വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമം; യുവാക്കള്‍ റിമാന്‍ഡില്‍

പടിഞ്ഞാറത്തറ: വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ യുവാക്കള്‍ റിമാന്‍ഡില്‍. പടിഞ്ഞാറത്തറ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പരാതിയില്‍ ചെന്ദലോട് സ്വദേശികളായ കുന്നോളി ഫാസില്‍ (20), കുന്നത്ത് തോട്ടത്തില്‍ ഫാസില്‍ (21) എന്നിവരെയാണ് പടിഞ്ഞാറത്തറ പൊലീസ് അറസ്റ്റ് ചെയ്തത്. അമ്മയും ചെറിയ കുട്ടിയും മാത്രം താമസിക്കുന്ന വീട്ടിലേക്ക് പ്രതികള്‍ അതിക്രമിച്ച്‌ കയറിയതായാണ് പരാതി. കോടതിയില്‍ Read More …

സംരക്ഷണം ആവശ്യമുള്ള, സമൂഹത്തിലെ ദുര്‍ബല വിഭാഗമായാണ് സ്ത്രീകളെ നിയമം കണക്കാക്കുന്നതെന്ന് ബോംബെ ഹൈക്കോടതി

സംരക്ഷണം ആവശ്യമുള്ള, സമൂഹത്തിലെ ദുര്‍ബല വിഭാഗമായാണ് സ്ത്രീകളെ നിയമം കണക്കാക്കുന്നതെന്ന് ബോംബെ ഹൈക്കോടതി. തന്റെ വിവാഹവുമായി ബന്ധപ്പെട്ട കേസ് പൂനെയില്‍ നിന്ന് താനെയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ഒരു യുവതി നല്‍കിയ ഹര്‍ജി പരിഗണിക്കുമ്ബോഴായിരുന്നു കോടതിയുടെ പരാമര്‍ശം.ഹര്‍ജിക്കാരി സ്ത്രീയായതിനാലും നിയമം സ്ത്രീകളെ ദുര്‍ബലവിഭാഗമായി കണക്കാക്കുന്നതിനാലും അവര്‍ക്ക് മുന്‍ഗണന കൂടുതല്‍ നല്‍കേണ്ടതുണ്ടെന്നും കൂടുതല്‍ സംരക്ഷണം ആവശ്യമുള്ള സമൂഹത്തിലെ ദുര്‍ബല വിഭാഗമാണ് Read More …

കോമണ്‍വെല്‍ത്ത് ഗെയിംസ് മെഡല്‍ ജേതാക്കള്‍ക്ക് സമ്മാനത്തുക പ്രഖ്യാപിക്കണം; മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്

തിരുവനന്തപുരം: ബര്‍മിങ്ഹാം കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് വേണ്ടി മെഡല്‍ നേടിയ മലയാളി കായികതാരങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ സമ്മാനത്തുക പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. മറ്റ് സംസ്ഥാനങ്ങള്‍ മെഡല്‍ ജേതാക്കള്‍ക്ക് സമ്മാനത്തുക പ്രഖ്യാപിച്ചിട്ടുണ്ട്. ഇതേ മാതൃകയില്‍ കേരളത്തില്‍ നിന്നുള്ള മെഡല്‍ ജേതാക്കള്‍ക്കും സമ്മാനത്തുക പ്രഖ്യാപിക്കണമെന്ന് പ്രതിപക്ഷ നേതാവ് അഭ്യര്‍ത്ഥിച്ചു. കത്ത് പൂര്‍ണ രൂപത്തില്‍ Read More …

ബാലികയെ മൂന്ന് യുവാക്കളെക്കൊണ്ട് കൂട്ട ബലാത്സം​ഗം ചെയ്യിച്ച്‌ 21കാരി

മുംബൈ: 11കാരിയായ സുഹൃത്തിനെ മൂന്ന് യുവാക്കളെ കൊണ്ട് കൂട്ട ബലാത്സം​ഗം ചെയ്യിച്ച്‌ 21കാരി. മുംബൈയിലെ പടിഞ്ഞാറന്‍ വിറാര്‍ പ്രദേശത്ത് ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു ക്രൂരത. സംഭവത്തില്‍ യുവതിയടക്കം മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച വൈകീട്ട് ഏഴോടെ വീടിനടുത്തുള്ള കടയില്‍ മൊബൈല്‍ നന്നാക്കാന്‍ പോയതായിരുന്നു പെണ്‍കുട്ടി. ഇവിടെനിന്ന് കണ്ടുമുട്ടിയ 21കാരി ബാലികയെ കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. കുട്ടിയെ ഒറ്റപ്പെട്ട പ്രദേശത്തെത്തിച്ച Read More …

മതേതരത്വത്തിന്‍റെ പേര് പറഞ്ഞവര്‍ മതം പറഞ്ഞ് എല്ലാം ഹൈജാക്ക് ചെയ്യുന്നു -വെള്ളാപ്പള്ളി

തൃപ്പൂണിത്തുറ: മതേതരത്വത്തിന്റെ പേര് പറഞ്ഞവര്‍ അവരുടെ മതം പറഞ്ഞ് എല്ലാം ഹൈജാക്ക് ചെയ്യുന്ന സ്ഥിതിയാണുള്ളതെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. തൃപ്പൂണിത്തുറയില്‍ കണയന്നൂര്‍ യൂണിയന്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാം മതേതരത്വമാണ്. എന്നാല്‍, മതേതരത്വത്തിന്റെ പേര് പറഞ്ഞവര്‍ എല്ലായിടത്തും അവരവരുടെ മതം പറഞ്ഞ് എല്ലാം ഹൈജാക്ക് ചെയ്യുന്ന സ്ഥിതിയാണ്. തിരുവനന്തപുരത്ത് ഒരു Read More …

നടിയെ ആക്രമിച്ചകേസ്; കോടതിമാറ്റത്തിനെതിരെ അതിജീവിത നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്നും ജഡ്ജി പിന്മാറി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി മാറ്റത്തിനെതിരെ അതിജീവിത നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ഹൈക്കോടതി ജഡ്ജി കൗസര്‍ എടപ്പഗത്ത് പിന്മാറി. പ്രത്യേക കോടതി ജഡ്ജി ഹണി എം വര്‍ഗീസിന്റെ മേല്‍നോട്ടത്തിലാണ് കേസിന്റെ വിചാരണ നടക്കുന്നത്. ജഡ്ജി എറണാകുളം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് സ്ഥലം മാറിയ സാഹചര്യത്തില്‍ കേസും അങ്ങോട്ട് മാറ്റുകയായിരുന്നു.ഈ കോടതി മാറ്റത്തിനെതിരെയാണ് Read More …

ഗവര്‍ണറുടെ സമീപനം ഭരണഘടനാ വിരുദ്ധം, കണ്ണൂരില്‍ തെറ്റൊന്നും നടന്നിട്ടില്ല: എകെ ബാലന്‍

ഗവര്‍ണറുടെ സമീപനത്തോട് കേരളത്തിലെ പൊതു സമൂഹത്തിന് പൊരുത്തപ്പെടാന്‍ ആവില്ലെന്ന് മുതിര്‍ന്ന സിപിഎം നേതാവ് എകെ ബാലന്‍. കണ്ണൂര്‍ സര്‍വകലാശാലയില്‍ നിയമ വിരുദ്ധമായി ഒന്നും നടന്നിട്ടില്ല. ഗവര്‍ണറുടെ സമീപനം ഭരണഘടനാ വിരുദ്ധമാണ്. യൂണിവേഴ്‌സിറ്റി ആക്റ്റിന് വിരുദ്ധമാണ്. സാമൂഹ്യ നീതിക്ക് നിരക്കുന്നതല്ല. നടപടി സ്റ്റേ ചെയ്ത ശേഷമാണ് നോട്ടീസ് അയച്ചത്. ഇത് സ്വാഭാവിക നീതിക്ക് എതിരാണെന്നും അദ്ദേഹം പറഞ്ഞു.

ഭാരത് ജോഡോ യാത്രക്ക് മുന്‍പ് കോണ്‍ഗ്രസ് അധ്യക്ഷനെ തീരുമാനിക്കണമെന്ന് ഒരു വിഭാഗം

കോണ്‍ഗ്രസ് അധ്യക്ഷപദത്തില്‍ ഭാരത് ജോഡോ യാത്രക്ക് മുന്‍പ് ധാരണയിലെത്തണമെന്ന് മുതിര്‍ന്ന നേതാക്കള്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇക്കാര്യത്തില്‍ മൗനം തുടരുകയാണ് മുന്‍ ദേശീയ അധ്യക്ഷനും ഇപ്പോള്‍ പാര്‍ട്ടിയിലെ ഒന്നാം മുഖവുമായരാഹുല്‍ ഗാന്ധി. ലോക്‌സഭ തെരഞ്ഞെടുപ്പ് വരെ സോണിയ ഗാന്ധി തുടരണമെന്ന് ഒരു വിഭാഗം ആവശ്യപ്പെടുന്നു. അതേസമയം മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, അശോക് ഗെഹ്ലോട്ട്, കമല്‍നാഥ് എന്നിവരുടെ പേരുകളും അധ്യക്ഷ Read More …