പാഠപുസ്തകങ്ങളിലെ മതസ്പര്‍ദ്ധ; പീസ് സ്‌കൂള്‍ പൂട്ടാന്‍ സര്‍ക്കാര്‍ ഉത്തരവ്

തിരുവനന്തപുരം: മതനിരപേക്ഷമല്ലാത്ത സിലബസ് പഠിപ്പിച്ചതായ്ി കണ്ടെത്തിയതിനെ തുടര്‍ന്ന് എറണാകുളത്തെ പീസ് ഇന്റര്‍ നാഷണല്‍ സ്‌കൂള്‍ അടച്ചു പൂട്ടാന്‍ സര്‍ക്കാര്‍ ഉത്തരവായി. സ്‌കൂളിനെതിരെയുള്ള ആരോപണത്തില്‍ ജില്ലാ കളക്ടറുടെയും വിദ്യഭ്യാസ വകുപ്പിന്റെയും അന്വേഷണ റിപ്പോര്‍ട്ട് പരിഗണിച്ചാണ് സര്‍ക്കാര്‍ നടപടി. ചക്കരപറമ്ബിലുള്ള സ്‌കൂളാണ് പൂട്ടുക. വിദ്യാര്‍ത്ഥികളെ സമീപത്തെ വിദ്യാലയങ്ങളിലേക്ക് മാറ്റാനും നിര്‍ദ്ദേശമുണ്ട്. ഇസ്ലാമിക പ്രഭാഷകനായ എം എം അക്ബറുടെ നേതൃത്വത്തില്‍ Read More …

പി. മോഹനന്‍ സി പി എം കോഴിക്കോട് ജില്ലാസെക്രട്ടറി

കോഴിക്കോട്: പി.മോഹനന്‍ സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയായി തുടരും. ഐകകണ്‌ഠേനയാണ് മോഹനനെ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. ഇത് രണ്ടാം തവണയാണ് അദ്ദേഹം ജില്ലാ സെക്രട്ടറിയാകുന്നത്. പി.നിഖില്‍, ടി.പി.ബിനീഷ് എന്നിവരടക്കം ഏഴ് പേര്‍ പുതുതായി ജില്ലാ കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. മോഹനനു പകരം പുതിയ ആളെ ജില്ലാ സെക്രട്ടറിയാക്കുന്നതിനുള്ള നീക്കങ്ങള്‍ നടക്കുന്നുവെന്നും ഇത് സംബന്ധിച്ച് ജില്ലാക്കമ്മിറ്റിയില്‍ വിഭാഗീയതയുണ്ടെന്നും കഴിഞ്ഞ ദിവസം Read More …

ഗള്‍ഫുകാരന്റെ ഭാര്യയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റില്‍

കാഞ്ഞങ്ങാട്:  ഗള്‍ഫുകാരന്റെ ഭാര്യയായ 42 കാരിയെ വീട്ടില്‍ കയറി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ കേസെടുത്ത പോലീസ് പ്രതിയെ അറസ്റ്റു ചെയ്തു. ആറങ്ങാടി നിലാങ്കര സ്വദേശിയായ ഷംസുദ്ദീനെ (30)യാണ് ഹൊസ്ദുര്‍ഗ് പോലീസ് അറസ്റ്റു ചെയ്തത്. ഷംസുദ്ദീനെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.     കാഞ്ഞങ്ങാട് നഗരത്തിന് സമീപത്തെ ഒരു Read More …

സംസ്ഥാനത്തെ 165 പാലങ്ങള്‍ അപകടാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ 165 പാലങ്ങള്‍ അപകടാവസ്ഥയിലെന്ന് പൊതുമരാമത്ത് വകുപ്പ് റിപ്പോര്‍ട്ട്. 165 പാലങ്ങള്‍ അടിയന്തരമായി പൊളിച്ച് പുനര്‍നിര്‍മ്മിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.മന്ത്രി ജി.സുധാകരന്റെ നിര്‍ദേശപ്രകാരം ഓരോ ജില്‌ളയിലെയും എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍മാരും പാലം വിഭാഗം എന്‍ജിനീയര്‍മാരും നടത്തിയ പരിശോധനയിലാണ് പാലങ്ങളുടെ അപകടസ്ഥിതി സംബന്ധിച്ച ഞെട്ടിക്കുന്ന വിവരങ്ങള്‍ ലഭിച്ചത്. വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകളിലാണ് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ വെളിവായത്. സംസ്ഥാനത്താകെ Read More …

ഐഎംഎ പ്ലാന്റിന് സര്‍ക്കാര്‍ എന്തിന് വാശിപിടിക്കുന്നെന്ന് സിപിഐ

തിരുവനന്തപുരം: പാലോട് ഐഎംഎ മാലിന്യ പ്ലാന്റ് നിര്‍മ്മാണത്തില്‍ പൊട്ടിത്തെറിച്ച് സിപിഐ ജില്ലാ നേതൃത്വം രംഗത്ത്. ജനങ്ങള്‍ക്കു വേണ്ടാത്ത പ്ലാന്റിന് സര്‍ക്കാര്‍ എന്തിന് വാശിപിടിക്കുന്നുവെന്ന് സിപിഐ ജില്ലാ സെക്രട്ടറി ജി.ആര്‍ അനില്‍ ആരാഞ്ഞു. പ്ലാന്റിന് വേണ്ടി തീരുമാനിച്ചിരിക്കുന്ന സ്ഥലം കൃഷിഭൂമിയാണെന്നും, ഇവിടെ നിര്‍മ്മാണം നടത്തുന്നത് നിയമ വിരുദ്ധമാണെന്നും സിപിഐ ജില്ലാ നേതൃത്വം ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ ജനവികാരം മനസ്സിലാക്കണമെന്നും Read More …

ഭൂമി ഇടപാട്: സഭാ നിയമങ്ങള്‍ ലംഘിക്കപ്പെട്ടെന്ന് റിപ്പോര്‍ട്ട്

കൊച്ചി: സിറോ മലബാര്‍ സഭയുടെ ഭൂമിയിടപാട് നടത്തിയത് സഭാനിയമങ്ങള്‍ അപ്പാടെ ലംഘിച്ചു കൊണ്ടാണെന്ന് ഇതേക്കുറിച്ച് സഭാസമിതി തയ്യാറാക്കിയ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ആര്‍ച്ച് ബിഷപ്പ് ഹൗസില്‍ ചേരുന്ന യോഗത്തില്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അറിഞ്ഞുകൊണ്ടാണ് വിവാദ ഭൂമി Read More …

‘മുത്തലാഖ് ബില്‍ നിരവധി കുടുംബങ്ങളെ തകര്‍ക്കും’; ഷക്കീല്‍ അഹമ്മദ്

ദില്ലി: മുത്തലാഖ് നിരോധന ബില്‍ നിലവില്‍ വന്നാല്‍ നിരവധി കുടുംബങ്ങളെ ദോഷകരമായി ബാധിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് ഷക്കീല്‍ അഹമ്മദ്. ബില്‍ ഇന്ന് വീണ്ടും രാജ്യസഭയില്‍ അവതരിപ്പിക്കാനിരിക്കെയാണ് എതിര്‍പ്പുമായി കോണ്‍ഗ്രസ് നേതാവ് രംഗത്തെത്തിയത്. ‘കുടുംബ ശൈഥില്യത്തിന് കാരണമാകുന്ന നിരവധി ഭാഗങ്ങള്‍ ബില്ലില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അത് തന്നെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിജിക്കും ആവശ്യം. മുസ്ലിം സമുദായത്തെ അപമാനിക്കാനുള്ള മോദിയുടെയും Read More …

ശബരിമലയില്‍ സ്ത്രീകള്‍ പണ്ട് പ്രവേശിച്ചിരുന്നെന്ന് മന്ത്രി കടകംപള്ളി

തിരുവനന്തപുരം: ശബരിമലയില്‍ പ്രായഭേദമില്ലാതെ സ്ത്രീകള്‍ പ്രവേശിച്ചിരുന്നുവെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. അമ്മയുടെ മടിയില്‍ ഇരുത്തി ശബരിമല ക്ഷേത്രത്തില്‍ വച്ചായിരുന്നു തന്റെ ചോറൂണെന്ന് ശബരിമല ഉപദേശക സമിതി നിയുക്ത ചെയര്‍മാന്‍ ടികെഎ നായരും പറഞ്ഞു. രാജകുടുംബത്തിലെ സ്ത്രീകളും ശബരിമലയില്‍ ദര്‍ശനം നടത്തിയിരുന്നുവെന്ന് മന്ത്രി കടകംപള്ളി പറഞ്ഞു. സൗകര്യങ്ങളും സന്നാഹങ്ങളും ഉണ്ടായിരുന്ന കുടുംബത്തിലെ സ്ത്രീകള്‍ പണ്ട് ശബരിമല Read More …