പീഡന പരാതി: പി.സി ജോര്‍ജ് അറസ്റ്റില്‍

തിരുവനന്തപുരം: സോളാര്‍ കേസിലെ പരാതിക്കാരി നല്‍കിയ രഹസ്യമൊഴിയുടെ അടിസ്ഥാനത്തില്‍ മുന്‍ എംഎല്‍എ പി.സി ജോര്‍ജിനെ പൊലീസ് അറസ്റ്റ് ചെയ്തു. 354,354എ വകുപ്പുകള്‍ ചുമത്തിയാണ് ജോര്‍ജിനെതിരെ കേസെടുത്തത്.പീഡനശ്രമം, അശ്ലീല സന്ദേശം, കടന്ന് പിടിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. 2022 ഫെബ്രുവരി 10 ന് തൈക്കാട് ഗസ്റ്റ് ഹൗസില്‍ വച്ചാണ് സംഭവം നടന്നതെന്ന് പരാതിക്കാരി മൊഴിയില്‍ പറയുന്നു. Read More …

പേവിഷബാധ മരുന്ന് പരാജയം: സര്‍ക്കാറിന്റെ അനാസ്ഥയെന്ന് കെ. സുരേന്ദ്രന്‍

കോഴിക്കോട്: സംസ്ഥാനത്ത് പേവിഷ ബാധയേറ്റ് രോഗികള്‍ മരിക്കാനിടയായ സംഭവം ഗൗരവതരമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. സംസ്ഥാന സര്‍ക്കാര്‍ വാങ്ങിയ പേവിഷ ബാധയ്ക്കുള്ള മരുന്നുകളുടെ ഗുണ നിലവാരമില്ലായ്മയാണോ രോഗികള്‍ മരിക്കാന്‍ ഇടയാക്കിയതെന്ന് അന്വേഷിക്കണമെന്ന് അദ്ദേഹം പറഞ്ഞു. കെ.എം.എസ്.സി.എല്ലില്‍ നടക്കുന്ന അഴിമതിയാണ് മരുന്നുകളുടെ നിലവാരമില്ലായ്മക്ക് കാരണം. ആരോഗ്യവകുപ്പിന്റെ അനാസ്ഥയാണ് വിലപ്പെട്ട ജീവനുകള്‍ നഷ്ടപ്പെടുന്നതിലേക്ക് വഴിവെച്ചതെന്ന് വ്യക്തമാണ്. Read More …

പിഞ്ചുകുഞ്ഞിന്റെ പാദസരം മോഷ്ടിച്ച ഗര്‍ഭിണിയെ പിന്തുടര്‍ന്ന് പിടികൂടി അങ്കണവാടി അധ്യാപികമാര്‍

മലപ്പുറം: പിഞ്ചുകുഞ്ഞിന്റെ പാദസരം മോഷ്ടിച്ച യുവതിയെ പിന്തുടര്‍ന്ന് പിടികൂടി അങ്കണവാടി അധ്യാപികമാര്‍. പ്രതി ഏഴ് മാസം ഗര്‍ഭിണിയുമാണ്. കൊട്ടാരം സ്വദേശികളുടെ കൂടെ ഉണ്ടായിരുന്ന കുഞ്ഞിന്റെ കാലിലെ സ്വര്‍ണ പാദസരമാണ് വളാഞ്ചേരി ബസ് സ്റ്റാന്‍ഡില്‍ നിന്നും മോഷണം പോയത്. ചെന്നൈ സ്വദേശിനി തൃഷ എന്ന സന്ധ്യ (22) യാണ് പാദസരം കവര്‍ന്നത്. മോഷ്ടിച്ച പാദസരവുമായി ഓട്ടോയില്‍ കയറി Read More …

ചോദ്യം ഉന്നയിച്ച മാധ്യമപ്രവര്‍ത്തകയെ അധിക്ഷേപിച്ച്‌ പി സി ജോര്‍ജ്; കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു

തിരുവനന്തപുരം> വനിതാ മാധ്യമപ്രവര്‍ത്തകയെ അപമാനിച്ച്‌ പി സി ജോര്‍ജ്. പീഡനക്കേസില്‍ അറസ്റ്റിലായ ശേഷം തെക്കാട് ​ഗസ്റ്റ് ഹൗസില്‍ നിന്ന് പുറത്തുവന്ന് മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയായിരുന്നു സംഭവം. ജോര്‍ജിനെതിരെ പീഡപരാതി നല്‍കിയ സ്ത്രീയുടെ പേര് വെളിപ്പെടുത്തിയത് കൈരളി ടിവി റിപ്പോര്‍ട്ടര്‍ ചോദ്യം ചെയ്തു. ഇങ്ങനെ ഇരയുടെ പേര് പറയുന്നത് ശരിയല്ലല്ലോ എന്നായിരുന്നു ചോദ്യം. എന്നാല്‍ പിന്നെ ഞാന്‍ നിങ്ങളുടെ Read More …

എകെജി സെന്ററിലെ ബോംബ് വിവാദത്തില്‍ സിപിഐഎമ്മിനെ കടന്നാക്രമിച്ച്‌ പ്രതിപക്ഷനേതാവ്

എകെജി സെന്ററിലെ ബോംബ് വിവാദത്തില്‍ സിപിഐഎമ്മിനെ കടന്നാക്രമിച്ച്‌ പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. കേരളത്തിലെ ജനങ്ങള്‍ സിപിഐഎമ്മിനെ പരിഹസിച്ച്‌ ചിരിക്കുകയാണ്. പാര്‍ട്ടി ആസ്ഥാനത്തേക്ക് ബോംബേറുണ്ടായത് പ്രവര്‍ത്തകര്‍ പോലും വിശ്വസിക്കുന്നില്ല. ആക്രമണത്തില്‍ ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പോലും പ്രതിയാകില്ലെന്ന് ഉറപ്പുണ്ട്. സ്വര്‍ണ്ണക്കടത്ത് കേസില്‍ നിന്നും ജനശ്രദ്ധ തിരിച്ചുവിടാനാണ് ആക്രമണം നടത്തിയതെന്നും വി ഡി സതീശന്‍ ചൂണ്ടിക്കാട്ടി. ‘സര്‍ക്കാര്‍ Read More …

കെഎസ്‌ആര്‍ടിസി ശമ്ബള വിതരണം : 65 കോടി സര്‍ക്കാര്‍ സഹായം തേടി മാനേജ്‌മെന്റ്

തിരുവനന്തപുരം: കെഎസ്‌ആര്‍ടിസി ജൂണ്‍ മാസത്തെ ശമ്ബള വിതരണത്തിനായി സര്‍ക്കാര്‍ സഹായം തേടി മാനേജ്‌മെന്റ്. കോടതി നിര്‍ദ്ദേശിച്ച പ്രകാരം അഞ്ചാം തീയതിക്ക് മുമ്ബ് ശമ്ബള വിതരണം പൂര്‍ത്തിയാക്കാന്‍ 65 കോടി രൂപ സഹായം വേണമെന്നാണ് മാനേജ്‌മെന്റ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. മെയ് മാസത്തെ ശമ്ബള വിതരണം ഇനിയും പൂര്‍ത്തിയായിട്ടില്ല. മെക്കാനിക്കുകളുടെയും ശമ്ബള വിതരണം ഇന്ന് പൂര്‍ത്തിയാക്കുമെന്ന് മാനേജ്‌മെന്റ് പ്രതിനിധികള്‍ Read More …

കാലിക്കറ്റ് സര്‍വകലാശാല പരിസരത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ചു സുരക്ഷാ ഉദ്യോഗസ്ഥന്‍ കസ്റ്റഡിയില്‍

കാലിക്കറ്റ് സര്‍വകലാശാല പരിസരത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ചു. വിമുക്ത ഭടനായിരുന്ന സുരക്ഷാ ജീവനക്കാരന്‍ മണികണ്ഠന്‍ പൊലീസ് കസ്റ്റഡയിലാണ്. സെക്യൂരിറ്റി യൂണിഫോമില്‍ ഡ്യൂട്ടി ചെയ്യുന്നതിനിടെയായിരുന്നു പീഡനം. പരിസരത്തുള്ള സ്‌കൂളില്‍ നിന്നും സുഹൃത്തുക്കള്‍ക്കൊപ്പം സര്‍വകലാശാല വളപ്പിലെത്തിയ വിദ്യാര്‍ഥിനിയെ ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം. കഴിഞ്ഞ മാസം 29 നാണ് കേസിന് ആസ്പതമായ സംഭവം നടക്കുന്നത്. കാലിക്കറ്റ് സര്‍വകലാശാലയുടെ തൊട്ടടുത്തുള്ള സ്കൂളില്‍ നിന്ന് Read More …

കെ.സുധാകരന്റെ പ്രസ്താവനയ്ക്ക് മറുപടി അര്‍ഹിക്കുന്നില്ല : മന്ത്രി എം.വി.ഗോവിന്ദന്‍

കെ.സുധാകരന്റെ പ്രസ്താവനയ്ക്ക് മറുപടി അര്‍ഹിക്കുന്നില്ലെന്ന് മന്ത്രി എം.വി.ഗോവിന്ദന്‍. സി.പി.എം സംസ്ഥാന കമ്മിറ്റി ഓഫീസിന് നേരെ കോണ്‍ഗ്രസ് നേതൃത്വം ആസൂത്രിതമായി നടത്തിയ ബോംബാക്രമണമാണ് അതെന്നും മന്ത്രി ആരോപിച്ചു. തളിപ്പറമ്ബില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അക്രമം നടത്തിയശേഷം അത് സി.പി.എമ്മിന്‍്റെയും ,എല്‍.ഡി.എഫ് കണ്‍വീനറായ ഇ.പി.ജയരാജന്‍്റെയും ആസൂത്രണത്തിന്‍്റെ ഫലമെന്നു പറയുന്ന കെ.പി.സി.സി പ്രസിഡന്റിന്റെ പ്രസ്താവനയ്ക്ക് യഥാര്‍ത്ഥത്തില്‍ മറുപടി അര്‍ഹിക്കുന്നില്ല . Read More …