പത്മനാഭ സ്വാമി ക്ഷേത്രത്തിൽ പാൽ മോഷണ ശ്രമം

ക്ഷേത്രത്തിലേക്ക് കൊണ്ടുവന്ന 25 ലിറ്റര്‍ മിൽമ പാൽ പുറത്തേക്ക് കടത്താൻ ശ്രമിച്ച സംഭവത്തിൽ അസിസ്റ്റന്‍റ് സ്റ്റോര്‍ കീപ്പറിനെതിരെ അന്വേഷണം ആരംഭിച്ചു. തുടര്‍ച്ചയായി പാൽ മോഷണം പോകുന്നുവെന്ന പരാതിയിൽ ക്ഷേത്ര വിജിലന്‍സ് സ്ഥലത്ത് നിരീക്ഷണം ശക്തമാക്കിയിരുന്നു. മിൽമയിൽ നിന്ന് കൊണ്ടുവന്ന പാൽ ക്ഷേത്രത്തിനകത്തേക്ക് കൊണ്ടുപോകുന്നതിന് പകരം പുറത്തേക്ക് കൊണ്ടുപോവുകയായിരുന്നു. പൊലീസിന്‍റെ കണ്ണിൽപ്പെട്ടെന്ന് മനസിലാക്കിയ ജീവനക്കാരൻ പാൽ ക്ഷേത്രത്തിലേക്ക് Read More …

അഞ്ച് മുതല്‍ ഒൻപത് വരെ ക്ലാസ്സുകളില്‍ മിനിമം മാർക്ക് നിർബന്ധമാക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി

വിഷയാടിസ്ഥാനത്തില്‍ ചുരുങ്ങിയത് 30 ശതമാനം മാർക്ക് നേടണം. ഇത് കുട്ടികളുടെ മികവിനെ 30 ശതമാനത്തിലേക്ക് പരിമിതപ്പെടുത്താനോ അരിച്ചുകളയാനോ അല്ല, മറിച്ച്‌ എല്ലാ കുട്ടികളും പാഠ്യപദ്ധതി മുന്നോട്ടുവച്ച അഭികാമ്യമായ തലത്തിലേക്ക് ഉയർത്തുന്നതിനാണെന്ന് മന്ത്രി പറഞ്ഞു. സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി അക്കാദമിക മോണിറ്ററിംഗ് ശക്തമാക്കുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പ് ഉന്നത തല യോഗം തീരുമാനിച്ചു. ഇതുവരെ നടന്ന Read More …

കോൺഗ്രസ് നേതാവ് എ.പി.അനിൽ കുമാർ എംഎൽഎയ്ക്കെതിരെ ആഞ്ഞടിച്ച് പി.വി. അൻവർ.

ആര്യാടൻ ഷൗക്കത്തിനെ തോൽപ്പിക്കാൻ അനിൽകുമാർ രഹസ്യനീക്കം നടത്തി എന്ന് പി വി അൻവർ. എ.പി.അനിൽ കുമാറാണ് തനിക്ക് എതിരെയുള്ള നീക്കത്തിന് ചരട് വലിച്ചത്. അനിൽ കുമാർ ഇനി നിയമസഭ കാണില്ലെന്നും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ വി.ഡി.സതീശന്റെ മണ്ഡലമായ പറവൂരിൽ തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥി മത്സരിക്കുമെന്നും അൻവർ പറഞ്ഞു. താൻ തോറ്റാൽ ആര്യാടൻ ഷൗക്കത്ത് ജയിക്കണമെന്ന് പറഞ്ഞത് Read More …

പെരിയ ഇരട്ടക്കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട കെ. മണികണ്ഠൻ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനവും അംഗത്വവും രാജിവെച്ചു

വ്യക്തിപരവും രാഷ്ട്രീയപരവുമായ കാരണങ്ങളാണ് രാജിക്ക് കാരണമെന്നും ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു. പെരിയ കേസിൽ 5 വർഷം തടവിനും പിഴയടക്കാനും എറണാകുളം സിബിഐ കോടതി കെ. മണികണ്ഠനെ ശിക്ഷിച്ചിരുന്നു. ശിക്ഷിക്കപ്പെട്ട സാഹചര്യത്തിൽ കെ. മണികണ്ഠനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് അംഗം അഡ്വ. ബാബുരാജ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു. വ്യക്തിപരവും രാഷ്ട്രീയപരവുമായ കാരണങ്ങളാണ് രാജിക്ക് കാരണമെന്നാണ് മണികണ്ഠൻ Read More …

അഹമ്മദാബാദ് വിമാന അപകടത്തില്‍ മരിച്ച മലയാളി രഞ്ജിതയുടെതടക്കം എട്ട് പേരുടെ മൃതദേഹം ഇനിയും തിരിച്ചറിയാനാട്ടില്ലെന്ന് റിപ്പോര്‍ട്ട്.

ഡിഎന്‍എ പരിശോധനയിലൂടെ മൃതദേഹം തിരിച്ചറിയാന്‍ സാധിക്കാത്ത എട്ടുപേരുടെ കുടുംബാംഗങ്ങളോട് രണ്ടാമതും ഡിഎന്‍എ സാമ്പിള്‍ ആവശ്യപ്പെട്ടു. രണ്ടാമതൊരു ബന്ധുവിന്റെ കൂടി ഡിഎന്‍എ സാമ്പിള്‍ നല്‍കണമെന്നാണ് നിര്‍ദ്ദേശം. ഡിഎന്‍എ മാച്ച് ചെയ്യാതെ മൃതദേഹങ്ങള്‍ വിട്ടു നല്‍കാന്‍ സാധിക്കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കിയിരുന്നു.ഈ സാഹചര്യത്തിലാണ് വിമാനാപകടത്തില്‍ മരിച്ച എട്ടുപേരുടെ കുടുംബാംഗങ്ങളോട് രണ്ടാമതും ഡിഎന്‍എ സാമ്പിള്‍ നല്‍കാന്‍ അധികൃതര്‍ ആവശ്യപ്പെട്ടത്. അതേ സമയം Read More …

അധ്യാപക പുനർനിയമനത്തിനായി കൈകൂലി വാങ്ങിയ കേസില്‍ സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥൻ അറസ്റ്റില്‍.

പൊതു വിദ്യാഭ്യാസ വകുപ്പ് അസിസ്റ്റൻ്റ് സെഷൻ ഓഫീസർ സുരേഷ് ബാബുവിനെ കോട്ടയം വിജിലൻസാണ് അറസ്റ്റ് ചെയ്തത് ഫയലുകള്‍ ശരിയാക്കി നല്‍കാമെന്ന് പറഞ്ഞ് പരാതിക്കാരില്‍ നിന്നും പ്രതികള്‍ ഒന്നര ലക്ഷം രൂപ കൈകൂലി വാങ്ങിയെന്നാണ് കേസ്. വടകര സ്വദേശിയായ മുൻ അധ്യാപകൻ വിജയൻ നേരത്തെ പിടിയിലായിരുന്നു.

ഓപ്പറേഷൻ സിന്ധു; ഇറാനിൽ നിന്ന് ആദ്യ മലയാളി വിദ്യാർത്ഥിനി കൊച്ചിയിൽ എത്തി

ഇറാൻ – ഇസ്രായേൽ സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ ഇന്ത്യ ആരംഭിച്ച ഓപ്പറേഷൻ സിന്ധുവിന്റെ ഭാഗമായി ഇന്നലെ വൈകുന്നേരം അഞ്ചിന് ഇറാനിൽ നിന്ന് എത്തിയ പ്രത്യേക വിമാനത്തിലെ യാത്രക്കാരിലെ ഏക മലയാളി വിദ്യാർഥിനി ഫാദില കച്ചക്കാരൻ ഡൽഹി വഴി ഇന്നലെ രാത്രി 11.50 ന് കൊച്ചിയിൽ എത്തി. മലപ്പുറം മുടിക്കോട് സ്വദേശിയാണ് ഫാദില. എംബസി നല്ല രീതിയിൽ പ്രവർത്തിക്കുന്നുണ്ടന്ന് Read More …

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്: വോട്ടെണ്ണൽ നാളെ

കേരളം ഉറ്റുനോക്കുന്ന നിലമ്പൂർ നിയമസഭാ ഉപതിരഞ്ഞെടുപ്പ് ഫലം തിങ്കളാഴ്ച. രാവിലെ എട്ടുമുതൽ ചുങ്കത്തറ മാർത്തോമ്മാ ഹയർസെക്കൻഡറി സ്‌കൂളിലാണ് വോട്ടെണ്ണൽ.തടസ്സങ്ങളുണ്ടായില്ലെങ്കിൽ രാവിലെ 11-നകം അന്തിമഫലം വരും.ആദ്യം നാല് ടേബിളുകളിൽ പോസ്റ്റൽ ബാലറ്റുകളാണ് എണ്ണുക. തുടർന്ന് 14 ടേബിളുകളിൽ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളിലെ വോട്ടുകൾ എണ്ണും. 263 പോളിങ് ബൂത്തുകളിലെ വോട്ടുകൾ 19 റൗണ്ടുകളിലായാണ് എണ്ണുക. 86 ഉദ്യോഗസ്ഥരെ Read More …