വനംവകുപ്പിന് പിന്നാലെ ഐഎംഎ പ്ലാന്റിനെതിരെ റവന്യൂ വകുപ്പും

തിരുവനന്തപുരം: പാലോട്ടെ നിര്‍ദിഷ്ട ആശുപത്രി മാലിന്യ സംസ്‌കരണ പ്ലാന്റിനെതിരെ റവന്യൂ വകുപ്പും രംഗത്ത്. പ്ലാന്റിനായി ഐഎംഎ വാങ്ങിയ സ്ഥലത്ത് നിര്‍മാണം അനുവദിക്കാന്‍ നിയമ തടസമുണ്ടെന്ന് നെടുമങ്ങാട് തഹസില്‍ദാര്‍ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. അനുമതി നല്‍കിയാല്‍ ക്രമസമാധാന പ്രശ്‌നമുണ്ടാകുമെന്നും റിപ്പോര്‍ട്ടിലുണ്ട്.   നേരത്തെ, വനം വകുപ്പും പ്ലാന്റിനെതിരെ നിലപാടെടുത്തിരുന്നു. പ്ലാന്റിനായി ഐഎംഎ വാങ്ങിയിരിക്കുന്ന ആറേക്കര്‍ എണ്‍പത് സെന്റ് Read More …

ബിജെപിയിൽ അടിമുടി സംഘടനാ അ‍ഴിച്ചുപണിക്ക് അമിത് ഷാ

മകരസംക്രാന്തിക്ക് ഹിന്ദു കലണ്ടറിൽ സവിശേഷ പ്രാധാന്യമുണ്ട്.ഈ സമയത്ത് സംഘടന അ‍ഴിച്ചുപണിയാൻ ഒരുങ്ങുകയാണ് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ.2019 ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ജനുവരി മധ്യത്തോടെയായിരിക്കും അമിത് ഷാ സംഘടനയിൽ കാതലായ മാറ്റങ്ങൾ വരുത്തുന്നത്.   ബിജെപിയുടെ കോർ ടീമിലും മാറ്റമുണ്ടാകും.നേതാക്കളെ മാറ്റലോ പുതിയ ഉത്തരവാദിത്തം നൽകലോ സംഭവിക്കും.   ചില സംസ്ഥാനങ്ങളിൽ അധ്യക്ഷന്മാർക്കും Read More …

യൂത്ത് കോണ്‍ഗ്രസ് പരിപാടിയില്‍ കൂട്ടത്തല്ല്

തൊടുപുഴ: യൂത്ത് കോണ്‍ഗ്രസില്‍ കൂട്ടത്തല്ല്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസിന്റെ നേതൃത്വത്തല്‍ ഇടുക്കി ജില്ലയില്‍ നടക്കുന്ന ജനകീയ വിചാരണ യാത്രയ്ക്കിടെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടിയത്. അധ്യക്ഷനെ കസേരയില്‍നിന്നു പൊക്കിതാഴ എറിയുകയും നേതാക്കളെ വേദിയില്‍നിന്നു വലിച്ചിട്ടടിക്കുകയും ചെയ്തു. വേദിയിലെ ഇരിപ്പിടത്തെച്ചൊല്ലി ഉടലെടുത്ത തര്‍ക്കമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചതെന്നാണു സൂചന. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് Read More …

ശനിയാഴ്ച വാഹന പണിമുടക്ക്

കൊച്ചി: ശനിയാഴ്ച സംസ്ഥാനത്ത് വാഹന പണിമുടക്ക്. രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെയാണ് പണിമുടക്ക്. മോട്ടോര്‍ വാഹന നിയമ ഭേദഗതി ബില്‍ ഈ മാസം അഞ്ചിന് പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്ന് ഉറപ്പായ സാഹചര്യത്തിലാണ് പണിമുടക്ക് നടത്തുന്നതെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ അറിയിച്ചു.     ഓട്ടോറിക്ഷ, ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍, ലോറി, സ്വകാര്യബസ് Read More …

മോഡി-ഷാ രഥയോട്ടത്തെ കർണാടകയിൽ സിദ്ധരാമയ്യ പ്രതിരോധിക്കുന്നത് ഇങ്ങിനെ

കർണാടകയിൽ പത്രക്കാർക്കിടയിൽ പ്രചരിക്കുന്ന ഒരു കഥയുണ്ട്, അതിങ്ങനെ – 2017 ഓഗസ്റ്റിൽ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ ഉന്നത സംസ്ഥാന നേതാക്കളുടെ ഒരു യോഗം വിളിക്കുന്നു. 224 അംഗ നിയമസഭയിൽ എത്ര സീറ്റ്‌ ബിജെപിക്ക് ലഭിക്കുമെന്ന് ചോദിക്കുന്നു. ഗുജറാത്തിലെ അവകാശവാദം വച്ചാകാം 150 എന്ന് നേതാക്കൾ ഒരേ സമയം വിളിച്ചു പറയുന്നു. അമിത് ഷാ Read More …

ഡേവിഡ് ജെയിംസ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ കോച്ചായി എത്തിയേക്കും

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ കോച്ചായി ഡേവിഡ് ജെയിംസിന് സാധ്യത. ഡേവിഡ് ജെയിംസുമായി ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് ചര്‍ച്ച നടത്തിയെന്നാണ് സൂചന. ഡേവിഡ് ജെയിംസ് കഴിഞ്ഞ ദിവസം കൊച്ചിയില്‍ എത്തിയിരുന്നു. നേരത്തെ തന്നെ ഐഎഎല്ലിന്റെ ഭാഗമാകാനുള്ള താല്‍പര്യം ഡേവിഡ് ജെയിംസ് നേരത്തെ പ്രകടിപ്പിച്ചിരുന്നു.   2014ല്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലകനായിരുന്നു ഡേവിഡ് ജെയിംസ്. അസി. കോച്ച് താങ്‌ബോയ് Read More …

മകരവിളക്ക്: മുന്നൊരുക്കങ്ങള്‍ 10ന് മുന്‍പായി പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം

പത്തനംതിട്ട: ശബരിമലയിലെ മകരവിളക്ക് ഉത്സവുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ ജനുവരി 10ന് മുന്‍പായി പൂര്‍ത്തിയാക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കും വിവിധ വകുപ്പുകള്‍ക്കും കളക്ടറുടെ നിര്‍ദേശം. ജനുവരി 14ന് നടക്കുന്ന ഉത്സവവുമായി ബന്ധപ്പെട്ട് ഏര്‍പ്പെടുത്തേണ്ട ക്രമീകരണങ്ങള്‍ കളക്ടര്‍ വിലയിരുത്തി. കരവിളക്ക് ദര്‍ശനത്തിനായി ജില്ലയില്‍ എട്ട് വ്യൂപോയിന്റുകളാണുള്ളത്. ഇവിടങ്ങളില്‍ കൂടുതലായി ഏര്‍പ്പെടുത്തേണ്ട ക്രമീകരണങ്ങളെക്കുറിച്ച് വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ യോഗത്തില്‍ വിശദീകരിച്ചു. ഇവിടെ Read More …

ഫിലിം ആന്‍ഡ് ഡ്രാമ കോംബോ ഫെസ്റ്റുമായി പുല്‍പള്ളി പഴശ്ശിരാജ കോളേജ് ഒരുങ്ങുന്നു

പുല്‍പള്ളി : ഫെബ്രുവരി 9,10 തിയ്യതികളില്‍ പുല്‍പള്ളി പഴശ്ശിരാജ കോളേജില്‍ വെച്ച് ‘ടര്‍കോയിസ് 2സ18’ ഫിലിം ആന്‍ഡ് ഡ്രാമ കോംബോ ഫെസ്റ്റ് നടക്കുന്നു. ഫെസ്റ്റിന്റെ ലോഗോ പ്രകാശനം തിരുവനന്തപുരത്ത് സംവിധായകരായ കമലും ദിലീഷ് പോത്തനും ചേര്‍ന്ന് നിര്‍വഹിച്ചു. രണ്ട് ദിവസമായി നടക്കുന്ന പരിപാടിയില്‍ കേരളത്തിലും പുറത്തുമുള്ള മുന്നോറോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും. ഫെസ്റ്റിവലില്‍ 15 സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നതോടൊപ്പം Read More …