ശുഹൈബ് വധം; സിബിഐ അന്വേഷണം വേണം, നടപടിയെടുത്തില്ലെങ്കില്‍ നിരാഹാരമെന്നും കുടുംബം

കണ്ണൂര്‍: കണ്ണൂര്‍ ശുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ട് ശുഹൈബിന്റെ കുടുംബം നിരാഹാര സമരത്തിലേക്ക്. സിബിഐ അന്വേഷണം വന്നാല്‍ മാത്രമേ കൊലക്ക് പിന്നിലെ ഗൂഢാലോചന പുറത്ത് വരികയുള്ളൂ എന്ന് ശുഹൈബിന്റെ പിതാവ് മുഹമ്മദ് പറഞ്ഞു . എന്തിന് വേണ്ടിയാണ് കൊലപാതകം നടത്തിയതെന്നും ഇതിന് പിന്നില്‍ ആരാണുള്ളതെന്ന് അറിയണമെന്നും ശുഹൈബിന്റെ പിതാവ് പറയുന്നു. കൊലപാതകത്തിന് പിന്നില്‍ Read More …

ജമ്മു കശ്മീരില്‍ വീണ്ടും ഭീകരാക്രമണം ; ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുന്നു

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ വീണ്ടും പാക്ക് ഭീകരാക്രമണം. കശ്മീരിലെ ബന്ദിപ്പുരയില്‍ ഇന്ന് പുലര്‍ച്ചെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സൈന്യവും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്. ഞായറാഴ്ച കശ്മീരില്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ രണ്ടു പൊലീസുകാര്‍ കൊല്ലപ്പെട്ടിരുന്നു. ബഡ്ഗാമിലെ പൊലീസ് പോസ്റ്റിനു നേരെയുണ്ടായ ആക്രമണത്തിലാണ് പൊലീസ് കോണ്‍സ്റ്റബിള്‍ കുല്‍ദാര്‍ സിംഗ് കൊല്ലപ്പെട്ടത്. Read More …

കൊല്ലാന്‍ ആളെവിടുന്ന പാര്‍ട്ടി എങ്ങനെ ജനകീയമാകും? ചെന്നിത്തല

തിരുവനന്തപുരം: നിയമ സഭ യോഗത്തില്‍ പ്രതിപക്ഷ ബഹളം .ബഹളം മൂലം അഭ പിരിച്ചുവിടേണ്ടി വന്നു . നിയമസഭയുടെ അന്തസ് കെടുത്തുന്ന പ്രവര്‍ത്തനമാണ് പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് സ്പീക്കര്‍ ആരോപിച്ചതിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രക്തത്തിന്റെ രുചി പിടിച്ച പാര്‍ട്ടി എങ്ങനെ ജനകീയമാകുമെന്നാണ് രമേശ് ചെന്നിത്തല ആരോപിച്ചത്. മട്ടന്നൂരില്‍ ഷുഹൈബിനെ കൊല്ലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായവര്‍ക്കെതിരെ Read More …

സഫീര്‍ കൊലപാതകം: അഞ്ച് പേര്‍ പിടിയില്‍

പാലക്കാട്: മണ്ണാര്‍ക്കാട് ലീഗ് പ്രവര്‍ത്തകന്‍ കുന്തിപ്പുഴ സ്വദേശിയും നഗരസഭാ കൗണ്‍സിലര്‍ സിറാജുദ്ദീന്റെ മകനുമായ സഫീര്‍നെ കുത്തികൊന്ന കേസില്‍ അഞ്ച് പേര്‍ പിടിയില്‍. രഷ്ട്രീയ കൊലപാതകമല്ലെന്നും വ്യക്തിവൈരാഗ്യമാണെന്നും പോലീസ്. സഫീറിന്റെ അയല്‍വാസികളാണ് പിടിയിലായ അഞ്ച് പേരും. സഫീറിന്റെ പാര്‍ട്ണര്‍ഷിപ്പിലുള്ള ന്യൂയോര്‍ക്ക് എന്ന വസ്ത്രവില്പന ശാലയില്‍ കയറി മൂന്നുപേരടങ്ങുന്ന സംഘമാണ് സഫീറിനെ കുത്തിയത്. തുടര്‍ന്ന് ഇയാളെ ആശുപത്രിയില്‍ എത്തിക്കുമ്‌ബോഴേക്ക് Read More …

മദ്യശാല നിരോധനം: ഇളവ്​ നല്‍കുന്നത് സംസ്ഥാന​ സര്‍ക്കാറിന്​ തീരുമാനിക്കാം-സുപ്രീംകോടതി

ന്യൂഡല്‍ഹി: ദേശീയ, സംസ്ഥാന പാതയോരങ്ങളില്‍ മദ്യശാലകള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയ വിധിയില്‍ പഞ്ചായത്തുകള്‍ക്ക് ഇളവ് നല്‍കുന്നത് സംസ്ഥാനങ്ങള്‍ക്ക്​ തീരുമാനിക്കാമെന്ന്​ സുപ്രീംകോടതി. മുന്‍ ഉത്തരവ്​ ഭേദഗതി ചെയ്​താണ്​ സുപ്രീംകോടതിയുടെ പുതിയ നിര്‍ദേശം​. കേരളത്തിലെ കള്ളുഷാപ്പുകള്‍ക്ക് ഇളവ് തേടിയുള്ള ഹര്‍ജികള്‍ അന്തിമ വാദത്തിനായി കഴിഞ്ഞദിവസം മാര്‍ച്ച്‌ 13-ലേക്ക് മാറ്റിയിരുന്നു. ഹൈവേകളുടെ 500 മീറ്റര്‍ പരിധിയില്‍ മദ്യശാലകള്‍ പാടില്ലെന്ന വിധിയില്‍ വ്യക്തത തേടിയുള്ള Read More …

നീരാളിയില്‍ രത്നങ്ങളെക്കുറിച്ച്‌ പഠിക്കുന്ന കഥാപാത്രമായി മോഹന്‍ലാലെത്തുന്നു

കൊച്ചി: മോഹന്‍ലാലിന്റെ ഏറ്റവും പുതിയ സിനിമയാണ് നീരാളി. മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന കഥാപാത്രമാണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റ്. രത്നങ്ങളെക്കുറിച്ചു പഠിക്കുന്ന ആളായിട്ടാണ് മോഹന്‍ലാല്‍ ഇതില്‍ അഭിനയിക്കുന്നത്. 36 ദിവസമായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ്. 15 ദിവസമാണ് മോഹന്‍ലാല്‍ ഷൂട്ടിംഗില്‍ പങ്കെടുത്തത്. തമാശയും ആക്ഷനും പ്രാധാന്യമുള്ള ചിത്രമാണ് ഇത്. സുരാജ് വെഞ്ഞാറമ്മൂട് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. നദിയ മൊയ്തുവാണ് Read More …

കാനത്തിന് അപകര്‍ഷതാ ബോധമാണെന്ന് കെ.എം.മാണി

കോഴിക്കോട്: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ കെ.എം.മാണി. കാനത്തിന് അപകര്‍ഷതാ ബോധമാണെന്ന് അദ്ദേഹം പറഞ്ഞു. കേരളാ കോണ്‍ഗ്രസ് സ്വന്തം നിലയില്‍ ശക്തി തെളിയിച്ച പാര്‍ട്ടിയാണ്. കാനനവാസം വിട്ട് നാട്ടിലെത്തിയാല്‍ കാനത്തിന് കേരളാ കോണ്‍ഗ്രസ്സിന്റെ ശക്തി കാണാം. ഒരു മുന്നണിയിലും ചേരാന്‍ കേരളാ കോണ്‍ഗ്രസ് അപേക്ഷ നല്കിയിട്ടില്ലെന്നും മാണി പറഞ്ഞു.

മധുവിന്റെ കൊല: എട്ട് പേര്‍ അറസ്റ്റില്‍, കൊലക്കുറ്റത്തിന് കേസെടുക്കും

പാലക്കാട്: അട്ടപ്പാടിയില്‍ ആദിവാസി യുവാവായ മധുവിനെ മര്‍ദ്ദിച്ചു കൊന്ന സംഭവത്തില്‍ എട്ടുപേരെ പൊലീസ് അറസ്റ്റു ചെയ്തു. അട്ടപ്പാടി ഡിവൈ.എസ്?.പി മധുവിന്റെ ബന്ധുക്കള്‍ സമരം നടത്തുകയായിരുന്ന സ്ഥലത്തെത്തി ഇക്കാര്യം അറിയിച്ചു. പ്രതികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തുമെന്ന് തൃശൂര്‍ റേഞ്ച് ഐ.ജി എം.ആര്‍.അജിത് കുമാറും പറഞ്ഞു. പതിനഞ്ചോളം പേരുണ്ടായിരുന്ന സംഘത്തില്‍ ഏഴു പേരാണ് തന്നെ തല്ലിച്ചതച്ചതെന്ന് മരിക്കുന്നതിന് മുന്പ് മധു Read More …