ആശുപത്രിയില്‍ ചികിത്സയിലിരുന്ന കുടുംബത്തിന്റെ 26 പവന്‍ മോഷ്‌ടിച്ച കേസിലെ പ്രതിയെ അറസ്‌റ്റ് ചെയ്‌തു

കട്ടപ്പന ശാന്തിഗ്രാം പയ്യപ്പിള്ളി വീട്ടില്‍ ജെനീഷിനെയാണ്‌ (38) അറസ്‌റ്റ് ചെയ്‌തത്‌. തൃപ്പൂണിത്തുറ വടക്കേക്കോട്ട വിജയകുമാരമേനോന്‍ ആശുപത്രിയില്‍ കഴിഞ്ഞ 22 നായിരുന്നു മോഷണം നടന്നത്‌. ചികിത്സയിലിരുന്നതിനാല്‍ വീട്ടില്‍ സ്വര്‍ണം സൂക്ഷിക്കുന്നത്‌ സുരക്ഷിതമല്ലെന്നു കരുതിയാണ്‌ കുടുംബം 22 പവന്റെ സ്വര്‍ണ കൊയിനുകളും മൂന്ന്‌ മാലയും കൈയില്‍ കരുതിയത്‌. രോഗിയെ കാണാനെന്ന മട്ടില്‍ ആശുപത്രിയില്‍ എത്തിയ പ്രതി മുറിയില്‍നിന്നു സ്വര്‍ണം Read More …

ഹിന്ദു പിതാവിന്റെ സ്വത്തിൽ പെൺമക്കൾക്കും തുല്യ അവകാശമുണ്ടെന്ന് ഹൈക്കോടതി.

ഹിന്ദു പിന്തുടർച്ചാവകാശ (ഭേദഗതി) നിയമം-2005 പ്രാബല്യത്തിലായതോടെ 2004 ഡിസംബർ 20-നു ശേഷം മരിച്ച ഹിന്ദു പിതാവിന്റെ സ്വത്തിൽ പെൺമക്കൾക്കും തുല്യ അവകാശമുണ്ടെന്ന് ഹൈക്കോടതി. 1975-ലെ കേരള കൂട്ടുകുടുംബ സമ്പ്രദായം (നിർത്തലാക്കൽ) നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകൾ ബാധകമാവില്ലെന്നും ജസ്റ്റിസ് എസ്. ഈശ്വരൻ ഉത്തരവിൽ വ്യക്തമാക്കി.പിതൃസ്വത്തിൽ തുല്യാവകാശം കിട്ടാത്തത് ചോദ്യംചെയ്‌ത്‌ കോഴിക്കോട് സ്വദേശികളായ സഹോദരിമാർ നൽകിയ അപ്പീൽ ഹർജിയാണ് Read More …

കോന്നി പാറമട അപകടം: മൃതദേഹം എത്രയും പെട്ടന്ന് നാട്ടിലെത്തിക്കുമെന്ന് ജില്ലാ കലക്ടർ

കോന്നി പാറമട അപകടത്തിൽ മരിച്ച ഒഡീഷ സ്വദേശി അജയ്കുമാറിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം എത്രയും പെട്ടന്ന് നാട്ടിലെത്തിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടർ എസ്. പ്രേം കൃഷ്ണൻ പറഞ്ഞു. പോസ്റ്റുമോർട്ടം ബുധനാഴ്ച നടത്തും. മൃതദേഹം നാട്ടിലെത്തിക്കുന്നതുൾപ്പെടെ എല്ലാ ചെലവും ക്വാറി ഉടമ വഹിക്കും. കുടുംബത്തിന് കൃത്യമായ നഷ്ടപരിഹാരം ഉറപ്പാക്കും.ക്വാറി പ്രവർത്തനം സംബന്ധിച്ച വകുപ്പുതല യോ​ഗം അടുത്ത Read More …

പ്രതിഷേധ സംഗമവും പ്രകടനവും നടത്തി

മലപ്പുറം;ദേശീയ പണിമുടക്കിനോടനുബന്ധിച്ച് മലപ്പുറം പ്രസ്‌ക്ലബ്ബിന്റെ നേതൃത്വത്തില്‍ കെ യു ഡബ്ലിയു ജെ ,കെ എന്‍ ഇ എഫ്  ജില്ലാ സംയുക്ത കോ ഓഡിനേഷന്‍ കമ്മറ്റി മലപ്പുറം ടൗണില്‍  പ്രതിഷേധ സംഗമവും പ്രകടനവും നടത്തി.പി ഉബൈദുള്ള എം എല്‍ എ ഉദ്ഘാടനം ചെയ്തു. പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് എസ് മഹേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. കെ എന്‍ ഇ Read More …

നിമിഷപ്രിയയുടെ വധശിക്ഷ ജൂലൈ 16 ന് നടപ്പാക്കാൻ യെമൻ സർക്കാർ

യെമന്‍ സ്വദേശിയെ കൊന്ന കേസില്‍ ജയിലില്‍ കഴിയുന്ന നിമിഷ പ്രിയയുടെ വധശിക്ഷ ജൂലൈ പതിനാറിന് നടപ്പാക്കാന്‍ ഉത്തരവ്. യെമനിലെ പബ്ലിക് പ്രോസിക്യൂട്ടറാണ് ഉത്തരവിട്ടത്. ഉത്തരവ് ജയില്‍ അധികൃതര്‍ക്ക് കൈമാറി.അതേസമയം, കൊല്ലപ്പെട്ട തലാലിന്റെ കുടുംബം ദയാധനമായി ആവശ്യപ്പെട്ടത് 8.57 കോടി രൂപയാണ്. 2017 മുതല്‍ സനായിലെ ജയിലിലാണ് നിമിഷപ്രിയ. അതിനിടെ മോചനശ്രമങ്ങള്‍ പലപ്പോഴായി നടന്നെങ്കിലും ഫലപ്രാപ്തിയില്‍ എത്തിയില്ല.തലാലിന്റെ Read More …

ദേശീയ പണിമുടക്കിൽ പങ്കെടുക്കും’; ഗതാഗത മന്ത്രിയുടെ നിർദേശം തള്ളി കെഎസ്ആർടിസി യൂണിയനുകൾ

തിരുവനന്തപുരം : ദേശീയ പണിമുടക്കിൽ പങ്കെടുക്കരുതെന്ന ഗതാഗത മന്ത്രിയുടെ നിർദേശം തള്ളി കെഎസ്ആർടിസി യൂണിയനുകൾ. നാളത്തെ പണിമുടക്കിൽ പങ്കെടുക്കുമെന്ന് സിഐടിയു, ടിഡിഎഫ് യൂണിയനുകൾ അറിയിച്ചു. രണ്ടാഴ്ചയ്ക്കുമുമ്പ് നോട്ടീസ് നൽകിയിട്ടുണ്ടെന്നും സംഘടനകൾ വ്യക്തമാക്കി. പണിമുടക്ക് ദിവസം കെഎസ്ആർടിസി സർവീസ് നടത്തുമെന്ന് മന്ത്രി ഗണേഷ് കുമാർ പറഞ്ഞിരുന്നു. അതേസമയം സംസ്ഥാനത്ത് സ്വകാര്യ ബസ് സമരം തുടരുകയാണ്. പലയിടത്തും യാത്രക്കാർ Read More …

തിരുവനന്തപുരം കഠിനംകുളം പുതുക്കുറിച്ചിയിൽ കെട്ടിടത്തിനു മുകളിൽ യുവാവ് മരിച്ച നിലയിൽ.

പുതുക്കുറിച്ചി തെരുവിൽ തൈവിളാകം വീട്ടിൽ സജീർ (43) ആണ് മരിച്ചത്. പുതുക്കുറിച്ചിയിലെ ബേക്കറി കെട്ടിടത്തിന്റെ ടെറസിൽ രാവിലെ പതിനൊന്നു മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. രണ്ടാമത്തെ നിലയിൽ താമസിക്കുന്നയാൾ തുണി വിരിക്കാൻ ടെറസിലെത്തിയപ്പോഴാണ് സജീറിനെ തറയിൽ മരിച്ചു കിടക്കുന്ന നിലയിൽ കണ്ടത്. തുടർന്ന് കഠിനംകുളം പോലീസിൽ വിവരമറിയിക്കുകയായിരുന്നു. അതേസമയം ബന്ധുക്കൾ മരണത്തിൽ ദുരൂഹത ആരോപിച്ച് രംഗത്തെത്തി. ബന്ധുക്കൾക്ക് Read More …

സര്‍വകലാശാല സമരത്തിന് ഐക്യദാര്‍ഢ്യവുമായി എം.വി ഗോവിന്ദന്‍

കേരള സര്‍വകലാശാല ആസ്ഥാനത്തെത്തി പൂര്‍ണപിന്തുണ അറിയിച്ചു. ആര്‍എസ്എസിന്റെ തിട്ടൂരമനുസരിച്ച പ്രവര്‍ത്തിക്കുന്നത് അനുവദിക്കാന്‍ ആകില്ലെന്നും എന്തു തോന്നിവാസവും നടത്തി വിദ്യാഭ്യാസത്തിന്റെ ഭാഗമാണെന്ന് പറയുന്നത് അംഗീകരിക്കില്ലെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു. അതേസമയം കേരളത്തില്‍ നടക്കുന്നത് എസ്എഫ്‌ഐ വേഴ്‌സസ് ഗവര്‍ണര്‍ പോരാട്ടമാണെന്ന് എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എം. ശിവപ്രസാദ് വ്യക്തമാക്കി. ഗവര്‍ണര്‍ നിയമിച്ച വിസിമാര്‍ക്കെതിരെ നാല് സര്‍വകലാശാലകളിലേക്ക് എസ്എഫ്‌ഐ നടത്തിയ Read More …