എസ്‌എഫ്‌ഐ രാഹുല്‍ ഗാന്ധിയുടെ ഓഫീസിലേക്ക് മാര്‍ച്ച്‌ നടത്തേണ്ട ഒരു കാര്യവുമില്ലെന്ന് ഇ പി ജയരാജന്‍

എസ്‌എഫ്‌ഐ രാഹുല്‍ ഗാന്ധിയുടെ ഓഫീസിലേക്ക് മാര്‍ച്ച്‌ നടത്തേണ്ട ഒരു കാര്യവുമില്ലെന്ന് എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. ഇ ഡി രാഹുല്‍ ഗാന്ധിയെ വേട്ടയാടുകയാണ്. വയനാട്ടില്‍ എന്ത് സംഭവിച്ചുവെന്ന് അറിയില്ലെന്നും ഇ പി പറഞ്ഞു. വയനാട്ടില്‍ രാഹുല്‍ ഗാന്ധി എം പിയുടെ ഓഫീസിനു നേരെ ഉണ്ടായ അതിക്രമത്തിന് ഭാരവാഹികള്‍ നേതൃത്വം നല്‍കിയിട്ടുണ്ടെങ്കില്‍ നടപടി Read More …

ഓഫിസ് ആക്രമണം: സംസ്ഥാനത്ത് പ്രതിഷേധം കനക്കുന്നു

കല്‍പ്പറ്റ: വയനാട്ടിലെ രാഹുല്‍ ഗാന്ധി എം.പിയുടെ ഓഫിസ് ആക്രമിച്ച്‌ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചതിനെത്തുടര്‍ന്ന് സംസ്ഥാനത്തൊട്ടാകെ പ്രതിഷേധം കനക്കുന്നു. യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു, യു.ഡി.എഫ് എന്നീവരുടെ നേതൃത്വത്തിലാണ് പ്രതിഷേധം. കോട്ടയത്ത് പൊലിസും പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍മുണ്ടായി. സംഘര്‍ഷത്തില്‍ നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. പാലക്കാട് ദേശീയ പാത യൂത്ത് കോണ്‍ഗ്രസ് ഉപരോധിച്ചു. റോഡില്‍ ടയറുകള്‍ കത്തിച്ചു. തിരുവനന്തപുരം Read More …

കോഴിക്കോട് ഹോട്ടല്‍ തൊഴിലാളിയായ യുവാവിന് കുത്തേറ്റു; നാല് പേര്‍ അറസ്റ്റില്‍

കോഴിക്കോട്: കെട്ടാങ്ങലില്‍ ഹോട്ടല്‍ തൊഴിലാളിയായ യുവാവിനെ ആറംഗ സംഘം കുത്തി പരിക്കേല്‍പ്പിച്ചു. കെട്ടാങ്ങല്‍ – മലയമ്മ റോഡിലെ ഫുസ്സീസ് ഹോട്ടലിലെ ജീവനക്കാരനായ ഉമ്മറിനാണ് കുത്തേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ പോലീസ് അറസ്റ്റ് ചെയ്‌തു. ചിറ്റാരിപിലാക്കല്‍ സ്വദേശി അഷ്‌റഫ്, ചാത്തമംഗലം സ്വദേശികളായ അഖിലേഷ് ഷാലിദ്, രഞ്‌ജിത് എന്നിവരെയാണ് കുന്ദമംഗലം പൊലീസ് പിടികൂടിയത്. ഇന്നലെ രാത്രി 11 Read More …

പ്ലസ് വണ്‍ പ്രവേശനത്തില്‍ ആവശ്യമെങ്കില്‍ സീറ്റുകള്‍ വര്‍ധിപ്പിക്കാമെന്ന് വിദ്യാഭ്യാസ മന്ത്രി

പ്ലസ് വണ്‍ പ്രവേശനത്തില്‍ ആവശ്യമെങ്കില്‍ സീറ്റുകള്‍ വര്‍ധിപ്പിക്കാമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. വിദ്യാര്‍ത്ഥികള്‍ക്ക് ആശങ്ക വേണ്ടെന്ന് അദ്ദേഹം പറഞ്ഞു. എല്ലാവര്‍ക്കും ഉപരിപഠനത്തിന് അവസരമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. പാഠ്യപദ്ധതി പരിഷ്‌കരണത്തിന് സ്‌കൂളുകളില്‍ പ്രത്യേക പി.ടി.എ യോഗം ചേര്‍ന്ന് അഭിപ്രായം സ്വരൂപിക്കുമെന്നും മന്ത്രി പറഞ്ഞു. അതേസമയം സമൂഹമാധ്യമങ്ങളിലാകെ വൈറലായ ഒരു വീഡിയോ പങ്കുവെച്ച്‌ മന്ത്രി വി ശിവന്‍കുട്ടി Read More …

അനിത പുല്ലയില്‍ നിയമസഭാ മന്ദിരത്തില്‍ പ്രവേശിച്ചത് വീഴ്ച ; സ്പീക്കര്‍

തിരുവനന്തപുരം: മോന്‍സന്‍ മാവുങ്കല്‍ പ്രതിയായ പുരാവസ്തു തട്ടിപ്പ് കേസിലെ ഇടനിലക്കാരി എന്ന ആരോപണമുള്ള അനിത പുല്ലയില്‍ ലോക കേരള സഭ നടക്കുമ്ബോള്‍ നിയമസഭാ മന്ദിരത്തില്‍ പ്രവേശിച്ച സംഭവത്തില്‍ നടപടി പ്രഖ്യാപിച്ച്‌ സ്പീക്കര്‍ എം.ബി. രാജേഷ്. അനിത പുല്ലയിലിനെ സഭാ ടി.വിയുടെ ഓഫീസില്‍ പ്രവേശിക്കാന്‍ സഹായിച്ച, ഏജന്‍സി ജീവനക്കാരെ പുറത്താക്കുമെന്ന് സ്പീക്കര്‍ അറിയിച്ചു. ചീഫ് മാര്‍ഷലിന്റെ അന്വേഷണ Read More …

പതിനേഴുകാരിയെ ലോഡ്ജിലെത്തിച്ച്‌ പീഡിപ്പിച്ചു; പതിനേഴുകാരനെതിരെ കേസ്

കാസര്‍കോട്: പ്രണയം നടിച്ച്‌ മൈസൂരുവിലെ പതിനേഴുകാരിയെ കോഴിക്കോട്ടെത്തിച്ച്‌ പീഡിപ്പിച്ച 17കാരനെതിരെ കേസ്. ബദിയഡുക്ക സ്വദേശിയായ പതിനേഴുകാരനെതിരെയാണ് പൊലീസ് കേസെടുത്തത്. 17കാരന്‍ ഈ പെണ്‍കുട്ടിയെ കോഴിക്കോട്ടെ ലോഡ്ജിലെത്തിച്ച്‌ പീഡിപ്പിച്ചതായാണ് പരാതി. ഇയാള്‍ മൈസൂരുവിലെ സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരനാണ്. കഴിഞ്ഞദിവസം കാസര്‍കോട് കെ.എസ്.ആര്‍.ടി.സി. ബസ്സ്റ്റാന്‍ഡ് പരിസരത്ത് സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെത്തിയ പെണ്‍കുട്ടിയെ ചോദ്യംചെയ്തതോടെയാണ് പീഡനവിവരം പുറത്തുവന്നത്. സാമൂഹികമാധ്യമം വഴിയാണ് ഇവര്‍ Read More …

എസ്.എസ്.എല്‍.സി. വിജയിക്കില്ലെന്ന് കൂട്ടുകാരും നാട്ടുകാരും കളിയാക്കി; കുഞ്ഞാക്കുവിന്റെ വൈറല്‍ ഫ്‌ളക്‌സിന് പിന്നില്‍ മധുര പ്രതികാരം

പത്തനംതിട്ട: എസ്.എസ്.എല്‍.സി. പരീക്ഷാഫലം വന്ന് രണ്ടുദിവസം കഴിഞ്ഞപ്പോള്‍ കൊടുമണ്‍- അങ്ങാടിക്കല്‍ റോഡില്‍ ഒരു ഫ്‌ളക്‌സ് സ്ഥാപിക്കപ്പെട്ടു. ഒരു കൗമാരക്കാരന്‍ കൂളിങ് ഗ്ലാസ് വെച്ചിരിക്കുന്ന പടവും തലവാചകവും: ചിലര്‍ വരുമ്ബോള്‍ ചരിത്രം വഴിമാറും. ഒപ്പം ഇങ്ങനെയും എഴുതിയിട്ടുണ്ട്. 2022 എസ്.എസ്.എല്‍.സി.പരീക്ഷയില്‍ മരണമാസ് വിജയം നേടിയ കുഞ്ഞാക്കു എന്ന എനിക്ക് എന്റെ തന്നെ അഭിനന്ദനങ്ങള്‍ എന്നായിരുന്നു അത്. അങ്ങാടിക്കല്‍ Read More …

അടുത്ത രണ്ടാഴ്ച മഴ കനക്കും; അഞ്ചു ദിവസം ഇടിമിന്നലോടുകൂടിയ വ്യാപക മഴ; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: കര്‍ണാടക തീരം മുതല്‍ തെക്കന്‍ ഗുജറാത്ത് തീരം വരെ നിലനില്‍ക്കുന്ന ന്യൂനമര്‍ദപാത്തിയുടെയും അറബിക്കടലിലെ പടിഞ്ഞാറന്‍ കാറ്റിന്റെയും സ്വാധീന ഫലമായി കേരളത്തില്‍ അടുത്ത അഞ്ചു ദിവസം ഇടിമിന്നലോടുകൂടിയ വ്യാപകമായ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത രണ്ട് ആഴ്ചകളിലും കേരളത്തില്‍ സാധാരണ ഈ കാലയളവില്‍ ലഭിക്കേണ്ട Read More …