ബംഗളൂരുവിൽ 100 കോടിയുടെ ചിട്ടി തട്ടിപ്പ് നടത്തിയ ശേഷം മുങ്ങിയ മലയാളി ദമ്പതികൾ രാജ്യം വിട്ടു

ആലപ്പുഴ സ്വദേശി ടോമി എ.വർഗീസും ഭാര്യ സിനിയും വ്യാഴാഴ്ച മുംബൈയിൽ നിന്നും കെനിയയുടെ തലസ്ഥാനമായ നെയ്റോബിയിലേക്കാണ് മുങ്ങിയത്. ഇവർക്കെതിരെ ബെംഗളുരു പോലീസിന് 430 പേരാണ് പരാതി നൽകിയത്. ആർ.കെ.പുരത്തിന് അടുത്ത് ഭട്ടാരഹളളിയിൽ 1615 ചതുരശ്ര അടി വലിപ്പമുള്ള പൂർണമായി ഫർണിഷ് ചെയ്ത്‌ത ത്രീ ബെഡ് റൂം ഫ്ളാറ്റ് 1.1 കോടിക്ക് വാങ്ങിയ ദമ്പതികൾ ഒരുകോടിയിലും താഴെ Read More …

ഗാസയിൽ ഇസ്രായേലിനെ ഞെട്ടിച്ച ഹമാസ് ആക്രമണം ; ഒറ്റയടിക്ക് കൊല്ലപ്പെട്ടത് 6 സൈനികർ, 14 പേർക്ക് പരിക്ക്

ഗസ: വടക്കൻ ഗാസയിലെ ബെയ്റ്റ് ഹനൗണിൽ ഹമാസ് വെച്ച കെണിയിൽ വീണു ഇസ്രായേൽ സൈനികർ. ഒറ്റയടിക്ക് ആറു സൈനികർ ആണ് ഹമാസ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. തിങ്കളാഴ്ച രാത്രി ആണ് സംഭവം. 14 പേർക്ക് പരിക്കേൽക്കുകയും ചെയ്തതതായും ചിലരുടെ നിലഗുരുതരം ആണെന്നും അൽ-ജസീറ റിപ്പോർട്ട് ചെയ്തു. ഇസ്രായേലി മാധ്യമ റിപ്പോർട്ടുകൾ പ്രകാരം മറ്റൊരു സൈനികനെ കാണാനില്ല. ഇസ്രായേലി Read More …

കീം റദ്ദാക്കിയ വിധി; കുട്ടികൾക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത വിധം തുടർനടപടികൾ തീരുമാനിക്കുമെന്ന് മന്ത്രി ബിന്ദു

കീം റാങ്ക് പട്ടികയിൽ ഹൈകോടതിയുടെ ഭാഗത്തുനിന്നുണ്ടായ ഇടപെടലിൽ ആവശ്യമായ തുടർനടപടികൾ കോടതി വിധി ലഭിച്ചതിനു ശേഷം ബന്ധപ്പെട്ടവരുമായി ആലോചിച്ച് തീരുമാനിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. പല തലങ്ങളിൽ ഉയർന്ന പരാതികളെ തുടർന്നാണ് ഏകീകരണ നടപടികൾക്കുള്ള നിർദ്ദേശങ്ങൾ പരിഗണിച്ചതും എല്ലാ കുട്ടികൾക്കും നീതി ഉറപ്പാക്കുന്ന രീതിയിൽ മന്ത്രിസഭയുടെ അനുമതിയോടെ തീരുമാനമുണ്ടായതും.

കീം തിരഞ്ഞെടുത്ത ലിസ്റ്റ് റദ്ദാക്കി ഹൈക്കോടതി; സർക്കാരിന് തിരിച്ചടി

സംസ്ഥാന സർക്കാരിന് വൻ തിരിച്ചടിയായി കേരള എൻജിനീയറിങ്, ഫാർമസി (കീം) പ്രവേശനത്തിനുള്ള യോഗ്യതാ ലിസ്റ്റ് റദ്ദാക്കി ഹൈക്കോടതി. അവസാന നിമിഷത്തിൽ പുതിയ സമവാക്യം കൊണ്ടുവന്നത് ഏകപക്ഷീയവും നിയമവിരുദ്ധവുമാണെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി ഉത്തരവ്. വിതരണം ലിസ്റ്റ് പുറത്തിറക്കുന്നതിന് ഒരു മണിക്കൂർ മുൻപു മാത്രമാണ് പ്രോസ്പെക്ടസിൽ മാറ്റം വരുത്തിയത് എന്ന് ജസ്റ്റിസ് ഡി.കെ.സിംഗ് ചൂണ്ടിക്കാട്ടി. ഫെബ്രുവരിയിലെ പ്രോസ്പെക്ടസ് അനുസരിച്ച് Read More …

ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളിൽ നിന്നും വ്യതിചലിക്കുന്നത് അപകടം; ഡോ സെബാസ്റ്റ്യൻ പോൾ.

ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളെ നിരാകരിക്കുകയും ആരാധനക്കുള്ള ഒന്നായി മാറ്റി അടിസ്ഥാന തത്വങ്ങളിൽ നിന്നും വ്യതിചലിക്കാനുള്ള ആസൂത്രിത നീക്കങ്ങളാണ് കേന്ദ്ര സർക്കാർ നടത്തുന്നതെന്ന് മാധ്യമ നിരീക്ഷകൻ ഡോ. സെബാസ്റ്റ്യൻ പോൾ അഭിപ്രായപ്പെട്ടു. സംയുക്ത ട്രേഡ് യൂണിയൻ സംഘടിപ്പിച്ച ദേശീയ പണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരള പത്രപ്രവർത്തക യൂണിയൻ (കെ യു ഡബ്ല്യൂ ജെ ), കേരള ന്യൂസ് Read More …

ഗുജറാത്തില്‍ പാലം തകര്‍ന്ന് ഒമ്പത് പേര്‍ മരിച്ചു; വാഹനങ്ങള്‍ നദിയിലേക്ക് വീണു

അഹമ്മദാബാദ്: ഗുജറാത്തിലെ വഡോദരയിൽ പാലം തകർന്നുവീണ് ഒമ്പത് പേർ മരിച്ചു. വഡോദര ജില്ലയിലെ പാദ്രയിൽ മഹിസാഗർ നദിക്ക് കുറുകെയുള്ള പാലത്തിന്റെ ഒരു ഭാഗം തകർന്ന് വാഹനങ്ങൾ നദിയിലേക്ക് വീണു. രണ്ട് ട്രക്കുകൾ, ഒരു എസ് യു വി, ഒരു പിക്കപ്പ് വാൻ, ഒരു ഓട്ടോറിക്ഷ എന്നിവ നദിയിലേക്ക് വീണതായി ഉദ്യോഗസ്ഥർ പറഞ്ഞു. രാവിലെ തിരക്കേറിയ സമയത്തായിരുന്നു Read More …

നിമിഷപ്രിയയുടെ ശിക്ഷ ഒഴിവാക്കുവാൻ അടിയന്തിര ഇടപെടൽ വേണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്ത് നൽകി കെ രാധാകൃഷ്ണൻ എംപി.

യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ ശിക്ഷ ഒഴിവാക്കുവാൻ അടിയന്തിര ഇടപെടൽ വേണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്ത് നൽകി കെ രാധാകൃഷ്ണൻ എംപി. ജൂലൈ 16 ന് വധശിക്ഷ നടപ്പിലാക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ഇനിയും കേന്ദ്ര സർക്കാരിന് ഇടപെടാൻ സമയമുണ്ട്. വധ ശിക്ഷ ഒവിവാക്കാൻ ഇടപെടൽ നടത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. Read More …

വീടിന്റെ ഒന്നാം നിലയിലേക്കുള്ള കൈവരിയില്ലാത്ത കോൺക്രീറ്റ് കോണിപ്പടിയിൽ നിന്ന് വീണ് പരിക്കേറ്റ് ചികിൽസയിലായിരുന്ന യുവതി മരിച്ചു.

കോഴിക്കോട് ഉള്ളിയേരി സ്വദേശി മാമ്പൊയിൽ അസ്‌മയാണ് (45) മരിച്ചത്. കഴിഞ്ഞ ശനിയാഴ്‌ചയാണ് സംഭവം. തൊഴിലുറപ്പ് തൊഴിലാളിയായ അസ്മ ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാനെത്തിയപ്പോൾ വീടിന്റ മുകളിൽ അലക്കിയിട്ടിരുന്ന വസ്ത്രങ്ങളെടുത്ത് കോണിയിറങ്ങുമ്പോൾ കാൽ തെന്നി വീഴുകയായിരുന്നു. മൊടക്കല്ലൂർ മെഡിക്കൽ കോളജിലും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സയിലായിരുന്നു. ഭർത്താവ് നൊരമ്പാട്ട് കബീർ. മക്കൾ-നൂർബിന, മുഹമ്മദ്നിയാസ്, അമ്നാഫാത്തിമ.