നാളെ സംസ്ഥാനത്ത് കെ എസ്‌ യു വിദ്യാഭ്യാസ ബന്ദ്.

കെ എസ്‌ യു സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ സെക്രട്ടേറിയേറ്റ് മാര്‍ച്ചില്‍ പ്രവര്‍ത്തകര്‍ക്കു നേരെ നടത്തിയ പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ചാണ് സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത്. സെക്രട്ടേറിയേറ്റ് മാര്‍ച്ചിനിടെ നിരവധി പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. പൊലീസ് പ്രവര്‍ത്തകര്‍ക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു. ലാത്തി ചാര്‍ജ് നടത്തി. പൊലീസിന് നേരെ കല്ലേറുണ്ടായി. സമരത്തിനിടെ കെ എസ്‌ Read More …

ബിരിയാണിച്ചെമ്പ് വാടകയ്‌ക്കെടുത്ത് വിറ്റയാളെ തിരിച്ചറിഞ്ഞു; റോഡിൽ നിർത്തിയിട്ട കാർ വിൽക്കാനും ശ്രമം

പരപ്പൻപൊയിലിലെ വാടകസ്റ്റോറിൽ നിന്നും ബിരിയാണിച്ചെമ്പുകളും ഉരുളിയുമെല്ലാം വാടകയ്ക്ക് എടുത്തുകൊണ്ടുപോയി പൂനൂർ ചീനിമുക്കിലെ ആക്രിക്കടയിൽ മറിച്ചുവിറ്റയാളെ തിരിച്ചറിഞ്ഞു. താമരശ്ശേരി പഴയ ബസ് സ്റ്റാൻഡിന് സമീപത്തെ വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന യുവാവാണ് പാത്രങ്ങൾ മറിച്ചുവിറ്റ് തട്ടിപ്പ് നടത്തിയതെന്ന് അന്വേഷണത്തിൽ വ്യക്തമായി. എന്നാൽ, നഷ്ടമായെന്ന് കരുതിയ സാധനങ്ങൾ തിരികെക്കിട്ടിയതോടെ വാടകസ്റ്റോർ ഉടമയും മറിച്ചുവിറ്റ സാധനം വാങ്ങി പൊല്ലാപ്പിലായ ആക്രിക്കട ഉടമയും Read More …

ഭാരവാഹി പട്ടിക നിശ്ചയിക്കാനുള്ള പൂർണ്ണ അധികാരം രാജീവ് ചന്ദ്രശേഖറിന്, വിമത നീക്കം വേണ്ട

ഭാരവാഹി പട്ടിക നിശ്ചയിക്കാനുള്ള പൂർണ്ണ അധികാരം രാജീവ് ചന്ദ്രശേഖറിന്, വിമത നീക്കം വേണ്ട; പൂർണ്ണ പിന്തുണയുമായി ബിജെപി ദേശീയ നേതൃത്വംസംസ്ഥാന ബിജെപിയിലെ ഭിന്നതയിൽ രാജീവ് ചന്ദ്രശേഖറിന് പൂർണ്ണ പിന്തുണ നൽകി ദേശീയ നേതൃത്വം. വിമത നീക്കം നടത്തരുതെന്ന് മുതിർന്ന നേതാക്കൾക്ക് സന്ദേശം നൽകി ദേശീയ നേതൃത്വം. ഭാരവാഹി പട്ടിക നിശ്ചയിക്കാനുള്ള പൂർണ്ണ അധികാരം രാജീവ് ചന്ദ്രശേഖറിനുണ്ട്. Read More …

ഗാസയിൽ ബീച്ച് കഫേയിൽ വർഷിച്ചത് അമേരിക്കയുടെ എംകെ 82 ബോംബുകൾ

ഗാസയിൽ ബീച്ച് കഫേയിൽ വർഷിച്ചത് അമേരിക്കയുടെ എംകെ 82 ബോംബുകൾ, വൻ പ്രഹര ശേഷിയുള്ള ബോംബ് വീണ് മേഖലയിൽ ഗർത്തങ്ങൾതിങ്കളാഴ്ച ഗാസയിൽ ഇസ്രയേൽ സൈന്യം പ്രയോഗിച്ചത് വൻ പ്രഹര ശേഷിയുള്ള ബോംബുകളെന്ന് റിപ്പോർട്ട്. 230കിലോ ഭാരമുള്ള എകെ 82 ജനറൽ പർപസ് ബോംബാണ് ഇസ്രയേൽ സൈന്യം പ്രയോഗിച്ചതെന്നാണ ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നത്. വലിയ സ്ഫോടനത്തിൽ Read More …

കോഴിക്കോട് നിന്ന് കുമളിയിലേക്ക് പോയ കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് വൻ അപകടം

പന്നിത്തടത്ത് കെ.എസ് .ആർ .ടി. സി ബസും മീൻ ലോറിയും തമ്മിൽ കൂട്ടിയിടിച്ച് വൻ അപകടം. ബസ് ഡ്രെവറും കണ്ടക്ടറും ഉൾപ്പടെ പന്ത്രണ്ടോളം പേർക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് അപകടം ഉണ്ടായത്. കോഴിക്കോട് നിന്ന് കുമളിയിലേക്ക് പോകുകയായിരുന്ന കെ.എസ്.ആർ. ടി. സി ബസും കുന്നംകുളത്ത് നിന്ന് വരികയായിരുന്ന മീൻ ലോറിയുമാണ് കൂടിയിടിച്ചത്. കൂടിയിടിച്ച വാഹനങ്ങൾ Read More …

അച്ചടക്ക നടപടി മുന്നിൽ കാണുന്നു, വകുപ്പ് ചുമതല സഹപ്രവർത്തകന് കൈമാറി, ഏത് ശിക്ഷയും ഏറ്റുവാങ്ങും: ഡോ. ഹാരിസ്

തിരുവനന്തപുരം: നടപടി മുന്നിൽ കണ്ട് യൂറോളജി വകുപ്പിന്റെ ചുമതലയും രേഖകളും ജൂനിയർ ഡോക്ടർക്ക് കൈമാറിയതായി ഡോ. ഹാരിസ് ചിറക്കൽ. പെട്ടെന്ന് നടപടി വന്നാൽ വകുപ്പിന്റെ പ്രവർത്തനം തടസപ്പെടാതിരിക്കാനാണ് രേഖകളടക്കം കൈമാറിയതെന്ന് ഡോ. ഹാരിസ് ചിറക്കൽ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.നടപടിയെ ഭയക്കുന്നില്ല. എന്ത് ശിക്ഷയും ഏറ്റുവാങ്ങാൻ തയ്യാറാണ്. തന്റെ മാർഗം തെറ്റായിരുന്നുവെന്ന് എനിക്ക് ബോധ്യമുണ്ട്. പക്ഷേ അതിന് Read More …

‘പിൻവാതിലിലൂടെ എൻആർസി നടപ്പാക്കാനുള്ള ശ്രമം’; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷ വിമർശനവുമായി ജോൺ ബ്രിട്ടാസ് എംപി

ദില്ലി: ബിഹാർ വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് ഇന്ത്യ സഖ്യ പാർട്ടികളുടെ നിർദ്ദേശങ്ങളും ആശങ്കകളും തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളിയെന്ന് ജോൺ ബ്രിട്ടാസ് എംപി. നോട്ടുനിരോധനം പോലെ ബീഹാറിൽ വോട്ട് നിരോധനത്തിനുള്ള ശ്രമമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നടത്തുന്നതെന്ന് അദ്ദേഹം ആരോപിച്ചു. പിൻവാതിലിലൂടെ എൻ ആർ സി നടപ്പാക്കാനുള്ള ശ്രമമാണിതെന്നും അദ്ദേഹം ദില്ലിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തി.

കാമുകിയെ കാണാൻ എറണാകുളത്ത് നിന്നും ബൈക്ക് മോഷ്ടിച്ച് മലപ്പുറത്ത്; യുവാവും സുഹൃത്തും അറസ്റ്റിൽ

മലപ്പുറം: കാമുകിയെ കാണാൻ എറണാകുളത്ത് നിന്നും ബൈക്ക് മോഷ്ടിച്ച് മലപ്പുറത്തെത്തിയ യുവാവും സുഹൃത്തും പിടിയിൽ. കാഞ്ഞിരപ്പള്ളി സ്വദേശികളായ അജ്‌മൽ ഷാജഹാൻ(25), ശ്രീജിത്ത് (19) എന്നിവരാണ് കുറ്റിപ്പുറം പൊലീസിന്റെ പിടിയിലായത്. ബൈക്കിന്റെ രണ്ട് നമ്പർ പ്ലേറ്റുകളും ഊരി മാറ്റിയാണ് മോഷ്ടാക്കൾ ബൈക്കുമായി കടന്നത്. തിങ്കളാഴ്ച രാത്രിയാണ് എറണാകുളത്തുനിന്ന് നിർത്തിയിട്ട പൾസർ ബൈക്കുമായി മലപ്പുറത്തെ കാമുകിയെ കാണാൻ ഇരുവരും Read More …