യൂത്ത്‌ കോണ്‍ഗ്രസിലെ പീഡനം ചെറിയ വിഷയമെന്ന്‌ കെ സുധാകരന്‍; ഷാഫി പറമ്ബിലിനോട്‌ വിശദീകരണം ചോദിച്ചു

തിരുവനന്തപുരം: പാലക്കാട് യൂത്ത് കോണ്‍ഗ്രസ് ക്യാമ്ബില്‍ ദലിത് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത് ചെറിയ വിഷയമെന്ന് കെ സുധാകരന്‍. ഇത് സംബന്ധിച്ച്‌ ഷാഫി പറമ്ബിലിനോട് വിശദീകരണം തേടിയിട്ടുണ്ടെന്നും സുധാകരന്‍ പറഞ്ഞു. അത് വലിയ ചര്‍ച്ചയല്ല, ചെറിയ വിഷയമാണെന്നായിരുന്നു സുധാകരന്റെ ന്യായീകരണം. യുവതി പരാതി നല്‍കി ദിവസങ്ങള്‍ കഴിഞ്ഞിട്ടും യാതൊരു നടപടിയിലേക്കും കോണ്‍ഗ്രസ് നീങ്ങിയിട്ടില്ല. പരാതി പിന്‍വലിപ്പിക്കാനുള്ള ശ്രമവും Read More …

ആ​ബെ ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍ തു​ട​രു​ക​യാ​ണെ​ന്ന് ജ​പ്പാ​ന്‍ പ്ര​ധാ​ന​മ​ന്ത്രി

ടോ​ക്കി​യോ: ഷി​ന്‍​സോ ആ​ബെ ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍ തു​ട​രു​ക​യാ​ണെ​ന്ന് ജ​പ്പാ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ഫു​മി​യോ കി​ഷി​ദ. ആ​ബെ​യ്ക്കാ​യി പ്രാ​ര്‍​ഥി​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം അ​പ​ക​ട​ത്തെ അ​തി​ജീ​വി​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും കി​ഷി​ദ പ​റ​ഞ്ഞു. ആ​ബെ​യ്ക്ക് മ​തി​യാ​യ സു​ര​ക്ഷ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്ന് വി​ശ്വ​സി​ക്കാ​ന്‍ താ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്നു. പ​ക്ഷേ അ​ത് അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി​രി​ക്കും. എ​ല്ലാ കാ​ബി​ന​റ്റ് അം​ഗ​ങ്ങ​ളോ​ടും ടോ​ക്കി​യോ​യി​ലേ​ക്ക് മ​ട​ങ്ങാ​നും കി​ഷി​ദ ആ​വ​ശ്യ​പ്പെ​ടു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട ഷെ​ഡ്യൂ​ളി​നെ​ക്കു​റി​ച്ചൊ​ന്നും തീ​രു​മാ​നി​ച്ചി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം Read More …

പെ​ണ്‍​കു​ട്ടി​യെ അ​പ​മാ​നി​ക്കാ​ന്‍ ശ്ര​മി​ച്ചെ​ന്ന പ​രാ​തി​യി​ല്‍ പൂ​ജാ​രി​യെ അ​റ​സ്റ്റ് ചെ​യ്തു

കു​മ​ളി: ക്ഷേ​ത്ര​ത്തി​ലെ​ത്തി​യ ഒ​മ്ബ​തു​ വയസുള്ള പെ​ണ്‍​കു​ട്ടി​യെ അ​പ​മാ​നി​ക്കാ​ന്‍ ശ്ര​മി​ച്ചെ​ന്ന പ​രാ​തി​യി​ല്‍ പൂ​ജാ​രി​യെ അ​റ​സ്റ്റ് ചെ​യ്തു. വ​ണ്ടി​പ്പെ​രി​യാ​ര്‍ വ​ള്ള​ക്ക​ട​വ് ക്ഷേ​ത്ര​ത്തി​ലെ പൂ​ജാ​രി ആ​റ​ന്മു​ള സ്വ​ദേ​ശി വി​ബി​നാ​ണ്​ (32)​ വ​ണ്ടി​പ്പെ​രി​യാ​ര്‍ പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. വണ്ടിപ്പെരിയാര്‍ വള്ളക്കടവ് ശ്രീ ധര്‍മശാസ്താ ക്ഷേത്രത്തില്‍ പൂജാരിയായി കഴിഞ്ഞ 15 ദിവസമായി ജോലി ചെയ്ത്‌ വരികയായിരുന്നു വിബിന്‍. കഴിഞ്ഞ ദിവസം പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ Read More …

സംസ്ഥാന പാതയില്‍ ബൈക്കുകളുടെ അഭ്യാസ പ്രകടനം, നമ്ബര്‍ പ്ലേറ്റ് ഇല്ലാത്തതിനാല്‍ നിയമ നടപടി സാധിക്കില്ല

കോ​ന്നി: പു​ന​ലൂ​ര്‍-​മൂ​വാ​റ്റു​പു​ഴ പാ​ത​യി​ല്‍ കോ​ന്നി​യി​ല്‍ യു​വാ​ക്ക​ളു​ടെ ബൈ​ക്ക് അ​ഭ്യാ​സ​പ്ര​ക​ട​നം പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് ഭീ​ഷ​ണി​യാ​കു​ന്നു. കു​മ്ബ​ഴ മു​ത​ല്‍ കോ​ന്നി​വ​രെ​യു​ള്ള ഭാ​ഗ​ത്താ​ണ് ബൈ​ക്ക് അ​ഭ്യാ​സം ഏ​റെ​യും. ര​ണ്ടി​ല​ധി​കം പേ​ര്‍ ഒ​രു​പോ​ലെ അ​മി​ത വേ​ഗ​ത്തി​ലാ​ണ്​ ഇ​തു​വ​ഴി സ​ഞ്ച​രി​ക്കു​ന്ന​ത്. ഈ ​സ​മ​യം മ​റ്റ് വാ​ഹ​ന​ങ്ങ​ള്‍ മു​ന്നി​ല്‍​പെ​ട്ടാ​ല്‍ അ​പ​ക​ടം ഉ​റ​പ്പാ​ണ്. റോ​ഡി​ല്‍ അ​ഭ്യാ​സ പ്ര​ക​ട​നം ന​ട​ത്തു​ന്ന യു​വാ​ക്ക​ളു​ടെ വി​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​രു​ന്നു. Read More …

നടിയെ പീഡിപ്പിച്ച കേസ് : മെമ്മറി കാര്‍ഡ് വീണ്ടും ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചു

കൊച്ചി : ക്വട്ടേഷന്‍ പ്രകാരം നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചെന്ന കേസിലെ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് വീണ്ടും ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചു. ഹൈക്കോടതിയുടെ നിര്‍ദേശം അനുസരിച്ചു തിരുവനന്തപുരത്തെ സ്റ്റേറ്റ് ഫൊറന്‍സിക് സയന്‍സ് ലബോറട്ടറിയിലേക്കാണ് (എഫ്‌എസ്‌എല്‍) ഇന്നലെ കാര്‍ഡ് പരിശോധനയ്ക്ക് അയച്ചത്. കേസിലെ വിചാരണക്കോടതിയുടെ കസ്റ്റഡിയിലുണ്ടായിരുന്ന കാര്‍ഡ് മുദ്രവച്ച കവറില്‍ പൊലീസ് ഉദ്യോഗസ്ഥരാണു ലാബിലേക്കു കൊണ്ടുപോയത്. Read More …

യൂത്ത് കോണ്‍ഗ്രസ് ക്യാംപില്‍ പെണ്‍കുട്ടി അപമാനിക്കപ്പെട്ടെന്ന് പരാതി കിട്ടിയാല്‍ പോലിസിന് കൈമാറും:പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

കൊച്ചി: യൂത്ത് കോണ്‍ഗ്രസ് ചിന്തന്‍ ശിവിറില്‍ ഏതെങ്കിലും പെണ്‍കുട്ടി അപമാനിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അത് ആഭ്യന്തര പ്രശ്‌നമായി ഒതുക്കി തീര്‍ക്കില്ലെന്നും ആര്‍ക്കെങ്കിലും എതിരെ പരാതിയുണ്ടെങ്കില്‍ ആ പരാതി പോലിസിന് കൈമാറുമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ആരോപണ വിധേയനെതിരെ സംഘടനാ നടപടിയും ഉണ്ടാകും. പരാതി ഉണ്ടെങ്കില്‍ അത് പാര്‍ട്ടി സമിതി അന്വേഷിച്ച്‌ പറഞ്ഞു തീര്‍ക്കുന്ന Read More …

കൂറ്റന്‍ മരം റെയില്‍വേ സ്റ്റേഷന്‍ റോഡിലേക്ക് ഒടിഞ്ഞുവീണു

തിരുവല്ല: കൂറ്റന്‍ മരം റെയില്‍വേ സ്റ്റേഷന്‍ റോഡിലേക്ക് ഒടിഞ്ഞുവീണു. തിരുവല്ല റെയില്‍വേ സ്റ്റേഷനിലേക്ക് അടുത്തിടെ നിര്‍മ്മിച്ച പുതിയ റോഡിലേക്ക് നിന്നിരുന്ന ചുവട് ദ്രവിച്ച പാഴ്മരമാണ് റോഡിന് കുറുകെ നിലംപതിച്ചത്.ശക്തമായ കാറ്റിലും മഴയിലും ഇന്നലെ വൈകിട്ട് നാലിനാണ് സംഭവം. ഈസമയം ഇതുവഴി കടന്നുപോയ സ്‌കൂട്ടര്‍, കാര്‍ യാത്രികര്‍ അത്ഭുതകരമായി രക്ഷപെട്ടു. ഫയര്‍ഫോഴ്‌സ് അധികൃതര്‍ സ്ഥലത്തെത്തി മരംമുറിച്ചു നീക്കം Read More …

മന്ത്രിസ്ഥാനം രാജിവെച്ച സജി ചെറിയാന്‍റെ നടപടി സ്വാഗതാര്‍ഹമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: മല്ലപ്പള്ളിയിലെ ഭരണഘടനാ വിരുദ്ധ പ്രസംഗത്തിന്റെ പേരില്‍ മന്ത്രിസ്ഥാനം രാജിവെച്ച സജി ചെറിയാന്‍റെ നടപടി സ്വാഗതാര്‍ഹമെന്ന് രമേശ് ചെന്നിത്തല . ഉന്നതസ്ഥാനത്തിരിക്കുന്ന ആളുകള്‍ വാക്കുകള്‍ എങ്ങനെ ഉപയോഗിക്കണം എന്നുള്ളതിന്റെ ഒരു താക്കീതാണ് ഇതിലൂടെ ലഭിക്കുന്നത്. നമ്മള്‍ ഇരിക്കുന്ന സ്ഥാനത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ടുകൊണ്ട് പ്രസംഗിക്കാനും പ്രവര്‍ത്തിക്കാനും പൊതുപ്രവര്‍ത്തകര്‍ക്ക് ബാധ്യത ഉണ്ട് എന്നുള്ളതിന്റെ ഓര്‍മ്മപ്പെടുത്തലാണ് സജി ചെറിയാന്‍റെ ഈ Read More …