ഓണം ബമ്പര്‍ സമ്മാനം തൃശൂരില്‍

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഓണം ബമ്പര്‍ ലോട്ടറിയുടെ നറുക്കെടുപ്പ് നടന്നു. തൃശൂരില്‍ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. TC 788368 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം. എട്ട് കോടി രൂപയാണ് ഭാഗ്യശാലിക്ക് ലഭിക്കുന്നത്.

സൗമ്യ കേസ്: സര്‍ക്കാര്‍ പുനഃപരിശോധനാ ഹര്‍ജി നല്കി

ന്യൂഡല്‍ഹി: സൗമ്യ വധക്കേസില്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ പുനഃപരിശോധനാ ഹര്‍ജി സമര്‍പ്പിച്ചു. സുപ്രീം കോടതി വിധിയില്‍ ഗുരുതര പിഴവുകളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. സൗമ്യയുടെ മരണത്തില്‍ ഗോവിന്ദച്ചാമിക്ക് പങ്കില്ലെന്നു പറയാനാകില്ല. ഗോവിന്ദച്ചാമിക്കെതിരേ കൊലക്കുറ്റം ചുമത്തണമെന്നും കീഴ്‌ക്കോടതി വിധിച്ച വധശിക്ഷ പുനസ്ഥാപിക്കണമെന്നും സംസ്ഥാന സര്‍ക്കാര്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. ഐപിസി മുന്നൂറാം വകുപ്പിന്റെ സാധ്യത പരിശോധിച്ചില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.

റോഡിന് പണം നല്‍കില്ല

കായംകുളം: സര്‍ക്കാര്‍ പദ്ധതി നടപ്പിലാക്കാത്ത പഞ്ചായത്ത് മെമ്പര്‍മാര്‍ക്ക് റോഡ് നിര്‍മിക്കാന്‍ പണം നല്‍കില്ലന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍. ആലപ്പുഴ ജില്ലയിലെ ആദ്യ സമ്പൂര്‍ണ വെളിയിട വിസര്‍ജ്ജന വിമുക്ത നിയോജക മണ്ഡലമായി മാവേലിക്കര മണ്ഡലത്തെ പ്രഖ്യാപിച്ചുകൊണ്ടുള്ള സമ്മേളനം ചാരുംമൂട്ടില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഞ്ചു വര്‍ഷംകൊണ്ട് പരമാവധി വികസന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ Read More …

ആര്‍ സാംബന് അനില്‍ അഗര്‍വാള്‍ ഫെലോഷിപ്പ്

മലപ്പുറം: ന്യൂഡല്‍ഹിയിലെ സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എന്‍വയേണ്‍മെന്റ് (സിഎസ്ഇ) ഏര്‍പ്പെടുത്തിയിട്ടുള്ള അനില്‍ അഗര്‍വാള്‍ മാധ്യമ ഫെലോഷിപ്പിന് ദേശാഭിമാനി മലപ്പുറം ബ്യൂറോ ചീഫ് ആര്‍ സാംബന്‍ അര്‍ഹനായി. 50,000 രൂപയാണ് ഫെലോഷിപ്പ് തുക. കേള്‍ക്കുന്നില്ലേ കാടിന്റെ രോദനം, മരണ നിഴലില്‍ ഒരു ഗ്രാമം എന്നീ തലക്കെട്ടുകളില്‍ കഴിഞ്ഞ വര്‍ഷം ദേശാഭിമാനി പ്രസിദ്ധീകരിച്ച പരമ്പരകളാണ് സാംബനെ ഫെലോഷിപ്പിന് Read More …

ബി.ജെ.പി വാഗ്ദാനങ്ങള്‍ നല്‍കി; പാലിച്ചില്ല

ചേര്‍ത്തല: ബി.ജെ.പി വാഗ്ദാനങ്ങള്‍ പാലിക്കാത്തതില്‍ ബി.ഡി.ജെ.എസിന് കടുത്ത നിരാശയുണ്ടെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പലതും നല്‍കാമെന്ന് പറഞ്ഞെങ്കിലും ഒരു കടുകുമണി പോലും കിട്ടിയില്ല. കേന്ദ്രസര്‍വകലാശാലക്ക് ഗുരുദേവന്റെ പേര് നല്‍കാമെന്ന ഉറപ്പ് പാലിക്കാത്തതില്‍ നിരാശയുണ്ടെന്നും വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു. വാഗ്ദാനങ്ങള്‍ നല്‍കി ബി.ഡി.ജെ.എസിനെ മോഹിപ്പിക്കുകയായിരുന്നു. ഒന്നും ലഭിക്കാത്തതില്‍ പാര്‍ട്ടി അണികള്‍ക്ക് ദുഃഖമുണ്ട്. ബി.ജെ.പിയിലെ Read More …

സൈനിക വേഷത്തിലെത്തിവരുടെ രേഖാ ചിത്രം പുറത്തു വിട്ടു

മുംബൈ: സൈനികവേഷത്തിലെത്തിയ ആയുധധാരികളെ മുംബൈയിലെ നാവികസേനാ ആസ്ഥാനത്തിനു സമീപം കണ്ടെത്തിയെന്ന വിവരത്തെത്തുടര്‍ന്നു മുംബൈ നഗരത്തിലും തീരപ്രദേശത്തും ഏര്‍പ്പെടുത്തിയ അതീവജാഗ്രത തുടരുന്നു. റായ്ഗഡ് ജില്ലയിലെ ഉറാനില്‍ നാവിക ആസ്ഥാനത്തിനു സമീപം സംശയാസ്പദ സാഹചര്യത്തില്‍ അഞ്ച് പേരെ കണ്ടെത്തിയെന്ന് വിദ്യാര്‍ഥികളും അധ്യാപകരുമാണ് പോലീസിനെ അറിയിച്ചത്. സംഘത്തിലുള്ളവരുടെ രേഖാചിത്രം വിദ്യാര്‍ഥികള്‍ പറഞ്ഞതനുസരിച്ച് തയാറാക്കി അന്വേഷണ സംഘം പുറത്തുവിട്ടു. പോലീസും വിവിധസുരക്ഷാ Read More …

പാക് യുദ്ധവിമാനം ദേശീയ പാതയില്‍ ഇറക്കി; പരിശീലനമെന്ന് വക്താവ്

ഇസ്ലാമാബാദ്: ഉറി ഭീകരാക്രമണത്തിന്റെ ആരോപണ പ്രത്യാരോപണ പിരിമുറുക്കത്തിനിടെ ദേശീയ പാതയില്‍ ഗതാഗതം റദ്ദാക്കി പാക് വ്യോമസേനയുടെ പോര്‍വിമാനങ്ങള്‍ റോഡില്‍ ഇറക്കി. എന്നാല്‍, ഇതു പരീക്ഷണ ലാന്‍ഡിംഗ് ആണെന്നും ആശങ്കയ്ക്ക് വകയില്ലെന്നും പാക്കിസ്ഥാന്‍ അറിയിച്ചു. ഇസ്ലാമാബാദ്–ലാഹോര്‍ തിരക്കേറിയ ദേശീയ പാതയിലാണ് പാക് യുദ്ധ വിമാനം ഇറക്കിയത്. മുമ്പും ഇത്തരം പരീക്ഷണങ്ങള്‍ നടത്തിയിട്ടുണ്ടെന്നും റണ്‍വേയ്ക്ക് എന്തെങ്കിലും തകരാര്‍ സംഭവിച്ചാല്‍ Read More …

കോണ്‍ഗ്രസ് ഗ്രൂപ്പിസത്തിനെതിരെ വാളോങ്ങി ലീഗ് യോഗം പാണക്കാട്ട്

മലപ്പുറം: കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തില്‍ അപരിഹാര്യമായി തുടരുന്ന ഗ്രൂപ് വടംവലിയില്‍ മുസ്ലിം ലീഗിന് കടുത്ത അമര്‍ഷം. നേതൃത്വത്തില്‍ നിലനില്‍ക്കുന്ന രൂക്ഷമായ വിഭാഗീയത പരിഹരിക്കുന്നതിന് അന്ത്യശാസനം നല്‍കാന്‍ സംസ്ഥാന ലീഗ് സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചിട്ടുണ്ട്. ഇന്ന് രാവിലെപാണക്കാട്ട് ചേരുന്ന നേതൃയോഗത്തില്‍ ഇതുസംബന്ധിച്ച് കടുത്ത തീരുമാനം ഉണ്ടായേക്കും. കഴിഞ്ഞ 17ന് കൊച്ചിയില്‍ ചേര്‍ന്ന പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ Read More …