കോട്ടയം മെഡിക്കൽ കോളേജിൽ നടന്ന സംഭവം ദുഃഖകരം: മുഖ്യമന്ത്രി പിണറായി വിജയൻ

ഇനിയും അപകടങ്ങൾ ആവർത്തിക്കാതിരിക്കുവാൻ മുൻകരുതലുകൾ എടുക്കും. അപകടത്തിൽ മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് ഉചിതമായ സഹായം നൽകും സർക്കാർ കുടുംബത്തോടൊപ്പമെന്നും മുഖ്യമന്ത്രി ആരോഗ്യമന്ത്രി വീണ ജോർജ് ബിന്ദുവിൻ്റെ ഭർത്താവ് വിശ്രുതനെ ഫോണിൽ ബന്ധപ്പെട്ട് അനുശോചനം അറിയിച്ചു.സർക്കാർ വേണ്ട സഹായം നൽകുമെന്നും, 2 ദിവസത്തിനകം വീട് സന്ദർശിക്കുമെന്നും മന്ത്രി പറഞ്ഞു

ആരോഗ്യവകുപ്പ് അഴിമതിയുടെ ഈജിയൻ തൊഴുത്ത്: രമേശ് ചെന്നിത്തല.

കേരളത്തിലെ ആരോഗ്യ വകുപ്പ് അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും ഈജിയൻ തൊഴുത്തായി മാറിയിരിക്കുകയാണെന്നും ഈ വകുപ്പ് സാധാരണക്കാരന്റെ ജീവന് പുല്ലുവിലയാണ് നൽകുന്നതെന്നും കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല ആരോപിച്ചു. കേരളത്തിലെ ഏറ്റവും കൂടുതൽ സാധാരണക്കാരും ആശ്രയിക്കുന്നത് സർക്കാർ ആശുപത്രികളെയാണ്. 2025 ജനുവരി 22 ന് കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ നിയമസഭയിൽ സമർപ്പിച്ച റിപ്പോർട്ടിൽ നോക്കിയാൽ Read More …

സ്‌കൂളില്‍ പോകുന്നതിന് മുന്‍പ് ബ്രഡും മുട്ടയും കഴിച്ചു; ശാരീരികാസ്വാസ്ഥ്യത്തെ തുടർന്ന് നാല് വയസ്സുകാരൻ മരിച്ചു

മലപ്പുറം: മലപ്പുറം കോട്ടക്കലില്‍ പ്രഭാത ഭക്ഷണം കഴിച്ചയുടനെ വായില്‍ നിന്ന് നുരയും പതയും വന്ന് നാല് വയസ്സുകാരന് ദാരുണാന്ത്യം. അസം സ്വദേശികളായ അമീറിന്റെയും സൈമയുടെയും മകനായ റജുല്‍ ആണ് മരിച്ചത്. കോട്ടക്കല്‍ യുപി സ്‌കൂളിലെ എല്‍കെജി വിദ്യാര്‍ത്ഥിയാണ് റജുല്‍. ബുധനാഴ്ച്ച രാവിലെ സ്‌കൂളിലേക്ക് പോകുന്നതിന് മുന്‍പായി മാതാവ് ബ്രഡും മുട്ടയും നല്‍കിയിരുന്നു. ഇത് കഴിച്ചതിന് പിന്നാലെ Read More …

സ്വർണ വിലയിൽ നേരിയ ആശ്വാസം; ഇന്ന് പവന് 440 രൂപ കുറഞ്ഞു

കഴിഞ്ഞ കുറച്ച് ദിവസമായി സ്വർണ വില കുറഞ്ഞതോടെ വരും ദിവസങ്ങളിൽ വില കുറയുമെന്നായിരുന്നു ആഭരണപ്രേമികളുടെ പ്രതീക്ഷ. എന്നാൽ കഴിഞ്ഞ ദിവസം പ്രതീക്ഷകളെ അസ്ഥാനത്താക്കി വില കുത്തനെ കുതിച്ചു. സ്വർണ വിലയിൽ നേരിയ ഇടിവോടെയാണ് ഇന്ന് വിപണി ആരംഭിച്ചത്. 55 രൂപയുടെ ഇടിവാണ് ഗ്രാമിൽ പ്രതിഫലിച്ചത്. ഇതോടെ പവന് 440 രൂപ കുറഞ്ഞു. ഇന്നലെ 9,105 രൂപയായിരുന്നു Read More …

ബിന്ദുവിന്റെ മരണം: ആരോഗ്യ മന്ത്രിയുടെ നിരുത്തരവാദപരമായ സമീപനമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.

കുടുംബത്തിന് നഷ്ടപരിഹാരം നൽകാനോ കുടുംബത്തെ വിളിക്കാനോ സർക്കാർ തയാറായില്ല. ബിന്ദുവിന്റെ മകൾ നവമിയുടെ ചികിത്സ സർക്കാർ ഏറ്റെടുക്കണം. കുടുംബത്തിലെ ഒരാൾക്ക് സർക്കാർ ജോലി നൽകണം. ആരോഗ്യ രംഗത്തെ മന്ത്രി വെന്റിലേറ്ററിലാക്കി. പി ആർ ഏജൻസി പറയുന്നതിന് അപ്പുറം ഒന്നുമില്ല സർക്കാരിന്. കോൺഗ്രസും യു ഡി എഫും ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകും. കെട്ടിടം തകർന്ന് ഒരാൾ Read More …

മുഖ്യമന്ത്രി അമേരിക്കയിലേക്ക്;യാത്ര വിദഗ്ധ ചികിത്സക്കായി.

ചികിത്സക്കായി മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും അമേരിക്കയിലേക്ക് പോവുന്നതായി റിപ്പോർട്ട്. ഇന്ന് ദുബായ് വഴി അമേരിക്കയിലേക്ക് പോകുന്ന മുഖ്യമന്ത്രി ഒരാഴ്ച നീളുന്ന ചികിത്സയ്ക്കാണ് തയ്യാറെടുക്കുന്നത്. നേരത്തേയും മുഖ്യമന്ത്രി അമേരിക്കയിൽ ചികിത്സ തേടിയിരുന്നു. അന്ന് വലിയ ചർച്ചയാവുകയും ചെയ്തിരുന്നു. തുടർ ചികിത്സയുടെ ഭാ​ഗമായാണ് മുഖ്യമന്ത്രി പോവുന്നതെന്നാണ് വിവരം. പുലർച്ചെയാണ് മുഖ്യമന്ത്രിയുടെ ഫ്ലൈറ്റ്. നേരത്തെ, മയോക്ലിനിക്കൽ മുഖ്യമന്ത്രി ചികിത്സ Read More …

അയാളെ ഞാന്‍ തോട്ടിലേക്ക് തള്ളിയിട്ട് കൊന്നു; കുറ്റബോധം കൊണ്ട് ഉറങ്ങാന്‍ പറ്റുന്നില്ല; 39 വര്‍ഷം മുമ്പ് നടത്തിയ കൊലപാതകം ഏറ്റുപറഞ്ഞ് മുഹമ്മദലി

കോഴിക്കോട് : 39 വര്‍ഷം മുമ്പ് നടത്തിയ കൊലപാതകം പോലീസ് സ്‌റ്റേഷനിലെത്തി ഏറ്റു പറഞ്ഞ് മധ്യവയസ്‌കന്‍. കുറ്റബോധം കൊണ്ട ഉറക്കം നഷ്ടപ്പെട്ടതോടെയാണ് മുഹമ്മദലി (54) മലപ്പുറം വേങ്ങര പൊലീസ് സ്റ്റേഷനിൽ എത്തി കുറ്റം ഏറ്റു പറഞ്ഞത്. 1986ല്‍ കൂടരഞ്ഞിയിലെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുവാവിനെ ഞാന്‍ കൊന്നതാണന്നൊണ് മുഹമ്മദലി വെളിപ്പെടുത്തിയത്. 116/86 ആയി റജിസ്റ്റര്‍ Read More …

അലക്ഷ്യമായി വാഹനം ഓടിച്ച വ്യക്തി അപകടത്തിൽ മരിച്ചാൽ നഷ്ടപരിഹാരത്തുക നൽകാൻ ഇൻഷുറൻസ് കമ്പനിക്ക് ബാധ്യതയില്ലെന്ന് സുപ്രീം കോടതി.

അമിത വേഗം, സ്റ്റണ്ട് പ്രകടനം, ഗതാഗത നിയമങ്ങൾ ലംഘിക്കൽ തുടങ്ങിയ ഡ്രൈവറുടെ സ്വന്തം തെറ്റ് കാരണം അപകടം സംഭവിച്ചാൽ മരിച്ചയാളുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകാൻ കമ്പനിയെ നിർബന്ധിക്കാനാവില്ലെന്ന് ജസ്റ്റിസുമാരായ പി എസ് നരസിംഹ, ആർ മഹാദേവൻ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. 2014ൽ ഉണ്ടായ അപകടത്തിൽ മരിച്ച കർണാടക സ്വദേശി എൻ എസ് രവീഷിൻ്റെ ഭാര്യ നൽകിയ Read More …