ബാര്‍കോഴ ഗൂഢാലോചനയില്‍ കോടിയേരി ബാലകൃഷ്ണന്‍ മറുപടി പറയണമെന്ന് ഉമ്മന്‍ചാണ്ടി

അഗര്‍ത്തല : കെ.എം. മാണിക്കെതിരായ ബാര്‍ കോഴ കേസ് സിപിഎം കെട്ടിച്ചമച്ചതാണെന്ന യുഡിഎഫ് നിലപാട് ശരിവയ്ക്കുന്നതാണ് ബിജു രമേശിന്റെ വെളിപ്പെടുത്തലെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇക്കാര്യത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ മറുപടി പറയണം. സിപിഎം ഗൂഢാലോചനയെന്ന യുഡിഎഫ് നിലപാട് ശരിയെന്നു തെളിഞ്ഞിരിക്കുന്നു, ഇനിയും ഒരുപാടു വസ്തുതകള്‍ പുറത്തുവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേസ് ഗൂഢാലോചനയുടെ ഫലമാണെങ്കില്‍ Read More …

ഇനി രാഷ്ട്രീയം മാത്രം; സിനിമയില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച്‌ നടന്‍ കമല്‍ ഹാസന്‍

ബോസ്റ്റണ്‍:  ഇനി രാഷ്ട്രീയം മാത്രം, സിനിമയില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച്‌ നടന്‍ കമല്‍ ഹാസന്‍. രാഷ്ട്രീയത്തിലേക്കു പ്രവേശിച്ചാല്‍ പിന്നെ സിനിമകളില്‍ അഭിനയിക്കില്ലെന്നാണ് താരത്തിന്റെ പ്രഖ്യാപനം. രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കുന്നതിനു മുന്നോടിയായിട്ടുള്ള സംസ്ഥാന പര്യടനം ഈമാസം ആരംഭിക്കാനിരിക്കെയാണു കമലിന്റെ പ്രസ്താവന. രണ്ടു ചിത്രങ്ങളാണ് ഇനി തന്റേതായി പുറത്തുവരാനുള്ളത്. അതിനുശേഷം മറ്റു ചിത്രങ്ങളില്‍ അഭിനയിക്കേണ്ടെന്നാണു തീരുമാനമെന്നും കമല്‍ പറഞ്ഞു. ബോസ്റ്റണിലെ Read More …

വാല്‍പ്പാറയില്‍ പുലിയെ പിടികൂടി

അതിരപ്പിള്ളി: വാല്‍പ്പാറയില്‍ നാലുവയസുകാരനെ കടിച്ചുകൊന്ന പുലി വനം വകുപ്പിന്റെ കെണിയില്‍ കുടുങ്ങി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് വീടിന്റെ മുറ്റത്ത് നില്‍ക്കുകയായിരുന്ന നാലു വയസുകാരനെ പുലി കടിച്ചു കൊന്നത്.

ആയുധമെടുക്കാന്‍ സി.പി.എം നിര്‍ബന്ധിക്കരുതെന്ന് കെ.സുധാകരന്‍

ആയുധമെടുക്കാന്‍ സി.പി.എമ്മുകാര്‍ തങ്ങളെ നിര്‍ബന്ധിക്കരുതെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍ പറഞ്ഞു. കോണ്‍ഗ്രസുകാരുടെ സഹിഷ്ണുതയെ ദൗര്‍ബല്യമായി കാണരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യൂത്ത് കോണ്‍ഗ്രസ് നേതാവ് എടയന്നൂര്‍ സ്കൂള്‍ പറമ്ബത്ത് വീട്ടില്‍ ഷുഹൈബി (29)ന്റെ മരണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനി നടത്തിയ ഉപവാസ സമരത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തിങ്കളാഴ്ച രാത്രിയോടെയാണ് വാഗണ്‍ Read More …

സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ദ്ധനവ്

കൊച്ചി: സ്വര്‍ണ വില ഇന്ന് കൂടി. പവന് 80 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് വിലയില്‍ മാറ്റമുണ്ടായിരിക്കുന്നത്. 22,440 രൂപയാണ് പവന്‍റെ ഇന്നത്തെ വില. ഗ്രാമിന് 10 രൂപ കൂടി 2,805 രൂപയുമാണ് നിലവില്‍.

ടിപി വധം: സി.ബി.ഐ അന്വേഷണം ആവശ്യമില്ല സര്‍ക്കാര്‍

കൊച്ചി: ടിപി ചന്ദ്രശേഖരന്‍ വധ ശ്രമ ഗൂഢലോചന കേസില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് സര്‍ക്കാര്‍ ഹൈ കോടതിയെ അറിയിച്ചു സമാനമായ രണ്ട് പരാതികളില്‍ നേരത്തെ അന്വേഷണം നടത്തിയിട്ടുണ്ട്. ചോമ്പാല പോലീസ് 2012ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതികളെ കുറ്റക്കാര്‍ എന്ന് കണ്ടെത്താന്‍ ആയില്ല. ഈ സാഹചര്യത്തില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നിലപാട് അറിയിച്ചു. Read More …

മോദി കെയര്‍ ബംഗാള്‍ നടപ്പാക്കില്ല

കൃഷ്ണനഗര്‍: പൊതുബഡ്ജറ്റില്‍ കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി പ്രഖ്യാപിച്ച സാര്‍വത്രിക ആരോഗ്യ സുരക്ഷാ പദ്ധതി (മോദി കെയര്‍)പശ്ചിമ ബംഗാള്‍ നടപ്പാക്കില്ല. സംസ്ഥാനങ്ങളോട് ആലോചിക്കാതെ ഏകപക്ഷീയമായി പദ്ധതി കേന്ദ്രം തീരുമാനിച്ചതില്‍ പ്രതിഷേധിച്ചാണ് മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ തീരുമാനം. ചൊവ്വാഴ്ച കൃഷ്ണനഗറില്‍ നടന്ന റാലിയിലാണ് മമത പദ്ധതിയോടുള്ള തന്റെ എതിര്‍പ്പ് പ്രകടിപ്പിച്ചത്. സംസ്ഥാനത്തെ ജനങ്ങള്‍ കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന മനുഷ്യ Read More …

വര്‍ധനയില്‍ തൃപ്തിയില്ല; സമരം തുടരാന്‍ ബസ് ഉടമകള്‍

തിരുവനന്തപുരം: ബസ് മിനിമം ചാര്‍ജ് എട്ട് രൂപയാക്കിയ തീരുമാനം അംഗീകരിക്കില്ലെന്ന് ബസ് ഓപ്പററ്റേഴ്‌സ് അസോസിയേഷന്‍. മിനിമം ചാര്‍ജ് പത്ത് രൂപയാക്കണമെന്നായിരുന്നു അസോസിയേഷന്റെ ആവശ്യം. വിദ്യാര്‍ഥികളുടെ കണ്‍സഷനിലും വര്‍ധനവ് വേണമെന്നും ഉടമകള്‍ ആവശ്യപ്പെട്ടിരുന്നു. ബസ് ചാര്‍ജ് വര്‍ധന അംഗീകരിക്കാനാകില്ലെന്നും സമരം തുടരുമെന്നുമാണ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയിേഷന്‍ സൂചന നല്‍കിയിരിക്കുന്നത്. സംസ്ഥാനത്ത് ബസ് ചാര്‍ജ്ജ് വര്‍ധനവിന് മന്ത്രിസഭയോഗം അനുമതി Read More …