്കുകയും ചെയ്തതാണ്. അക്രമവും അഴിമതിയുമാണ് ബംഗാളിലെ തൃണമൂല്‍ സര്‍ക്കാരിന്റെ മുഖമുദ്ര. മേഘാലയയില്‍ മല്‍ക്കി മൈതാനിയിലെ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍. അദാനി വിഷയത്തില്‍ പ്രധാനമന്ത്രി മൗനം തുടരുകയാണ്. അദാനിയുമായുള്ള ബന്ധത്തെക്കുറിച്ച്‌ പ്രധാനമന്ത്രിയോട് ചോദിച്ചു. അദാനിയുടെ Read More …

ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കായി ചോദ്യശേഖരം

തിരുവനന്തപുരം: സംസ്‌ഥാന വിദ്യാഭ്യാസ പരിശീലന സമിതി (എസ്‌.സി.ഇ.ആര്‍.ടി) യുടെ ആഭിമുഖ്യത്തില്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കായി ചോദ്യശേഖരം തയാറായി. ഹയര്‍ സെക്കന്‍ഡറിയിലെ വിവിധ വിഷയങ്ങളിലുള്ള സാമ്ബിള്‍ ചോദ്യങ്ങള്‍ലഭ്യമാകുന്ന വെബ്‌ സൈറ്റ്‌ (www.questionpool.scert.kerala.gov.in) പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ്‌ മന്ത്രി വി. ശിവന്‍കുട്ടി ഉദ്‌ഘാടനം ചെയ്‌തു.എട്ടിനു സംസ്‌ഥാനമൊട്ടാകെ നടന്ന ഹയര്‍ സെക്കന്‍ഡറി ക്ലസ്‌റ്റര്‍ തല പരിശീലന ശില്‍പശാലയിലൂടെ തയാറാക്കിയ മാതൃകാചോദ്യങ്ങളാണ്‌ Read More …

ബില്ലുകളില്‍ നേരിട്ട് വിശദീകരണത്തിനായി മന്ത്രിമാര്‍ രാജ്ഭവനിലേക്ക്; ഗവര്‍ണറുമായി ഇന്ന് കൂടിക്കാഴ്ച

തിരുവനന്തപുരം: നിയമസഭ പാസ്സാക്കിയ എട്ടു ബില്ലുകളില്‍ മന്ത്രിമാര്‍ ഇന്ന് രാജ്ഭവനില്‍ നേരിട്ടെത്തി വിശദീകരണം നല്‍കും. നാലു മന്ത്രിമാരാണ് രാത്രി എട്ടുമണിക്ക് ഗവര്‍ണറെ സന്ദര്‍ശിക്കുക. മന്ത്രിമാരായ പി രാജീവ്, ആര്‍ ബിന്ദു, വി എന്‍ വാസവന്‍, ചിഞ്ചു റാണി എന്നിവരാണ് ഗവര്‍ണറെ കാണുന്നത്. മന്ത്രിമാര്‍ക്കായി ഗവര്‍ണര്‍ അത്താഴവിരുന്നും ഒരുക്കിയിട്ടുണ്ട്. നിയമസഭ പാസ്സാക്കിയിട്ടും ബില്ലുകളില്‍ മന്ത്രിമാര്‍ നേരിട്ടെത്തി വിശദീകരണം Read More …

50 തൊഴിലാളികളില്‍ കൂടുതലുളള സ്വകാര്യകമ്ബനികള്‍ ജൂണിന് മുന്‍പ് 3 ശതമാനം സ്വദേശിവല്‍ക്കരണം നടപ്പാക്കണം; യുഎഇ കാബിനെറ്റ്

50 തൊഴിലാളികളില്‍ കൂടുതലുളള സ്വകാര്യകമ്ബനികള്‍ ജൂണ്‍ അവസാനത്തിന് മുന്‍പ് 3 ശതമാനം സ്വദേശിവല്‍ക്കരണം നടപ്പാക്കണമെന്ന് നിര്‍ദേശം. യുഎഇ കാബിനെറ്റാണ് നിര്‍ദേശം നല്‍കിയത്. നേരത്തെ ഈ വര്‍ഷം അവസാനത്തോടെ 4 ശതമാനം സ്വദേശിവല്‍ക്കരണം നടപ്പാക്കണമെന്ന് കമ്ബനികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ആറുമാസം കൂടുമ്ബോള്‍ സ്വദേശിവല്‍ക്കരണ തോത് ഒരു ശതമാനം വര്‍ദ്ധിപ്പിക്കാനാണ് നിര്‍ദേശം. ഇത്തരത്തില്‍ ഈ വര്‍ഷം ജൂണ്‍ 30 Read More …

തുര്‍ക്കിയ്‌ക്ക് പിന്നാലെ സിറിയയ്‌ക്കും സഹായമെത്തിക്കാന്‍ ഇന്ത്യ; സിറിയന്‍ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി വി. മുരളീധരന്‍

ന്യൂഡല്‍ഹി: സിറിയയ്‌ക്ക് സഹായമെത്തിക്കാന്‍ ഇന്ത്യ. വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ സിറിയന്‍ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി. ദുരിതമനുഭവിക്കുന്ന സിറിയന്‍ ജനതയ്‌ക്ക് വ്യോമസേന വൈദ്യ സഹായം നല്‍കുമെന്ന് അദ്ദേഹം അറിയിച്ചു. സഹായ വസ്തുക്കള്‍ സൗജന്യമായി എത്തിക്കാമെന്ന് വിമാനകമ്ബനി ആയ ഇന്‍ഡിഗോയും അറിയിച്ചിട്ടുണ്ട്. രക്ഷാദൗത്യത്തിനായി ദേശീയ ദുരന്ത നിവാരണ സേനയുടെ ആദ്യ സംഘം തുര്‍ക്കിയിലേക്ക് തിരിച്ചിട്ടുണ്ട്. വ്യോമസേനയുടെ സി-17 വിമാനത്തിലാണ് Read More …

സിന്തറ്റിക് മയക്കുമരുന്ന് നല്‍കി വീട്ടമ്മയെ കൂട്ടബലാത്സംഗം ചെയ്തു; മുഖ്യപ്രതി പിടിയില്‍

മലപ്പുറം: സിന്തറ്റിക് മയക്കുമരുന്ന് നല്‍കി മയക്കിയശേഷം വീട്ടമ്മയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ ഒളിവിലായിരുന്ന മുഖ്യപ്രതി മഞ്ചേരി പൊലീസിന്റെ പിടിയില്‍. മഞ്ചേരി മുള്ളമ്ബാറ സ്വദേശി പാറക്കാടന്‍ റിഷാദ് മൊയ്തീനാണ് (28) കണ്ണൂര്‍ പഴയങ്ങാടിയില്‍ നിന്ന് പൊലീസ് പിടിയിലായത്. കേസിലെ മറ്റു പ്രതികളായ മുള്ളമ്ബാറ സ്വദേശികളായ തെക്കുംപുറം വീട്ടില്‍ മുഹ്‌സിന്‍ (28), മണക്കോടന്‍ ആഷിക്ക് (25), എളയിടത്ത് വീട്ടില്‍ ആസിഫ് Read More …