പോപ്പുലര്‍ ഫ്രണ്ട് മാര്‍ച്ചില്‍ സംഘര്‍ഷം

തിരുവനന്തപുരം: തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ വസതിയിലേക്ക് നടത്തിയ പോപ്പുലര്‍ ഫ്രണ്ടിന്റെ മാര്‍ച്ചില്‍ സംഘര്‍ഷം. മാര്‍ച്ചിന് നേരെ പൊലീസ് കണ്ണീര്‍വാതകവും ഗ്രനേഡും പ്രയോഗിച്ചു. ആലപ്പുഴയിലെ വിദ്വേഷ മുദ്രാവാക്യത്തിന്റെ പശ്ചാത്തലത്തില്‍ നിരവധി പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെ അറസ്റ്റ് ചെയ്തിരുന്നു. ഇതിനെതിരെയാണ് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയത്.ഇടതുപക്ഷ സര്‍ക്കാര്‍ ആര്‍ എസ്എസിന്റെ തിരക്കഥയ്ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്നവെന്നാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ Read More …

തീവ്രവാദ സംഘടനകള്‍ക്ക് വിവരം ചോര്‍ത്തല്‍: ഗൂഢാലോചനയെന്ന് പോലീസുകാരന്റെ ഭാര്യ

ഇടുക്കി: മൂന്നാര്‍ പോലീസ് സ്‌റ്റേഷനില്‍നിന്ന് തീവ്രവാദ സ്വഭാവമുള്ള സംഘടനകള്‍ക്ക് രഹസ്യവിവരം ചോര്‍ത്തിയെന്ന സംഭവത്തില്‍ ആരോപണവിധേയനായ പോലീസുകാരന്റെ ഭാര്യ പരാതിയുമായി രംഗത്ത്. ആരോപണത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥനും സിവില്‍ പോലീസ് ഓഫീസര്‍ക്കും ഇതില്‍ പങ്കുണ്ടെന്നുമാണ് ഇവരുടെ പരാതി. ഇക്കാര്യം ചൂണ്ടിക്കാണിച്ച് ജില്ലാ പോലീസ് മേധാവിക്കും സംസ്ഥാന പോലീസ് മേധാവിക്കും യുവതി പരാതി നല്‍കിയിട്ടുണ്ട്.പോലീസ് അസോസിയേഷന്‍ Read More …

ഒ.ഐ.സിയുടെ പ്രസ്താവന തള്ളി ഇന്ത്യ; സങ്കുചിത മനോഭാവമെന്ന് വിമര്‍ശനം

ന്യൂഡല്‍ഹി: പ്രവാചക നിന്ദ വിഷയത്തില്‍ ഇന്ത്യയ്‌ക്കെതിരായ ഒ.ഐ.സി (ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോഓപ്പറേഷന്‍) പ്രസ്താവന തള്ളി കേന്ദ്ര സര്‍ക്കാര്‍. വിദേശകാര്യ മന്ത്രാലയമാണ് ഒ.ഐ.സി സെക്രട്ടേറിയറ്റിന് എതിരെ രംഗത്ത് വന്നത്. ഒ.ഐ.സിയുടേത് ഇടുങ്ങിയ ചിന്താഗതിയെന്നാണ് ഇന്ത്യയുടെ വിമര്‍ശനം. ഖത്തര്‍, കുവൈറ്റ്, സൗദി അറേബ്യ എന്നീ രാജ്യങ്ങള്‍ അവിടെയുള്ള സ്ഥാനപതിമാരുമായി സംസാരിക്കുകയും ഇക്കാര്യത്തില്‍ എന്താണ് സംഭവിച്ചത് എന്ന് അവര്‍ Read More …

അറസ്റ്റ് മുഖ്യമന്ത്രിയും വി.ഡി.സതീശനും ചേര്‍ന്ന് നടത്തിയ ഗൂഢാലോചന; പി.സി ജോർജ്

വിദ്വേഷ പ്രസംഗ കേസില്‍ മുന്‍ എംഎല്‍എ പി സി ജോര്‍ജിന്റെ ഇന്നത്തെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. പനിയായതിനാല്‍ ഇന്ന് ശബ്ദസാമ്പിള്‍ എടുക്കാനായില്ല. ഒരു ദിവസം കൂടി അതിനായി വരണമെന്ന് പൊലീസ് അറിയിച്ചു. പകപോക്കലാണ് നിലവില്‍ നടക്കുന്നതെന്നും മുഖ്യമന്ത്രിയും വി.ഡി.സതീശനും ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയാണ് കേസെന്നും പി.സി.ജോർജ് പ്രതികരിച്ചു. രാവിലെ അഭിഭാഷകര്‍ക്കൊപ്പമാണ് ചോദ്യം ചെയ്യലിന് പി.സി.ജോര്‍ജ് എത്തിയത്. Read More …

ലീഡര്‍ വിൡയും തന്റെ മാത്രം ഫഌക്‌സും വേണ്ടെന്ന് വി ഡി സതീശന്‍

തിരുവനന്തപുരം: താന്‍ ലീഡര്‍ അല്ലെന്നും ലീഡര്‍ വിളിക്ക് അര്‍ഹനായ ഒരേ ഒരാള്‍ കെ കരുണാകരനായിരുന്നെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ക്യാപ്റ്റന്‍ വിളിയിലും ലീഡര്‍ വിളിയിലും താന്‍ വീഴില്ല. തന്റെ മാത്രം പടമുള്ള ഫഌക്‌സും വേണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തന്റെ മാത്രം ചിത്രമുള്ള ഫഌക്‌സ് ബോര്‍ഡുകള്‍ ഇന്നു തന്നെ നീക്കം ചെയ്യാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം Read More …

സ്‌കൂള്‍ ഉച്ചഭക്ഷണം: അമ്മമാരും ഇടപെടണമെന്ന് മന്ത്രി

തിരുവനന്തപുരം: സ്‌കൂളുകളിലെ ഉച്ചഭക്ഷണ ക്രമീകരണത്തില്‍ അമ്മമാരും ഇടപെടുകയാണെങ്കില്‍ ഭക്ഷ്യവിഷബാധയടക്കമുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാവുമെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍. ജനപ്രതിനിധികള്‍ സ്‌കൂള്‍ പതിവായി സന്ദര്‍ശിച്ച് കാര്യങ്ങള്‍ വിലയിരുത്തണം. സിവില്‍ സപ്ലൈസ് നല്കുന്ന അരിയുടെ ഗുണ നിലവാരം ഉറപ്പാക്കാന്‍ നടപടിയുണ്ടാവും. കോഴിക്കോട്ടെ സിവില്‍ സ്‌റ്റേഷന്‍ സ്‌കൂളിലെ പാചകപ്പുര സന്ദര്‍ശിച്ച് പ്രതികരിക്കുകയായിരുന്നു മന്ത്രി. ജനപ്രതിനിധികളും ജില്ലകളിലെ ഉന്നത ഉദ്യോഗസ്ഥരും കുട്ടികള്‍ക്കൊപ്പമുള്ള Read More …

നോറാ വൈറസ്: ലക്ഷണങ്ങളും ശ്രദ്ധിക്കേണ്ടവയും

വയറുമായി ബന്ധപ്പെട്ട അസുഖമുണ്ടാക്കുന്ന വൈറസാണ് നോറ. ആമാശയത്തിന്റെയും കുടലിന്റെയും ആവരണത്തിന്റെ വീക്കവും കടുത്ത ഛര്‍ദി, വയറിളക്കം എന്നിവയ്ക്കും ഈ വൈറസ് കാരണമാവും. ആരോഗ്യമുള്ളവരില്‍ നോറ വൈറസ് കാര്യമായി ബാധിക്കില്ലെങ്കിലും ചെറിയ കുട്ടികള്‍, പ്രായമേറിയവര്‍ മറ്റു രോഗമുള്ളവര്‍ എന്നിവരെ ബാധിച്ചാല്‍ ഗുരുതരമാവാനും സാധ്യതയുണ്ട്. രോഗ പകര്‍ച്ചനോറോ വൈറസ് ജലജന്യ രോഗമാണ്. മലിന ജലത്തിലൂടെയും ഭക്ഷണത്തിലൂടെയുമാണ് പകരുന്നത്. രോഗബാധയുള്ള Read More …

കാല്‍ നഖത്തിലെ കറുപ്പു കണ്ടാല്‍ ശ്രദ്ധ വേണം

കാല്‍ നഖത്തില്‍ കറുപ്പു നിറം വരുന്നത് അത്ര അസാധാരണമല്ല. കുഴിനഖമെന്ന് പറഞ്ഞ് പലപ്പോഴും ഇത് നിസാരവത്കരിക്കാറുണ്ട്. എന്നാല്‍ ഇതിനെ ചെറുതായി കാണരുതെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ഗുരുതര രോഗ ലക്ഷണമായും ഇതിനെ കണക്കാക്കുന്നു. പ്രത്യേകിച്ച കാല്‍ തള്ള വിരലിലെ കറുപ്പ് നിറം.ക്യാന്‍സര്‍ പലതരത്തിലാണ് ശരീരത്തില്‍ പ്രത്യക്ഷപ്പെടുക. കുരുന്നു കുട്ടിമുതല്‍ വലിയവരില്‍ വരെ ശരീരത്തിന്റെ ഏതു ഭാഗത്തും ഇതുണ്ടാവാം. Read More …