ശുഹൈബ് വധക്കേസിലെ അന്വേഷണ സംഘത്തെ വിശ്വാസമില്ലെന്ന് രമേശ് ചെന്നിത്തല

കോഴിക്കോട്: ശുഹൈബ് വധക്കേസിലെ അന്വേഷണ സംഘത്തെ വിശ്വാസമില്ലെന്ന് രമേശ് ചെന്നിത്തല. യഥാര്‍ത്ഥ പ്രതികളെ പൊലീസ് സംരക്ഷിക്കാന്‍ ശ്രമിക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു. കോഴിക്കോട്ട് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ‘കണ്ണൂര്‍ റേഞ്ച് ഐജി മഹിപാല്‍ യാദവിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. എന്നാല്‍ സെന്റട്രല്‍ ഡെപ്യൂട്ടേഷന് അനുവാദം കിട്ടിയ വ്യക്തിയാണ് മഹിപാല്‍. അങ്ങനെയൊരാള്‍ക്ക് അന്വേഷണ ചുമതല Read More …

കമല്‍ഹാസന്‍റെ പാര്‍ട്ടി പ്രഖ്യാപനം നാളെ; കേജരിവാള്‍ പങ്കെടുക്കും

ചെന്നൈ: തമിഴ്താരം കമല്‍ഹാസന്‍റെ ഔദ്യോഗിക പാര്‍ട്ടി പ്രഖ്യാപനം നാളെ നടക്കും. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ്കേജരിവാള്‍ പാര്‍ട്ടി പ്രഖ്യാപന ചടങ്ങില്‍ പങ്കെടുക്കും. മുന്‍ രാഷ്ട്രപതി അബ്ദുള്‍ കലാമിന്‍റെ ജന്മനാടായ രാമനാഥപുരത്ത് വച്ചാണ് കമല്‍ഹാസന്‍റെ പാര്‍ട്ടി പ്രഖ്യാപനം. വൈകീട്ട് നടക്കുന്ന ചടങ്ങില്‍ പാര്‍ട്ടിയുടെ പേരും കൊടിയും പ്രകാശനം ചെയ്യും. വമ്ബന്‍ റാലിയും പ്രഖ്യാപനത്തോട് അനുബന്ധിച്ച്‌ സംഘടിപ്പിച്ചിട്ടുണ്ട്. പരിപാടിയുടെ പുരോഗതി Read More …

യുഎസില്‍ തോക്ക് വാങ്ങുന്നവര്‍ക്ക് സാഹചര്യ പരിശോധന ; കര്‍ശനമാക്കി ട്രംപ് ഭരണകൂടം

വാഷിങ്ടണ്‍: അമേരിക്കയിലെ ഫ്ളോറിഡയിലെ സ്കൂളില്‍ നടന്ന വെടിവെപ്പിനെ തുടര്‍ന്ന് 17 വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് തോക്ക് വാങ്ങുന്നവരുടെ സാഹചര്യം കൂടി പരിശോധിക്കാന്‍ ട്രംപ് ഭരണകൂടം തീരുമാനിച്ചു. നിലവിലുള്ള പരിശോധനയ്ക്ക് പുറമെയായിരിക്കും സാഹചര്യ പരിശോധന നടത്തുന്നത്. തോക്ക് വാങ്ങുന്നതിന് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്ന തോക്കു നിയമത്തെ കുറിച്ച്‌ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചര്‍ച്ച നടത്തിയതായാണ് വൈറ്റ് ഹൗസ് Read More …

നീരവ് മോദിയുടെ സ്ഥാപനങ്ങളിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് യാത്രാ വിലക്ക്

ന്യൂഡല്‍ഹി: സാന്പത്തിക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് വജ്രവ്യാപാരി നീരവ് മോദിയുടെ സ്ഥാപനങ്ങളിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ഇന്ത്യക്ക് പുറത്ത് പോവുന്നതിന് യാത്രാ വിലക്ക്. അന്വേഷണ ഏജന്‍സികളാണ് വിലക്കേര്‍പ്പെടുത്തിയത്. കഴിഞ്ഞ ദിവസങ്ങളില്‍ നീരവ് മോദിയുടെ സ്ഥാപനങ്ങളിലും വീട്ടിലും എന്‍ഫോഴ്സ്മെന്‍റും സിബിഐയും പരിശോധന നടത്തിയിരുന്നു. നീരവിന്‍റെ സ്ഥാപനങ്ങളുടെ ഇടപാടുകളെല്ലാം തടയണമെന്നാവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്‍റ് ഡയറക്‌ട്രേറ്റ് കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാരിന് കത്തയക്കുകയും Read More …

ആക്കുളം പാലത്തില്‍ നിന്ന് ചാടി യുവാവ് ആത്മഹത്യ ചെയ്തു

തിരുവനന്തപുരം: ആക്കുളം പാലത്തില്‍ നിന്ന് ചാടി യുവാവ് ആത്മഹത്യ ചെയ്തു. തിരുവനന്തപുരം സ്വദേശി മുരുഗനാണ് മരിച്ചത്. ഇന്നലെ രാത്രിയോടെയാണ് സംഭവം. റോഡരികില്‍ ബൈക്ക് നിറുത്തിവച്ച ശേഷം മുരുഗന്‍ കായലില്‍ ചാടുകയായിരുന്നു. ഇന്നലെ മുതല്‍ ബൈക്ക് റോഡരികില്‍ ഇരിക്കുന്നത് ശ്രദ്ധയില്‍പെട്ട നാട്ടുകാരാണ് വിവരം പൊലീസിനെ വിവരം അറിയിച്ചത്. തുടര്‍ന്ന് പൊലീസും ഫയര്‍ഫോഴ്സും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്.

ഷുഹൈബിന്റെ കൊലയാളി ടിപി വധക്കേസ് പ്രതി മനോജെന്ന് കെ സുധാകരന്‍

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ കൊലയാളി ടിപി വധക്കേസിലെ പ്രതി മനോജെന്ന് കെ സുധാകരന്‍.മുറിവുകളുടെ സ്വഭാവം ഈ കാര്യം വ്യക്തമാക്കുന്നുണ്ടെന്നും, മനോജിന് പരോള്‍ നല്‍കിയത് ഇതിനാണെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ആകാശ് കൊലപാതക സംഘത്തില്‍ ഉണ്ടെങ്കില്‍ അത് പി ജയരാജന്‍ അറിയാതെ നടക്കില്ലെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. ഷുഹൈബിന്റെ കൊലപാതകത്തിലെ യഥാര്‍ഥ പ്രതികളെ കണ്ടെത്തണമെന്നാവശ്യപ്പെട്ടാണ് നിരാഹരസമരത്തിലാണ് Read More …

ബാങ്ക് തട്ടിപ്പ്: കുറ്റക്കാരനെപ്പോലെ പെരുമാറുന്നത് പ്രധാനമന്ത്രി അവസാനിപ്പിക്കണമെന്ന് രാഹുല്‍

ന്യൂഡല്‍ഹി: കോടികളുടെ ബാങ്ക് തട്ടിപ്പുകേസില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിക്കുമെതിരെ രൂക്ഷ വിമര്‍ശവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി രംഗത്തെത്തി. വജ്രവ്യാപാരി നീരവ് മോദി പ്രതിയായ 11,300 കോടിയുടെ ബാങ്ക് തട്ടിപ്പ് കേസിനെപ്പറ്റി മോദിയും ജെയ്റ്റ്ലിയും പ്രതികരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കുറ്റക്കാരനെപ്പോലെ പെരുമാറുന്നത് മോദി അവസാനിപ്പിക്കണം. സംസാരിക്കാന്‍ തയ്യാറാകണം. പരീക്ഷയില്‍ എങ്ങനെ വിജയിക്കാമെന്ന് രണ്ട് മണിക്കൂറിലേറെ Read More …

മോഡിക്ക് ‘പണി’ കൊടുത്ത് പാകിസ്ഥാന്‍

ന്യൂ ഡല്‍ഹി > ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താന്‍ 2015 ലെ ക്രിസ്മസ് ദിനത്തില്‍ പാകിസ്ഥാനില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തിയ പ്രധാനമന്ത്രി നരേന്ദ്രമോഡി വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു . എന്നാല്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി പാക് വ്യോമപാത ഉപയോഗിച്ചതിന് ഈടാക്കിയ 1. 49 ലക്ഷം രൂപയുടെ ബില്ലിന്റെ കാര്യം ഇപ്പോളാണ് പുറംലോകമറിഞ്ഞത് .സാമൂഹിക പ്രവര്‍ത്തകനായ ലോകേഷ് ബത്ര എന്നയാള്‍ക്ക് വിവരാവകാശ Read More …