മലപ്പുറത്ത് അടച്ചിട്ട വീട്ടില്‍ നിന്ന് സ്വര്‍ണം കവര്‍ന്നു; ആറുപേര്‍ പിടിയില്‍

മലപ്പുറം: കോഡൂരിലെ അടച്ചിട്ട വീട്ടില്‍നിന്ന് 17 പവനോളം സ്വര്‍ണാഭരണം മോഷണം പോയ സംഭവത്തില്‍ ആറു പേര്‍ പിടിയില്‍. കോഡൂര്‍ സ്വദേശികളായ അബ്‌ദുള്‍ ജലീല്‍ (28), മുഹമ്മദ് ജസിം (20), ഹാഷിം (25), റസല്‍ (19), പൊന്‍മള സ്വദേശി ശിവരാജ് (21), ഒതുക്കുങ്ങല്‍ സ്വദേശി മുഹമ്മദ് മുര്‍ഷിദ് (20) എന്നിവരെയാണ് പിടികൂടിയത്. കഴിഞ്ഞ 18ന് കോഡൂര്‍ കോത്താന്‍ Read More …

പിപ്പിടിവിദ്യയും, പ്രത്യേക ആക്ഷനുമൊക്കെ, അതുകണ്ട് പേടിക്കുന്ന അടിമകളോട് കാണിച്ചാല്‍ മതി ; കെ സുധാകരന്‍

മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. പിപ്പിടിവിദ്യയും, പ്രത്യേക ആക്ഷനുമൊക്കെ, അതുകണ്ട് പേടിക്കുന്ന അടിമകളോട് കാണിച്ചാല്‍ മതിയെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. കേരളത്തിന് കേള്‍ക്കേണ്ടത് പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങളാണ്. നിയമസഭയില്‍ മാത്യു കുഴല്‍നാടന്‍ പറഞ്ഞതിനെ സാധൂകരിക്കുന്ന തെളിവുകള്‍ അദ്ദേഹം പുറത്ത് വിട്ടിട്ടുണ്ട്. ഇനി മറുപടി പറയേണ്ടത് മുഖ്യമന്ത്രിയാണ്. കെ സുധാകരന്‍ ഫേസ്ബുക്ക് കുറിപ്പിന്റെ Read More …

‘ വീർ സവർക്കറെ അപമാനിക്കാൻ അനുവദിക്കില്ല’; നടി സ്വര ഭാസ്‌കറിന് വധഭീഷണി കത്ത്

ബോളിവുഡ് നടി സ്വര ഭാസ്‌കറിന് വധഭീഷണിക്കത്ത്. വെർസോവയിലെ നടിയുടെ വസതിയിലേക്കാണ് കത്ത് ലഭിച്ചത്. ഉടൻ തന്നെ നടി കത്തുമായി വെർസോവ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. പൊലീസ് അന്വേഷണം ആരംഭിച്ചു. പരാതിയുടെ അടിസ്ഥാനത്തിൽ, അജ്ഞാതരായ ആളുകൾക്കെതിരെ എഫ് ഐ ആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി. വീർ സവർക്കറെ അപമാനിക്കുന്നത് രാജ്യത്തെ യുവാക്കൾ Read More …

എന്തുകുഴല്‍നാടന്‍,എവിടെനിന്ന് എന്തെങ്കിലും കേട്ട് വന്ന പറയുന്ന നിലവാരമില്ലാത്തയാള്‍;ഇപി ജയരാജന്‍

കോണ്‍ഗ്രസ് എംഎല്‍എ മാത്യു കുഴല്‍നാടന്‍ നിലവാരമില്ലാത്തയാളെന്ന് എല്‍ഡിഎഫ് കണ്‍വീനറും മുന്‍മന്ത്രിയുമായ ഇപി ജയരാജന്‍. സ്വപ്ന സുരേഷ് ഉയര്‍ത്തിയ സ്വര്‍ണക്കടത്ത് ആരോപണം നിലവാരമില്ലാത്തത.് ഇതിന് പിന്നാലെ നടക്കലല്ല ശരിയായ രാഷ്ട്രീയമെന്നും ഇപി ജയരാജന്‍ പറഞ്ഞു ഒരു സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയായി 20 തവണ സ്വര്‍ണം കടത്തിയെന്ന് പറഞ്ഞ് ഒരു സ്ത്രീ ആര്‍എസ്എസ് ക്യാമ്പില്‍ നിന്ന് പുറത്തുവരുമ്പോള്‍ അവരേ Read More …

സ്വപ്ന സുരേഷിന്റെ ആരോപണം ഗുരുതരം, മുഖ്യമന്ത്രി സിബിഐ അന്വേഷണത്തെ ഭയപ്പെടുന്നുവെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍

ഷാര്‍ജാ ഷെയ്ഖിനെ വിദേശകാര്യമന്ത്രാലയം അറിയാതെ വഴി തിരിച്ച് ക്ലിഫ് ഹൗസില്‍ എത്തിച്ചെന്ന സ്വപ്ന സുരേഷിന്റെ ആരോപണം ഗുരുതരമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍ പറഞ്ഞു. ഇക്കാര്യം സംസ്ഥാന പൊലീസ് അന്വേഷിക്കണം. വിദേശകാര്യ വകുപ്പിന് പരാതി കിട്ടിയാല്‍ അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവോ, പൊതുപ്രവര്‍ത്തകരോ ആരെങ്കിലും ഒരാള്‍ കത്തെഴുതിയാല്‍ ഇക്കാര്യത്തില്‍ അന്വേഷണം നടത്തുമെന്ന് വി മുരളീധരന്‍ കൊച്ചിയില്‍ Read More …

നീന്തല്‍ പഠിച്ചവര്‍ക്ക് പ്ലസ് വണ്ണിന് ബോണസ് പോയിന്റില്ല; പ്രചാരണം തെറ്റെന്ന് മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിന് ബോണസ് പോയിന്റിനായി വിദ്യാര്‍ത്ഥികള്‍ക്ക് നീന്തല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് പൊതു വിദ്യാഭ്യാസ- തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. ഇതുമായി ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ഒരു ഏജന്‍സിക്കും അധികാരം നല്‍കിയിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. ഈ വര്‍ഷത്തെ ബോണസ് പോയിന്റുകള്‍ സംബന്ധിച്ച്‌ ഇതുവരെ തീരുമാനം കൈക്കൊണ്ടിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് ഇപ്പോള്‍ Read More …

ബ്രൂവറി കേസ്: സർക്കാരിന് തിരിച്ചടി, ചെന്നിത്തലയ്ക്ക് രേഖകൾ നൽകണം

തിരുവനന്തപുരം: അനധികൃത ബ്രൂവറികൾ അനുവദിക്കാനുള്ള നീക്കത്തിനെതിരായ ഹർജിയിൽ സർക്കാരിന് തിരിച്ചടി. ക്രമക്കേട് നടന്നിട്ടില്ലെന്നും ഹർജി തള്ളണമെന്നുള്ള സർക്കാർ ഹർജി വിജിലൻസ് കോടതി തള്ളി. ഇതോടെ കേസുമായി ബന്ധപ്പെട്ട രേഖകൾ ഹർജിക്കാരനായ രമേശ് ചെന്നിത്തലയ്ക്ക് നൽകണം. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ബ്രൂവറികള്‍ അനുവദിക്കാനുള്ള നീക്കത്തിനു പിന്നില്‍ അഴിമതിയുണ്ടെന്നാരോപിച്ചാണ് അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തല കോടതിയെ Read More …

മിന്നല്‍ പരിശോധനയുമായി സജി ചെറിയാന്‍; എതിരേറ്റത് ഒഴിഞ്ഞ കസേരകള്‍

തിരുവനന്തപുരം: ഫിഷറീസ് ഡയറക്ടറേറ്റില്‍ മിന്നല്‍ പരിശോധന നടത്തിയ മത്സ്യബന്ധന വകുപ്പ് മന്ത്രി സജി ചെറിയാനെ എതിരേറ്റത് ഒഴിഞ്ഞ് കിടക്കുന്ന കസേരകള്‍. ഇന്ന് (ബുധനാഴ്ച) രാവിലെ പത്തരയോടെ ആണ് വികാസ് ഭവനിലെ ഫിഷറീസ് ഡയറക്ടറേറ്റ് ഓഫീസില്‍ മന്ത്രി സജി ചെറിയാന്‍ മിന്നല്‍ പരിശോധന നടത്തിയത്. എന്നാല്‍ മന്ത്രി സജി ചെറിയാന്‍ എത്തുമ്ബോള്‍ ഓഫീസില്‍ പതിനേഴ് ജീവനക്കാര്‍ എത്തിയിരുന്നില്ല. Read More …