കോഴിക്കോട് കൂടത്തായി കൂട്ടക്കൊലക്കേസ് ഒന്നാം പ്രതി ജോളി വിവാഹ മോചിതയായി

ജോളിക്കെതിരെ ഭർത്താവ് നൽകിയ വിവാഹമോചന ഹർജി കോടതി അനുവദിച്ചു. 2021-ൽ നൽകിയ ഹർജി എതിർഭാഗം പലതവണ കേസ് പരിഗണിച്ചിട്ടും ഹാജരാകാത്തതിനാൽ ഒടുവിൽ തീർപ്പാക്കുകയായിരുന്നു. പൊന്നാമറ്റം ഷാജു സക്കറിയാസ് നൽകിയ വിവാഹമോചന ഹർജി കോഴിക്കോട് കുടുംബകോടതിയാണ് പരിഗണിച്ചത്. കൂട്ടക്കൊല നടത്തിയ ജോളി ഇനിയും ഏത് ആക്രമണത്തിനും മുതിരുമെന്നും കേസിൽ ഉൾപ്പെട്ട് റിമാൻഡിൽ വിചാരണ നീളുകയാണെന്നും അതിനാൽ വിവാഹമോചനം Read More …

പ്രദർശനാനുമതി നിഷേധിക്കപ്പെട്ട സുരേഷ് ഗോപി ചിത്രം ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള സിനിമ കാണാമെന്ന് ഹൈക്കോടതി

അനുമതി നിഷേധിച്ചതിൽ നിർമാതാക്കൾ നൽകിയ ഹർജിയിലാണ് കോടതി ഇടപെടൽ. ജസ്റ്റിസ് എൻ നാഗരേഷ് ആണ് സിനിമ കാണാമെന്ന് വ്യക്തമാക്കിയത്. സിനിയിലെ ജാനകി എന്ന പേര് മാറ്റണമെന്ന് സെൻസർ ബോർഡ് ആവശ്യപ്പെട്ടിരുന്നു. സിനിമ കാണണമെന്നാവശ്യപ്പെട്ട് സിനിമ നിർമാതാക്കൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ സമയത്തിന്റെ പ്രശ്‌നം പറഞ്ഞ് കോടതി ഈ ആവശ്യം തള്ളുകയായിരുന്നു. ശനിയാഴ്ച കോടതി തിയേറ്ററിൽ സിനിമ കാണുമെന്നാണ് Read More …

തൻ്റെ പിൻഗാമിയെ ഇപ്പോൾ പ്രഖ്യാപിക്കില്ലെന്ന് ടിബറ്റൻ ബുദ്ധമത നേതാവ് ദലൈലാമ

തൻ്റെ മരണശേഷമേ പ്രഖ്യാപനമുണ്ടൂവെന്ന് ദലൈലാമ അറിയിച്ചു. തന്റെ 90-ാം ജന്മദിനാഘോഷത്തിൽ പിൻഗാമിയെ പ്രഖ്യാപിക്കുമെന്നായിരുന്നു ദലൈലാമ അറിയിച്ചിരുന്നത്. ഈ മാസം ആറിനാണ് അദ്ദേഹത്തിൻ്റെ ജന്മദിനം. ജന്മദിനത്തിനോട് മുന്നോടിയായിരുന്നു ദലൈലാമ പിൻഗാമിയെ ഇപ്പോൾ പ്രഖ്യാപിക്കുന്നില്ലെന്ന് അറിയിച്ചത്. 15-ാമത്തെ ദലൈലാമയെ കാത്ത് ധരംശാലയിലെ മക്ലിയോഡ്‌ഗഞ്ചിൽ പതിനായിരങ്ങളാണ് എത്തിയിരുന്നത്. പുതിയ ലാമയെ തങ്ങൾ പ്രഖ്യാപിക്കുമെന്നായിരുന്നു ചൈനയുടെ നിലപാട്. ഇത് അംഗീകരിക്കുന്നില്ലെന്ന് ദലൈലാമ Read More …

സംസ്ഥാനത്തെ ഹയർസെക്കണ്ടറി മേഖലയുടെ പാഠ്യപദ്ധതി സമഗ്രമായി പരിഷ്കരിക്കും: മന്ത്രി വി ശിവൻകുട്ടി

നിലവിൽ 2015-ൽ പരിഷ്കരിച്ച പാഠപുസ്തകങ്ങളാണ് വിദ്യാലയങ്ങളിൽ ഉപയോഗിച്ചു വരുന്നത്.കഴിഞ്ഞ 10 വർഷകാലയളവിനിടയിൽ വലിയ മാറ്റങ്ങളാണ് ലോകത്താകമാനം സംഭവിച്ചു കൊണ്ടിരിക്കുന്നത്. ഈ മാറ്റങ്ങളെയെല്ലാം പരിഗണിച്ചുകൊണ്ടും ഭാവിയിലെ വെല്ലുവിളികൾ പരിഗണിച്ചു കൊണ്ടാകും പാഠപുസ്കങ്ങൾ പരിഷകരിക്കുക എന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ഒന്നു മുതൽ പത്ത് വരെ ക്ലാസ്സുകളിലെ പാഠപുസ്തക പരിഷ്കരണത്തിന്റെ തുടർച്ചയും, ഉന്നതവിദ്യാഭ്യാസ മേഖലയിൽ കേരളം വരുത്തിയ Read More …

ജൂലായ് എട്ടിന് സ്വകാര്യ ബസ്സ് പണിമുടക്ക്

മലപ്പുറം: ബസുടമ സംയുക്ത സമിതി പ്രഖ്യാപിച്ച സമരത്തിനു ഐക്യദര്‍ഢ്യം പ്രഖ്യാപിച്ച് എട്ടാം തീയതി ജില്ലയിലെ മുഴുവന്‍ ബസ് സര്‍വീസും നിര്‍ത്തിവെക്കുമെന്നും 22 മുതല്‍ അനിശ്ചിതകാല ബസ് സമരത്തില്‍ പങ്കാളികളാവുമെന്നും ജില്ലാ ബസുടമ സംയുക്ത സമിതി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ദീര്‍ഘകാലമായി സര്‍വീസ് നടത്തികൊണ്ടിരിക്കുന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസുകളുടെയും ദീര്‍ഘദൂര ബസുകളുടെയും പെര്‍മിറ്റുകള്‍ അതേപടി യഥാസമയം പുതുക്കി നല്‍കുക, Read More …

വിസ്‍മയ മോഹന്‍ലാല്‍ നായികയാവുന്നു

വിസ്മയ മോഹന്‍ലാല്‍ ചലചിത്ര നടിയാവുന്നു. നായികയായാണ് മോഹന്‍ലാലിന്‍റെ മകള്‍ അഭിനയ അരങ്ങേറ്റം കുറിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിലൂടെയാണ് തുടക്കം. ആശിര്‍വാദ് സിനിമാസിന്‍റെ 37-ാം ചിത്രമാണ് ഇത്. ചലചിത്രം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാവും

സൂംബ ഡാന്‍സ് മതങ്ങള്‍ക്ക് എതിരല്ല: സ്പീക്കര്‍

സൂംബ ഡാന്‍സ് ഒരു മതത്തിനും എതിരല്ലെന്ന് നിയമസഭ സ്പീക്കര്‍ എ.എന്‍. ഷംസീര്‍. ലോക റെക്കോര്‍ഡ് നേടിയ പുത്തൂര്‍ പള്ളിക്കല്‍ വി.പി.കെ.എം.എച്ച് .എസ്.എസ് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റും മെഡലും വിതരണം ചെയ്യുകയായിരുന്നു സ്പീക്കര്‍. വ്യായാമത്തോടൊപ്പം മാനസികോല്ലാസം നല്‍കുന്ന ഒന്നാണ് സൂംബ. മനുഷ്യര്‍ ബഹിരാകാശത്ത് പോകുന്ന ഇക്കാലത്ത് അനാവശ്യമായാണ് ഇതിനെ എതിര്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ലോക റെക്കോര്‍ഡ് ജേതാക്കളായ Read More …

അപകടത്തിൽ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട് എയർ ഇന്ത്യ വിമാനം.

ദില്ലി-വിയന്ന എയർ ഇന്ത്യ വിമാനമാണ് ടേക്ക് ഓഫിന് പിന്നാലെ അപകടത്തിലേക്ക് നീങ്ങിയത്. ഉയർന്ന് പൊങ്ങിയ ശേഷം വിമാനം 900 അടിയിലേക്ക് വീണു. പിന്നീട് നിയന്ത്രണം വീണ്ടെടുത്ത് സുരക്ഷിതമായി പറന്നു. അന്വേഷണ വിധമായി പൈലറ്റുമാരെ മാറ്റി നിർത്തിയെന്ന് എയർ ഇന്ത്യ അറിയിച്ചു. കഴിഞ്ഞ 14 നാണ് സംഭവം നടന്നത്. അഹമ്മദാബാദ് ദുരന്തം നടന്ന് 2 ദിവസങ്ങൾക്ക് ശേഷമാണ് Read More …