ഓണാഘോഷ സമാപന ഘോഷയാത്ര: ഗവർണറെ ക്ഷണിച്ചെന്ന് വി. ശിവൻകുട്ടി

സംസ്ഥാന സർക്കാരിന്റെ ഓണാഘോഷങ്ങളുടെ സമാപന ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്യാൻ ഗവർണർ രാജേന്ദ്ര അർലേക്കർക്ക് ക്ഷണം നൽകിയെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി. ഗവർണറെ ഇത്തവണ ക്ഷണിച്ചിട്ടില്ലെന്ന മാധ്യമ റിപ്പോർട്ടുകൾ തെറ്റാണെന്നും മന്ത്രി പറഞ്ഞു. ഗവർണറെ നേരിട്ട് ക്ഷണിക്കുന്നതിനായി അദ്ദേഹത്തിന്റെ സമയം തേടിയിട്ടുണ്ട്. സെപ്റ്റംബർ രണ്ടിന് കൂടിക്കാഴ്ചയ്ക്ക് അനുമതി ലഭിച്ചിട്ടുണ്ടെന്നും ശിവൻകുട്ടി കൂട്ടിച്ചേർത്തു.

രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭ സമ്മേളനത്തിൽ പങ്കെടുക്കണമെന്ന് കൂടുതൽ കോണ്‍ഗ്രസ് നേതാക്കള്‍; അവധിയെടുത്ത് മാറി നിൽക്കണമെന്ന് സതീശൻ വിഭാഗം

രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കണമെന്ന് കൂടുതൽ കോണ്‍ഗ്രസ് നേതാക്കള്‍. ലൈംഗിക ആരോപണങ്ങള്‍ ഉന്നയിച്ചവര്‍ ആരും ഇതുവരെ പരാതി കൊടുത്തിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് രാഹുലിന് പിന്തുണ നൽകുന്നത്. അതേസമയം,വിശദീകരണം പോലും ചോദിക്കാതെ സസ്പെന്‍ഡ് ചെയ്തതിലെ അതൃപ്തിയിലാണ് എ ഗ്രൂപ്പ്. ഈ മാസം പതിനഞ്ചിന് തുടങ്ങുന്ന നിയമസഭാ സമ്മേളനത്തിൽ രാഹുൽ അവധിയെടുത്ത് മാറി നിൽക്കുന്നതാണ് വിഷയത്തിൽ ഭരണപക്ഷത്തിന്‍റെ വായടിപ്പിക്കാൻ Read More …

വഖഫ് നിയമം; സമസ്ത വീണ്ടും സുപ്രീം കോടതിയിൽ, ‘നിയമത്തിന്‍റെ പേരിൽ ഭൂമി പിടിച്ചെടുക്കുന്നു, കെട്ടിടങ്ങള്‍ തകര്‍ക്കുന്നു’

വഖഫ് നിയമത്തിനെതിരെ സമസ്ത വീണ്ടും സുപ്രീം കോടതിയെ സമീപിച്ചു. വഖഫ് ഭേദഗതി നിയമം ചോദ്യംചെയ്തുള്ള ഹർജികളിൽ വിധി പറയാനിരിക്കയാണ് പുതിയ ഹർജിയുമായി സമസ്ത വീണ്ടും സുപ്രീംകോടതിയെ സമീപിച്ചത്. നിയമത്തിൽ അടിയന്തര സ്റ്റേ ആവശ്യപ്പെട്ടാണ് അഭിഭാഷകനായ സുൽഫിക്കർ അലി വഴി സമസ്ത കോടതിയിൽ ഹർജി നൽകിയത്. പുതിയ നിയമം ഉപയോഗിച്ച് വഖഫ് ഭൂമികൾ ഏറ്റെടുക്കുകയോ സ്വഭാവം മാറ്റുകയോ Read More …

ട്രംപിന്‍റെ താരിഫ് സമ്മര്‍ദത്തിന് വഴങ്ങില്ല; റഷ്യൻ എണ്ണ ഇറക്കുമതി തുടരുമെന്ന് മോദി

ഡോണൾഡ് ട്രംപിന്‍റെ താരിഫ് സമ്മർദ്ദത്തിനെതിരെ സഹകരണം ദൃഢമാക്കി ഇന്ത്യയും ചൈനയും റഷ്യയും. റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി തുടരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസിഡന്‍റ് പുടിനെ അറിയിച്ചു. പഹൽഗാം ഭീകരാക്രമണം സംയുക്ത പ്രസ്താവനയിൽ പരാമർശിച്ച് ഭീകരവാദത്തിനെതിരായ ഇന്ത്യയുടെ നിലപാട് ഷാങ്ഹായി സഹകരണ ഉച്ചകോടി അംഗീകരിച്ചു. റഷ്യയും ഇന്ത്യയും ചൈനയും ഏറെ നാളുകൾക്കുശേഷം ഒരേ നിലപാടിലേക്കെത്തുന്ന അസാധാരണ Read More …

ഗാസയിലെ സത്യം മൂടിയതാര്? കൊല്ലപ്പെടുന്ന പത്രപ്രവര്‍ത്തകരും ലോകമൊട്ടാകെ ഉയരുന്ന പ്രതിഷേധവും

പ്രഭാതചിന്ത / എഎം യാസിര്‍ ഇന്ന് ലോകം യുദ്ധങ്ങളെയൊക്കെ കണ്ടറിഞ്ഞത് മാധ്യമങ്ങളിലൂടെയാണ്. പക്ഷെ, ഗാസയിലെ യുദ്ധത്തില്‍ സത്യം നേരിട്ടറിയീക്കാന്‍ ജീവന്‍ പണയം വച്ചവരെ തന്നെയാണ് അക്രമികള്‍ ആദ്യം ലക്ഷ്യമാക്കിയിരിക്കുന്നത്. 2023 ഒക്ടോബറില്‍ യുദ്ധം ആരംഭിച്ചതിന് ശേഷം ഗാസ മേഖല ലോക മാധ്യമചരിത്രത്തിലെ ഏറ്റവും പരുക്കന്‍ മരണഭൂമിയായി മാറി. കമ്മിറ്റി ടു പ്രൊടക്റ്റ് ജേര്‍ണലിസ്റ്റ്‌സ് (CPJ) പ്രകാരം Read More …

ടൂറിസ്റ്റ് ബോട്ടുകളുടെ സുരക്ഷാ പരിശോധന ശക്തിപ്പെടുത്തും

മലപ്പുറംമലപ്പുറം ജില്ലയില്‍ വിവിധ പ്രദേശങ്ങളില്‍ പ്രവത്തിക്കുന്ന ടൂറിസ്റ്റ് ബോട്ടുകളില്‍ ഓണത്തോടനുബന്ധിച്ച് യാത്രക്കാരുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിനായി പരിശോധന ശക്തിപ്പെടുത്തുമന്ന് പൊന്നാനി സീനിയര്‍ പോര്‍ട്ട് കണ്‍സര്‍വേറ്റര്‍ അറിയിച്ചു. യാത്രക്കാര്‍ക്ക് സുരക്ഷ ഉപകരണങ്ങള്‍ നല്‍കാതെയും അധിക യാത്രക്കാരെ കയറ്റിയും രജിസ്ട്രേഷന്‍, സര്‍വ്വേ, ഇന്‍ഷൂറന്‍സ് സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ ബോട്ടില്‍ സൂക്ഷിക്കാതേയും ലൈസന്‍സുള്ള ജീവനക്കാരില്ലാതേയും ബോട്ടില്‍ അനുവദനീയമായ യാത്രക്കാരുടെ എണ്ണം പ്രദര്‍ശിപ്പിക്കാതേയും Read More …

ട്രംപ് ഭരണകൂടം കാലാവസ്ഥാ ഗവേഷണ സാറ്റലൈറ്റ് പദ്ധതികള്‍ വെട്ടിക്കുറയ്ക്കുന്നു!

വാഷിംഗ്ടണ്‍: ട്രംപ് ഭരണകൂടം അമേരിക്കയുടെ കാലാവസ്ഥാ നിരീക്ഷണത്തിനും കാലാവസ്ഥാ പ്രവചനങ്ങള്‍ക്കും നിര്‍ണായകമായ ചില സാറ്റലൈറ്റ് ഗവേഷണ പദ്ധതികള്‍ വെട്ടിക്കുറയ്ക്കാന്‍ തീരുമാനിച്ചു. ഇതിലൂടെ ഭാവിയില്‍ കൃത്യമായ കാലാവസ്ഥ പ്രവചനങ്ങള്‍ നടത്തുന്നതിന് തടസ്സമുണ്ടാകാമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. NOAA (National Oceanic and Atmospheric Administration) നടത്തുന്ന GeoXO സാറ്റലൈറ്റ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരുന്ന രണ്ട് പ്രധാന ശാസ്ത്രീയ ഉപകരണങ്ങള്‍ Read More …

ചൈനയില്‍ സൈനിക പരേഡ്; വെസ്റ്റ് വിരുദ്ധ രാജ്യങ്ങളുടെ അണിനിരക്കല്‍?

ബെയ്ജിംഗില്‍ ചൈന സെപ്റ്റംബര്‍ 3ന് വിപുലമായ സൈനിക പരേഡ് സംഘടിപ്പിക്കാന്‍ ഒരുങ്ങുകയാണ്. രണ്ടാം ലോകമഹായുദ്ധത്തില്‍ ജപ്പാന്റെ കീഴടങ്ങലിന്റെ 80-ആം വാര്‍ഷികത്തോടനുബന്ധിച്ചാണ് ‘വിക്ടറി ദിന’ പരേഡ്. റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍, ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്‍, ഇറാന്‍ പ്രസിഡന്റുമാരുള്‍പ്പെടെ പശ്ചിമ രാജ്യങ്ങള്‍ക്കെതിരെ നിലകൊള്ളുന്ന നേതാക്കള്‍ ചടങ്ങില്‍ പങ്കെടുക്കും. കൂടാതെ മ്യാന്‍മാര്‍, മൊംഗോളിയ, ഇന്‍ഡൊനേഷ്യ, സിംബാബ്വേ, Read More …