ഡല്‍ഹി പെണ്‍വാണിഭത്തിനു പിന്നില്‍ മോദി സര്‍ക്കാരിലെ മന്ത്രി

ന്യൂഡല്‍ഹി: ഡല്‍ഹി പെണ്‍വാണിഭ റാക്കറ്റിനു പിന്നില്‍ ഒരു കേന്ദ്രമന്ത്രിയാണെന്ന് ഡല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മാലിവാള്‍. ഡല്‍ഹിയിലെ ജിബി റോഡ് കേന്ദ്രീകരിച്ച് നടക്കുന്ന പെണ്‍വാണിഭത്തിന് പിന്തുണ നല്‍കുന്നത് മോദി സര്‍ക്കാരിലെ ഒരു മന്ത്രിയാണെന്ന് അവര്‍ ആരോപിച്ചു. ദേശീയ പാര്‍ട്ടിയുടെ ഡല്‍ഹി കേന്ദ്രീകരിച്ചുള്ളൊരു നേതാവാണിയാള്‍. ഒരു ദിവസം അഞ്ചു കോടിയിലേറെ രൂപയുടെ പെണ്‍വാണിഭമാണ് നടക്കുന്നതെന്നും അവര്‍ Read More …

കേസ് ഡയറിയില്‍ തിരുത്തലും കൂട്ടിച്ചേര്‍ക്കലും

കേസ് ഡയറിയില്‍ തിരുത്തലും കൂട്ടിച്ചേര്‍ക്കലും തിരുവനന്തപുരം: ബാര്‍ കോഴക്കേസ് കേസ് ഡയറിയില്‍ തിരുത്തലും കൂട്ടിച്ചേര്‍ക്കലുകളുമെന്ന് വിജിലന്‍സ് കോടതി. തിരുവനന്തപുരം വിജിലന്‍സ് കോടതിയുടേതാണ് പരാമര്‍ശം. അന്വേഷണം തടസപ്പെടാതിരിക്കാന്‍ കേസ് ഡയറി മടക്കി നല്‍കും. കേസ് ഡയറിയുടെ എട്ട്, ഒമ്പത് വാല്യങ്ങളുടെ പകര്‍പ്പ് തിരികെ നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു.

കോടതികളില്‍ വിലക്ക്: വിശദീകരണം തേടി പ്രസ് കൗണ്‍സില്‍

കൊച്ചി: ഹൈക്കോടതിയിലും തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയിലുമുണ്ടായ അനിഷ്ട സംഭവങ്ങളെ തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകരെ കോടതികളില്‍ നിന്നും വിലക്കിയ സംഭവത്തില്‍ പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ ഇടപെടുന്നു. ഇത്തരമൊരു വിലക്കുണ്ടോ എന്ന് ആരാഞ്ഞ് പ്രസ് കൗണ്‍സില്‍ ഹൈക്കോടതി രജിസ്ട്രാര്‍ക്കും ചീഫ് സെക്രട്ടറിക്കും കത്തയച്ചു. വിലക്കുണ്ടെങ്കില്‍ സര്‍ക്കാര്‍ എന്തു നടപടി വിഷയത്തില്‍ സ്വീകരിച്ചുവെന്നും ഹൈക്കോടതി ചീഫ് സെക്രട്ടറിക്ക് അയച്ച കത്തില്‍ Read More …

സൗജന്യ കോള്‍ പ്ലാനുമായി ബി എസ് എന്‍ എല്‍

ന്യൂഡല്‍ഹി: റിലയന്‍സ് ജിയോയെ കടത്തി വെട്ടാന്‍ ബി എസ് എന്‍ എല്‍ തയ്യാറെടുക്കുന്നു. ബി എസ് എന്‍ എല്‍ നെറ്റ് വര്‍ക്കിലേക്ക് വിളിക്കാന്‍ നിരക്ക് ഈടാക്കാതെയുള്ള പ്ലാനാവും ജനുവരിയില്‍ തയ്യാറാക്കുക. റിലയന്‍സ് ജിയോയുടെ പ്ലാനുകള്‍ വിലയിരുത്തിയ ശേഷമാവും ബി എസ് എന്‍ എല്‍ സൗജന്യ പ്ലാന്‍ പുറത്തിറക്കുക. 4ജി വരിക്കാര്‍ക്ക് മാത്രമാണ് ജിയോ സേവനം നല്കുന്നത്. Read More …

60 കടന്നാല്‍ ഡി സി സി പ്രസിഡന്റ് കുപ്പായം മറന്നേക്കൂ

ന്യൂഡല്‍ഹി: 60 കടന്ന കോണ്‍ഗ്രസ് നേതാക്കളുടെ ശ്രദ്ധക്ക്, കേരളത്തില്‍ ഡി സി സി പ്രസിഡന്റാവാന്‍ തയ്പ്പിച്ച കുപ്പായം പുറത്തെടുക്കേണ്ട. പറയുന്നത് കോണ്‍ഗ്രസ് പരമോന്നത സമിതിയായ ഹൈക്കമാന്റാവുമ്പോള്‍ കാര്യം നടന്നേക്കുമെന്നാണറിയുന്നത്. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റികളില്‍ യുവാക്കള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്കാനാണിത്. ഗ്രൂപ്പ് നോമിനികളെ അകറ്റി നിര്‍ത്താനും നിര്‍ദേശമുണ്ട്. കേരളത്തില്‍ കാലങ്ങളായുള്ള ഗ്രൂപ്പ് അടിസ്ഥാന വീതം വെപ്പുകളില്ലാതാക്കാനുള്ള ശ്രമമാണ് Read More …

ജെറ്റ് എയര്‍വേയ്‌സ് ജീവനക്കാരി ജീവനൊടുക്കി

ന്യൂഡല്‍ഹി: ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് ജെറ്റ് എയര്‍വേയ്‌സ് ജീവനക്കാരി ജീവനൊടുക്കി. ഡല്‍ഹി ഛത്തര്‍പുര്‍ എന്‍ക്ലേവില്‍ താമസിക്കുന്ന മുപ്പതുകാരിയാണ് ജീവനൊടുക്കിയത്. ഡല്‍ഹിയിലെ ഒരു മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്റെ മകളാണ് ഇവര്‍. ഛത്തര്‍പൂരില്‍ ഇവര്‍ താമസിക്കുന്ന അപ്പാര്‍ട്ട്‌മെന്റില്‍ ദുപ്പട്ടയില്‍ തൂങ്ങിയ നിലയിലാണ് യുവതിയെ ഭര്‍ത്താവ് കണെ്്ടത്തിയത്. ഉടന്‍തന്നെ യുവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. യുവതിയുടെ പേരില്‍ ഒരു വായ്പയെടുക്കുന്നതിന് ഭര്‍തൃവീട്ടുകാര്‍ നിര്‍ബന്ധിച്ചിരുന്നു. Read More …

കെ.ബാബുവിന്റെ പിഎയെ ചോദ്യം ചെയ്തു

കൊച്ചി: മുന്‍ എക്‌സൈസ് മന്ത്രി കെ.ബാബുവിന്റെ പിഎ നന്ദകുമാറിനെ വിജിലന്‍സ് വിളിച്ചുവരുത്തി ചോദ്യം ചെയ്തു. ഇതു രണ്ടാം തവണയാണ് ഇയാളെ ചോദ്യം ചെയ്യുന്നത്. കെ.ബാബു മന്ത്രിയായിരുന്ന കാലത്ത് ഇയാള്‍ തുടങ്ങിയ സ്വകാര്യ ധനമിടപാട് സ്ഥാപനത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയാനാണ് വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതെന്നാണ് ഉദ്യോഗസ്ഥര്‍ പറഞ്ഞത്. ഇയാളെ ഇനിയും ചോദ്യം ചെയ്യുമെന്നും വിജിലന്‍സ് സൂചന Read More …

ശബരിമല കൊടിമര നിര്‍മാണം തുടങ്ങി

പത്തനംതിട്ട: ശബരിമലയിലേക്കുള്ള കൊടിമരത്തിന്റെ പണി പമ്പയില്‍ തുടങ്ങി. വേഴപ്പറമ്പ് മന ബ്രഹ്മശ്രീ ചിത്രഭാനു നമ്പൂതിരിപ്പാട് തയ്യാറാക്കിയ കണക്ക് പ്രകാരമാണ് കൊടി മരം. മാന്നാര്‍ അനന്തന്‍ ആചാരി, പളനി ആചാരി, സുകുമാരന്‍ ആചാരി, പത്തിയൂര്‍ ബാബു എന്നിവരാണ് നിര്‍മാണ ചുമതല ഏറ്റിട്ടുള്ളത്. പണി തീര്‍ന്നാല്‍ പ്രത്യേക ഔഷധക്കൂട്ട് തൈലം തയ്യാറാക്കി കൊടി മരം എണ്ണത്തോണിയില്‍ നിക്ഷേപിക്കും.