ഖത്തറിൽ നിന്ന് കെനിയയിലേക്ക് വിനോദയാത്ര പോയ ഇന്ത്യൻ സംഘത്തിൻ്റെ ബസ് അപകടത്തിൽപ്പെട്ട് ആറ് പേർ മരിച്ചു

27 പേർക്ക് പരുക്കേറ്റതായി റിപ്പോർട്ട്. വടക്കുകിഴക്കൻ കെനിയയിലെ ന്യാൻഡറുവ പ്രവിശ്യയിലാണ് സംഭവം. സംഘം സഞ്ചരിച്ചിരുന്ന ബസ് നിയന്ത്രണം വിട്ട് റോഡിൽ നിന്ന് തെന്നിമാറി താഴ്‌ചയിലേക്ക് മറിയുകയായിരുന്നു.

വിവേചന ഭീകരതക്കെതിരെ സര്‍ക്കാറിന് താക്കീതായി ഫ്രറ്റേണിറ്റി റാലി സംഘടിപ്പിച്ചു

മലപ്പുറം: പ്ലസ് വൺ സീറ്റ് പ്രതിസന്ധി ഉൾപ്പെടെ വിദ്യാഭ്യാസ വിഷയങ്ങളിൽ ജില്ലയോട് തുടരുന്ന വിവേചനമവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടു സർക്കാരിനെതിരെയുള്ള ശക്തമായ താക്കീതായി ഫ്രറ്റേണിറ്റി മൂവ്മെന്റ് മലപ്പുറം ജില്ലാ കമ്മിറ്റി മഹാ മലപ്പുറം റാലി സംഘടിപ്പിച്ചു.ജനകീയ പ്രതിഷേധങ്ങളോട് അസഹിഷ്ണുത കാണിക്കുകയും അധികാരത്തെ ദുരുപയോഗം ചെയ്തും റാലിക്ക് അനുമതി നിഷേധിച്ച പോലീസ് നടപടി തീർത്തും പ്രതിഷേധാർഹമാണ്.മാർജിനിൽ സീറ്റ് വർദ്ധനവും , താൽക്കാലിക Read More …

സി പി എമ്മിന് പിന്തുണ നല്‍കിയാല്‍ മതേതരവാദി, യു ഡി എഫിന് പിന്തുണ നല്‍കിയാല്‍ വര്‍ഗീയവാദി; വി.ഡി സതീശന്‍

മലപ്പുറം: സിപിഎമ്മിന് പിന്തുണ നല്‍കിയപ്പോള്‍ ജമാഅത്തെ ഇസ്ലാമി മതേതരവാദിയായിരുന്നുവെന്നും യുഡിഎഫിനെ പിന്തുണച്ചപ്പോള്‍ വര്‍ഗീയവാദിയായെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, മലപ്പുറം:സിപിഎമ്മിന് ജമാഅത്തുമായി പൂര്‍വബന്ധമുണ്ട്.കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി സിപിഎം ജമാഅത്തിന്റെ പിന്തുണ തേടി മത്സരിച്ചിരുന്നു. വ്യക്തമായ രാഷ്ട്രീയനിലപാടുള്ള സംഘടനയാണ് ജമാഅത്തെഇസ്ലാമിയെന്ന് പിണറായി വിജയന്‍ അന്ന് പറഞ്ഞപ്പോള്‍ ആര്‍ക്കും പ്രശ്‌നമില്ലായിരുന്നു. ജമാഅത്ത് നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടി യുഡിഎഫിന് Read More …

ഇന്നും വിലയിൽ നേരിയ കുറവ്

കേരളത്തില്‍ സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ മൂന്നാം ദിനവും ഇടിവ്. ചരിത്രത്തിലെ എക്കാലത്തേയും ഉയര്‍ന്ന വിലയിലേക്ക് സ്വര്‍ണം പോയേക്കും എന്ന പ്രതീതികള്‍ക്കിടെയാണ് എല്ലാവരേയും ഞെട്ടിച്ച് കൊണ്ട് സ്വര്‍ണ വില താഴ്ന്നത്. വെള്ളിയാഴ്ച കുത്തനെ കൂടിയ സ്വര്‍ണവിലയാണ് ശനി, തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ഇടിഞ്ഞുവീണത്. ഞായറാഴ്ച സ്വര്‍ണ വിലയില്‍ മാറ്റമുണ്ടാകാറില്ല.അന്താരാഷ്ട്ര വിപണിയില്‍ ഉണ്ടായ വിലയിടിവ് തന്നെയാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചിരിക്കുന്നത്. Read More …

വർഗീയ ശക്തികളുടെ കൂട്ടുകെട്ടായി യുഡിഎഫ് മാറിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ

യുഡിഎഫ് പ്രത്യാഘാതം അനുഭവിക്കുമെന്നും എംവി ഗോവിന്ദൻ പറഞ്ഞു. ജമാഅത്തെ ഇസ്ലാമിയുടെ യുഡിഎഫ് പിന്തുണയിലായിരുന്നു എംവി ഗോവിന്ദന്റെ പ്രതികരണം. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ എല്ലാം വർഗീയവാദികളുമായി ചേർന്ന് പോകുന്ന സ്ഥിതിയാണ്. പിഡിപിയും ജമാഅത്തെ ഇസ്ലാമിയും ഒരുപോലെ ആണോ? രണ്ടും കൂടി കൂട്ടി കുഴക്കേണ്ടെന്നും എം വി ഗോവിന്ദൻ പറഞ്ഞു. ജമാ അത്തെ ഇസ്ലാമി ലോകത്ത് എമ്പാടുമുള്ള വർഗീയ ശക്തിയാണെന്നും Read More …

രാജ്യത്ത കോവിഡിൻ്റെ പുതിയ വകഭേദം വ്യാപിക്കുന്നു

എക്‌സ്എഫ്‌ജി (XFG) എന്നാണ് പുതിയ വകഭേദത്തിന്റെ പേര്. രാജ്യത്തെ 163 പേരെ ബാധിച്ചത് എക്സ്എഫ്ജിയാണെന്ന് കണ്ടെത്തി. അതേസമയം, രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 7000 ത്തിലേക്ക് കടക്കുകയാണ്. കേരളത്തിലാണ് കൂടുതൽ രോഗികളുള്ളത്. ഗുജറാത്ത്, കർണാടക, ബംഗാൾ, ഡൽഹി എന്നിവിടങ്ങളിലും പ്രതിദിനരോഗികൾ കൂടുതലാണ്.കാനഡയിലാണ് ആദ്യം എക്സ്എഫ്‌ജി കേസുകൾ റിപ്പോർട്ട് ചെയ്തത്. 2021 അവസാനം മുതൽ ആഗോളതലത്തിൽ വ്യാപിച്ച Read More …

ചവിട്ട് പടിയുടെ ഉയരക്കൂടുതല്‍ യാത്രക്കാര്‍ക്ക് ദുരിതം; ഉയരം കുറയ്ക്കാന്‍ കെഎസ്ആര്‍ടിസി

കെഎസ്ആര്‍ടിസി ബസുകളുടെ ചവിട്ട് പടികളുടെ ഉയരം കുറയ്ക്കാന്‍ നിര്‍ദേശം. യാത്രാക്കാരുടെ സൗകര്യാര്‍ത്ഥം അവ!ര്‍ക്ക് ബസില്‍ കയറി ഇറങ്ങുന്നതിനായിട്ടാണ് ചവിട്ട് പടികളുടെ ഉയരം കുറയ്ക്കുക. കെസ്ആര്‍ടിസി ബസുകളില്‍ ചിലതില്‍ കയറാന്‍ ആരോഗ്യമുള്ളവര്‍ക്ക് പോലും ബുദ്ധിമുട്ടാണെന്നും പ്രായമായവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ഇത് ഇരട്ടി ദുരിതമാണെന്നും പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് നടപടി. മോട്ടോര്‍ വാഹന നിയമ പ്രകാരവും 2017ല്‍ നിലവില്‍ വന്ന Read More …

ക്ഷേത്ര പരിസരത്ത് രാഷ്ട്രീയ പ്രചാരണം തടയണം; ഹൈക്കോടതിയില്‍ ഹര്‍ജി

ക്ഷേത്ര പരിസരത്ത് രാഷ്ട്രീയ പ്രചാരണം തടയണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. ക്ഷേത്ര പരിസരങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന നിയമം എല്ലാ ക്ഷേത്രങ്ങളിലും കര്‍ശനമായി നടപ്പാക്കാന്‍ നിര്‍ദേശം നല്‍കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിനും ദേവസ്വം ബോര്‍ഡുകള്‍ക്കും നോട്ടീസ് അയയ്ക്കാന്‍ നിര്‍ദ്ദേശിച്ചു. എറണാകുളം മരട് സ്വദേശി എന്‍. പ്രകാശ് നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് അനില്‍ കെ. Read More …