പ്രയാർ ഗോപാലകൃഷ്ണൻ അന്തരിച്ചു

മുൻ എംഎൽഎയും, തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡണ്ടും കോൺഗ്രസ് നേതാവുമായ പ്രയാർ ഗോപാലകൃഷ്ണൻ അന്തരിച്ചു.73 വയസായിരുന്നു. തിരുവനന്തപുരത്തേക്കുള്ള യാത്രയിൽ ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. 2001 ൽ ചടയമംഗലത്തു നിന്നാണ് പ്രയാർ നിയമസഭയിൽ എത്തിയത്

സ്‌കൂളിലും അങ്കണവാടിയിലും ഭക്ഷ്യ വിഷബാധ; ആരോഗ്യമന്ത്രി റിപ്പോര്‍ട്ട് തേടി,അന്വേഷണം നടത്താനും നിര്‍ദ്ദേശം

തിരുവനന്തപുരം: സ്‌കൂളിലും അങ്കണവാടിയിലും ഭക്ഷ്യ വിഷബാധ ഉണ്ടായ സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് റിപ്പോര്‍ട്ട് തേടി. ഇതുസംബന്ധിച്ച് അന്വേഷണം നടത്താന്‍ ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ക്കും വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ക്കും മന്ത്രി നിര്‍ദേശം നല്‍കി.സ്‌കൂളുകളിലും അങ്കണവാടികളിലും ഭക്ഷണം ഉണ്ടാക്കുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ശുചിത്വം കൃത്യമായി പാലിക്കണം. ഭക്ഷ്യ സുരക്ഷാ വകുപ്പ് ഇവര്‍ക്ക് പരിശീലനം Read More …

മൊബൈല്‍ വാങ്ങി നല്‍കാത്തതിന് 26കാരന്‍ അമ്മയെ കഴുത്തുഞെരിച്ച്‌ കൊലപ്പെടുത്തി; സംഭവം കര്‍ണാടകയില്‍

ബംഗളൂരു: മൊബൈല്‍ ഫോണ്‍ വാങ്ങി നല്‍കാത്തതിന് അമ്മയെ കൊലപ്പെടുത്തിയ കേസില്‍ 26 കാരനെ കര്‍ണാടക പൊലീസ് ശനിയാഴ്ച അറസ്റ്റ് ചെയ്തു. മൈലസാന്ദ്രയിലെ ലൂക്കോസ് ലേഔട്ടില്‍ താമസിക്കുന്ന ദീപക് എന്നയാളാണ് അറസ്റ്റിലായത്. ജൂണ്‍ ഒന്നിന് ദീപക് തന്റെ അമ്മ ഫാത്തിമ മേരിയെ (50) കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തിയെന്നാണ് പൊലീസ് പറയുന്നത്.പ്രതിയുടെ സഹോദരി ജോയ്സ് മേരിയാണ് അമ്മയുടെ തിരോധാനവുമായി Read More …

തൃശൂരില്‍ ട്രാവലര്‍ ഉടമയെ ബന്ദിയാക്കി പണം തട്ടി: അഞ്ച് പേര്‍ പിടിയില്‍

തൃശൂര്‍: മണ്ണുത്തിയില്‍ ട്രാവലര്‍ തട്ടിയെടുത്ത് ഉടമയെ ബന്ദിയാക്കി പണം തട്ടിയ സംഭവത്തില്‍ 5 പേര്‍ പിടിയില്‍. തൃശൂര്‍ സ്വദേശികളായ രാഹുല്‍, ആദര്‍ശ്, ബിബിന്‍ രാജ്, ബാബുരാജ്, അമല്‍ എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. മണ്ണുത്തി പൊലീസും സ്‌ക്വാഡ് അംഗങ്ങളും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. കഴിഞ്ഞ മാസം 27 തിയതി പൂമല സ്വദേശി ഷിനു രാജിനെ ബന്ദിയാക്കി 50000 Read More …

ആണ്‍കുട്ടിയെ പ്രസവിക്കാത്തതിന് അമ്മയ്ക്ക് സ്ത്രീകളുടെ ക്രൂരമര്‍ദനം

ഉത്തര്‍പ്രദേശില്‍ ആണ്‍കുഞ്ഞിനെ പ്രസവിക്കാത്ത അമ്മയെ ഭര്‍ത്താവും സ്ത്രീകള്‍ ഉള്‍പ്പടെയുള്ള ബന്ധുക്കളും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചു. രണ്ട് മക്കളും പെണ്‍കുഞ്ഞുങ്ങളായതിനാലാണ് അമ്മയ്ക്ക് ക്രൂര മര്‍ദനമേറ്റത്. ഉത്തര്‍പ്രദേശിലെ മഹോബ ജില്ലയിലാണ് മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം നടന്നത്. മര്‍ദ്ദനമേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആദ്യ പ്രസവത്തില്‍ യുവതിയ്ക്ക് പെണ്‍കുഞ്ഞ് ജനിച്ചതോടെ തന്നെ ബന്ധുക്കള്‍ പീഡനം തുടങ്ങിയിരുന്നു. രണ്ടാമതും പെണ്‍കുഞ്ഞ് പിറന്നതോടെയാണ് Read More …

സ്കൂളുകളിലെ ഭക്ഷ്യവിഷബാധ: ജാഗ്രത പാലിക്കണമെന്ന് മന്ത്രി ശിവന്‍കുട്ടി

തിരുവനന്തപുരം: സ്കൂളുകളിലെ ഭക്ഷ്യവിഷബാധയില്‍ ജാഗ്രത പാലിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. സംഭവങ്ങളില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറോട് അന്വേഷണം നടത്താന്‍ ആവശ്യപ്പെട്ടതായും മന്ത്രി അറിയിച്ചു. ഈ വിഷയത്തില്‍ മന്ത്രി വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിക്കുകയും ചെയ്തു. ശനിയാഴ്ച വൈകുന്നേരം നാലിനാണ് യോഗം ചേരുക. നേരത്തേ, കായംകുളം യുപി ടൗണ്‍ സ്കൂളിലും കൊട്ടാരക്കരയില്‍ അങ്കണവാടിയിലും കുട്ടികള്‍ക്ക് Read More …

മഹാരാഷ്ട്രയില്‍ വീണ്ടും മാസ്ക് നിര്‍ബന്ധമാക്കി

മുംബൈ: പൊതുസ്ഥലങ്ങളില്‍ വീണ്ടും മാസ്ക് നിര്‍ബന്ധമാക്കി മഹാരാഷ്ട്ര സര്‍ക്കാര്‍. കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തിലാണ് തീരുമാനം. അഡീഷനല്‍ ചീഫ് സെക്രട്ടറി ഡോ. പ്രദീപ് വ്യാസ് ജില്ലാ ഭരണകൂടത്തിങ്ങള്‍ക്ക് അയച്ച കത്തിലാണ് അറിയിപ്പ്. കോവിഡ് നിരക്കുകള്‍ വര്‍ധിക്കുന്നതില്‍ ജില്ലാ ഭരണകൂടങ്ങളോട് സംസ്ഥാന സര്‍ക്കാര്‍ കത്തില്‍ ആശങ്ക അറിയിക്കുകയും ചെയ്തു. കൂടാതെ കോവിഡ് പരിശോധന എല്ലാ ജില്ലകളിലും വര്‍ധിപ്പിക്കണമെന്നും Read More …

സംരക്ഷിത വനമേഖലയുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി: പത്തനംതിട്ട ജില്ലയിലെ വിവിധ പഞ്ചായത്തുകളില്‍ ഹര്‍ത്താല്‍

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ വിവിധ പഞ്ചായത്തുകളില്‍ ജൂണ്‍ ഏഴിന് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. സംരക്ഷിത വനമേഖലയുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിക്കെതിക്കെതിരെയാണ് പത്തനംതിട്ട ഡി.സി.സി ഹര്‍ത്താല്‍. അരുവാപുലം, തണ്ണിത്തോട്, ചിറ്റാര്‍, വടശേരിക്കര, പെരിനാട്, സീതത്തോട്, കൊള്ളമുള്ള എന്നിവിടങ്ങളിലാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. ഓരോ സംരക്ഷിത വനത്തിനും ഒരു കിലോമീറ്റര്‍ പരിസ്ഥിതിലോല മേഖല നിര്‍ബന്ധമെന്നാണ് സുപ്രീം കോടതിയുടെ നിര്‍ദ്ദേശം. പരിസ്ഥിതിലോല Read More …