ലൈംഗിക കുറ്റകൃത്യങ്ങളില്‍ പരാതി നല്‍കുന്നതിനുള്ള കാലതാമസം പരിഗണിക്കേണ്ടതില്ല- ഹൈക്കോടതി

കൊച്ചി: ലൈംഗിക കുറ്റകൃത്യങ്ങളില്‍ പരാതി നല്‍കുന്നതിനുള്ള കാലതാമസം പരിഗണിക്കേണ്ടതില്ലെന്ന് ഹൈക്കോടതി. പോക്സോ കേസിലെ കീഴ്കോടതി ഉത്തരവിനെതിരെ പത്തനാപുരം സ്വദേശി നല്‍കിയ അപ്പീലാണ് ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ നിരീക്ഷണം. ഇരയുമായി ബന്ധപ്പെട്ട് നിരവധി ഘടകങ്ങള്‍ ഇതില്‍ പരിഗണിക്കേണ്ടതുണ്ടെന്ന് കോടതി വിലയിരുത്തി. മറ്റ് കുറ്റകൃത്യങ്ങള്‍ ഉള്‍പ്പെടുന്ന കേസിലെ കാലതാമസവുമായി താരതമ്യം ചെയ്യാനാകില്ല കേസിന്‍റെ വസ്തുതകളിലോ യാഥാര്‍ത്യങ്ങളിലോ ദുരൂഹതയുണ്ടെങ്കില്‍ മാത്രമേ Read More …

പ്രതിപക്ഷത്തെയും കോണ്‍ഗ്രസിനെയും നിശിതമായി വിമര്‍ശിച്ച്‌ മുഖ്യമന്ത്രി

തിരുവനന്തപുരം: എ.കെ.ജി. സെന്റര്‍ ആക്രമണവുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയ ചര്‍ച്ചയ്ക്കുള്ള മറുപടി പ്രസംഗത്തില്‍ പ്രതിപക്ഷത്തെയും കോണ്‍ഗ്രസിനെയും നിശിതമായി വിമര്‍ശിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. അക്രമത്തെ അപലപിക്കാന്‍ പ്രതിപക്ഷം തയ്യാറിയില്ലെന്ന് അദ്ദേഹം പറഞ്ഞു. ആക്രമണം എല്‍.ഡി.എഫ്. കണ്‍വീനര്‍ ഇ.പി. ജയരാജന്‍ ആസൂത്രണം ചെയ്ത് നടപ്പാക്കിയെന്നാണ് കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്‍ ആദ്യം നടത്തിയ ആദ്യ പ്രതികരണം. സംഭവം Read More …

ആക്രമണം ഉണ്ടാകുന്നതിന് അരമണിക്കൂര്‍ മുമ്ബേ ഇ.പി ജയരാജന്‍ പുറപ്പെട്ടോ എന്നാണ് സംശയം : വി ഡി സതീശന്‍

തിരുവനന്തപുരം: സ്വന്തം പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റി ഓഫീസ് ആക്രമിക്കപ്പെട്ടപ്പോള്‍ അത് ആഘോഷമാക്കി മാറ്റുകയാണ് സിപിഎം ചെയ്തതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. പോലീസ് നോക്കി നില്‍ക്കെ ഓഫീസുകള്‍ ആക്രമിക്കപ്പെട്ടത് എങ്ങനെയാണെന്നും വി.ഡി സതീശന്‍ നിയമസഭയില്‍ ചോദിച്ചു. ആക്രമണം ഉണ്ടാകുന്നതിന് അരമണിക്കൂര്‍ മുമ്ബേ ഇ.പി ജയരാജന്‍ പുറപ്പെട്ടോ എന്നാണ് സംശയം. ആക്രമണത്തിന് തലേദിവസം മുമ്ബ് വരെ എകെജി Read More …

യുപിയില്‍ ടീച്ചറെ കൊലപ്പെടുത്തി 12-ാം ക്ലാസ് വിദ്യാര്‍ഥി; വഴിവിട്ട ബന്ധത്തിനൊടുവില്‍ കൊലപാതകം

ലക്‌നൗ: ഉത്തര്‍പ്രദേശിലെ അയോധ്യയില്‍ സ്‌കൂള്‍ ടീച്ചറെ കൊലപ്പെടുത്തിയ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിയെ അറസ്റ്റ് ചെയ്തു. വിവാഹിതയായ ഈ ടീച്ചറും വിദ്യാര്‍ഥിയും തമ്മിലുണ്ടായിരുന്ന വഴിവിട്ട ബന്ധമാണ് കൊലപാതകത്തിനു കാരണമെന്ന് പോലീസ് പറയുന്നു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ കുട്ടിയുടെ ടി-ഷര്‍ട്ട് തിരിച്ചറിഞ്ഞാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്ന് ജി.ഐ.ജി എ.പി സിങ് പറഞ്ഞു. അറസ്റ്റിലായ വിദ്യാര്‍ഥിയും കൊല്ലപ്പെട്ട ടീച്ചറും തമ്മില്‍ Read More …

വളാഞ്ചേരിയില്‍ കുഴല്‍പ്പണവേട്ട; 71.5 ലക്ഷം പിടികൂടി

വളാഞ്ചേരി: വളാഞ്ചേരിയില്‍ പൊലിസ് നടത്തിയ വാഹനപരിശോധനയില്‍ കള്ളപ്പണം പിടികൂടി. കുഴല്‍പ്പണമായി അയച്ച 71,50,000 രൂപയാണ് പിടികൂടിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ വളാഞ്ചേരി പൊലിസാണ് പരിശോധന നടത്തിയത്. കെ എല്‍ 51എം 3235 അശോക് ലൈലാന്‍ഡ് മിനി ഗുഡ്‌സില്‍നിന്നാണ് പണംപിടിച്ചത്. വാഹനത്തിന്റെ ഡാഷ് ബോര്‍ഡിന്റെ ഉള്ളിലും സീറ്റിന്റെ അടിയിലുമാണ് പണം സൂക്ഷിച്ചിരുന്നത്. വാഹനം ഓടിച്ചിരുന്ന ഷംസുദ്ദീന്‍ (42), സഹായി Read More …

സില്‍വര്‍ലൈന്‍ പദ്ധതി വേഗത്തിലാക്കണം; കേന്ദ്ര റയില്‍മന്ത്രിക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ കത്ത്

കേന്ദ്ര റയില്‍മന്ത്രിക്ക് സില്‍വര്‍ലൈന്‍ പദ്ധതി വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ കത്ത്. ഗവര്‍ണര്‍ കഴിഞ്ഞവര്‍ഷം ഓഗസ്റ്റ് 16നാണ് കത്തയച്ചത്. ആരിഫ് മുഹമ്മദ് ഖാന്‍ അയച്ച കത്തിന്‍റെ പകര്‍പ്പ് പുറത്തായി. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 16 ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവിന് അയച്ച കത്താണ് പുറത്തായിരിക്കുന്നത്. Read More …

അര്‍ബുദ ബാധിതനായ 12 കാരനെ എഡിജിയായി പൊലീസ് നിയമിച്ചു

പ്രയാഗ് രാജ്: അര്‍ബുദബാധിതനായ 12 കാരനെ അഡീഷണല്‍ ഡയറക്ടര്‍ ജനറലായി (എഡിജി) നിയമിച്ച്‌ പ്രയാഗ് രാജ് പൊലീസ്. യുപി യിലെ പ്രയാഗ് രാജ് സ്വദേശിയായ ഹര്‍ഷ് ദുബെ എന്ന കുട്ടിയെയാണ് ഒരുദിവസത്തേക്ക് എഡിജിയായി നിയമിച്ചത്. ചുമതലയേറ്റ ശേഷം 12 കാരന്‍ പോലീസിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച്‌ ചോദ്യങ്ങള്‍ ചോദിക്കുകയും രേഖകളും പരിശോധിക്കുകയും ചെയ്തു. ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരും Read More …

മഹാരാഷ്ട്ര‍ ഇനി ഏക്‌നാഥ് ഷിന്‍ഡെ സര്‍ക്കാര്‍ ഭരിക്കും; നിയമസഭയില്‍ 164 പേരുടെ പിന്തുണയോടെ വിശ്വാസം തെളിയിച്ചു

മുംബൈ: മഹാരാഷ്ട്ര നിയമസഭയില്‍ ഭൂരിപക്ഷം തെളിയിച്ച്‌ മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ. കേവല ഭൂരിപക്ഷത്തേക്കാള്‍ 20 വോട്ട് അധികം നേടിയാണ് ഏക്‌നാഥ് ഷിന്‍ഡെ സര്‍ക്കാര്‍ അധികാരമേറ്റത്. നിയമസഭയില്‍ നടന്ന വിശ്വാസ വോട്ടെടുപ്പില്‍ 164 പേരുടെ പിന്തുണയാണ് ഷിന്‍ഡെക്ക് ലഭിച്ചത്. എതിര്‍പക്ഷത്ത് 99 അംഗങ്ങളാണുണ്ടായിരുന്നത്. കഴിഞ്ഞ ദിവസം നടന്ന സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ ഉദ്ധവ് പക്ഷത്തിന്റെ സ്ഥാനാര്‍ഥിക്ക് 107 വോട്ട് Read More …