മധുവിന്റെ കുടുംബത്തിന് സര്‍ക്കാര്‍ 10 ലക്ഷം രൂപ ധനസഹായം നല്‍കും

പാലക്കാട്: അട്ടപ്പാടിയില്‍ ആള്‍ക്കൂട്ടത്തിന്റെ മര്‍ദ്ദനത്തിനിരയായി കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. തുക എത്രയും വേഗം ലഭ്യമാക്കാന്‍ ചീഫ് സെക്രട്ടറിയ്ക്ക്ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. അതേസമയം മധുവിന്റെ കൊലപാതകത്തില്‍ രണ്ടു പേര്‍ കൂടി കസ്റ്റഡിയിലായി. ഇതോടെ കസ്റ്റഡിയിലുള്ളവരുടെ എണ്ണം പതിമൂന്നായി. മരണത്തില്‍ കേന്ദ്ര ഗിരിവര്‍ഗമന്ത്രാലയം Read More …

പത്തനംതിട്ടയില്‍ ടിപ്പറും ബൈക്കും കൂട്ടിയിടിച്ച്‌ രണ്ടുമരണം

പത്തനംതിട്ട റാന്നി തിയ്യാടിക്കലില്‍ ബൈക്കുകളും ടിപ്പറും കൂട്ടിയിടിച്ച്‌ രണ്ടുപേര്‍ മരിച്ചു. വെള്ളിയറ സ്വദേശികളായ അമല്‍ ,ശരണ്‍ എന്നിവരാണ് മരിച്ചത്. മരിച്ച അമല്‍ സൈനികനാണ്. അപകടത്തില്‍ മൂന്നു പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്. തെള്ളിയൂര്‍ ക്ഷേത്രത്തിലെ ഉല്‍സവം കൂടുന്നതിനായി അഞ്ചുപേരുടെ സംഘം പോകുന്നതിനിടെ ഇന്നലെ രാത്രി പത്തരയോടെയാണ് അപകടം. പരുക്കേറ്റവരെ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ Read More …

അട്ടപ്പാടി സംഭവം; കുറ്റവാളികളെ രക്ഷിക്കാന്‍ ബോധപൂര്‍വമായ ശ്രമമെന്ന് മന്ത്രി എ.കെ ബാലന്‍

തൃശ്ശൂര്‍: അട്ടപ്പാടി‍യില്‍ ആദിവാസി യുവാവിനെ മര്‍ദിച്ചു കൊന്ന കേസില്‍ കുറ്റവാളികളെ രക്ഷിക്കാന്‍ ബോധപൂര്‍വമായ ശ്രമം നടക്കുന്നുണ്ടെന്ന് മന്ത്രി എ.കെ ബാലന്‍. ഇത് സര്‍ക്കാര്‍ ഒരിക്കലും അനുവദിക്കില്ല. ഒരു കുറ്റവാളിയും രക്ഷപെടില്ല. സംഭവത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥരും സാക്ഷിയായിരുന്നെന്ന ആരോപണത്തിന് മറുപടിയായാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്. ഐ.ജിയുടെ നേതൃത്ത്വത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. മധുവിന്‍റെ കുടുംബം ഒരിക്കലും അനാഥമാകില്ലെന്നും സര്‍ക്കാര്‍ Read More …

മധുവിന്‍റെ പോസ്റ്റ്മോര്‍ട്ടം ഇന്നത്തേക്ക് മാറ്റിയതില്‍ അപകാതയില്ല ; ആരോഗ്യമന്ത്രി

പാലക്കാട്: അട്ടപ്പാടിയില്‍ ആള്‍ക്കൂട്ടത്തിന്‍റെ മര്‍ദനമേറ്റ് മരിച്ച മധുവിന്‍റെ പോസ്റ്റ്മോര്‍ട്ടം ഇന്നത്തേക്ക് മാറ്റിയതില്‍ അപകാതയില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. തന്നോട് അഭിപ്രായം ചോദിച്ചാണ് പോസ്റ്റ്മോര്‍ട്ടം ഇന്നത്തേക്ക് മാറ്റാന്‍ തീരുമാനിച്ചത്. പോസ്റ്റുമോര്‍ട്ടം കുറ്റമറ്റതായി നടത്താന്‍ വേണ്ടിയാണ് ഇങ്ങനൊരു തീരുമാനമെടുത്തതെന്നും മന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കി.

മധു കൊല്ലപ്പെട്ട സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരേ കര്‍ശന നപടി സ്വീകരിക്കണമെന്ന് കുമ്മനം

തിരുവനന്തപുരം : അട്ടപ്പാടിയില്‍ ആദിവാസി യുവാവ് ക്രൂരമായ മര്‍ദനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരേ കര്‍ശന നപടി സ്വീകരിക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. ആദിവാസി സമൂഹം അനുഭവിക്കുന്ന ദുരിതത്തിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണിത്. ഭക്ഷണവും താമസവും പോലുമില്ലാതെ വലയുന്ന ഈ സഹോദരങ്ങളോടുള്ള ക്രൂരതയ്ക്ക് മുന്നില്‍ കേരള സര്‍ക്കാര്‍ നിശബ്ദത പാലിക്കുന്നത് ഖേദകരമാണെന്നും അദ്ദേഹം ഫേയ്സ്ബുക്കില്‍ Read More …

ലൈംഗികബന്ധ വിവാദം: ആസ്ട്രേലിയന്‍ ഉപപ്രധാനമന്ത്രി രാജിവെച്ചു

കാന്‍ബറ: മുന്‍ ജീവനക്കാരിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത് വഴി വിവാദത്തിലായ ആസ്ട്രേലിയന്‍ ഉപപ്രധാനമന്ത്രി ബര്‍ണാബി ജോയിസ് രാജിവെച്ചു. തിങ്കളാഴ്ച പാര്‍ട്ടി യോഗത്തിലാണ് രേഖാമൂലം രാജിക്കത്ത് നല്‍കുക. പ്രതിപക്ഷ പാര്‍ട്ടികള്‍ ഉപപ്രധാനമന്ത്രിക്കും മാല്‍കം ടേംബുള്‍ സര്‍ക്കാറിനും എതിരെ പ്രതിഷേധം ശക്തമാക്കിയതിനെ തുടര്‍ന്നാണ് ബര്‍ണാബിക്ക് രാജിവെക്കേണ്ടി വന്നത്. മുന്‍ മാധ്യമ സെക്രട്ടറി വിക്കി കാംപൈനുമായാണ് ബര്‍ണാബി ജോയിസ് ബന്ധം Read More …

മധു മര്‍ദ്ദനമേറ്റ് മരിച്ച സംഭവത്തില്‍ നിയമ നടപടിയെടുക്കണമെന്ന് ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധു മര്‍ദ്ദനമേറ്റ് മരിച്ച സംഭവത്തില്‍ നിയമ നടപടിയെടുക്കണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സംഭവത്തില്‍ നിയമനടപടി വൈകുന്നത് പ്രതിഷേധാര്‍ഹമാണ്. പ്രതികളെ ഉടന്‍ പിടികൂടണമെന്നും ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.

മഞ്ഞക്കടലില്‍ ചെന്നൈയിന് എതിരെ ജയിച്ചു കയറാന്‍ കേരള ബ്ലാസ്റ്റേഴ്‌സ്

കൊച്ചിയിലെ മഞ്ഞക്കടലില്‍ ചെന്നൈയിന്‍ എഫ് സിയെ തോല്‍പ്പിച്ച് സെമി യോഗ്യതക്ക് തൊട്ടരികിലെത്താന്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങും. കൊച്ചിയിലെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ അവസാന ലീഗ് മത്സരം കൂടിയാണ് ഇത്. അത് കൊണ്ട് തന്നെ കൊച്ചി സ്റ്റേഡിയം മഞ്ഞ പുതപ്പിക്കാന്‍ ഉറച്ച് തന്നെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍. ഇന്നത്തെ മത്സരം ജയിച്ചാല്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ സെമി സാധ്യത സജീവമാക്കാം. Read More …