ഭൂപതിവ് നിയമഭേദഗതി ചട്ടങ്ങൾക്ക് മന്ത്രിസഭ അംഗീകാരം നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ.

ഇത് ഇനി സബ്ജക്ട് കമ്മിറ്റിയിൽ കൂടി പോകേണ്ടതുണ്ടെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പു വേളയിൽ പ്രകടന പത്രികയിലെ എൽഡിഎഫിന്റെ പ്രധാന വാഗ്‌ദാനമായിരുന്നു ഇത്.പതിവ് ലഭിച്ച ഭൂമിയുടെ വകമാറ്റിയുള്ള വിനിയോഗം ക്രമീകരിക്കുന്നതിനും പതിച്ച് നൽകിയ ആവശ്യങ്ങൾക്കല്ലാതെ ഭൂമി മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ വ്യവസ്ഥകളോടെ അനുമതി നൽകുന്നതിനും ഭേദഗതി സഹായകമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. തികച്ചും ജനാധിപത്യപരമായാണ് Read More …

വിദഗ്‌ധരെ താൽക്കാലിക അടിസ്ഥാനത്തിൽ നിയമിക്കുന്നു.

ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് അടിയന്തിര കാര്യനിർവഹണ കേന്ദ്രങ്ങളിൽ സാങ്കേതിക വിദഗ്‌ധരെ താൽക്കാലിക അടിസ്ഥാനത്തിൽ നിയമിക്കുന്നു. അടിയന്തരഘട്ട ദുരന്തനിവാരണ പ്രവർത്തനം ഏകോപിക്കുന്നതാണ് ചുമതല. ജില്ലാ, സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ സാങ്കതിക സഹായത്തിലാണ് സന്നിധാനം, പമ്പ, നിലയ്ക്കൽ ബേസ് ക്യാമ്പ്, പത്തനംതിട്ട കലക്ടറേറ്റ് ഡിഇഒസി എന്നിവിടങ്ങളിലെ കേന്ദ്രങ്ങൾ പ്രവർത്തിക്കുക. ഫോൺ: 04682222515,

എഐ ക്യാമറ അഴിമതി ആരോപണം: അന്വേഷണം ആവശ്യപ്പെട്ടുള്ള വിഡി സതീശന്‍റേയും ചെന്നിത്തലയുടേയും ഹര്‍ജി തള്ളി

എഐ ക്യാമറ സ്ഥാപിക്കലിൽ അന്വേഷണം വേണമെന്ന ഹർജി തള്ളി ഹൈക്കോടതി. എഐ ക്യാമറ അഴിമതിയിൽ ഹൈക്കോടതി മേൽനോട്ടത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശനും രമേശ് ചെന്നിത്തലയും നൽകിയ പൊതുതാൽപ്പര്യ ഹർജി ഹൈക്കോടതി തള്ളിയത്. ഗുരുതര ആരോപണങ്ങളായിരുന്നു കരാറുമായി ബന്ധപ്പെട്ട് പ്രതിപക്ഷം മുന്നോട്ടുവച്ചത്. കോടതി മേൽനോട്ടത്തിൽ അഴിമതിയെക്കുറിച്ച് അന്വേഷിക്കണമെന്ന് വി ഡി സതീശൻ Read More …

ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി. കൃഷ്ണകുമാറിന് എതിരെ പീഡന പരാതി

പാലക്കാട് : ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി. കൃഷ്ണകുമാറിന് എതിരെ പീഡന പരാതി. പാലക്കാട് സ്വദേശിയായ യുവതിയാണ്‌ പരാതി നല്‍കിയത്.പാർട്ടിയുടെ സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിനാണ് യുവതി പരാതി നല്‍കിയത്. യുവതി നേരിട്ടാണ് രാജീവ് ചന്ദ്രശേഖറിന് ഇ-മെയില്‍ വഴി പരാതി നല്‍കിയത്. ഇരയുടെ പരാതി കിട്ടിയിട്ടുണ്ടെന്ന കാര്യം രാജീവ് ചന്ദ്രശേഖർ യുവതിയെ അറിയിച്ചിട്ടുണ്ട്. രണ്ടുദിവസം Read More …

നബിദിനം: യുഎഇയിൽ സ്വകാര്യ മേഖലയിലെ അവധി പ്രഖ്യാപിച്ചു

ദുബായ്: പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനം പ്രമാണിച്ച് യുഎഇയിൽ സെപ്റ്റംബർ 5-ന് സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് പൊതു അവധി പ്രഖ്യാപിച്ചു. ഇത് വാരാന്ത്യ അവധിക്കൊപ്പം (ശനി, ഞായർ) മൂന്ന് ദിവസത്തെ നീണ്ട അവധിക്ക് വഴിയൊരുക്കും. ഹിജ്‌റ കലണ്ടറിലെ റബി അൽ അവ്വൽ 12-നാണ് പ്രവാചകന്റെ ജന്മദിനം. നേരത്തെ, സർക്കാർ ജീവനക്കാർക്കും സെപ്റ്റംബർ 5 പൊതു അവധിയായി Read More …

ആശയം തരൂ’: വകുപ്പ് സെക്രട്ടറിമാരോട് മുഖ്യമന്ത്രി

രണകാലാവധി അവസാനിക്കാൻ 9 മാസം ശേഷിക്കെ, ജനങ്ങളുടെ പരാതികളിലും നിർദേശങ്ങളിലും ഫലപ്രദമായി സർക്കാരിന് ഇടപെടാൻ കഴിയുന്ന പുതിയ സംവിധാനം നിർദേശിക്കാൻ വകുപ്പ് സെക്രട്ടറിമാരോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. മുഖ്യമന്ത്രി ഒപ്പിട്ടു ചീഫ് സെക്രട്ടറി വഴി നൽകിയ ഇൗ കുറിപ്പിനോട് അടിയന്തരമായി പ്രതികരിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.വകുപ്പു സെക്രട്ടറിമാർ നൽകുന്ന നിർദേശങ്ങൾ ഇന്നു ചേരുന്ന മന്ത്രിസഭാ യോഗത്തിൽ ചർച്ച ചെയ്യുമെന്നും കുറിപ്പിലുണ്ട്.

ഗാസയിലെ ആശുപത്രി ആക്രമണം ഹമാസിന്റെ നിരീക്ഷണ ക്യാമറ തകർക്കാനെന്ന് ഇസ്രയേൽ

ഗാസയിലെ അൽ നാസർ ആശുപത്രി പരിസരത്ത് ഹമാസ് സ്ഥാപിച്ച നിരീക്ഷണ ക്യാമറ തകർക്കാനാണ് ആക്രമണം നടത്തിയതെന്ന് ഇസ്രയേൽ സൈന്യത്തിന്റെ ന്യായീകരണം. മാധ്യമപ്രവർത്തകരടക്കം കൊല്ലപ്പെട്ട അൽ നാസർ ആശുപത്രിയിലെ മിസൈൽ ആക്രമണത്തിനെതിരെ വലിയ പ്രതിഷേധം ഉയർന്നിരുന്നു. ഇസ്രയേൽ സൈന്യത്തിന്റെ നീക്കങ്ങൾ നിരീക്ഷിക്കാനാണ് ഹമാസ് ക്യാമറ സ്‌ഥാപിച്ചതെന്ന് സൈനിക വൃത്തങ്ങൾ ആരോപിച്ചു. വാർത്താ ഏജൻസികളായ റോയിട്ടേഴ്സിന്റെയും അസോഷ്യേറ്റഡ് പ്രസിന്റെയും Read More …

വിജിലിനെ സരോവാരത്ത് ചതുപ്പില്‍ കെട്ടിതാഴ്ത്തിയ കേസിലെ പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.

കോഴിക്കോട് വെസ്റ്റ്ഹില്‍ ചുങ്കം വേലത്തിപ്പടിക്കല്‍ വിജിലിനെ സരോവാരത്ത് ചതുപ്പില്‍ കെട്ടിതാഴ്ത്തിയ കേസിലെ പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. സുഹൃത്തുക്കളായ നിജില്‍, ദീപേഷ് എന്നിവരെയാണ് കൊയിലാണ്ടി കോടതി 3 ദിവസത്തെ കസ്റ്റഡിയില്‍ വിട്ടത്. ലഹരി മരുന്ന് ഉപയോഗിക്കുന്നതിനിടെയാണ് യുവാവ് മരിച്ചതെന്നാണ് സുഹൃത്തുക്കള്‍ കൂടിയായ പ്രതികളുടെ മൊഴി.