അമിത ഫോണ്‍ ഉപയോഗം വിലക്കി; കൊല്ലത്ത് പത്താംക്ലാസ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു

കൊല്ലത്ത് പത്താംക്ലാസ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത നിലയില്‍. കൊല്ലം കോട്ടക്കകത്ത് സ്വദശികളായ രതീഷ്, സിന്ധു ദമ്പതികളുടെ മകള്‍ ശിവാനി (15) ആണ് മരിച്ചത്. ജനല്‍ കമ്പിയില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. ഇന്നലെ രാത്രിയായിരുന്നു സംഭവം. ശിവാനിയുടെ അമിതമായ ഫോണ്‍ ഉപയോഗം അമ്മ വിലക്കിയിരുന്നു. ഇതാണ് ആത്മഹത്യക്ക് കാരണമെന്നാണ് സൂചന. കുട്ടിയുടെ പിതാവ് വിദേശത്താണ്. കൊല്ലം ഗേഴ്‌സ് Read More …

ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജിനും പത്തനംതിട്ട കളക്ടര്‍ ദിവ്യ എസ് അയ്യര്‍ക്കും കൊവിഡ്

പത്തനംതിട്ട: ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജിനും പത്തനംതിട്ട കളക്ടര്‍ ദിവ്യ എസ് അയ്യര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് പ്രതിദിന കൊവിഡ് കേസുകള്‍ കാര്യമായി വര്‍ധിക്കുന്നതിനിടെയാണ് ആരോഗ്യമന്ത്രിക്ക് തന്നെ വീണ്ടും കൊവിഡ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. രോഗബാധ സ്ഥിരീകരിച്ചതിന് പിന്നാലെ മന്ത്രിയും കളക്ടറും ക്വാറന്റൈനില്‍ പ്രവേശിച്ചു. സംസ്ഥാനത്ത് പത്ത് ദിവസത്തിനിടെ കൊവിഡ് രോഗികളുടെ എണ്ണം ഇരട്ടിയായിട്ടുണ്ട്.ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11ശതമാനം Read More …

ഗോവധം ആരോപിച്ച്‌ യുവാവിനെതിരെ ക്രൂരപീഡനം: 5 പൊലീസുകാര്‍ക്കെതിരെ നടപടിയെടുത്ത് യുപി സര്‍ക്കാര്‍

ലഖ്നൌ: ഗോവധം ആരോപിച്ച്‌ കസ്റ്റഡിയിലെടുത്ത യുവാവിനെ ക്രൂരമായി പീഡിപ്പിച്ച അഞ്ച് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്ത് യുപി പൊലീസ്. ഉത്തര്‍പ്രദേശിലെ ബുദൗനിലാണ് കക്രാള സ്വദേശിയായ പച്ചക്കറി കച്ചവടക്കാരനായ മുസ്ലിം യുവാവായിരുന്നു ക്രൂരപീഡനത്തിന് ഇരയായത്. നിരവധി തവണ ഗോവധത്തിന് കേസുള്ളയാളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച്‌ എസ് സത്യപാലിന്റെ നേതൃത്വത്തിലായിരുന്നു യുവാവിനെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ക്രൂരമായ പീഡനമായിരുന്നു യുവാവിന് നേരെ Read More …

ഭാര്യയെ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തിയ ഭര്‍ത്താവ് തൂങ്ങി മരിച്ചു

കോഴിക്കോട്: ഭാര്യയെ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തിയ ഭര്‍ത്താവ് തൂങ്ങി മരിച്ചു. കുയ്യാലില്‍ മീത്തല്‍ ഗോപാലന്‍, ഭാര്യ ലീല എന്നിവരാണ് മരിച്ചത്. വടകര തിരുവള്ളൂരിലാണ് സംഭവം. ക്യാന്‍സര്‍ രോഗിയായ ലീല വാഹനപകടത്തില്‍പ്പെട്ട് കിടപ്പിലായിരുന്നു. ഗോപാലന്റെ മൃതദേഹം വരാന്തയില്‍ തൂങ്ങിയനിലയിലും ലീലയുടെ മൃതദേഹം കിടക്കയിലുമാണ് കണ്ടെത്തിയത്. സംഭവത്തില്‍ വടകര പൊലീസ് അന്വേഷണം ആരംഭിച്ചു.

കെഎസ്‌ആര്‍ടിസി‍യില്‍ ഇന്ന് മുതല്‍ അനിശ്ചിതകാല സമരം: ശക്തമായ പ്രതിഷേധവുമായി തൊഴിലാളി സംഘടനകള്‍

തിരുവനന്തപുരം: ഇന്ന് മുതല്‍ കെഎസ്‌ആര്‍ടിസി ജീവനക്കാരുടെ അനിശ്ചിതകാല സമരം. കെഎസ്‌ആര്‍ടിസി ശമ്ബള വിതരണം അനിശ്ചിതത്വത്തിലായതോടെ കടുത്ത പ്രതിഷേധവുമായി തൊഴിലാളി സംഘടനകള്‍. എല്ലാ മാസവും അഞ്ചാം തിയതിക്കകം ശമ്ബളം നല്‍കണമെന്ന കരാര്‍ സര്‍ക്കാര്‍ ലംഘിച്ചതോടെയാണ് തൊഴിലാളികള്‍ സമരത്തിലേക്ക് നീങ്ങുന്നത്. ഈ മാസം 20 ന് മുമ്ബ് ശമ്ബളം നല്‍കുവാന്‍ സാധിക്കില്ലെന്നായിരുന്നു കെഎസ്‌ആര്‍ടിസി മാനേജ്മെന്റ് തൊഴിലാളികളെ അറിയിച്ചത്. തുടര്‍ന്നാണ് Read More …

സൗദിയില്‍ ജീവനൊടുക്കിയ മലയാളിയുടെ മൃതദേഹം രണ്ടുമാസത്തിന് ശേഷം നാട്ടിലെത്തിച്ചു

റിയാദ്: സൗദിയില്‍ താമസസ്ഥലത്ത് തൂങ്ങിമരിച്ച മലയാളിയുടെ മൃതദേഹം രണ്ടുമാസത്തിന് ശേഷം നാട്ടിലെത്തിച്ചു. റിയാദ് അല്‍-ജില്ലയിലെ റൂമില്‍ തൂങ്ങി ജീവനൊടുക്കിയ തൃശ്ശൂര്‍ മണലൂര്‍ സ്വദേശി പ്രസന്ന കുമാറിന്റെ (63) മൃതദേഹം കേളി കലാസാംസ്‌കാരിക വേദി ജീവകാരുണ്യ വിഭാഗം പ്രവര്‍ത്തകര്‍ ഇടപെട്ടാണ് നാട്ടിലെത്തിച്ചത്. 32 വര്‍ഷത്തോളമായി ഒരു സ്പോണ്‍സറുടെ കീഴില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്ന പ്രസന്നകുമാറിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന്ന് Read More …

കോഴിക്കോട് നഗരത്തില്‍ കാട്ടുപന്നികള്‍ കൂട്ടത്തോടെ എത്തി; രണ്ടെണ്ണത്തിനെ വെടിവെച്ചു കൊന്നു

കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ കാട്ടുപന്നികള്‍ കൂട്ടത്തോടെ എത്തി. നഗരത്തിലെ ജനവാസ മേഖലയിലാണ് കാട്ടുപന്നികളെത്തിയത്. രണ്ടു കാട്ടുപന്നികളെ വെടിവെച്ചുകൊന്നു. കോട്ടൂളിയില്‍ ഞായറാഴ്ച രാത്രി ഒമ്ബതോടെയാണ് കാട്ടുപന്നികളെ കൊന്നത്. മീന്‍പാലകുന്ന് മേഖലയിലാണ് രാത്രി ഏഴു പന്നികള്‍ കൂട്ടമായെത്തിയത്. വനംവകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചതിനെത്തുടര്‍ന്ന് സി.എം. ബാലന്‍ കച്ചേരി, ഫോറസ്റ്റ് വാച്ചര്‍ ഗിരീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമെത്തി രണ്ട് കാട്ടുപന്നികളെ വെടിവെച്ചുകൊന്നു. Read More …

പ്രവാചക നിന്ദ: കടുത്ത അതൃപ്തി അറിയിച്ച്‌ സൗദി അറേബ്യയും അറബ് ലീഗും

ന്യൂഡല്‍ഹി: പ്രവാചകന്‍ മുഹമ്മദ് നബിയെ നിന്ദിച്ചുകൊണ്ട് ബിജെപി വക്താക്കളായ നൂപൂര്‍ ശര്‍മയും നവീന്‍ കുമാര്‍ ജിന്‍ഡാലും നടത്തിയ പ്രസ്താവനയില്‍ കടുത്ത അതൃപ്തി അറിയിച്ച്‌ സൗദി അറേബ്യയും അറബ് ലീഗും. വിവാദ പ്രസ്താവനയില്‍ കടുത്ത നടപടി വേണമെന്ന് അറബ് ലീഗ് ആവശ്യപ്പെട്ടു. മുസ്ലീം സമുദായത്തിന്റെ സുരക്ഷയും അന്തസ്സും ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ബിജെപി നേതാക്കളുടെ പ്രവാചക നിന്ദയെ സൗദി Read More …