അമ്മയെ മകള്‍ വീട്ടുമുറ്റത്തെ തൂണില്‍ കെട്ടിയിട്ടു മര്‍ദിച്ചു

കൊല്ലം: സ്വത്തുതര്‍ക്കത്തിന്റെ പേരില്‍ പത്തനാപുരത്ത്‌ അമ്മയെ മകള്‍ വീട്ടുമുറ്റത്തെ തൂണില്‍ കെട്ടിയിട്ടു മര്‍ദിച്ചു. സംഭവത്തിന്റെ വീഡിയോദൃശ്യങ്ങള്‍ പ്രചരിച്ചതോടെ മകള്‍ക്കെതിരേ കേസ്‌. പത്തനാപുരം പാലപ്പള്ളില്‍ വീട്ടില്‍ വയോധികയായ ലീലാമ്മയെയാണ്‌ മകള്‍ ലീന മര്‍ദിച്ചത്‌. പ്രശ്‌നത്തില്‍ ഇടപെട്ട വനിതാ പഞ്ചായത്ത്‌ അംഗത്തിനും മര്‍ദനമേറ്റു. ഞായറാഴ്‌ച ഉച്ചകഴിഞ്ഞ്‌ മൂന്നോടെയായിരുന്നു സംഭവം. വീടിന്റെ ഉടമസ്‌ഥാവകാശവുമായി ബന്ധപ്പെട്ടു അമ്മയും മകളും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു.വീടിനു Read More …

കാവി മുണ്ടുടുത്തവരേയും ചന്ദനംതൊട്ടവരേയും സംഘപരിവാറാക്കുന്ന നില ശരിയല്ല: സതീശന്‍

തിരുവനന്തപുരം: കോണ്‍ഗ്രസിന് ഒരു തരത്തിലുമുള്ള മൃദുഹിന്ദുത്വവുമില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. വോട്ടിനായി ഒരു വര്‍ഗീയ വാദിയുടേയും തിണ്ണ നിരങ്ങിയിട്ടില്ലെന്നും അത്തരക്കാരുടെ വോട്ട് വേണ്ടെന്ന് പ്രഖ്യാപിച്ചാണ് തിരഞ്ഞെടുപ്പിനെ നേരിട്ടതെന്നും സതീശന്‍ പറഞ്ഞു. കാവി മുണ്ടുടുത്തവരേയും ചന്ദനക്കുറി തൊട്ടവരേയും വര്‍ഗീയവാദികളാക്കി ചിത്രീകരിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനം നടത്തുകയായിരുന്നു സതീശന്‍.‘വര്‍ഗീയ ശക്തികള്‍ നമ്മുടെ രാജ്യത്തും സംസ്ഥാനത്തും അഴിഞ്ഞാടുന്ന ഒരു Read More …

പെണ്‍കുട്ടികളെ ശല്യംചെയ്തത് ചോദ്യംചെയ്തതിന് ഹോംസ്‌റ്റേയില്‍ ഗുണ്ടാആക്രമണം

കൊച്ചി: ഫോര്‍ട്ട് കൊച്ചിയിലെ ഹോംസ്‌റ്റേയില്‍ ഗുണ്ടാ ആക്രമണം. പെണ്‍കുട്ടികളെ ശല്യംചെയ്തത് ചോദ്യംചെയ്തതിനാണ് ഗുണ്ടാസംഘം ഹോംസ്‌റ്റേയിലെത്തി ആക്രമണം അഴിച്ചുവിട്ടത്. ഇതോടെ ഹോംസ്‌റ്റേ നടത്തിപ്പുകാരും തിരിച്ചടിച്ചു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇരുകൂട്ടര്‍ക്കുമെതിരേ സംഭവത്തില്‍ കേസെടുക്കുമെന്നും കൂടുതല്‍ പ്രതികളെ ഉടന്‍ പിടികൂടുമെന്നും മട്ടാഞ്ചേരി എ.സി.പി. അറിയിച്ചു.കഴിഞ്ഞദിവസം വൈകിട്ടോടെയാണ് ഫോര്‍ട്ട് കൊച്ചിയിലെ ഹോംസ്‌റ്റേയില്‍ അക്രമസംഭവങ്ങള്‍ അരങ്ങേറിയത്. സൈക്കിള്‍ വാടകയ്ക്ക് Read More …

യുവതികള്‍ക്കു നേരെ സൈബര്‍ ആക്രമണം;ലീഗ് നേതാവ് അറസ്റ്റില്‍

മലപ്പുറം: യുവതികള്‍ക്കു നേരെ സൈബര്‍ ആക്രമണം നടത്തിയ ലീഗ് പ്രാദേശിക നേതാവ് അറസ്റ്റില്‍. തിരൂരങ്ങാടി മുസ്ലീം ലീഗ് കമ്മിറ്റി ട്രഷറര്‍ റഫീക്ക് പാറക്കലിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മലപ്പുറം പാണമ്ബ്രയില്‍ മര്‍ദനമേറ്റ യുവതികള്‍ക്ക് നേരെയാണ് ഇയാള്‍ സൈബര്‍ ആക്രമണം നടത്തിയത്. കഴിഞ്ഞ ഏപ്രില്‍ 16 നാണ് റോഡില്‍ അപകടകരമായി ഡ്രൈവ് ചെയ്തത് ചോദ്യം ചെയ്ത യുവതികള്‍ക്ക് Read More …

ബത്തേരിയില്‍ 14ന് ഹര്‍ത്താല്‍

വയനാട്: സംരക്ഷിത വന മേഖലയ്ക്ക് ചുറ്റും ഒരു കിലോമീറ്റര്‍ പരിസ്ഥിതി ലോല മേഖലയായി നിലനിര്‍ത്തണമെന്ന സുപ്രീംകോടതി വിധിയ്‌ക്കെതിര സുല്‍ത്താന്‍ ബത്തേരിയില്‍ 14ന് ഹര്‍ത്താല്‍. നഗരസഭാ പരിധിയില്‍ മുസ്ലീം ലീഗാണ് ഹര്‍ത്താലിന് അഹ്വാനം ചെയ്തത്. രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെയാണ് ഹര്‍ത്താല്‍. ദേശീയ ഉദ്യാനങ്ങളിലും വന്യ ജീവി സങ്കേതങ്ങളിലും ഖനനം പാടില്ല. നിലവില്‍നടക്കുന്ന നിര്‍മ്മാണ Read More …

വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ വെള്ളിയാഴ്ചത്തേക്ക് മാറ്റി, അറസ്റ്റിനുള്ള വിലക്ക് തുടരും

യുവനടിയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ നടനും നിര്‍മാതാവുമായ വിജയ് ബാബുവിന്റെ അറസ്റ്റിനുള്ള വിലക്ക് തുടരും. കേസില്‍ വിജയ് ബാബു സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി. വിദേശത്ത് ആയിരുന്ന വിജയ് ബാബു കഴിഞ്ഞ ആഴ്ചയാണ് നാട്ടിലെത്തിയത്. കൊച്ചിയിലെത്തിയ വിജയ് ബാബു എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനില്‍ ഹാജരായിരുന്നു. തുടര്‍ന്ന് അന്വേഷണസംഘ രണ്ടു ദിവസം Read More …

ബി ജെ പിക്കാരുടെ പ്രസ്താവന കലാപമുണ്ടാക്കുന്നത്: സീതാറാം യെച്ചൂരി

ന്യൂഡല്‍ഹി: ബി ജെ പി നേതാക്കളുടെ പ്രവാചക നിന്ദാ പരാമര്‍ശങ്ങള്‍ രാജ്യത്ത് കലാപമുണ്ടാക്കുന്നതാണെന്ന് സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഇത്തരം പ്രസ്താവന നടത്തുന്നവര്‍ക്കെതിരെ നടപടി എടുക്കാന്‍ ഏറെകാലമായി ആവശ്യപ്പെടുന്നു. പക്ഷേ ഒന്നും സ്വീകരിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് പുതിയ പരാമര്‍ശങ്ങളും. ബി ജെ പി കാരണം ഇന്ത്യാ മാപ്പ് പറയേണ്ട അവസ്ഥ വന്നിരിക്കുകയാണെന്നും Read More …

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ അനാസ്ഥയില്‍ സര്‍‍ക്കാര്‍ നടപടി; നാല് സുരക്ഷാ ഉദ്യോഗസ്ഥരെ കൂടി നിയമിക്കുമെന്ന് ആരോഗ്യമന്ത്രി

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ അനാസ്ഥയില്‍ സര്‍‍ക്കാര്‍ നടപടി . കുതിരവട്ടത്തെ സുരക്ഷ കര്‍ശനമാക്കാന്‍ 4 പേരെ അധികമായി നിയമിച്ചെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് പറഞ്ഞു. പാചക ജീവനക്കാരുടെ തസ്തികയിലും നിയമനം നടത്താന്‍ ധനവകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ചികിത്സ കഴിഞ്ഞിട്ടും ബന്ധുക്കള്‍ കൊണ്ടുപോകാത്തവരെ പുനരധിവസിപ്പിക്കാന്‍ മൂന്ന് ചികിത്സാ കേന്ദ്രങ്ങളിലും ക്രമീകരണം ഏര്‍പ്പെടുത്തുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. കോഴിക്കോട് കുതിരവട്ടം Read More …